Connect with us

EDUCATION

എം.ജി സര്‍വകലാശാല പി.ജി: M.G CAT ; ഓൺലൈൻ രജിസ്ട്രേഷൻ മെയ് 5 വരെ

അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

Published

on

മഹാത്മാ ഗാന്ധി സർവകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റർ സ്‌കൂൾ സെന്ററുകളിലും നടത്തുന്ന നാഷണല്‍ അസസ്‌മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍റെ നാലാം സൈക്കിള്‍ റീ അക്രഡിറ്റേഷനില്‍ എ പ്ലസ് പ്ലസ് ഗ്രേഡ് നേടിയ സര്‍വകലാശാലയിലെ വിപുല സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി എം.എ, എം.എസ്.സി, എം.ടി.ടി.എം, എൽ.എൽ.എം. എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ പ്രോഗ്രാമുകളിൽ 2024 വർഷത്തെ പൊതു പ്രവേശന പരീക്ഷയ്ക്ക് 05.05.2024 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം.

.അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ഇവർ സർവകലാശാല നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ യോഗ്യത നേടിയിരിക്കണം.

. അപേക്ഷാ ഫീസ്
ഓരോ പ്രോഗ്രാമിനും പൊതുവിഭാഗത്തിന് 1200 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 600 രൂപയും

.പ്രവേശന പരീക്ഷ
മെയ് 17,18 തീയതികളിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ

.എം.ബി.എ ഒഴികെയുള്ള പ്രോഗ്രാം👇🏻
https://cat.mgu.ac.in/
0481 2733595
cat@mgu.ac.in

.എം.ബി.എ പ്രോഗ്രാം👇🏻
https://smbsadmissions.mgu.ac.in/
0481 2733367
smbs@mgu.ac.in

EDUCATION

‘ക്രമക്കേട് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ല’; കേന്ദ്ര വിദ്യാഭ്യാസമന്ത്രി

Published

on

ഡൽഹി: ക്രമക്കേട് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. വിഷയം ഉന്നത തല സമിതി പരിശോധിക്കും. എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. വിദ്യാർത്ഥികളുടെ താല്പര്യം സംരക്ഷിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘പരീക്ഷയുടെ സുതാര്യതയിൽ വിട്ടുവീഴ്ച ഉണ്ടാകില്ല.ബിഹാറിൽ നടക്കുന്ന അന്വേഷണ വിവരങ്ങൾ റിപ്പോർട്ടായി ഉടൻ കേന്ദ്ര സർക്കാരിന് ലഭിക്കും. ചില സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടു. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയിൽ പ്രവർത്തനത്തിലെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതലസമിതി രൂപീകരിക്കും.എൻ.ടി.എയോ എൻ.ടി.എയിലെ ഉദ്യോഗസ്ഥരോ കുറ്റക്കാരായാലും കടുത്ത നടപടിയുണ്ടാകും..’മന്ത്രി വ്യക്തമാക്കി.

Continue Reading

EDUCATION

എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പരീക്ഷയെഴുതിയത് 1066 വിദ്യാർത്ഥികൾ

Published

on

തിരുവനന്തപുരം: 2024 വർഷത്തെ എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എസ്.എസ്.എൽ.സി സേ പരീക്ഷ എഴുതിയ 1066 വിദ്യാർത്ഥികളുടെയും ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളുടെയും പരീക്ഷാഫലം ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എസ്.എസ്.എൽ.സി സേ പരീക്ഷയുടെ വിജയ ശതമാനം 98.97 ഉം ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷയുടെ വിജയശതമാനം 100 ഉം ആണ്.

സേ പരീക്ഷയുടെ റിസൾട്ട് കൂടി പരിഗണിയ്ക്കുമ്പോൾ 99.96 ആണ് ഈ വർഷത്തെ വിജയശതമാനം. ആകെ പരീക്ഷ എഴുതിയ 42,7153 വിദ്യാർത്ഥികളിൽ 42,6725 പേർ ഉന്നതപഠനത്തിന് അർഹത നേടിയിട്ടുണ്ട്. പരീക്ഷാ റിസൾട്ട് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (https://sslcexam.kerala.gov.in) ലഭ്യമാണ്.

Continue Reading

EDUCATION

വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ തെറ്റിച്ചെഴുതി കേന്ദ്രമന്ത്രി

മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ ഒരു സ്‌കൂളില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം.0

Published

on

കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ പദ്ധതിയായ ‘ബേഠി ബച്ചാവോ ബേഠി പഠാവോ’യില്‍ പിഴച്ച് കേന്ദ്രമന്ത്രി. ബി.ജെ.പി നേതാവും കേന്ദ്ര വനിതാ-ശിശു വികസന സഹമന്ത്രി കൂടിയായ സാവിത്രി താക്കൂറാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മുന്നില്‍ പദ്ധതിയുടെ പേര് തെറ്റിച്ചു വാര്‍ത്തകളില്‍ നിറഞ്ഞത്. മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ ഒരു സ്‌കൂളില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം.

സ്‌കൂളില്‍ സന്ദര്‍ശനത്തിനിടെ ക്ലാസ് മുറിയില്‍ കയറി കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ പേര് ബോര്‍ഡില്‍ എഴുതുകയായിരുന്നു മന്ത്രി. പെണ്‍കുട്ടികളെ രക്ഷിക്കൂ, പെണ്‍കുട്ടികളെ പഠിപ്പിക്കൂ എന്ന അര്‍ഥത്തിലുള്ള ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ എന്നാണ് കാമറകള്‍ക്കും ആള്‍ക്കൂട്ടത്തിനും മുന്നില്‍ മന്ത്രി എഴുതാന്‍ ശ്രമിച്ചത്.

എന്നാല്‍, എഴുതിവന്നപ്പോള്‍ അത് ‘ബേഠി പഠാവോ ബച്ചാവ്’ എന്നു മാത്രമേ ആയുള്ളൂ. ധറില്‍ ‘സ്‌കൂള്‍ ചലോ അഭിയാന്‍’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കെത്തിയതായിരുന്നു മന്ത്രി. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു ഇവര്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സാവിത്രി താക്കൂര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ 12-ാം ക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യതയായി വ്യക്തമാക്കിയിരുന്നു. 12 വരെ പഠിച്ചിട്ടും അക്ഷരം കൃത്യമായി കൂട്ടിയെഴുതാന്‍ മന്ത്രിക്കായില്ലെന്നു ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും പരിഹാസവും ശക്തമാക്കുകയാണ്.

അതേസമയം, ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ക്കു പോലും സ്വന്തം മാതൃഭാഷയില്‍ കൂട്ടിയെഴുതാന്‍ കഴിയുന്നില്ലെന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ദുര്‍വിധിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ മിശ്ര പ്രതികരിച്ചു. ഇത്തരമൊരു അവസ്ഥയിലുള്ളയാള്‍ എങ്ങനെയാണ് സ്വന്തമായൊരു മന്ത്രാലയം കൈകാര്യം ചെയ്യുന്നത് ഭരണഘടന തിരുത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു.

എന്നാല്‍, കോണ്‍ഗ്രസിന്റെ ആദിവാസി വിരുദ്ധ മനോഭാവത്തിന്റെ ഉദാഹരണമാണ് മന്ത്രിക്കെതിരായ പരിഹാസമെന്ന് ബി.ജെ.പി നേതാവ് മനോജ് സോമാനി വിമര്‍ശിച്ചു. സാവിത്രിയുടെ വികാരങ്ങള്‍ ശുദ്ധമാണ്. കോണ്‍ഗ്രസിന് അതു മനസിലാക്കാന്‍ കഴിയുന്നില്ല. ആദിവാസി സ്ത്രീയെ അപമാനിച്ചതിന് ആദിവാസി സമൂഹം മാപ്പുനല്‍കില്ലെന്നും മനോജ് പറഞ്ഞു.

മധ്യപ്രദേശില്‍നിന്നുള്ള ബി.ജെ.പി നേതാവാണ് സാവിത്രി താക്കൂര്‍. ധര്‍ മണ്ഡലത്തില്‍നിന്ന് 2.18 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു തെരഞ്ഞെടുക്കപ്പെട്ടാണ് അവര്‍ ലോക്‌സഭയിലെത്തിയത്. 2014ല്‍ ഇവിടെനിന്നു തന്നെ 1.04 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചിരുന്നു.

Continue Reading

Trending