Connect with us

News

ഖത്തര്‍ ലോകകപ്പ് വിവാദം: മിഷേല്‍ പ്ലാറ്റിനിയെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു

Published

on

പാരീസ്:2022 ലെ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ യുവേഫയുടെ മുന്‍ തലവനും ഫ്രഞ്ച് ഇതിഹാസ താരവുമായ മിഷേല്‍ പ്ലാറ്റിനിയെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. 2022 ലെ ലോകകപ്പ് വേദി സംബന്ധിച്ച വിവാദത്തില്‍ സാമ്പത്തിക ക്രമകേടുണ്ടെന്ന ആരോപണം അന്വേഷിക്കുന്ന ഫ്രഞ്ച് പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗമാണ് പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തത്. 2010 ലെ ഫിഫ കോണ്‍ഗ്രസ്സില്‍ വെച്ചായിരുന്നു 2018 ല്‍ റഷ്യക്കും 2022 ല്‍ ഖത്തറിനും ലോകകപ്പ് വേദി അനുവദിച്ചത്. അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ ശക്തര്‍ ലോകകപ്പ് വേദിക്കായി രംഗത്തുള്ളപ്പോള്‍ ഖത്തര്‍ തെരഞ്ഞെടുക്കപ്പെട്ടത് വിവാദമായിരുന്നു. ഗുരുതരമായ സാമ്പത്തിക ക്രമേക്കേട് ഇതിന് പിറകിലുണ്ടെന്ന് യൂറോപ്പ് ആരോപിച്ചതിന് പിറകെയായിരുന്നു അന്വേഷണം നടന്നതും പ്ലാറ്റിനിയും അന്ന് ഫിഫയുടെ തലവനായിരുന്ന സെപ് ബ്ലാറ്ററും ആരോപണ വിധേയരായതും. തുടര്‍ന്ന് ഫിഫ എത്തിക്‌സ് കമ്മിറ്റി പ്ലാറ്റിനിക്കും ബ്ലാറ്റര്‍ക്കും ആദ്യം എട് വര്‍ഷത്തേക്കും പിന്നെ അത് ആറാക്കി ചുരുക്കിയും ഒടുവില്‍ നാല് വര്‍ഷമായും വിലക്ക് പ്രഖ്യാപിച്ചത്. 2016 ല്‍ പ്ലാറ്റിനി യുവേഫ അധ്യക്ഷ സ്ഥാനവും രാജിവെച്ചിരുന്നു. 2010 ല്‍ ഫിഫ കോണ്‍ഗ്രസില്‍ വെച്ച് ലോകകപ്പ് വേദി ഖത്തറിന് അനുവദിക്കുന്നതിന് മുമ്പ് താന്‍ അന്നത്തെ ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ് സര്‍ക്കോസി, ഇപ്പോഴത്തെ ഖത്തര്‍ അമീര്‍ എന്നിവര്‍ക്കൊപ്പം പ്രസിഡിഡണ്ടിന്റെ കൊട്ടാരത്തില്‍ വെച്ച് ഭക്ഷണം കഴിച്ചിരുന്നതായി പ്ലാറ്റിനി വെളിപ്പെടുത്തിയിരുന്നു ഖത്തറിന് ലോകകപ്പ് വേദി അനുവദിക്കുന്നതിനോട് സര്‍ക്കോസിക്കും താല്‍പ്പര്യമുണ്ടായിരുന്നു. ഖത്തറിന് അനുകൂലമായാണ് പ്ലാറ്റിനി വോട്ട് ചെയ്തതെന്നായിരുന്നു ആരോപണം. വിവാദം ശക്തമായപ്പോള്‍ ഖത്തറിന് അനുകൂലമായാണ് താന്‍ വോട്ട് ചെയ്തതെന്നും എന്നാല്‍ ആ തീരുമാനത്തിന് പിറകില്‍ സാമ്പത്തിക താല്‍പ്പര്യമില്ലെന്നും അന്വേഷണത്തിലൂടെ എന്തെങ്കിലും കണ്ടെത്താനായാല്‍ ലോകകപ്പ് വേദിയുടെ കാര്യത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു ഖത്തറിന് ലോകകപ്പ് വേദി അനുവദിക്കപ്പെട്ടതിന് ശേഷം ഖത്തറും ഫ്രാന്‍സും തമ്മില്‍ ശക്തമായ വ്യാപാര ബന്ധം ഉടലെടുത്തതായും പറയപ്പെട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് പ്ലാറ്റിനിയെ കസ്റ്റഡിയിലെടുത്തതെന്നാണ് ഫ്രഞ്ച് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ അവര്‍ നല്‍കിയതുമില്ല.

News

ടെറസില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരന്‍ മരിച്ചു

കസേരയില്‍ ഇരുത്തി ടെറസില്‍ വസ്ത്രങ്ങള്‍ ഉണക്കുന്നതിനിടെ അബദ്ധത്തില്‍ കസേര മറിഞ്ഞ് കുഞ്ഞ് താഴേക്കു വീഴുകയായിരുന്നു.

Published

on

ടെറസില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരന്‍ മരിച്ചു. ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശി പള്ളിത്തൊടി മുഹമ്മദ് അനസിന്റെയും റുബീനയുടെയും മകന്‍ മാസിന്‍ അഹമ്മദാണ് മരിച്ചത്. കഴിഞ്ഞ 19ന് ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം.

മാതാവ് കുട്ടിയെ കസേരയില്‍ ഇരുത്തി ടെറസില്‍ വസ്ത്രങ്ങള്‍ ഉണക്കുന്നതിനിടെ അബദ്ധത്തില്‍ കസേര മറിഞ്ഞ് കുഞ്ഞ് താഴേക്കു വീഴുകയായിരുന്നു. ഉടന്‍ കോട്ടക്കലിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചികിത്സക്കിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. കോട്ടക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സഹോദരന്‍: മാഹിര്‍ നാത്.

Continue Reading

kerala

ആലപ്പുഴയില്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; മക്കള്‍ അറസ്റ്റില്‍

പിതാവ് ചന്ദ്രശേഖരനോട് ക്രൂരമായാണ് പെരുമാറിയതിന് പുതിയകാവ് സ്വദേശികളായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്.

Published

on

ആലപ്പുഴ ചേര്‍ത്തലയില്‍ വയോധികനായ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മക്കള്‍ അറസ്റ്റില്‍. പിതാവ് ചന്ദ്രശേഖരനോട് ക്രൂരമായാണ് പെരുമാറിയതിന് പുതിയകാവ് സ്വദേശികളായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. പട്ടണക്കാട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇരട്ട സഹോദരങ്ങളില്‍ അഖില്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും നിഖില്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അവശനായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു മകന്റെ ക്രൂരത. പിതാവ് മാപ്പ് പറഞ്ഞശേഷമായിരുന്നു മര്‍ദ്ദനം നിര്‍ത്തിയത്.
അമ്മയുടെ മുന്നില്‍വെച്ചായിരുന്നു ആക്രമണം.

Continue Reading

india

വോട്ടര്‍ അധികാര്‍ യാത്ര പത്താം ദിനത്തിലേക്ക്; തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നാളെ യാത്രയുടെ ഭാഗമാകും

സുപോളില്‍ നിന്ന് ദര്‍ഭംഗയിലേക്കാണ് ഇന്നത്തെ യാത്ര. പ്രിയങ്ക ഗാന്ധി ഇന്ന് യാത്രയുടെ ഭാഗമാകും.

Published

on

രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര പത്താം ദിനത്തിലേക്ക്. സുപോളില്‍ നിന്ന് ദര്‍ഭംഗയിലേക്കാണ് ഇന്നത്തെ യാത്ര. പ്രിയങ്ക ഗാന്ധി ഇന്ന് യാത്രയുടെ ഭാഗമാകും.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, അഖിലേഷ് യാദവ്, മറ്റ് മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, ഹേമന്ദ് സോറന്‍, രേവന്ദ് റെഡി, സുഖ്വീന്ദര്‍ സിങ് സുഖു എന്നിവരും അടുത്ത ദിവസങ്ങളില്‍ യാത്രക്ക് എത്തും.

സെപ്റ്റംബര്‍ ഒന്നിന് പട്‌നയിലാണ് വോട്ടര്‍ അധികാര്‍ യാത്ര സമാപിക്കുക. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മില്‍ കൂട്ടുകെട്ടാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് ബിജെപി സെല്ല് പോലെയാണെന്ന് തേജസ്വി യാദവും ആരോപിച്ചിരുന്നു.

Continue Reading

Trending