Culture
സ്വര്‍ണ്ണക്കടത്ത് കേസ്: അന്വേഷണത്തില്‍ വീഴ്ച്ചയെന്ന് ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വീഴ്ച്ച പറ്റിയെന്ന് ഹൈക്കോടതി. കേസ് രജിസ്റ്റര്‍ ചെയ്യാതെ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് എങ്ങനെ പറയുമെന്ന് ഹൈക്കോടതി ചോദിച്ചു. അഫ്സല്, ഫൈസല്‍ എന്നിവര്‍ കൂടി കേസില്‍ പ്രതികളാണെന്ന് ഡി.ആര്.ഐ അറിയിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ല. പ്രതികളെ ചോദ്യം ചെയ്യാതെ എങ്ങനെ അന്വേഷണം മുന്നോട്ട് പോകുമെന്നും ഹൈക്കോടതി ചോദിച്ചു. കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു.
kerala
ഇതുകൊണ്ടൊന്നും താന്‍ തളരാന്‍ ഉദ്ദേശിക്കുന്നില്ല; സൈബര്‍ ആക്രമണത്തിനെതിരെ അഡ്വ. ടി ബി മിനി
നടന്റെ കൂട്ടാളികള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന കൊലവിളിയും സൈബര്‍ ആക്രമണവും താന്‍ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നുണ്ടെന്ന് ടി ബി മിനി ഫേസ്ബുക്കില്‍ കുറിച്ചു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നതായി അതിജീവിതയുടെ അഭിഭാഷക അഡ്വ ടി ബി മിനി. ഇതുകൊണ്ടൊന്നും താന്‍ തളരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ടി ബി മിനി വ്യക്തമാക്കി.
നടന്റെ കൂട്ടാളികള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന കൊലവിളിയും സൈബര്‍ ആക്രമണവും താന്‍ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നുണ്ടെന്ന് ടി ബി മിനി ഫേസ്ബുക്കില്‍ കുറിച്ചു.
വിധി കേരളത്തിലെ സ്ത്രീകളുടേയും അഭിഭാഷകരുടേയും എട്ട് വര്‍ഷമായി നടത്തി വന്ന പോരാട്ടത്തിനേറ്റ പ്രഹരമാണെന്ന് മിനി ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കുറ്റം തെളിയാത്ത പശ്ചാത്തലത്തില്‍ മേല്‍ക്കോടതികളിലും പോരാട്ടം തുടരുമെന്ന് അഭിഭാഷക വ്യക്തമാക്കിയിരുന്നു.
news
ഗുമ്മടി നര്‍സയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു; പൂജ ചടങ്ങില്‍ വികാരഭരിതനായി ശിവരാജ് കുമാര്‍
സൈക്കിള്‍ ചവിട്ടി നിയമസഭയിലേക്ക് പോകുന്ന നേതാവായ നര്‍സയ്യയുടെ ജീവചരിത്രം ആസ്പദമാക്കിയ ബയോപിക്കില്‍ കന്നഡ സൂപ്പര്‍ താരം ശിവ രാജ്കുമാര് കേന്ദ്രകഥാപാത്രമായി എത്തുന്നത്.
യെല്ലാണ്ടു സി.പി.ഐയുടെ മുന്‍ എം.എല്‍.എയും ദരിദ്രരുടെ പോരാളിയുമായ ഗുമ്മടി നര്‍സയ്യയുടെ ജീവിതകഥയെ വെള്ളിത്തിരയില്‍ സംവിധായകന് പരമേശ്വര്‍ ഹിവ്രാലെ എത്തിക്കുന്നു. സൈക്കിള്‍ ചവിട്ടി നിയമസഭയിലേക്ക് പോകുന്ന നേതാവായ നര്‍സയ്യയുടെ ജീവചരിത്രം ആസ്പദമാക്കിയ ബയോപിക്കില്‍ കന്നഡ സൂപ്പര്‍ താരം ശിവ രാജ്കുമാര് കേന്ദ്രകഥാപാത്രമായി എത്തുന്നത്. പ്രവല്ലിക ആര്‍ട്സ് ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍. സുരേഷ് റെഡ്ഢിയാണ് ചിത്രം നിര്‍മിക്കുന്നത്.
ഇന്ന് പല്‍വഞ്ചയില്‍ നടന്ന ബ്രഹ്മാണ്ഡ മുഹൂര്‍ത്ത ചടങ്ങില്‍ ഛായാഗ്രഹണ മന്ത്രി കോമാട്ടിറെഡ്ഢി വെങ്കട് റെഡ്ഢി, കവിത, മല്ലു ഭാട്ടി വിക്രമര്‍ക്കയുടെ ഭാര്യ നന്ദിനി മല്ലു തുടങ്ങി നിരവധി രാഷ്ട്രീയപ്രമുഖര്‍ പങ്കെടുത്തു. ഗീത ശിവരാജ്കുമാര് ആദ്യ ക്ലാപ്പ് നല്കി, കോമാട്ടി റെഡ്ഢി വെങ്കട്ട് റെഡ്ഢി ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തു, നന്ദിനി മല്ലു സ്ക്രിപ്റ്റ് കൈമാറി.
ചടങ്ങില്‍ സംവിധായകന് പരമേശ്വരന്റെ വാക്കുകള്‍ ഇങ്ങനെ ”രാഷ്ട്രീയം തൊഴിലും ബിസിനസും അല്ല , അത് ഒരു സാമൂഹിക ഉത്തരവാദിത്തമാണ്. 20 വര്‍ഷം എം.എല്‍.എയായിരുന്ന ഗുമ്മടി നര്‍സയ്യ ഒരു രൂപ പോലും തന്റെ പേരില്‍ സമ്പാദിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മഹത്വം വെള്ളിത്തിരയില്‍ കാണിക്കേണ്ടതുണ്ട്. ഇത്രയും ഗംഭീര കഥയ്ക്ക് ഇത്രയും ഗംഭീര നായകനെ കിട്ടിയത് എന്റെ ഭാഗ്യമാണ്. ഡോ. ശിവരാജ് കുമാറിനോടും നിര്‍മാതാവ് എന്‍ സുരേഷ് റെഡ്ഢിയോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.’
നിര്‍മാതാവ് എന്‍ സുരേഷ് റെഡ്ഢിയുടെ വാക്കുകള്‍ ‘ ശിവരാജ് കുമാര്‍ യഥാര്‍ത്ഥ നായകനും നല്ല ഹൃദയമുള്ള മനുഷ്യനാണ്. ഈ കഥാപാത്ര ഏറ്റെടുത്തതില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഈ ചിത്രത്തിന്റെ റിലീസിന് ശേഷം രാഷ്ട്രീയത്തില്‍ പുതിയൊരു മാറ്റം ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’.
നായകന് ശിവരാജ് കുമാറിന്റെ വാക്കുകള്‍’ സന്തോഷത്തോടെയും അഭിമാനത്തോടെയും ഞാന്‍ ഈ കഥാപാത്രത്തെ സ്വീകരിക്കുന്നു. സംവിധായകന് പരമേശ്വറിനോടും നിര്‍മാതാവിനോടും ഈ കഥാപാത്രം ഏല്‍പ്പിച്ചതില്‍ നന്ദി അറിയിക്കുന്നു. ഗുമ്മടി നര്‍സയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു. സ്വന്തം കാര്യം നോക്കി ജീവിക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കണമെന്ന് എന്റെ പിതാവ് എപ്പോഴും പറയുമായിരുന്നു. ഗുമ്മടി നര്‍സയ്യയെ കണ്ടപ്പോള്‍ ഞാന്‍ എന്റെ പിതാവിനെ കണ്ടതുപോലെയാണ് തോന്നിയത്. ഈ ചിത്രത്തിനായി ഞാന്‍ തെലുഗ് ഭാഷ പഠിച്ച് ഞാന്‍ ഡബ് ചെയ്യും. എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും ഈ ചിത്രം ഒരു പ്രചോദനമാകും’
ഗുമ്മടി നര്‍സയ്യയുടെ വാക്കുകള്‍ ഇങ്ങനെ’ ഈ സിസ്റ്റത്തില്‍ ഒരു മാറ്റം വേണം. ഞാന്‍ ഒരു മഹാനായ നേതാവല്ല, ഞാന്‍ നിങ്ങളെ പോലെ ഒരു സാധാരാണ മനുഷ്യനാണ്. ശിവരാജ് കുമാര്‍ ഈ വേഷം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഈ ചിത്രത്തിന്റെ റിലീസിന് ശേഷം സമൂഹത്തില്‍ ഒരു വലിയ മാറ്റം ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’.
ചിത്രത്തിന്റെ ഫസ്റ്റ്-ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും മറ്റ് അപ്ഡേറ്റുകളും ഇതിനോടകം തന്നെ വലിയ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. ഗുമ്മടി നര്‍സയ്യയായി ശിവ രാജ്കുമാറിന്റെ അവതരണം വ്യാപകമായ പ്രശംസ നേടി തെലുങ്ക് പ്രേക്ഷകരില്‍ വലിയ പ്രതീക്ഷകള്‍ ഉയര്‍ത്തുകയും ചെയ്തു.
ടെക്നിക്കല്‍ ടീം : ബാനര്‍: പ്രവല്ലിക ആര്‍ട്സ് ക്രിയേഷന്‍സ്, നിര്‍മാതാവ്: എന്‍. സുരേഷ് റെഡ്ഡി (NSR), സംവിധായകന്: പരമേശ്വര്‍ ഹിവ്രാലെ, ഡി.ഒ.പി: സതീഷ് മുത്ത്യാല, എഡിറ്റര്‍: സത്യ ഗിഡുതുരി, സംഗീത സംവിധാനം: സുരേഷ് ബോബ്ബിളി , പി.ആര്.ഒ: ശബരി
kerala
ചിത്രപ്രിയ കൊലപാതകം; മരണ കാരണം തലയ്ക്കെറ്റ ഗുരുതര പരിക്ക്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
സംഭവത്തില്‍ പ്രതി അലന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
കൊച്ചി: മലയാറ്റൂരില്‍ കൊല്ലപ്പെട്ട ചിത്രപ്രിയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം തലയ്ക്കെറ്റ ഗുരുതര പരിക്ക്. ആന്തരിക രക്തസ്രാവം ഉണ്ടായെന്നും കുട്ടിയുടെ തലയില്‍ അടിയേറ്റതിന്റെ ഒന്നില്‍ കൂടുതല്‍ പാടുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പിടിവലിയുടെ പാടുകളും ഉണ്ടായിരുന്നു.
സംഭവത്തില്‍ പ്രതി അലന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ചിത്രപ്രിയയുടെ മരണം കൊലപാതകാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആണ് സുഹൃത്ത് അലനെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംശയത്തെ തുടര്‍ന്ന് ഇയാള്‍ മദ്യലഹരിയില്‍ കല്ലുകൊണ്ട് പെണ്‍കുട്ടിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.
ബെംഗളൂരുവിലെ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ചിത്രപ്രിയ മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ്.
ശനിയാഴ്ച വൈകിട്ട് മുതലാണ് ചിത്രപ്രിയയെ കാണാതായത്. കടയിലേക്ക് എന്ന് പറഞ്ഞു ഇറങ്ങിയ പെണ്‍കുട്ടി മടങ്ങി വരാതായതോടെ തെരച്ചില്‍ തുടങ്ങിയ വീട്ടുകാര്‍ കാലടി പൊലീസിന് പരാതി നല്കി. പൊലീസ് അന്വേഷണം തുടരുന്നതിനിടെ ചിത്ര പ്രിയയുടെ ആണ് സുഹൃത്ത് അലനെ വിളിപ്പിച്ചു മൊഴി എടുത്തു വിട്ടയച്ചു. അതിനിടെയാണ് ഇന്നലെ വൈകിട്ട് നടുക്കുന്ന വിവരം പുറത്തു വന്നത്. മലയാറ്റൂര്‍ നക്ഷത്ര തടാകംത്തിനരികില്‍ ഉള്ള വഴിയില്‍, ഒഴിഞ്ഞ പറമ്പില്‍ ചിത്ര പ്രിയയുടെ മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. കല്ലില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala23 hours ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india2 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala16 hours agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
india22 hours agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala18 hours agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala2 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

