കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വീഴ്ച്ച പറ്റിയെന്ന് ഹൈക്കോടതി. കേസ് രജിസ്റ്റര്‍ ചെയ്യാതെ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് എങ്ങനെ പറയുമെന്ന് ഹൈക്കോടതി ചോദിച്ചു. അഫ്‌സല്‍, ഫൈസല്‍ എന്നിവര്‍ കൂടി കേസില്‍ പ്രതികളാണെന്ന് ഡി.ആര്‍.ഐ അറിയിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ല. പ്രതികളെ ചോദ്യം ചെയ്യാതെ എങ്ങനെ അന്വേഷണം മുന്നോട്ട് പോകുമെന്നും ഹൈക്കോടതി ചോദിച്ചു. കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു.