Connect with us

Video Stories

അഡ്വ. പി ഹബീബ് റഹ്മാന്റെ വിയോഗത്തിന് ഇന്ന് 29 വര്‍ഷം

Published

on

കേരളത്തിന്റെ ക്യാമ്പസ് രാഷ്ട്രീയത്തിന് പ്രതിഭാ സ്പര്‍ശം പകര്‍ന്ന വിദ്യാര്‍ത്ഥി നേതാവും മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷ(എംഎസ്എഫ്)നെ സംഘടിത ശക്തിയാക്കി മാറ്റിയ ധിഷണാശാലിയായ സാരഥിയുമായ അഡ്വ. പി ഹബീബ് റഹ്മാന്റെ ( 1953 – 1990 )  വിയോഗത്തിന് ഇന്ന് 29 വര്‍ഷം.

ചെറിയ കാലത്തിനുള്ളില്‍ വലിയ കാര്യങ്ങള്‍ ചെയ്ത് ഒരിക്കലും മരിക്കാതെ നില നില്‍ക്കുകയാണ് അഡ്വ. പി ഹബീബ് റഹ്മാന്‍. തുച്ഛമായ മുപ്പത്തേഴ് വര്‍ഷം കൊണ്ട് ഹബീബ് മുസ്ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിനും മുസ്ലിം സമുദായത്തിനും വേണ്ടി കഴിയാവുന്നതെല്ലാം ചെയ്തു.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ ഒരു സാധാരണ കുടുംബത്തിലായിരുന്നു ഹബീബ് റഹ്മാന്റെ ജനനം. ചെറു പ്രായത്തില്‍ തന്നെ തളിപ്പറമ്പ താലൂക്ക് എം.എസ്.എഫ്. ജനറല്‍ സെക്രട്ടരി പദം അദ്ദേഹത്തെ തേടിയെത്തി. ഈ കമ്മിറ്റിയുടെ പ്രസിഡണ്ട് എന്റെ നാട്ടുകാരനും, ഖത്തര്‍ കെ.എം.സി.സി. നേതാവും പത്ര പ്രവര്‍ത്തകനും ഇപ്പോള്‍ രാമന്തളി ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ടുമായ ജന: കക്കുളത്ത് അബ്ദുല്‍ ഖാദര്‍ സാഹിബും, ട്രഷറര്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടരി ജന: പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് എം.പി.യുമായിരുന്നു.

1978 ലാണ് അദ്ദേഹം എം.എസ്.എഫിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടരിയാവുന്നത് 1979 ല്‍ അദ്ദേഹം സംസ്ഥാന പ്രസിഡണ്ട് പദവിയിലുമെത്തി. വിദ്യാര്‍ത്ഥിത്വത്തിന്റെ മഹിമയും വിദ്യാഭ്യാസത്തിന്റെ മഹത്വവും വിശിഷ്യാ മുസ്ലിം വിദ്യാര്‍ത്ഥികളെ സദാ ഉദ്‌ബോധിപ്പിച്ച മഹാനായ സി.എച്ച്. മുഹമ്മദ് കോയ സാഹിബ്, കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്തിയ വര്‍ഷം കൂടിയായിരുന്നു അത്.

എം.എസ്.എഫിന്റെ എക്കാലത്തെയും പ്രവര്‍ത്തന പാതയില്‍ സുവര്‍ണ്ണ ഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന കാലമായിരുന്നു അത്. വശ്യമായ വാഗ്‌ധോരണിയോ കേമമായ പ്രസംഗങ്ങളോ ഒന്നുമായിരുന്നില്ല അദ്ദേഹത്തിന്റെ സവിശേഷത. കൃത്യവും പക്വവുമായ സംഘടനാ കരു നീക്കങ്ങളും, അസാമാന്യ നയ തന്ത്രജ്ഞതയും അദ്ദേഹത്തിന് കൈമുതലായുണ്ടായിരുന്നു.

ഹബീബ് റഹ്മാന്‍ സാഹിബിന്റെ മുന്നിലുള്ള പാത ദുര്‍ഘടമായിരുന്നു. എങ്കിലും വെട്ടിപ്പിടിച്ചു. എം.എസ്.എഫ്. എന്ന് പറയുന്നത് ഒരു കുറച്ചിലായി കണ്ടിരുന്നവരിലും, എം.എസ്.എഫ്. കാരെ പരിഹസിച്ചിരുന്നവരിലും എം.എസ്.എഫിനെ ഒരു വികാരമായി കൊണ്ടു വരാന്‍ ഹബീബ് സാഹിബിന് സാധിച്ചു.
കേരളത്തിലെ പ്രധാന കലാലയങ്ങളിലെല്ലാം സംഘടക്ക് വേരോട്ടമുണ്ടാക്കാന്‍ സാധിച്ചു. സര്‍വ്വകലാശാലാ ഭരണ സാരഥ്യത്തിലേക്ക് എം.എസ്.എഫുകാരെ എത്തിക്കുന്നതിലും അദ്ദേഹത്തിന്റെ ദീര്‍ഗ്ഗ ദര്‍ശനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി എന്നതും വിസ്മരിക്കാന്‍ പറ്റുന്നതല്ല.

കോഴിക്കോട് എം. ഇ.എസ്. ഹൊസ്റ്റലിലെ 102-ാം നമ്പര്‍ മുറിയിലൊരുക്കിയ ‘സെക്രട്ടറിയേറ്റി’ ല്‍ ഇരുന്ന് കൊണ്ടാണ് ഹബീബ് റഹ്മാന്‍ ഒരു കാലത്തെ കേരള മുസ്ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഗതി വിഗതികളെ നിയന്ത്രിച്ചിരുന്നത് എന്നാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയ രംഗത്തെ അതിനിർണ്ണായകമായ ഒരു കാലഘട്ടത്തിൽ തനിക്കും എം.എസ്.എഫിനും അതിന്റേതായ ഒരിടം അടയാളപ്പെടുത്തിയാണ് ഹബീബ് വിടവാങ്ങിയത്.

മുന്നണി രാഷ്ട്രീയമെന്ന ജാലവിദ്യയിലൂടെ 1978 ല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു എം.എസ്.എഫുകാരനെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിച്ച ഹബീബ്, ന്യൂനപക്ഷ സമുദായക്കാരന് ഉന്നതവിദ്യാഭ്യാസം പോലും വിദൂരതയിലായ കാലത്ത് യൂണിവേഴ്‌സിറ്റി യൂണിയനുകളുടെയും സെനറ്റുകളുടെയും അക്കാദമിക്ക് കൗണ്‍സിലുകളുടെയുമൊക്കെ അമരത്തേക്ക് എംഎസ്എഫുകാരെ കൈപിടിച്ചു കൊണ്ടുപോവുകയായിരുന്നു പ്രിയപ്പെട്ട ഹബീബ്.

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending