Culture
ഉന്നാവോ സംഭവങ്ങളിലെ ദുരൂഹത; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്കയും രാഹുലും

ലക്‌നോ: ഉന്നാവോ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനത്തില്‍ അജ്ഞാത ലോറിയിടിച്ച സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. കുല്‍ദീപ് സെന്‍ഗാറിനെ കൂടാതെ സഹോദരന്‍ മനോജ് സിങ് സെന്‍ഗാറിനും മറ്റ് എട്ടുപേരെയും കേസില്‍ ഉള്‍പ്പെടുത്തി. അപകടം ഗൂഢാലോചനയാണെന്നും എംഎല്‍എയ്ക്കു പങ്കുണ്ടെന്നുമുള്ള പെണ്‍കുട്ടിയുടെ അമ്മയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എയ്‌ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം പൊലീസ് ആദ്യം തള്ളിക്കളഞ്ഞെങ്കിലും പ്രതിപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദം കാരണം ഒടുവില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
സിബിഐ അന്വേഷിച്ച പീഡനക്കേസില്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ ഒരു വര്‍ഷത്തിലേറെയായി ജയിലിലാണ്. എംഎല്‍എയുടെ അനുയായികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടിയേയും കുടുംബത്തേയും ഉന്‍മൂലനം ചെയ്യാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. അതേസമയം, അപകടത്തില്‍ പരുക്കേറ്റ് ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
വാരിയെല്ലുകള്‍ക്കു തോളെല്ലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ് പെണ്‍കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. ഇരു കൈകള്‍ക്കും കാലുകള്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയുടെ രക്തസമ്മര്‍ദ്ദം താഴ്ന്ന നിലയിലാണ്. പെണ്‍കുട്ടിയും അവരുടെ അഭിഭാഷകനും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് കിങ് ജോര്‍ജ്ജ്്് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി തലവന്‍ പ്രൊഫ. സന്ദീപ് തിവാരി അറിയിച്ചു. പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരിലൊരാള്‍ എം. എല്‍.എക്കെതിരെ പീഡന കേസില്‍ സാക്ഷി പറഞ്ഞയാളാണ്. ഇവരുടെ വാഹനത്തില്‍ ഇടിച്ച ലോറിയുടെ ഡ്രൈവറെയും ഉടമയെയും അറസ്റ്റ് ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ഓം പ്രകാശ് സിങ് അറിയിച്ചു. ലോറിയുടെ നമ്പര്‍ കറുത്ത പെയിന്റ് ഉപയോഗിച്ചു മായ്ച്ച നിലയില്‍ കണ്ടെത്തിയതിന്റെ നിജസ്ഥിതി അന്വേഷിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോറിയുടെ വായ്പാ തിരിച്ചടവു മുടുങ്ങിയതിനാല്‍ വാഹനം തിരിച്ചറിയാതിരിക്കുന്നതിനു വേണ്ടിയാണ് നമ്പര്‍ പ്ലേറ്റില്‍ പെയിന്റ് അടിച്ചതെന്നാണ് ഉടമയുടെ വിശദീകരണം. അപകടസമയം പെണ്‍കുട്ടിക്കൊപ്പം സുരക്ഷക്ക് ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇല്ലാതിരുന്നതിനെ കുറിച്ചും അന്വേഷിച്ചു വരുകയാണെന്നു പൊലീസ് മേധാവി പറഞ്ഞു.

അതേ സമയം ഉന്നാവോ സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ബി. ജെ.പി സര്‍ക്കാരിനെ വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. അപകടം ഞെട്ടിക്കുന്നതാണെന്നായിരുന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. നിലവിലെ സി.ബി.ഐ അന്വേഷണം എവിടെ എത്തിയെന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇത്രയും അത്രികമം കാണിച്ച എം.എല്‍.എയെ പുറത്താക്കാന്‍ തയാറാകാത്ത ബി.ജെ.പിയെയും പ്രിയങ്ക രൂക്ഷമായി വിമര്‍ശിച്ചു. ഉത്തരം പ്രതീക്ഷിക്കുന്നില്ലെങ്കിലും ബി.ജെ.പി സര്‍ക്കാറില്‍ നിന്നും നീതി ലഭിക്കുമോ എന്നും അവര്‍ ചോദിച്ചു.
ബി.ജെ.പി എം. എല്‍.എയാണ് നിങ്ങളെ ബലാത്സംഗം ചെയ്തതെങ്കില്‍ ചോദ്യങ്ങള്‍ ചോദിക്കരുതെന്നായിരുന്നു സംഭവത്തെ അപലപിച്ചുകൊണ്ട് രാഹുലിന്റെ ട്വീറ്റ്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന മോദി സര്‍ക്കാരിന്റെ പദ്ധതിയുടെ പേര് ടാഗ് ലൈനാക്കിയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. സ്ത്രീപീഡനക്കേസില്‍ ബി.ജെ.പി എം. എല്‍.എ പ്രതിയാണെങ്കില്‍ പരാതി പറയരുതെന്നത് ഇന്ത്യയിലെ സ്ത്രീകള്‍ക്കുള്ള പുതിയ വിദ്യാഭ്യാസ ബുള്ളറ്റിനാണെന്നും രാഹുല്‍ പരിഹസിച്ചു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു
-
gulf3 days ago
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
india2 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
മാനന്തവാടിയില്‍ യുവതിയെ ആണ് സുഹൃത്ത് കുത്തിക്കൊന്നു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
മാനന്തവാടിയില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെയും കാണാതായ കുട്ടിയെയും കണ്ടെത്തി