Culture
നോവലിസ്റ്റിന് ആസ്പത്രിയില്‍ കൂട്ടുനിന്ന മനുഷ്യാവകാശ പ്രവര്ത്തകന് നദീറിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു

കോഴിക്കോട്: ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി ചവറക്ക് ആസ്പത്രിയില്‍ കൂട്ടുനിന്ന സാമൂഹിക പ്രവര്‍ത്തകനും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ നദീറി(നദി)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് അറസ്റ്റുചെയ്തത്. ആസ്പത്രിയിലെത്തിയ ഷാഡോ പൊലീസ് നദിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 148/16 കേസിന്റെ അടിസ്ഥാനത്തിലാണ് നദീറിനെ കസ്റ്റഡിയിലെടുത്തുന്നതെന്ന് മെഡിക്കല്‍ കൊളജ് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ആറളം ഫാം സന്ദര്‍ശിച്ച മാവോയിസ്റ്റുകള്‍ പ്രദേശവാസികളെ തോക്കൂ ചൂണ്ടി ഭീഷണിപ്പെടുത്തി കാട്ടുതീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്തെന്നാണ് കേസ്. കോഴിക്കോട് ബാലുശേരി സ്വദേശിയാണ് നദീര്‍.
അതേസമയം ആറളം ഫാമില്‍ നദി ലഘുലേഖ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് പൊലീസ് നദിക്കെതിരെ യു.എ.പി.എ ചുമത്തിയതായി പ്രചാരമുണ്ട്. എന്നാല്‍, കഴിഞ്ഞ മാര്‍ച്ച് 16ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ നദീറിന് പങ്കില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. സംഭവത്തില്‍ നദീറിന്റെ പേരില്‍ കേസ് നിലവിലില്ലെന്നും സുന്ദരി, കന്യാകുമാരി, പി.പി മൊയ്തീന് എന്നിവരാണ് ഈ കേസിലെ പ്രതികളെന്നുമാണ് വിവരം. കേസില്‍ ഇടുക്കി ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തിലിനായിരുന്നു അന്വേഷണച്ചുമതല.
കഴിഞ്ഞ വര്‍ഷം “ലൈംഗിക സ്വാഭിമാന ഘോഷയാത്ര” കഴിഞ്ഞ് നദിയും കൂട്ടുകാരും പൊന്മുടി സന്ദര്‍ശിച്ചതിനെ മോവോയിസ്റ്റുകളുടെ സന്ദര്‍ശനമെന്ന രീതിയില്‍ പ്രചാരണം നടത്തിയിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു.
അതേസമയം ദേശീയഗാനത്തെ അധിക്ഷേപിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത കമല്‍ സി ചവറയ്ക്കൊപ്പമായിരുന്നു നദീര്‍. കഴിഞ്ഞ രണ്ടു ദിവസമായി കമലിന് കൂട്ടുനിന്ന നദിയെ ഇന്ന് രാവിലെ മഫ്തിയില്‍ ആസ്പത്രിയിലെത്തിയ പൊലീസ് ഒരു കാര്യം പറയാനുണ്ട് എന്നുപറഞ്ഞ് പുറത്തേക്ക് വിളിച്ചു കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്നു നദീറിനെ കസ്റ്റഡിയിലെടുക്കുകയും കേസ് ചുമത്തുകയുമായിരുന്നു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന് ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്റഫ് നന്ദിയും പറഞ്ഞു.
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala2 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india2 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
മാനന്തവാടിയില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെയും കാണാതായ കുട്ടിയെയും കണ്ടെത്തി
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന് മുന്‍കൂര്‍ ജാമ്യമില്ല