Connect with us

Video Stories

അര്‍പ്പണത്തിനുള്ള അംഗീകാരം

Published

on

സ്പിന്നര്‍മാരുടെ തട്ടകമാണ് എക്കാലത്തും ഇന്ത്യന്‍ ക്രിക്കറ്റ്… പുകള്‍പെറ്റ എത്രയോ സ്പിന്നര്‍മാര്‍. അവര്‍ക്കൊന്നും ലഭിക്കാത്ത അംഗീകാരമാണിപ്പോള്‍ രവിചന്ദ്രന്‍ അശ്വിനെ തേടിയെത്തിയിരിക്കുന്നത്. ഒന്നല്ല രണ്ട് വലിയ പുരസ്‌ക്കാരങ്ങള്‍ ഒരുമിച്ച് വന്നിരിക്കുന്നു. ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ബഹുമതിയും ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ബഹുമതിയും. സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും മാത്രമാണ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം ഇതിന് മുമ്പ് നേടിയിട്ടുളള നമ്മുടെ താരങ്ങള്‍ എന്ന് വരുമ്പോള്‍ തന്നെയറിയം ഈ അംഗീകാരത്തിന്റെ മഹത്വം. കപില്‍ദേവ് ഉള്‍പ്പെടെ ഉന്നതരായ പല ബൗളര്‍മാരും രാജ്യത്തിന്റെ കുപ്പായമിട്ടിട്ടുണ്ട്. ബി.എസ് ചന്ദ്രശേഖര്‍,സുഭാഷ് ഗുപ്ത, വെങ്കട്ടരാഘവന്‍, ഏരപ്പള്ളി പ്രസന്ന, ബിഷന്‍ സിംഗ് ബേദി, ഇപ്പോഴത്തെ പരിശീലകന്‍ അനില്‍ കുംബ്ലെ, വെങ്കടപതി രാജു, രാജേഷ് ചൗഹാന്‍, ഹര്‍ഭജന്‍സിംഗ്, പ്രഗ്യാന്‍ ഒജ തുടങ്ങി എത്രയോ പേര്‍. ഇവരെല്ലാം ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ സജീവതയായിരുന്നു. അവര്‍ക്കായി നമ്മള്‍ കുഴിച്ച സ്പിന്‍ ട്രാക്കുകളില്‍ വിദേശികള്‍ പലരും മുഖമടച്ച് വീണിട്ടുണ്ട്. ഇവരില്‍ നിന്നും അശ്വിനുളള മാറ്റമെന്തെന്ന് ചോദിച്ചാല്‍ പ്രത്യേക ഉത്തരമൊന്നുമില്ല. പക്ഷേ ഈ തമിഴ്‌നാട്ടുകാരന്‍ സമര്‍പ്പണമുളള കഠിനാദ്ധ്വാനിയാണ്. പല വേളകളിലും ബാറ്റ്‌സ്മാന്മാരാല്‍ ശിക്ഷിക്കപ്പെട്ടിട്ടും പലരും വിമര്‍ശനം ചൊരിഞ്ഞിട്ടും അവര്‍ക്ക് മറുപടി പറയാന്‍ നില്‍ക്കാതെ നല്ല ടീം മാനായി നില്‍ക്കുന്നു. നല്ല ഓള്‍റൗണ്ടറാണ് അശ്വിന്‍. പക്ഷേ ആ അവകാശ വാദം എവിടെയും അദ്ദേഹം ഉന്നയിക്കുന്നില്ല. നാല് ടെസ്റ്റ് സെഞ്ച്വറികളെന്നതിനേക്കാള്‍ അദ്ദേഹത്തിനിഷ് ം തന്റെ ബൗളിംഗ് മാത്രമാണ്. ശക്തമായ ഓഫ് സ്പിന്നും ആം ബോളും അശ്വിന്റെ വജ്രായുധങ്ങളാണ്. ഓഫ് ബ്രേക്കാണെങ്കിലും ആം ബോളാണെങ്കിലും കാരം ബോളാണെങ്കിലും അത് സമര്‍ത്ഥമായി പായിക്കാന്‍ അദ്ദേഹം മിടുക്ക് പ്രകടിപ്പിക്കുന്നു. ഒരു പന്തില്‍ സിക്‌സര്‍ പിറന്നാല്‍ തല താഴ്ത്തുന്നില്ല അശ്വിന്‍. ടി-20 പോലെ ഫോര്‍മാറ്റില്‍ സ്പിന്നര്‍മാര്‍ അടി വാങ്ങാറുണ്ട്. പക്ഷേ അശ്വിനെ നോക്കുക-ബാറ്റ്‌സ്മാന്മാരുടെ കടന്നാക്രമണത്തിലും തന്റെ പരീക്ഷണങ്ങള്‍ അദ്ദേഹം തുടരും. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ച് ടെസ്റ്റിലും അദ്ദേഹമായിരുന്നു ടീമിന്റെ കുന്തമുന. തുടര്‍ച്ചയായി എത്രയെത്ര ഓവറുകളാണ് എറിയുന്നത്. ബാറ്റ്‌സ്മാന്‍ എന്ന നിലയിലും മുന്നൂറോളം റണ്‍സും.

നമ്മുടെ മുന്‍കാല സ്പിന്നര്‍മാരെയെടുത്താല്‍ അവര്‍ക്കാര്‍ക്കും ഈ ഓള്‍റൗണ്ട് ഗുണമില്ല. ടെസ്റ്റില്‍ സ്പിന്നര്‍മാരെ നിയോഗിക്കുന്നത് പന്തേറിന് മാത്രമാണ്. പക്ഷേ അശ്വിനിലെ താരം ബൗളറും ബാറ്റ്‌സ്മാനും നല്ല ഫീല്‍ഡറുമാണ്. ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റിലും ഉപയോഗിക്കാന്‍ കഴിയുന്ന ശക്തനായ താരം. ഹര്‍ഭജന്‍സിംഗിന്റെ പ്രഭാവം മങ്ങിയ 2012 കാലത്താണ് അശ്വിന്‍ രാജ്യാന്തര രംഗത്ത് കരുത്തനായത്. ഏത് ക്യാപ്റ്റന് കീഴിലും അച്ചടക്കമുള്ള പ്രകടനം. കോച്ചായി കുംബ്ലെയെ കിട്ടിയപ്പോള്‍ അശ്വിന്‍ വിസ്മയമാവുന്നു. മറ്റൊരു സ്പിന്നര്‍ക്കും ഇങ്ങനെയൊരു പോസീറ്റീവ് സ്പിന്‍ കോച്ചിനെ കിട്ടിയിട്ടില്ല. ബിഷന്‍ സിംഗ് ബേദി മുമ്പ് കോച്ചായപ്പോള്‍ അദ്ദേഹം എതിര്‍ത്തത് സ്വന്തം ടീമിലെ സ്പിന്നര്‍മാരെയായിരുന്നു. ടീമിനെ അറ്റ്‌ലാന്റിക്കില്‍ എറിയണമെന്ന് വരെ പറഞ്ഞിരുന്നു ബേദി. കുംബ്ലെയിലെ കോച്ച് എല്ലാവര്‍ക്കും അനുഭവമാണ് ഉപഹാരമായി നല്‍കുന്നത്. ആ കരുത്താണ് അശ്വിനെ കരുത്തനാക്കി മാറ്റുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍

ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

Published

on

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.

Continue Reading

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

Trending