Culture
യൂറോപ്യന്‍ എം.പിമാരെ കശ്മീര്‍ സന്ദര്‍ശനത്തിന് ക്ഷണിച്ച മാഡി ശര്‍മ ബി.ജെ.പിയുടെ ആര്? വിവാദം
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാക്കള്‍ക്ക് പോലൂം സന്ദര്‍ശനാനുമതി നിഷേധിക്കപ്പെട്ട കശ്മീര്‍ സന്ദര്‍ശിക്കാന്‍ യൂറോപ്യന്‍ എം.പിമാരെ ക്ഷണിച്ച മാഡി ശര്‍മയും ബിജെപിയും തമ്മിലുള്ള ബന്ധം വിവാദത്തില്‍. രാജ്യാന്തര ബിസിനസ് ഇടനിലക്കാരിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മാഡി ശര്‍മ വിദേശ പ്രതിനിധികളെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് അയച്ച ഇ മെയില്‍ പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വി.ഐ.പികളുമായി കൂടിക്കാഴ്ച നടത്താനും കശ്മീര്‍ സന്ദര്‍ശിക്കാനും അവസരം ഒരുക്കാമെന്നാണ് മാഡി ശര്‍മയുടെ വാഗ്ദാനം ചെയ്തത്.

യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കശ്മീര്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കാന്‍ മാഡി ശര്മ്ക്ക് എങ്ങനെ അനുമതി ലഭിച്ചെന്നതാണ് ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുന്ന ചര്‍ച്ച. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം താഴ്വരയില് എന്തുനടക്കുന്നുവെന്ന് നേരില്‍ കണ്ട് മനസിലാക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്ക് അനുമതി ലഭിച്ചിട്ടില്ല. അതിനാല്‍തന്നെ യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് അംഗങ്ങളുടെ സന്ദര്‍ശനം കടുത്ത വിമര്‍ശനത്തിന് വഴിവെച്ചു. വിദേശ പ്രതിനിധികള്‍ വ്യക്തിപരമായിട്ടാണ് കശ്മീര്‍ സന്ദര്‍ശിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. മാഡി ശര്‍മ്മയെന്ന വനിതയാണ് സന്ദര്‍ശന പരിപാടിയുടെ സംഘാടകയെന്നാണ് പുറത്തുവരുന്ന വിവരം.

യൂറോപ്യന്‍ യൂണിയനിലെ പ്രമുഖരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യയിലെത്തിയാല്‍ പ്രധാനമന്ത്രിയടക്കം വി.ഐ.പികളുമായി കൂടിക്കാഴ്ച്ചയ്ക്ക് അവസരം ഒരുക്കാമെന്നും കശ്മീര്‍ സന്ദര്‍ശിക്കാമെന്നും കാട്ടി ഇമെയില്‍ സന്ദേശമയക്കാന്‍ മാഡി ശര്‍മയെ ആര് ചുമതലപ്പെടുത്തിയെന്ന് വ്യക്തമല്ല. രാജ്യാന്തര ബിസിനസ് ഇടനിലക്കാരിയെന്നാണ് മാഡി ശര്‍മ സ്വയം വിശേഷിപ്പിക്കുന്നത്. യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് അംഗങ്ങള്‍ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മാഡി ശര്‍മയും ഒപ്പമുണ്ടായിരുന്നു.
Film
അമ്മയുടെ വിയോഗത്തില്‍ പങ്കുചേര്‍ന്നവര്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍
”എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയില്‍ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി.
കോഴിക്കോട്: തന്റെ അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്ക്കും നന്ദി അറിയിച്ച് നടന് മോഹന്‍ലാല്‍. ”എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയില്‍ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടര്‍ന്ന്, എന്റെ ദുഃഖത്തില്‍ നേരിട്ടും അല്ലാതെയും പങ്കുചേര്‍ന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയപൂര്‍വം നന്ദി അറിയിക്കുന്നു. വീട്ടിലെത്തിയും, ഫോണ്‍ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാര്‍ത്ഥന,” എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ചൊവ്വാഴ്ചയാണ് മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചത്. അന്തിമോപചാരം അര്‍പ്പിക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നൂറുകണക്കിന് പേര് വീട്ടിലെത്തി. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, വി. അബ്ദുറഹ്മാന് തുടങ്ങിയവരും അനുശോചനം അറിയിക്കാന്‍ എത്തിയിരുന്നു.
Film
വില്‍ സ്മിത്തിനെതിരെ ലൈംഗിക പീഡനാരോപണം; പരാതിയുമായി വയലിനിസ്റ്റ്
ഹോളിവുഡ് നടനും റാപ്പര്‍ കൂടിയായ വില്‍ സ്മിത്തിനെതിരെ ലൈംഗിക പീഡന പരാതി.
ഹോളിവുഡ് നടനും റാപ്പര്‍ കൂടിയായ വില്‍ സ്മിത്തിനെതിരെ ലൈംഗിക പീഡന പരാതി. നടന്റെ കഴിഞ്ഞ വര്‍ഷത്തെ മ്യൂസിക് ടൂറിലുണ്ടായിരുന്ന ബ്രയാന്‍ കിംഗ് ജോസഫ് എന്ന വയലിനിസ്റ്റ് ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
വില്‍ സ്മിത്തിന്റെ ‘ബേസ്ഡ് ഓണ്‍ എ ട്രൂ സ്റ്റോറി 2025’ പര്യടനത്തിനിടെ ലാസ് വെഗാസിലെ ഹോട്ടല്‍ മുറിയില്‍ വച്ചാണ് സംഭവങ്ങളുടെ തുടക്കം. തന്റെ ഹോട്ടല്‍ മുറിയില്‍ ആരോ അതിക്രമിച്ചു കയറിയതായും അവിടെ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍, മറ്റൊരാളുടെ പേര് പതിച്ച എച്ച്ഐവി മരുന്നുകള്‍, മദ്യക്കുപ്പി തുടങ്ങിയവ ഉപേക്ഷിച്ചതായും ബ്രയാന്‍ പരാതിയില്‍ പറയുന്നു. ‘ബ്രയാന്‍, ഞാന്‍ 5:30ന് മുമ്പ് തിരികെ വരും, നമുക്ക് മാത്രമായി…’ എന്ന് എഴുതിയ ഒരു കുറിപ്പും മുറിയില്‍ നിന്ന് ലഭിച്ചതായി ഇയാള്‍ ആരോപിക്കുന്നു. ഇത് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള നീക്കമായിരുന്നെന്നാണ് ബ്രയാന്‍ പറയുന്നത്.
ഈ സംഭവം ടൂര്‍ മാനേജ്മെന്റിനെയും ഹോട്ടല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും അറിയിച്ചതിനെത്തുടര്‍ന്ന്, ബ്രയാന്‍ കള്ളം പറയുകയാണെന്ന് മാനേജ്മെന്റ് ആരോപിക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. ‘നമ്മള് തമ്മില്‍ പ്രത്യേകമായ ഒരു ബന്ധമുണ്ട്’ എന്ന് സ്മിത്ത് തന്നോട് പറഞ്ഞിരുന്നതായും ബ്രയാന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ലൈംഗിക പീഡനത്തിനും അന്യായമായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനും ബ്രയാന്‍ വില്‍ സ്മിത്തിനും നടന്റെ കമ്പനിയായ ട്രേബോള്‍ സ്റ്റുഡിയോ മാനേജ്മെന്റിനും എതിരെ ലോസ് ഏഞ്ചല്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
വില്‍ സ്മിത്തോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഇതുവരെ ഈ ആരോപണങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ‘അമേരിക്കാസ് ഗോട്ട് ടാലന്റ്’ എന്ന പരിപാടിയിലൂടെ പ്രശസ്തനായ കലാകാരനാണ് ബ്രയാന്‍ കിംഗ് ജോസഫ്.
Film
നടന് സിദ്ധാര്‍ഥ് പ്രഭുവിന്റെ കാറിടിച്ചയാള്‍ മരിച്ച സംഭവം; കൂടുതല്‍ വകുപ്പുകള്‍ ചുമത്തും
ഒരാഴ്ചയായി ചികിത്സായില്‍ കഴിയുകയായിരുന്ന തമിഴ്നാട് സ്വദേശി തങ്കരാജാണ് (60) മരിച്ചത്.
കോട്ടയം: സീരിയല്‍ നടന് സിദ്ധാര്‍ഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട ലോട്ടറി വില്‍പ്പനക്കാരനായ കാല്‍നട യാത്രക്കാരന് മരിച്ച സംഭവത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. ഒരാഴ്ചയായി ചികിത്സായില്‍ കഴിയുകയായിരുന്ന തമിഴ്നാട് സ്വദേശി തങ്കരാജാണ് (60) മരിച്ചത്. ഡിസംബര്‍ 24നു രാത്രി എംസി റോഡില്‍ നാട്ടകം കോളജ് കവലയിലായിരുന്നു അപകടം.
കോട്ടയം ഭാഗത്തു നിന്നെത്തിയ താരത്തിന്റെ വാഹനം വിവിധ വാഹനങ്ങളില്‍ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു താരം. സിദ്ധാര്‍ഥിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
തങ്കരാജ് മരിച്ച സാഹചര്യത്തില്‍ താരത്തിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. വൈദ്യ പരിശോധനയില്‍ മദ്യപിച്ചതായി വ്യക്തമായതിനെ തുടര്‍ന്ന് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്ത പൊലീസ് സിദ്ധാര്‍ഥിനെ അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
അപകടത്തിന് ശേഷം നാട്ടുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട നടന് റോഡില്‍ കിടന്നത് മൂലം ഏറെ നേരം ഗതാഗതം തടസപ്പെട്ടു. സിദ്ധാര്‍ത്ഥ് നാട്ടുകാരെ അസഭ്യം പറഞ്ഞ് നടുറോഡില്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ചിങ്ങവനം പൊലീസാണ് കേസെടുത്തത്.
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
india1 day ago‘ഗ്യാനേഷ് കുമാറിനെ തിര.കമ്മീഷണറാക്കിയത് രാജ്യത്തെ തകര്‍ക്കാന്‍’: അഭിഷേക് ബാനര്‍ജി
-
kerala2 days ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
gulf16 hours agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
kerala2 days agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ല, തൊണ്ടിമുതലും കണ്ടെത്തണം -രമേശ് ചെന്നിത്തല
-
News3 days agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
-
kerala2 days agoമദ്യത്തിന് പേരിടൽ; സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി
