Connect with us

Football

മെസ്സിയെ വാങ്ങാന്‍ ശേഷിയുള്ളത് രണ്ടേ രണ്ടു ക്ലബ്ബുകള്‍ക്ക് മാത്രം; ആരു വാങ്ങിയാലും പണമെത്തുക അറേബ്യയില്‍ നിന്ന്!

70 കോടി യൂറോ ആണ് മെസ്സിയുടെ റിലീസിങ് ക്ലോസ്. എകദേശം 6146 കോടി ഇന്ത്യന്‍ രൂപ. ഇത്രയും തുക വാങ്ങുന്ന ക്ലബ് ബാഴ്‌സയ്ക്കു നല്‍കിയാലേ മെസ്സിക്ക് അവിടേക്ക് ചേക്കേറാനാകൂ

Published

on

മാഞ്ചസ്റ്റര്‍: ബാഴ്‌സലോണയുമായി വഴിപിരിയാന്‍ തീരുമാനിച്ച അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇനി എങ്ങോട്ട് എന്നതാണ് കായിക ലോകത്തെ പ്രധാന ചോദ്യം. മെസ്സിയെ പോലുള്ള ഒരു കളിക്കാരനെ ആഗ്രഹിക്കാത്ത ക്ലബ്ബില്ല എങ്കിലും സൂപ്പര്‍ താരത്തെ വാങ്ങാനുള്ള പണം പലരുടെയും ഖജനാവിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

നിലവില്‍ രണ്ടേ രണ്ടു ക്ലബുകള്‍ക്ക് മാത്രമാണ് അതിനുള്ള ശേഷിയുള്ളത്. ഒന്ന് പാരിസ് ആസ്ഥാനമായ പി.എസ്.ജിക്കും മറ്റൊന്നും പ്രീമിയര്‍ലീഗിലെ സൂപ്പര്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിക്കും. 70 കോടി യൂറോ ആണ് മെസ്സിയുടെ റിലീസിങ് ക്ലോസ്. എകദേശം 6146 കോടി ഇന്ത്യന്‍ രൂപ. ഇത്രയും തുക വാങ്ങുന്ന ക്ലബ് ബാഴ്‌സയ്ക്കു നല്‍കിയാലേ മെസ്സിക്ക് അവിടേക്ക് ചേക്കേറാനാകൂ എന്നു ചുരുക്കം.

നിലവില്‍ ഇത്രയും തുക മുടക്കാന്‍ പി.എസ്.ജിക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും മാത്രമേ ശേഷിയുള്ളൂ. ഇനി ഫ്രീ ട്രാന്‍സഫറായി വന്നാല്‍ പോലും താരത്തിന് വന്‍തുക പ്രതിഫലമായി നല്‍കേണ്ടി വരും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ഇന്റര്‍മിലാന്‍, ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിച്ച് പോലുള്ള വന്‍കിട ക്ലബ്ബുകള്‍ക്കും ഇതു സാധിച്ചേക്കും. എന്നാല്‍ ചില പ്രീമിയര്‍ ലീഗ് ക്ലബുകളിലെ മൊത്തം കളിക്കാരുടെ മൂല്യത്തേക്കാള്‍ കൂടുതലാണ് മെസ്സിയുടെ മൂല്യം. അതു കൊണ്ടു തന്നെ മെസ്സിയെ കൂടെ നിര്‍ത്തുക അത്രയെളുപ്പമല്ല.

പണം അറേബ്യയില്‍ നിന്ന്

മാഞ്ചസ്റ്റര്‍ സിറ്റി, അല്ലെങ്കില്‍ പി.എസ്.ജി എന്നീ രണ്ട് ഒപ്ഷനുകളാണ് ഇപ്പോള്‍ മെസ്സിക്കു മുമ്പില്‍ പറഞ്ഞു കേള്‍ക്കുന്നത്. രണ്ടില്‍ ആര് സൂപ്പര്‍ താരത്തെ സ്വീകരിച്ചാലും ആ പണം വരുന്നത് അറേബ്യയില്‍ നിന്നാണ് എന്നാണ് ഏറെ കൗതുകകരം.

അബുദാബി രാജകുടുംബാംഗം ശൈഖ് മന്‍സൂറിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് മാഞ്ചസ്റ്റര്‍ സിറ്റി. 30 ബില്യണ്‍ ഡോളറാണ് ശൈഖ് മന്‍സൂറിന്റെ ആസ്തി. 2008ലാണ് സിറ്റിയുടെ ഉടമസ്ഥത സമ്പൂര്‍ണമായി അബുദാബി കമ്പനിയുടെ ഉടമസ്ഥതയിലേക്കു മാറിയത്.

ശൈഖ് മന്‍സൂര്‍

ക്ലബ് ഏറ്റെടുത്ത ശേഷം ശതകോടിക്കണക്കിന് ഡോളറാണ് താരങ്ങള്‍ക്കായി ശൈഖ് മന്‍സൂര്‍ മുടക്കിയിട്ടുള്ളത്. മുന്‍ ബാഴ്‌സ കോച്ച് പെപ് ഗ്വാര്‍ഡിയോളയ്ക്ക് കീഴില്‍ കളിക്കാനുള്ള ആഗ്രഹവും മെസ്സി പങ്കുവച്ചിട്ടുണ്ട്. നിലവില്‍ ബ്രസീല്‍ താരം ഗബ്രിയേല്‍ ജീസസിനെയും പണവും കൈമാറി മെസ്സിയെ സ്വന്തമാക്കാനാണ് സിറ്റി ആലോചിക്കുന്നത്.

ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ നേതൃത്വത്തിലുള്ള ഖത്തര്‍ സ്‌പോര്‍ട് ഇന്‍വസ്റ്റ്‌മെന്റ്‌സ് ആണ് പി.എസ്.ജിയുടെ ഉടമസ്ഥര്‍. 2011ലാണ് ഖത്തര്‍ ഫ്രഞ്ച് ക്ലബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും സമ്പന്ന ക്ലബ്ബാണ് പി.എസ്.ജി. 2011ന് ശേഷം മാത്രം ട്രാന്‍ഫര്‍ വിപണിയില്‍ ഒരു ബില്യണ്‍ യൂറോയാണ് പി.എസ്.ജി മുടക്കിയിട്ടുള്ളത്.

തമീം ബിന്‍ ഹമദ് അല്‍ഥാനി

ഖത്തര്‍ ഏറ്റെടുത്ത ശേഷം തിയാഗോ സില്‍വ, സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്, എഡിസന്‍ കവാനി, ഡേവിഡ് ലൂയിസ്, നെയ്മര്‍, കെയ്‌ലിയന്‍ എംബാപ്പെ തുടങ്ങിയ താരങ്ങള്‍ ക്ലബിലെത്തി. മെസ്സിയെ എത്തിക്കാന്‍ ഇവര്‍ക്കായി മുടക്കിയ പണമൊന്നും പോര എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. എംബാപ്പെയ്ക്കും നെയ്മറിനും നല്‍കുന്ന മൊത്തം തുകയേക്കാള്‍ കൂടുതല്‍ മെസ്സിക്കായി മുടക്കേണ്ടി വരും. ക്ലബ് ഇതിനു തയ്യാറാകുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.

Football

ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും

14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ

Published

on

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.

പിഎസ്‌ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.

ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്‌ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.

അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്‍പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻ​ഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്‍സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.

Continue Reading

Football

ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ

ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും

Published

on

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇം​ഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. ബ്രസീൽ ഫുട്ബോൾ ക്ലബ് ഫ്ലൂമിനെൻസിനെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെ‍ഡ്രോ ചെൽസിക്കായി ഇരട്ട ​ഗോൾ നേടി. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ഫൈനലിൽ ചെൽസിയെ നേരിടും.

മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിൽ പെഡ്രോ വീണ്ടും ലക്ഷ്യം കണ്ടു. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലൂമിനൻസ് പ്രതിരോധ താരത്തിന്റെ കാലുകളിൽ നിന്ന് തിരികെ ജാവൊ പെ‍ഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ പെഡ്രോ പന്ത് വലയിലാക്കി.

ക്ലബ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ വീഴ്ത്തിയാണ് ചെൽസി യാത്ര തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻ​ഗോയോട് പരാജയപ്പെട്ടു. എങ്കിലും അവസാന മത്സരത്തിൽ ഇ എസ് ടുനീസിനെ വീഴ്ത്തി ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബെൻഫീക്കയെ വീഴ്ത്തിയ മുൻചാംപ്യന്മാർ ക്വാർട്ടറിൽ പാമിറാസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു.

Continue Reading

Football

ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം

ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക

Published

on

2025 ഫിഫ ക്ലബ് ലോകകപ്പിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസും സെമി പോരാട്ടത്തിനിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. യൂറോപ്പിന് പുറത്തുനിന്നും ടൂർണമെന്റിൽ അവശേഷിക്കുന്ന ഒരേയൊരു ടീം ആണ് റിയോ ഡി ജനീറോയിൽ നിന്നുള്ള ഫ്ലുമിനൻസ്.

ടൂർണമെന്റിൽ ഉടനീളം ബ്രസീലിയൻ ക്ലബ്ബുകൾ മികച്ച കളി കാഴ്ച്ച വെച്ചെങ്കിലും തിയാഗോ സിൽവയുടെ മുൻ ക്ലബ് കൂടിയായ ചെൽസിക്ക് തന്നെയാണ് ഫൈനൽ പ്രവേശനത്തിന് സാധ്യത കൽപിക്കപ്പെടുന്നത്.

ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക.

Continue Reading

Trending