kerala
മോദിയുടെ രക്തസാക്ഷി പട്ടികയില്‍ വാരിയന്‍കുന്നത്തു വന്നത്; ഉരുണ്ട് കളിച്ച് അലി അക്ബര്‍
പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ സ്വാതന്ത്ര്യസമര സേനാനികളുടെ പുസ്തകത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലിമുസ്‌ലിയാരും ഉള്‍പ്പെട്ടതില്‍ പ്രതികരണവുമായി ബിജെപി നേതാവും സംവിധായകനുമായ അലി അക്ബര്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ സ്വാതന്ത്ര്യസമര സേനാനികളുടെ പുസ്തകത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലിമുസ്‌ലിയാരും ഉള്‍പ്പെട്ടതില്‍ പ്രതികരണവുമായി ബിജെപി നേതാവും സംവിധായകനുമായ അലി അക്ബര്‍. കേന്ദ്രമാണ് പുസ്തകം പുറത്തിറക്കിയതെങ്കിലും കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളുടെ ലിസ്റ്റ് കൊടുത്തത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
സുടാപ്പീസ് & സഖാപ്പീസ് ,’പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കിയ രക്തസാക്ഷി പട്ടികയില്‍ വാരിയം കുന്നനും
അലി മുസ്‌ലിയാരും …
അപ്പോള്‍ വാരിയം കുന്നനെതിരെ പോസ്റ്ററൊട്ടിച്ച നടന്ന എന്നെപ്പോലെയുള്ള സംഘികള്‍ ആരായി .. ശശിയായി …
നേരാണോ തിരുമേനി ? ശെരിക്കും ശശിയായോ ?
പക്ഷെ ഒരു പ്രശ്‌നമുണ്ട് വര്‍മ്മ സാറെ …
പുസ്തകം ഇറക്കിയതാരാണ് ?
കേന്ദ്ര സാംസ്‌കാരിക വകുപ്പ് ..
എന്നാണ് ഇറക്കിയത് ? 2019 മാര്‍ച്ച് 7 . (ട്വീറ്റില്‍ തീയതി മാര്‍ക്ക് ചെയ്തിട്ടുണ്ട് ) ..
വാരിയം കുന്നന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായതു എപ്പോഴാണ് ?
2020 ജൂണ്‍ മാസത്തില്‍ ..
അപ്പോള്‍ ഇത് രണ്ടും തമ്മില്‍ ബന്ധമില്ലെന്ന് മനസിലായി ..
അപ്പോള്‍ പിന്നെ മനോരമ ഈ വാര്‍ത്ത ഇപ്പോള്‍ കെട്ടി എഴുന്നള്ളിച്ചത് എന്തിനാണ് ?
‘ബെറുതെ ഒരു മനഃ സുഖം ‘
എന്നാലും ഹിന്ദുക്കളെ വംശഹത്യ ചെയ്ത ഒരാളിനെപ്പറ്റി നരേന്ദ്ര മോഡി പുസ്തകം ഇറക്കിയത് എന്ത് കൊണ്ടായിരിക്കും ?
പുസ്തകം ഇറക്കിയിരിക്കുന്നത് കേന്ദ്ര സാംസ്‌കാരിക വകുപ്പാണ് ..
“Dictionary of Martyrs: India’s Freedom Struggle (1857-1947)”, Volume 5 പ്രതിപാദിക്കുന്നത് കേരളം , കര്‍ണാടക , തമിഴ് നാട് , ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലെ സ്വാതന്ത്ര്യ സമര സേനാനികളെപ്പറ്റിയാണ്
കേന്ദ്ര സാംസ്‌കാരിക വകുപ്പാണ് ഈ പുസ്തകം ഇറക്കിയതെങ്കില്‍ കേരളത്തില്‍ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളെപ്പറ്റിയുള്ള വിവങ്ങള്‍ കൊടുത്ത് ആരായിരിക്കും ?
കേരള സര്‍ക്കാരായിരിക്കും കൊടുത്തത്. അല്ലാതെ കേരളത്തിലെ ബിജെപിക്കാര്‍ അല്ല ..
കേരളത്തിലെ സര്‍ക്കാര്‍ ആരാണ് ? കമ്മ്യൂണിസ്റ്റുകാരാണ് കേരളത്തിലെ സര്‍ക്കാര്‍.
മാപ്പിള ലഹളയില്‍ ഹിന്ദുക്കളെ വംശ ഹത്യ ചെയ്ത ജിഹാദികള്‍ക്കു സ്വാതന്ത്ര്യ സമര പെന്‍ഷന്‍ കൊടുത്തവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രെസ്സുകാരും …
അവര്‍ വാരിയം കുന്നനെ മഹാനാക്കി തന്നെയയായിരിക്കണം കേന്ദ്ര സാംസ്‌കാരിക വകുപ്പിന് റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നത് ..
അപ്പൊ എല്ലാം പറഞ്ഞത് പോലെ … അങ്ങനെ
‘പ്രധാന മന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കിയ രക്തസാക്ഷി പട്ടികയില്‍ വാരിയം കുന്നനും അലി മുസ്‌ലിയാരും ‘…
എന്ന നാടകവും എട്ടു നിലയില്‍ പൊട്ടിയതായി പ്രഖ്യാപിച്ചിരിക്കുന്നു.
https://www.facebook.com/aliakbardirector/posts/10224928288540846
kerala
വയനാട് തുരങ്കപാതക്ക് കേന്ദ്രത്തിന്റെ അനുമതി
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്.

വയനാട് തുരങ്കപാതക്ക് കേന്ദ്രം അനുമതി നല്‍കി. വിശദമായ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. നേരത്തെ പല തവണ പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ച് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇനി ടെണ്ടര്‍ നടപടിയുമായി മുന്നോട്ട് പോകാം.
കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും കര്‍ണാടകയിലേക്കുള്ള ദൂരം കുറയക്കുന്ന പദ്ധതിയാണ് തുരങ്കപാത. പാതക്കായി കോഴിക്കോട്, വയനാട് ജില്ലകളില്‍ ആവശ്യമുള്ള മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിരുന്നു. എന്നാല്‍ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ചില പരിസ്ഥിതി സംഘടനകള്‍ തുങ്കപ്പാത ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
1,341 കോടി രൂപക്ക് ദിലീപ് ബില്‍ഡ് കോണ്‍ കമ്പനിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. ഇരുവഴിഞ്ഞിപ്പുഴക്ക് കുറികെ പണിയുന്ന പാലത്തിന്റെ കരാര്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് ലഭിച്ചത്. 80.4 കോടി രൂപക്കാണ് കരാര്‍.
കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് ആരംഭിച്ച് വയനാട് മേപ്പാടിയിലെ കള്ളാടിയിലാണ് തുരങ്കപ്പാത അവസാനിക്കുന്നത്. പാത വരുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ആനക്കാംപൊയില്‍-മേപ്പാടി ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്റര്‍ ആയി കുറയുകയും ചെയ്യും.
kerala
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു

കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട് റെയില്‍വെ സ്റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ റെയില്‍വെ സ്റ്റേഷനുമാണ് പൂട്ടാന്‍ തീരുമാനമായത്.
നിരവധി കാലങ്ങളായി ജീവനക്കാരും യാത്രക്കാരും വിദ്യാര്‍ത്ഥികളും ആശ്രയിച്ചിരുന്ന രണ്ട് റെയില്‍വെ സ്റ്റേഷനുകളാണ് വെള്ളാര്‍ക്കാടും ചിറക്കലും. കൊവിഡ് സമയത്ത് തിരക്ക് കുറഞ്ഞപ്പോള്‍ നിരവധി ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് റദാക്കിയിരുന്നു. പിന്നാലെ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
kerala
വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം
റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. വടകര ലിങ്ക് റോഡിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് ഗര്‍ത്തം രൂപപെട്ടത്. തുടര്‍ന്ന് ദേശീയപാത കരാര്‍ കമ്പനി അധികൃതര്‍ കുഴി നികത്താന്‍ ശ്രമം തുടങ്ങി. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
india2 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
മാനന്തവാടിയില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെയും കാണാതായ കുട്ടിയെയും കണ്ടെത്തി
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന് മുന്‍കൂര്‍ ജാമ്യമില്ല
-
kerala3 days ago
മുംബൈയിലും കനത്ത മഴ; വിമാനങ്ങള്‍ വൈകിയേക്കും