Connect with us

kerala

മണ്ണാര്‍ക്കാട് കനത്ത മഴ; കുരുത്തിച്ചാലില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേരെ കാണാതായി

കാടാമ്പുഴ സ്വദേശികളായ ഇര്‍ഫാന്‍, മുഹമ്മദലി എന്നിവരെയാണ് കാണാതായത്

Published

on

പാലക്കാട്: കനത്ത മഴ തുടരവേ പാലക്കാട്ട് കുരുത്തിച്ചാലില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായി. കാടാമ്പുഴ സ്വദേശികളായ ഇര്‍ഫാന്‍, മുഹമ്മദലി എന്നിവരെയാണ് കാണാതായത്. മണ്ണാര്‍ക്കാട് മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനത്തത്. തീരദേശത്ത് ശക്തമായ കടല്‍ക്ഷോഭം തുടരുകയാണ്.

60 കിലോമീറ്റര്‍ വരെ ദൂരത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. സെപ്റ്റംബര്‍ 10 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

kerala

താനൂര്‍ കസ്റ്റഡികൊലപാതകം: പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്

Published

on

മലപ്പുറം: തനൂര്‍ കസ്സഡികൊലപാതകത്തില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ അല്‍ബിന്‍ അഗസറ്റിന്‍, മൂന്നാം പ്രതി വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്.

2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. ക്രൂരമര്‍ദനമേറ്റാണ് മരണമെന്ന് പേസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഡാന്‍ സാഫ് സംഘത്തിലെ ഉദ്യേഗസ്ഥരുടെ മര്‍ദനത്തെത്തുടര്‍ണ് മരണ മെന്നായിരുന്നു ആരോപണം.

Continue Reading

kerala

ഇടത് ഭരണത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കും രക്ഷയില്ല; പൗരത്വ കേസുമായി വലഞ്ഞ് കെഎസ് ഹംസ

കണ്ടാലറിയാവുന്ന ഏഴാം നമ്പര്‍ കുറ്റവാളിയായാണ് കെ.എസ് ഹംസയുടെ പേര്

Published

on

കേരളത്തിലെ ഇടത് ഭരണത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കും രക്ഷയില്ല. പൗരത്വ കേസുമായി വലഞ്ഞ് പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചതിനാണ് കെ.എസ് ഹംസക്ക് കോടതിയില്‍ ഹാജരാകാനുള്ള ഉത്തരവ് ലഭിച്ചിരിക്കുന്നത്. കണ്ടാലറിയാവുന്ന ഏഴാം നമ്പര്‍ കുറ്റവാളിയായാണ് കെ.എസ് ഹംസയുടെ പേര്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അന്യായമായി ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം വെറും വാക്കായി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പും ഈ വാഗാദനം ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പിന് ശേഷവും കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പൗരത്വ സമര കാലത്ത് ധര്‍ണ നടത്തിയതിന് വരെ കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുകയാണ് കേരള പോലീസ്. മതസംഘടനകളില്‍ പെട്ടവരും രാഷ്ട്രീയ നേതാക്കളും ഈ കേസുകള്‍ കൊണ്ട് വലഞ്ഞിരിക്കുകയാണ്.

Continue Reading

kerala

ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; കേരളാ തീരത്ത് ഇന്ന് റെഡ് അലർട്ട്

കൂടാതെ എട്ട് ജില്ലകളിൽ മഴ പ്രവചനമുണ്ട്

Published

on

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലർട്ട്.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദേശം. നാളെ രാത്രി 11.30 വരെ കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്.

കൂടാതെ എട്ട് ജില്ലകളിൽ മഴ പ്രവചനമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് വേനൽ മഴ പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

Trending