Connect with us

News

ബെയ്‌റൂട്ടില്‍ വീണ്ടും സ്‌ഫോടനം; തുടര്‍സ്‌ഫോടന ഭീതിയില്‍ ജനങ്ങള്‍

തുറമുഖത്തെ ഡ്യൂട്ടിഫ്രീ സോണിലുണ്ടായ തീപിടിത്തെത്തുടര്‍ന്ന് വലിയ തോതില്‍ കട്ടിപ്പുക ആകാശത്തേക്ക് ഉയരുന്നതിന്റെ പ്രദേശവാസികള ഭീതിയിലാക്കിയിട്ടുണ്ട്. അസംസ്‌കൃത വസ്തുകളാള്‍ വീണ്ടും ഉഗ്രസ്‌ഫോടനത്തിലേക്ക് തീ നീങ്ങുമോ എന്ന ഭയത്തിലാണ് ജനം

Published

on

ബെയ്‌റൂട്ട്: കഴിഞ്ഞമാസത്തെ ഉഗ്രസ്‌ഫോടനത്തിനു പിന്നാലെ ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ട് തുറമുഖത്തു വീണ്ടും സ്‌ഫോടനം. ആഗസ്റ്റിലെ ഇരട്ട സ്‌ഫോടനത്തില്‍ തകര്‍ന്നിടത്ത് സമീപത്തായാണ് വീണ്ടും തീപിടിത്തമുണ്ടായിരിക്കുന്നത്. തുറമുഖത്തെ ഡ്യൂട്ടിഫ്രീ സോണിലുണ്ടായ തീപിടിത്തെത്തുടര്‍ന്ന് വലിയ തോതില്‍ കട്ടിപ്പുക ആകാശത്തേക്ക് ഉയരുന്നതിന്റെ പ്രദേശവാസികള ഭീതിയിലാക്കിയിട്ടുണ്ട്. അസംസ്‌കൃത വസ്തുകളാള്‍ വീണ്ടും ഉഗ്രസ്‌ഫോടനത്തിലേക്ക് തീ നീങ്ങുമോ എന്ന ഭയത്തിലാണ് ജനം. സ്‌ഫോടനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

അതേസമയം, എണ്ണയും ടയറും സൂക്ഷിക്കുന്ന വെയര്‍ഹൗസിലാണു തീപിടിത്തമുണ്ടായതെന്നു സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

 

അപ്രതീക്ഷിതമായി സംഭവിച്ച അണുബോംബ് സ്‌ഫോടനം പോലെ ഭീതിപ്പെടുത്തുന്നതായിരുന്നു ആഗസ്റ്റ് നാലിലെ
ബെയ്‌റൂട്ടിലെ  ഇരട്ട സ്‌ഫോടനങ്ങള്‍. തുറമുഖ നഗരകത്തില്‍ സുരക്ഷിതരായി കഴിഞ്ഞിരുന്നവര്‍ക്ക് മുകളില്‍ ഭീകര താണ്ഡവമാണ് സ്‌ഫോടനം തീര്‍ത്തത്. തുറമുഖത്ത് സൂക്ഷിച്ചിരുന്ന 3,000 ടണ്ണോളം വരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തറിച്ചതോടെ ഒരു നഗരമാകെ കത്തിചാമ്പലാവുകയായിരുന്നു. ഏറെ ദൂരെയുള്ള ബഹുനില കെട്ടിടങ്ങള്‍ വരെ സ്‌ഫോടനത്തില്‍ തകര്‍ന്നുവീണു. 180 പേര്‍ കൊല്ലപ്പെടുകയും 6000 ത്തില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുപുറമെ പ്രദേശത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കനത്ത നാശമാണ് ഉഗ്രസ്‌ഫോടനം വിതച്ചത്. അപകടം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും 30 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.

GULF

യു എ ഇയിൽ പെരുന്നാളിന് സ്വകാര്യ മേഖലയിൽ നാലുദിവസം അവധി

സർക്കാർ മേഖലയിലും നാലുദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു

Published

on

2025 ജൂണ്‍ 5 വ്യാഴാഴ്ച മുതല്‍ ജൂണ്‍ 8 ഞായറാഴ്ച വരെ അറഫ ദിനവും ഈദ് അല്‍-അദ്ഹയും പ്രമാണിച്ച് യുഎഇയിലുടനീളമുള്ള എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.

സർക്കാർ മേഖലയിലും നാലുദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു

Continue Reading

kerala

ശക്തമായ മഴ: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്

Published

on

ജില്ലയില്‍ ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.

Continue Reading

kerala

തീരത്തടിയാത്ത കണ്ടെയ്നറുകള്‍ കണ്ടെത്താന്‍ സോണാര്‍ നിരീക്ഷണം നടത്തും

എണ്ണപ്പാട തടയാന്‍ ഓയില്‍ ബൂമുകള്‍ സജ്ജമാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Published

on

കൊച്ചി പുറംകടലില്‍ കപ്പല്‍ മുങ്ങിയതോടെ കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണ സാഹചര്യത്തില്‍ ഇനിയും തീരത്തടിയാത്ത കണ്ടെയ്നറുകള്‍ കണ്ടെത്താന്‍ സോണാര്‍ നിരീക്ഷണം നടത്തും. എണ്ണപ്പാട തടയാന്‍ ഓയില്‍ ബൂമുകള്‍ സജ്ജമാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കപ്പല്‍ മുങ്ങിയതിനു സമീപ പ്രദേശങ്ങളില്‍ കടലിനടിയിലുള്ള കണ്ടെയ്‌നറുകള്‍ കണ്ടെത്താന്‍ പോര്‍ബന്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശ്വകര്‍മ എന്ന കമ്പനിയാണ് സോണാര്‍ പരിശോധന നടത്തുന്നത്.

അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഉള്‍പ്പെടെ തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ ഹരിതകര്‍മസേന, സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളും സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളും ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരാണ് ശുചീകരണത്തിനായി രംഗത്തുള്ളത്.

അതേസമയം തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ മണ്ണില്‍ കലര്‍ന്നതു നീക്കം ചെയ്യുക എന്നതാണ് വെല്ലുവിളിയായിട്ടുള്ളത്.

അതേസമയം കപ്പല്‍ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിട്ടണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കപ്പല്‍ മറിഞ്ഞതിനേത്തുടര്‍ന്ന് ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് പ്രഖ്യാപനം.

Continue Reading

Trending