india
അരുണാചലില്‍ നിന്ന് കാണാതായ അഞ്ച് യുവാക്കളെ ഇന്ത്യക്ക് കൈമാറി ചൈന
വേട്ടക്കാരായ യുവാക്കളെ സെപ്റ്റംബര്‍ രണ്ടു മുതലാണു കാണാതായതെന്നു സൈന്യം അറിയിച്ചു. എന്നാല്‍ ഇവര്‍ ചുമട്ടുകാരാണെന്നാണു കുടുംബവും നാട്ടുകാരും പറയുന്നത്

ന്യൂഡല്‍ഹി: ഈ മാസമാദ്യം അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി ഗ്രാമത്തില്‍നിന്നു കാണാതായ അഞ്ചു യുവാക്കളെ ചൈനീസ് സൈന്യം ഇന്ത്യക്കു കൈമാറി. വേട്ടക്കാരായ യുവാക്കളെ സെപ്റ്റംബര്‍ രണ്ടു മുതലാണു കാണാതായതെന്നു സൈന്യം അറിയിച്ചു. എന്നാല്‍ ഇവര്‍ ചുമട്ടുകാരാണെന്നാണു കുടുംബവും നാട്ടുകാരും പറയുന്നത്.
‘അപ്പര്‍ സുബാന്‍സിരിയില്‍ യഥാര്‍ഥ നിയന്ത്രണ രേഖയുടെ ഇന്ത്യന്‍ ഭാഗത്തുനിന്നു സെപ്റ്റംബര്‍ രണ്ടു മുതല്‍ കാണാതായ അഞ്ചു വേട്ടക്കാരെ, ഇന്ത്യന്‍ സൈന്യത്തിന്റെ നിരന്തര ഇടപെടലിന്റെ ഫലമായി കണ്ടെത്തി. കാണാതായ ഇന്ത്യക്കാരെ അവരുടെ ഭാഗത്തു കണ്ടെത്തിയെന്നു ചൈനീസ് സേന സെപ്റ്റംബര്‍ എട്ടിനു ഹോട്!ലൈനിലൂടെ സ്ഥിരീകരിച്ചിരുന്നു. 12ന് ഇവരെ കൈമാറി.’– തേസ്പുര്‍ ഡിഫന്‍സ് പിആര്‍ഒ ട്വിറ്ററില്‍ അറിയിച്ചു.
അരുണാചല്‍ പ്രദേശില്‍നിന്നുള്ള യുവാക്കള്‍ അതിര്‍ത്തി കടന്ന് എത്തിയതായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) അറിയിച്ചെന്നും ശനിയാഴ്ച ഏതു സമയത്തും കൈമാറിയേക്കാമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അതിര്‍ത്തിയില്‍ ഇരു രാജ്യത്തെയും സൈന്യങ്ങള്‍ സംഘര്‍ഷാവസ്ഥയില്‍ തുടരുമ്പോഴാണു ചൈനയുടെ ഈ നടപടിയെന്നതു ശ്രദ്ധേയമാണ്.
india
മുന്നറിയിപ്പുകള്‍ അവഗണിച്ച് വെള്ളച്ചാട്ടത്തില്‍ ഇറങ്ങി; വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യൂട്യൂബറെ കാണാതായി
ബെര്‍ഹാംപൂരില്‍ നിന്നുള്ള 22കാരനായ യൂട്യൂബര്‍ സാഗര്‍ കുണ്ടു എന്നയാളാണ് ആണ് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ടത്.

ഒഡീഷയിലെ കോരാപുട്ട് ജില്ലയിലെ ദുഡുമ വെള്ളച്ചാട്ടത്തില്‍ യൂട്യൂബര്‍ ഒഴുക്കില്‍പ്പെട്ടു. ബെര്‍ഹാംപൂരില്‍ നിന്നുള്ള 22കാരനായ യൂട്യൂബര്‍ സാഗര്‍ കുണ്ടു എന്നയാളാണ് ആണ് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം.
അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒപ്പമുണ്ടായിരുന്നവര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും അതെല്ലാം അവഗണിച്ച് വെള്ളച്ചാട്ടത്തിന് നടുവില്‍ നിന്ന് വീഡിയോ പകര്‍ത്തുന്നതിനിടെ പെട്ടെന്ന് ഇയാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
ക്യാമറമാനായ സുഹൃത്ത് അഭിജിത് ബെഹ്റയും അപകടത്തില്‍പ്പെട്ട സാഗറിന്റെ കൂടെ ഉണ്ടായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് കോരാപുട്ടിലെ ലാംതട്ട് പ്രദേശത്ത് അണക്കെട്ടിന്റെ താഴെയുള്ള ആളുകള്‍ക്ക് അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയിലാണ് സാഗര്‍ ഒറ്റപ്പെട്ടത്. അധികനേരം ബാലന്‍സ് ചെയ്യാനാകാതെ അദ്ദേഹം ഒഴുക്കില്‍പ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളും ഒഡിആര്‍എഫ് ടീമുകളും സാഗറിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
india
വൈകല്യമുള്ള വ്യക്തികളെ പരിഹസിച്ചാല്‍ പിഴ ചുമത്തും; ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്കി സുപ്രിംകോടതി
വൈകല്യമുള്ള ആളുകളെ പരിഹസിച്ചതിന് ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ അവതാരകനായ സമയ് റെയ്ന ഉള്‍പ്പെടെ അഞ്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു.

വൈകല്യമുള്ള ആളുകളെ പരിഹസിച്ചാല്‍ പിഴ ചുമത്തുമെന്ന് ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കും യുട്യൂബര്‍മാര്‍ക്കും മുന്നറിയിപ്പുമായി സുപ്രിംകോടതി. വൈകല്യമുള്ള ആളുകളെ പരിഹസിച്ചതിന് ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ അവതാരകനായ സമയ് റെയ്ന ഉള്‍പ്പെടെ അഞ്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു. യുട്യൂബര്‍ രണ്‍വീര്‍ അലഹബാദിയക്കെതിരായ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം.
ഇത്തരത്തില്‍ വൈകല്യമുള്ള ആളുകള്‍ക്ക് നേരെ പരാമര്‍ശം നടത്തിയ യുട്യൂബര്‍മാരും ഇന്‍ഫ്ലുവന്‍സര്‍മാരും എത്രയും പെട്ടെന്ന് ഖേദപ്രകടനം നടത്തണമെന്നും ഇല്ലെങ്കില്‍ പിഴശിക്ഷ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
വൈകല്യമുള്ള ആളുകളുടെ അവകാശങ്ങളെ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താന്‍ എന്ത് ചെയ്തുവെന്ന് വിശദീകരിക്കാന്‍ രണ്‍വീര്‍ ഉള്‍പ്പടെയുള്ള ഇന്‍ഫ്ലുവന്‍സര്‍മാരോട് സുപ്രിംകോടതി ആവശ്യപ്പെട്ടു.
കൊമേഡിയന്‍ സമയ് റെയ്നയുടെ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന പരിപാടിയിലായിരുന്നു രണ്‍വീര്‍ അലഹബാദിയ നടത്തിയ പരാമര്‍ശം വിവാദമായത്. പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ ചോദിച്ച ചോദ്യം വിവാദമായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.
india
രാജസ്ഥാനില്‍ വന്‍ മഴക്കെടുതി; സുര്‍വാള്‍ അണക്കെട്ട് കരകവിഞ്ഞ് ഭൂമിയുടെ വലിയൊരു ഭാഗം ഗര്‍ത്തമായി മാറി
രാജസ്ഥാനില്‍ വന്‍ മഴക്കെടുതിയില്‍ സവായ് മധോപൂര്‍ ജില്ലയില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു.

രാജസ്ഥാനില്‍ വന്‍ മഴക്കെടുതിയില്‍ സവായ് മധോപൂര്‍ ജില്ലയില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് സുര്‍വാള്‍ അണക്കെട്ട് കരകവിഞ്ഞൊഴുകിയതാണ് ദുരിതത്തിന് കാരണം. നിരവധി ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്.
സുര്‍വാള്‍, ധനോലി, ഗോഗോര്‍, ജാദവത, ശേഷ, മച്ചിപുര എന്നിവയുള്‍പ്പെടെയുള്ള മുഴുവന്‍ ജനവാസ കേന്ദ്രങ്ങളും വെള്ളത്തിനടിയില്‍പ്പെട്ടു. ജനം കൂട്ടത്തോടെ പലായനം ചെയ്തു. ഗതാഗതയോഗ്യമല്ലാത്ത റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഒലിച്ചുപോയതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.
കനത്ത മഴയും അതിനെത്തുടര്‍ന്നുണ്ടായ പ്രളയവും രാജസ്ഥാനിലെ അടിസ്ഥാന സൗകര്യങ്ങളെ ബാധിച്ചിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങള്‍ക്കൊപ്പം, മോശം ഡ്രെയിനേജ് സംവിധാനങ്ങള്‍ പോലുള്ള മാനുഷികമായ അപാകതകളും ഈ പ്രതിസന്ധിക്ക് കാരണമാവുന്നുണ്ട്.
മഴയെത്തുടര്‍ന്ന് ജയ്പൂരിലെ പ്രധാന റോഡായ ജയ്പൂര്‍ റോഡ് സര്‍വീസ് ലെയ്ന്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലകപ്പെട്ടു. പലയിടത്തും ജലനിരപ്പ് രണ്ടടി വരെ ഉയര്‍ന്നത് നിരവധി റെസിഡന്‍ഷ്യല്‍ കോളനികളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തി. റോഡുകള്‍ക്ക് പുറമെ, വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും വെള്ളം കയറിട്ടുണ്ട്.
വെള്ളപ്പൊക്കത്തിന് ഒരു പ്രധാന കാരണം ഡ്രെയിനേജ് സംവിധാനങ്ങളുടെ മോശം പരിപാലനമാണെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍ എച്ച് എ ഐ) നിര്‍മ്മിച്ച ഡ്രെയിനേജ് സംവിധാനങ്ങള്‍ തകരാറിലായതാണ് വെള്ളക്കെട്ട് കൂടാന്‍ കാരണമെന്നും അവര്‍ പറയുന്നു. ലാല്‍സോട്ട് ബൈപാസ് കല്‍വെര്‍ട്ടില്‍ വലിയ വെള്ളക്കെട്ടും റോഡില്‍ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്.
-
india3 days ago
സംഭൽ മസ്ജിദ്: തിങ്കളാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന് സുപ്രിംകോടതി
-
kerala3 days ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
‘ഒളിച്ചോടിയിട്ടില്ല, വോട്ടർ അധികാർ യാത്രയിലായിരുന്നു, ഇന്ന് മാധ്യമങ്ങളെ കാണും’: ഷാഫി പറമ്പിൽ
-
news2 days ago
സൗദിയിലെ വാഹനാപകടത്തില്‍ പെട്ട് രണ്ട് പേര് മരിച്ചു
-
kerala2 days ago
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങള്‍; പരാതിക്കാരന് അറസ്റ്റില്‍; ദുരൂഹതയേറുന്നു
-
kerala2 days ago
കോഴിക്കോട് 16-കാരിക്ക് നേരെ പിതാവിന്റെ ലൈംഗികാതിക്രമം
-
india2 days ago
സ്വര്‍ണ വില 74000 കടന്നു