india
അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കില്ല; ഇന്ത്യ–ചൈന ധാരണ
സംഘര്‍ഷങ്ങള്‍ ഒഴിവാക്കി പരസ്പര വിശ്വാസം വീണ്ടെടുക്കാനും ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും സമവായത്തില്‍ വീഴ്ച വരുത്താതിരിക്കാനും ധാരണയായി. തെറ്റുധാരണകള്‍ അകറ്റും.

ന്യൂഡല്‍ഹി: തെറ്റിദ്ധാരണകള്‍ ഒഴിവാക്കി പരസ്പരവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ത്യ–ചൈന ധാരണ. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ പരിശ്രമിക്കുമെന്നറിയിച്ച് ഇന്ത്യയും ചൈനയും സംയുക്ത പ്രസ്താവനയിറക്കി. അതിര്‍ത്തിയില്‍ മുന്‍നിരയിലേക്ക് കൂടുതല്‍ സൈനികരെ അയയ്ക്കുന്നത് ഒഴിവാക്കുമെന്നും ഇരു രാജ്യങ്ങളും അറിയിച്ചു.
തിങ്കളാഴ്ച നടന്ന ആറാം വട്ട കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയ്ക്കു പിന്നാലെയായിരുന്നു പ്രസ്താവന. ഏഴാം വട്ട ചര്‍ച്ചകള്‍ നടത്താന്‍ തയാറാണെന്നും ഇരുരാജ്യങ്ങളും പ്രസ്താവനയില്‍ പറഞ്ഞു.
സംഘര്‍ഷങ്ങള്‍ ഒഴിവാക്കി പരസ്പര വിശ്വാസം വീണ്ടെടുക്കാനും ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും സമവായത്തില്‍ വീഴ്ച വരുത്താതിരിക്കാനും ധാരണയായി. തെറ്റുധാരണകള്‍ അകറ്റും.
അതിനിടെ, ഇന്ത്യയുള്‍പ്പെടെയുള്ള അതിര്‍ത്തി രാജ്യങ്ങളുമായി പലതരത്തിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കെ വിഷയത്തില്‍ പ്രസ്താവനയുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും രംഗത്തെത്തി. ഒരുരാജ്യവുമായും ശീതയുദ്ധത്തിനോ സൈനികമായി ഏറ്റുമുട്ടാനോ ചൈനയ്ക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് ചൈനീസ് പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞു. അതിര്‍ത്തി വിപുലീകരണമോ, സ്വാധീന മേഖല തേടിയോ, ആധിപത്യമോ ആഗ്രഹിച്ചോ ഏതെങ്കിലും രാജ്യവുമായി ശീതയുദ്ധത്തിനോ സൈനികമായി ഏറ്റുമുട്ടാനോ ചൈനയ്ക്ക് യാതൊരു ഉദ്ദേശവുമില്ലെന്നാണ് ഷീ ജിന്‍ പിങ് വ്യക്തമാക്കിയത്.
യുഎന്‍ പൊതുസഭയുടെ 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഷീ ജിന്‍ പിങ്. അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും സമവായത്തിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു.
india
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
1985 ല്‍ നിര്‍മിച്ച പാലത്തിന്റെ കാലപ്പഴക്കം അടക്കം പരിശോധന നടത്തുന്നുണ്ട്.

ഗുജറാത്തിലെ വാഡോദരയില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. രണ്ട് കണ്ടൈനര്‍ ലോറികള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 1985 ല്‍ നിര്‍മിച്ച പാലത്തിന്റെ കാലപ്പഴക്കം അടക്കം പരിശോധന നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് മഹിസാര്‍ നദിക്ക് കുറുകെയുള്ള ഗംഭീര പാലം തകര്‍ന്നത്. രണ്ട് തൂണുകള്‍ക്കിടയിലുള്ള പാലത്തിന്റെ സ്ലാബ് മുഴുവന്‍ തകര്‍ന്ന് രണ്ട് ട്രക്കുകളും ഒരു ബൊലേറോ ജീപ്പും അടക്കമുള്ള വാഹനങ്ങള്‍ നദിയില്‍ വീഴുകയായിരുന്നു.
india
ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്
റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി.

ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ 9.05 കൂടിയാണ് ഭൂചലനം ഉണ്ടായത്. ഹരിയാനയിലെ ഝഝറിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു.
india
1400 ഓളം മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
നടപടി ബാധിക്കപ്പെട്ടവരിൽ കൂടുതലും ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കത്തിൽ വീടും സ്വത്തുക്കളും നഷ്ടപ്പെട്ട് പ്രദേശത്തേക്ക് കുടിയേറിയവരാണ്

ആസ്സാമിലെ ദൂബ്രിയിലാണ് 10,000 ത്തോളം ഒഴിപ്പിക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ട് പോവുന്നത്. നാല് ദശാബ്ദങ്ങളായി പ്രദേശത്ത് താമസിക്കുന്നവരടക്കം സർക്കാർ നടപടിയിൽ ഒഴിപ്പിക്കപ്പെട്ടിട്ടുണ്ട്. നടപടി ബാധിക്കപ്പെട്ടവരിൽ കൂടുതലും ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കത്തിൽ വീടും സ്വത്തുക്കളും നഷ്ടപ്പെട്ട് പ്രദേശത്തേക്ക് കുടിയേറിയവരാണ്.
കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് മറ്റൊരു ഗ്രാമത്തിൽ ഭൂമി നൽകി എന്ന സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നുവെങ്കിലും ഇപ്പോഴുള്ളതിനേക്കാൾ മഴക്കാലത്ത് വെള്ളപൊക്കം നടക്കുന്നയിടമാണ് ലഭിച്ചതെന്ന് ഗ്രാമവാസികൾ പരാതിപ്പെട്ടു. കുറച്ചു പേർ സംഘടിച്ച് കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചുവെങ്കിലും പോലീസ് അവരെ ലാത്തിച്ചാർജ് നടത്തി അവരെ സ്ഥലത്ത് നിന്നും നീക്കി.
സ്വതന്ത്ര MLA അഖിൽ ഗൊഗോയ് സ്ഥലം സന്ദർശിക്കുകയും ബാധിക്കപ്പെട്ടവർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു. ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസാണിതെന്നും ബിജെപി സർക്കാരിന്റെ നീക്കം നിയമവിരുദ്ധമാണെന്നും MLA ആരോപിച്ചു.
-
kerala3 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
film3 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
-
kerala3 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
india3 days ago
ഫണ്ടില്ല; എസ്സി, എസ്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ തടഞ്ഞ് മോദി സര്‍ക്കാര്‍
-
kerala3 days ago
ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുന്നതില്‍ സര്‍ക്കാരിനും രാജ്ഭവനും പങ്കുണ്ട്; കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിക്കണം; വി.ഡി. സതീശന്
-
kerala3 days ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന്: സിന്‍ഡിക്കേറ്റ് നടപടി നിയമ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍
-
GULF3 days ago
ഒമാനിൽ ചുഴലിക്കാറ്റിൽപെട്ട വാഹനത്തിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ് മലയാളി ബാലിക മരിച്ചു