Connect with us

india

കര്‍ഷകരെ തീവ്രവാദികളെന്ന് വിളിച്ച സംഭവം; കങ്കണക്കെതിരെ കേസെടുത്തു

കര്‍ണാടകയിലെ തുംകൂര്‍ ജെ എം എഫ് സി കോടതിയാണ് കേസെടുത്തിരിക്കുന്നത്.

സെപ്റ്റംബര്‍ 20ന് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ക്ക് എതിരെയാണ് ഐപിസി സെക്ഷനുകളായ 44,108,153,153 എ,504 വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.

Published

on

ബംഗളൂരു: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക ബില്ലുകള്‍ക്ക് എതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ തീവ്രവാദികളാണെന്ന പരാമര്‍ശത്തില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന് എതിരെ ക്രിമിനല്‍ കേസ്. കര്‍ണാടകയിലെ തുംകൂര്‍ ജെ എം എഫ് സി കോടതിയാണ് കേസെടുത്തിരിക്കുന്നത്.

ആരോപണത്തിന് തെളിവായ സെപ്റ്റംബര്‍ 20ന് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ക്ക് എതിരെയാണ് ഐപിസി സെക്ഷനുകളായ 44,108,153,153 എ,504 വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.

ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും അവര്‍ തീവ്രവാദികളാണെന്നുമായിരുന്നു, ട്വിറ്ററിലൂടെ കങ്കണയുടെ പ്രതികരണം.

പ്രധാനമന്ത്രി മോഡിജി, ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ കഴിയും. ആരെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ മനസ്സിലാക്കി കൊടുക്കാന്‍ കഴിയും. എന്നാല്‍ മനസ്സിലാകാത്തത് പോലെ അഭിനയിക്കുന്നവരെ പിന്നെ എന്ത് ചെയ്യാന്‍ സാധിക്കും. സി.എ.എ കൊണ്ടുവന്നതിലൂടെ ഒരാള്‍ക്ക് പോലും പൗരത്വം നഷ്ടമായിട്ടില്ല. ഇതേ തീവ്രവാദികളാണ് അന്ന് ഇവിടെ ചോരപ്പുഴ ഒഴുക്കിയത്, കങ്കണ ട്വീറ്റ് ചെയ്തു.

വിവാദ ബില്ലിനെതിരെ രാജ്യവ്യാപകമായി കര്‍ഷകര്‍ റോഡിലിറങ്ങി പ്രതിഷേധിക്കുമ്പോഴാണ് പ്രതിഷേധക്കാരെ തീവ്രവാദികളായി വിശേഷിപ്പിച്ച് കങ്കണ രംഗത്തെത്തിയത്. വിവാദ ട്വീറ്റില്‍ കങ്കണക്കെതിരെ ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷത്തിന്റെയും കര്‍ഷക സംഘടനകളുടെയും ഭാഗത്ത് നിന്ന് ഉയര്‍ന്നുവന്നത്.

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

india

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന് മോദിക്ക് ഭയം: കോണ്‍ഗ്രസ്

‘മഹിളാ സമ്മാന്‍’, ‘നാരി ശക്തി’ എന്നീ വിഷയങ്ങളില്‍ പലപ്പോഴായി കുപ്രചരണങ്ങള്‍ നടത്തുന്ന മോദി, പ്രജ്വല്‍ രേവണ്ണയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാനായിട്ടും അദ്ദേഹത്തെ അംഗീകരിച്ചത് എന്തുകൊണ്ടാണ്? ജയറാം രമേശ് ചോദിച്ചു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന ഭയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്ന് കോണ്‍ഗ്രസ്. ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ജെഡി(എസ്) ഹാസന്‍ സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണയെ രാഷ്ട്രീയമായി പിന്തുണച്ചതിന് മോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് മഹിളാ സമ്മാന്‍ എന്ന മോദിയുടെ നയത്തെ ചോദ്യം ചെയ്യുകയും ചെയ്തു.

”മോദി എന്തിനാണ് ഹാസന്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തിയത്. ജനാര്‍ദ്ദന്‍ റെഡ്ഡിക്ക് വേണ്ടി ബി.ജെ.പി വാഷിംഗ് മെഷീന്‍ മുഴുവനായി കറങ്ങുന്നുണ്ടോ? നുണ പറയുന്നതിനും ഭയപ്പെടുത്തുന്നതിനും പകരം ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയണം” കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.ഹാസന്‍ സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട സെക്‌സ് ടേപ്പ് വിവാദം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഹാസനിലെ സിറ്റിങ് എം.പിയായ പ്രജ്വല്‍ രേവണ്ണ ആയിരക്കണക്കിന് സ്ത്രീകളുടെ സ്ത്രീകളുടെ അശ്ലീല വീഡിയോയാണ് സൃഷ്ടിച്ചത്. തുടര്‍ന്ന് ജില്ലയിലുടനീളം പെന്‍ഡ്രൈവ് വഴി വീഡിയോകള്‍ വിതരണം ചെയ്തു ഇരകളെ അപമാനിച്ചു. അവരില്‍ ചിലര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇത്തരം വീഡിയോകള്‍ ഉണ്ടെന്ന വസ്തുത അറിയാമെന്നിരിക്കെയാണ് പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കിയത്.

പ്രജ്വലിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മുന്‍ എം.എല്‍.എം പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയിരുന്നു. സ്ത്രീകളുടെ നീതിക്ക് മുന്‍ഗണന നല്‍കുന്നതിനുപകരം, എന്‍ഡിഎ ആസൂത്രിതമായി അഴിമതിയെ പോളിംഗ് വരെ അടിച്ചമര്‍ത്തുകയായിരുന്നു.’മഹിളാ സമ്മാന്‍’, ‘നാരി ശക്തി’ എന്നീ വിഷയങ്ങളില്‍ പലപ്പോഴായി കുപ്രചരണങ്ങള്‍ നടത്തുന്ന മോദി, പ്രജ്വല്‍ രേവണ്ണയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാനായിട്ടും അദ്ദേഹത്തെ അംഗീകരിച്ചത് എന്തുകൊണ്ടാണ്? ജയറാം രമേശ് ചോദിച്ചു.

വിവിധ അഴിമതികളിലും കുംഭകോണങ്ങളിലും പ്രതികള്‍ക്ക് ബി.ജെ.പി ക്ലീന്‍ ചിറ്റ് നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ”35,000 കോടി രൂപയുടെ അഴിമതിക്കേസില്‍ പ്രതിയും 20 ക്രിമിനല്‍ കേസുകളും ഉള്ള ബെല്ലാരി ജനാര്‍ദന്‍ റെഡ്ഡി മാര്‍ച്ച് 25ന് ബി.ജെ.പിയില്‍ ചേര്‍ന്നു.ബി ജെ പി വാഷിംഗ് മെഷീന്‍ മന്ദഗതിയിലാക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണോ അതോ ബി.ജെ.പി നേതാക്കളെ അഴിമതി അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കുകയോ?എന്തുകൊണ്ടാണ് പ്രധാനമന്ത്രി പാര്‍ട്ടിയില്‍ അഴിമതി നടത്തിയതിന് അന്വേഷണ വിധേയനായ ഒരു നേതാവിനെ എടുത്തത്? ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

 

Continue Reading

india

ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

Published

on

ഛത്തീസ്ഗഢ്ഃ ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.കുടുംബചടങ്ങില്‍ പങ്കെടുത്തു മങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിട്രക്കില്‍ ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റായ്പൂരിലേക്ക് മാറ്റിയാതായി ഉദ്യോഗസഥര്‍ അറിയിച്ചു.

 

Continue Reading

Trending