Connect with us

kerala

ദേഹാസ്വാസ്ഥ്യം; മുഖ്യമന്ത്രിയുടെ മുന്‍ ചീഫ് സെക്രട്ടറി എം ശിവശങ്കർ ആശുപത്രിയിൽ

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ചീഫ് സെക്രട്ടറിക്ക് എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം. ആരോഗ്യ പരിശോധനക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഇന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

നേരത്തെ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യാന്‍ വിളിച്ചെങ്കിലും എം ശിവശങ്കര്‍ ഹാജരായിരുന്നില്ല.  മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ശിവശങ്കര്‍ ഹാജരാകാതിരുന്നത്. 2016 മുതലുള്ള എല്ലാ വിദേശയാത്രകളുടേയും രേഖകള്‍ ഹാജരാക്കാന്‍ ശിവശങ്കറിനോട് എന്‍ഫോഴ്സ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. അറസ്റ്റ് ഭയന്നാണ് ശിവശങ്കർ ഹാജരാകാതിരുന്നതെന്നാണ് വിവരം.

അതേസമയം, അറസ്റ്റ് ഉറച്ചെന്നിരിക്കെ അതില്‍ നിന്നും രക്ഷപ്പെടാനാണ് ആശുപത്രിയില്‍ അഡ്മിറ്റാവുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കസ്റ്റംസ് തുടർച്ചയായി 2 ദിവസം ചോദ്യം ചെയ്തതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യാൻ വിളിച്ചത്. മുമ്പ് 2 തവണ ശിവശങ്കറെ ഇഡി ചോദ്യം ചെയ്തിരുന്നു. എൻഐഎയും കസ്റ്റംസും ശേഖരിച്ച ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് ലഭിച്ച ശേഷം വീണ്ടും വിളിക്കാനായിരുന്നു എൻഫോഴ്സ്മെന്റ് ആലോചിച്ചിരുന്നത്. ഇതിനിടെയാണ് 2 ലക്ഷം യുഎസ് ഡോളർ കടത്തിയെന്ന സ്വപ്നയുടെ മൊഴി പുറത്ത് വന്നത്.

പണം കടത്തുമായി ബന്ധപെട്ടു നയതന്ത്ര പദ്ധതി ദുരുപയോഗം ചെയ്യപ്പെട്ടു എന്നാണ് അന്വേഷണ ഏജൻസി സംശയിക്കുന്നത്. ഇക്കാര്യത്തിൽ ശിവശങ്കറിന് ഉള്ള പങ്കും അന്വേഷണ വിധേയമായിരിക്കെയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന്‌ ശിവശങ്കർ ഹാജരാകാതിരിക്കുന്നത്. പ്രാഥമിക പരിശോധനയിൽ സ്വപ്നയും ശിവശങ്കറും 2 തവണ ഒരുമിച്ച് വിദേശ യാത്ര നടത്തിയതായി അന്വേഷണം സംഘം കണ്ടെത്തിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സച്ചിന്‍ദേവ് എംഎല്‍എ ബസിനുള്ളില്‍ കയറി; കണ്ടക്ടർ വിളിച്ചിരുന്നു’: സ്ഥിരീകരിച്ച് എ.എ. റഹീം

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പറഞ്ഞതിനെ ശരിവെക്കുന്ന വെളിപ്പെടുത്തലാണ് എ.എ. റഹീം നടത്തിയിരിക്കുന്നത്.

Published

on

മേയര്‍ വിവാദത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം. മേയര്‍ ആര്യാ രാജേന്ദ്രന്റെ ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറിയിരുന്നതായി റഹീം സ്ഥിരീകരിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പറഞ്ഞതിനെ ശരിവെക്കുന്ന വെളിപ്പെടുത്തലാണ് എ.എ. റഹീം നടത്തിയിരിക്കുന്നത്. ബസിലെ കണ്ടക്ടറുമായി എ.എ. റഹീമിന് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് റഹീം മാധ്യമങ്ങളെ കണ്ടത്. കണ്ടക്ടര്‍ തന്നെ വിളിച്ചിരുന്നുവെന്ന കാര്യവും റഹീം സമ്മതിച്ചു.

ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എംഎല്‍എ അസഭ്യം പറഞ്ഞെന്നും മേയര്‍ ആര്യ രാജേന്ദ്രനും മോശമായി പെരുമാറിയെന്നുമാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പറയുന്നത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു പറഞ്ഞിരുന്നു.

അതേസമയം കെഎസ്ആര്‍ടിസി ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ ശക്തമായ ദുരൂഹത നിലനില്‍ക്കുകയാണ്. മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. ഡ്രൈവറുടെ പരാതിയില്‍ പോലീസ് കേസെടുക്കാന്‍ തയാറാകാത്തതും മേയറെ സംരക്ഷിക്കുന്ന നിലപാടുകളും കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനു പിന്നാലെ മേയര്‍ ആര്യാ രാജേന്ദ്രനെതിരായ കെഎസ്ആര്‍ടിസിഡ്രൈവര്‍ യദുവിന്റെ പരാതി പോലീസ് പുനഃപരിശോധിക്കുകയാണ്.

ഡ്രൈവറെ പോലീസില്‍ ഏല്‍പ്പിച്ച മേയറുടെ നടപടി നിയമപരമോ എന്നതാണ് പരിശോധിക്കുന്നത്. സംഭവത്തില്‍ കന്റോണ്‍മെന്റ് എസിപിയോട് ഡിസിപി റിപ്പോര്‍ട്ട് തേടി. യദുവിന്റെ ആദ്യ പരാതിയില്‍ കേസെടുക്കാതിരുന്നത് വിവാദമായിരുന്നു.

 

 

Continue Reading

kerala

സൂര്യാതപം; സംസ്ഥാനത്ത് വീണ്ടും മരണം

കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തുനിന്ന് സൂര്യാതപം ഏറ്റതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്ന വിജേഷ്

Published

on

സംസ്ഥാനത്ത് സൂര്യാതപമേറ്റ് വീണ്ടും മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തുനിന്ന് സൂര്യാതപം ഏറ്റതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് വിജേഷ് മരിച്ചത്.

അതേസമയം നാല് ജില്ലകളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പാലക്കാട്, കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്.

പാലക്കാട് താപനില 40 ഡിഗ്രിയും കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 39 ഡിഗ്രിയും ആകും. ആലപ്പുഴ, കോട്ടയം പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രിയിലേക്കും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 വരെയും ചൂട് ഉയരും.

Continue Reading

Health

വെന്തുരുകി കേരളം;6 വരെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ അടച്ചിടും

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂടില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഉഷ്ണതരംഗ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടി.

Published

on

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂടില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഉഷ്ണതരംഗ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടി.പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്.അതേസമയം മുന്‍കരുതല്‍ ശക്തമാക്കാനും തീരുമാനിച്ചു.

നിര്‍ജലീകണവും സൂര്യാതപവും ഉണ്ടാകാതെ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലത്തും തൃശൂരും 39,കണ്ണൂരും കോഴിക്കോടും 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പകല്‍ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

 

 

 

 

Continue Reading

Trending