Connect with us

main stories

വിശപ്പു സൂചികയില്‍ പാകിസ്ഥാനും നേപ്പാളിനും പിന്നില്‍ ഇന്ത്യ; മികച്ച പ്രകടനം ‘മോദിജി’യെന്ന് പ്രശാന്ത് ഭൂഷണ്‍

107 രാജ്യങ്ങളുടെ പട്ടികയില്‍ 94ാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തെ ജനസംഖ്യയുടെ 14 ശതമാനം പേരും പട്ടിണിയിലാണെന്ന് സൂചിക പറയുന്നു. മൊത്തം ജനസംഖ്യയുടെ കണക്കെടുത്താല്‍ 18 കോടിയില്‍ അധികം വരുമിത്

Published

on

 

ന്യൂഡല്‍ഹി: ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനത്തെ ചൊല്ലി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന്റെ പരിഹാസം. സൂചികയില്‍ ഇന്ത്യ പാകിസ്താനും നേപ്പാളിനും ബംഗ്ലാദേശിനും പിന്നിലാണ്. ‘ജിഡിപി വളര്‍ച്ചയില്‍ ബംഗ്ലാദേശിന് പിന്നില്‍ പോയതിന് പിന്നാലെ ലോക വിശപ്പ് സൂചികയില്‍ പാകിസ്താനും ബംഗ്ലാദേശിനും പിന്നിലായി ഏതാണ്ട് ഏറ്റവും അടിയിലെത്തിയിരിക്കുകയാണ് ഇന്ത്യ. മികച്ച പ്രകടനം മോദി ജി’-പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

107 രാജ്യങ്ങളുടെ പട്ടികയില്‍ 94ാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തെ ജനസംഖ്യയുടെ 14 ശതമാനം പേരും പട്ടിണിയിലാണെന്ന് സൂചിക പറയുന്നു. മൊത്തം ജനസംഖ്യയുടെ കണക്കെടുത്താല്‍ 18 കോടിയില്‍ അധികം വരുമിത്. അതിഭീകരമായ പട്ടിണിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ആഗോള വിശപ്പ് സൂചിക ചൂണ്ടിക്കാട്ടുന്നു. അയല്‍രാജ്യങ്ങളായ പാകിസ്താനും നേപ്പാളും ബംഗ്ലാദേശും ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്.

ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജി.ഡി.പി 10.3 ശതമാനം കുറയുമെന്നും ആളോഹരി വരുമാനത്തില്‍ ബംഗ്ലാദേശിനേക്കാള്‍ താഴെയാകും ഇന്ത്യയുടെ സ്ഥാനമെന്നും നേരത്തെ ഐഎംഎഫ് വിലയിരുത്തിയിരുന്നു. വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുക ഇന്ത്യയാവുമെന്നും സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നാല് വയസുകാരിയുടെ കൊലപാതകം: അന്വേഷണസംഘം വിപുലീകരിച്ച് പൊലീസ്

22 അംഗ സംഘമാണ് രൂപീകരിച്ചത്.

Published

on

എറണാകുളം തിരുവാണിയൂരിലെ നാലു വയസുകാരിയുടെ കൊലപാതകത്തില്‍ അന്വേഷണസംഘം വിപുലീകരിച്ച് പൊലീസ്. 22 അംഗ സംഘമാണ് രൂപീകരിച്ചത്. മൂന്ന് വനിത എസ്ഐമാര്‍ ഉള്‍പ്പെടെ നാല് വനിതകളാണ് സംഘത്തിലുള്ളത്. ചെങ്ങമനാട് പോലീസ് സ്റ്റേഷന്‍ പരിധിയിലും പീഡനക്കേസ് പുത്തന്‍കുരിശ് സ്റ്റേഷന്‍ പരിധിയിലുമാണ് കൊലപാതകം നടന്നത്.

കൊലപാതകമാണെന്ന് വിചാരിച്ച സംഭവം പോസ്റ്റ്മോര്‍ട്ടത്തിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഡോക്ടര്‍മാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കുട്ടിയുടെ പിതൃ സഹോദരനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പ്രതി കുട്ടി ലൈംഗിക ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. അതേസമയം കുട്ടി സംഭവം അമ്മയോട് പറഞ്ഞിരുന്നതായും കുട്ടിയുടെ അമ്മ പ്രതിയെ തല്ലിയതായും ഇയാള്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുണ്ടായിരുന്ന കാര്യം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് പൊലീസിനെ അറിയിച്ചത്. ശാസ്ത്രീയ തെളിവുകള്‍ അടക്കം മുന്നില്‍ വച്ച് പ്രതിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പ്രതികുറ്റം സമ്മതിച്ചത്. പാക്സോ, ബാലനീതി നിയമപ്രകാരം ആണ് നിലവില്‍ കുറ്റം ചുമത്തിയിരിക്കുന്നത്. വിശദമായ തെളിവ് ശേഖരണത്തിന് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനും പൊലീസ് ആലോചിക്കുന്നുണ്ട്.

Continue Reading

kerala

പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി 77.81 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം ഇത് 78.69 ശതമാനം ആയിരുന്നു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിച്ചത്.

സയന്‍സ് ഗ്രൂപ്പില്‍ 83.25 ആണ് വിജയം. ഹ്യുമാനിറ്റീസില്‍ 69.16, കൊമേഴ്‌സില്‍ 74.21 എന്നിങ്ങനെയാണ് വിജയശതമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. എയ്ഡഡ് സ്‌കൂളുകളില്‍ 82.16, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 75.91 എന്നിങ്ങനെയാണ് വിജയശതമാനം.

4,44,707 വിദ്യാര്‍ഥികളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയത്. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 26,178 പേരും പരീക്ഷ എഴുതി.

www.prd.kerala.gov.in, results.kerala.gov.in, examresults.kerala.gov.in, result.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in. എന്നിവയില്‍ നിന്ന് ഫലമറിയാം. കൂടാതെ PRD Live, SAPHALAM 2025, iExaMS – Kerala എന്നീ മൊബൈല്‍ ആപ്പ് വഴിയും ഫലമറിയാം.

Continue Reading

kerala

കൂരിയാട് ദേശീയപാത തകര്‍ച്ച; കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം

കണ്‍സള്‍ട്ടന്റ് ആയ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്കും വിലക്കേര്‍പ്പെടുത്തി.

Published

on

മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ നിര്‍മാണ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്രം. കണ്‍സള്‍ട്ടന്റ് ആയ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്കും വിലക്കേര്‍പ്പെടുത്തി. തുടര്‍ കരാറുകളില്‍ പങ്കെടുക്കാനാകില്ല.

സംഭവത്തില്‍ ദേശീയപാത അതോറിറ്റി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഇന്നലെ സ്ഥലം സന്ദര്‍ശിച്ച സംഘം രേഖകള്‍ കൂടി പരിശോധിച്ച ശേഷമാകും റിപ്പോര്‍ട്ട് നല്‍കുക. അതേസമയം നിലവിലെ നിര്‍മാണ രീതിയില്‍ മാറ്റം വരുത്തി പ്രദേശത്ത് പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ദേശീയപാത തകര്‍ച്ചയില്‍ മൂന്നംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. സമിതി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അതിനിടെ സംസ്ഥാനത്തെ ദേശീയപാതയിലെ നിര്‍മ്മാണ അപാകതകള്‍ സംബന്ധിച്ച് ജനപ്രതിനിധികള്‍ നേരത്തതന്നെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലാത്തതാണ് തകര്‍ച്ചയിലേക്ക് നയിച്ചതെന്ന് ആരോപണം.

Continue Reading

Trending