kerala
‘ജീവന് ഭീഷണിയുണ്ട്, തുടര്‍പഠനം അവതാളത്തിലാകും’; ഡോ. നജ്മ സലീം
കോവിഡ് ബാധിതര്‍ ചികിത്സപ്പിഴവുമൂലം മരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയശേഷം നജ്മ എന്തുകാര്യത്തിന് വിളിച്ചാലും മെഡിക്കല്‍ കോളജിലെ സീനിയര്‍ ഡോക്ടര്‍മാര്‍ ഫോണ്‍ എടുക്കുന്നില്ല. തിങ്കളാഴ്ച ഡ്യൂട്ടി കഴിഞ്ഞിറങ്ങിയശേഷം ഇവരുടെ തുറന്നുപറച്ചില്‍ വന്‍ വിവാദം ഉയര്‍ത്തി. ഇനി വ്യാഴാഴ്ച ഡ്യൂട്ടിക്ക് കയറണമോ വേണ്ടയോ എന്നുപോലും ആരും അറിയിച്ചിട്ടില്ല.

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ ആരോപണമുന്നയിച്ച തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി ജനറല്‍ മെഡിസിന്‍ ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍ നജ്മ സലീം. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതായും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും നജ്മ സലീം പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നിലാണ് നജ്മ മെഡിക്കല്‍ കോളേജിലെ വീഴ്ച്ചകളെകുറിച്ച് തുറന്നടിച്ചത്.
ഉന്നത വിദ്യാഭ്യാസത്തിന് ഇനി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അഡ്മിഷന് പ്രയാസം നേരിടേണ്ടിവരുമെന്ന് അറിയാം. തുടര്‍പഠനം അവതാളത്തിലാകും. കഴിഞ്ഞ നവംബറില്‍ പി.ജിക്ക് ചേര്‍ന്നതാണ്. ഏപ്രില്‍ മുതലാണ് ശരിക്കും പഠിച്ചുതുടങ്ങിയത്. ഇപ്പോള്‍ പരീക്ഷയാണ്. മൂന്നുമാസം കഴിഞ്ഞാണ് ഫലംവരുക. സ്വാര്‍ഥയായി അഭിനയിക്കാന്‍ പറ്റാത്തതുകൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചതെന്നും നജ്മ പറഞ്ഞു.
കോവിഡ് ബാധിതര്‍ ചികിത്സപ്പിഴവുമൂലം മരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയശേഷം നജ്മ എന്തുകാര്യത്തിന് വിളിച്ചാലും മെഡിക്കല്‍ കോളജിലെ സീനിയര്‍ ഡോക്ടര്‍മാര്‍ ഫോണ്‍ എടുക്കുന്നില്ല. തിങ്കളാഴ്ച ഡ്യൂട്ടി കഴിഞ്ഞിറങ്ങിയശേഷം ഇവരുടെ തുറന്നുപറച്ചില്‍ വന്‍ വിവാദം ഉയര്‍ത്തി. ഇനി ഡ്യൂട്ടിക്ക് കയറണമോ വേണ്ടയോ എന്നുപോലും ആരും അറിയിച്ചിട്ടില്ല. മറ്റ് ഡോക്ടര്‍മാരുടെ പിന്തുണയില്ലാതെ കളമശ്ശേരിയില്‍ തുടരാന്‍ പറ്റില്ല. സീനിയര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയാണ് ഞങ്ങളുടെ ജോലി. അവരെ വിളിച്ചിട്ട് ഫോണ്‍പോലും അറ്റന്‍ഡ് ചെയ്യുന്നില്ല. ഡ്യൂട്ടിക്ക് കയറാനുള്ള ധൈര്യംതന്നെ കുറവാണ്. അനുവദിച്ചാല്‍ ഡ്യൂട്ടിക്ക് കയറാമെന്നാണ് തീരുമാനം. കൂടെയാരെയെങ്കിലും നിര്‍ത്തേണ്ടിവരും, ഒരു തുണക്കെന്നും നജ്മ പറഞ്ഞു.
2013ല്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് പ്രവേശനം നേടിയതാണ് നജ്മ. കരുനാഗപ്പള്ളി തഴവ പാപ്പാന്‍കുളങ്ങര അബ്ദുല്‍സലീമിന്റെയും നിസയുടെയും മകളാണ്. കുടുംബത്തില്‍നിന്ന് ആദ്യമായി മെഡിസിന് പഠിക്കുന്നയാള്‍.വര്‍ഷങ്ങള്‍കൊണ്ട് തനിക്ക് മെഡിക്കല്‍ കോളജ് വളരെ പരിചിതമാണെന്ന് നജ്മ പറയുന്നു. ഇങ്ങനെയുള്ള അനാസ്ഥ തുടക്കംമുതല്‍ ഇവിടെ കാണുന്നുണ്ട്. അത് അന്നും അലോസരപ്പെടുത്തിയെങ്കിലും തുറന്നുപറയാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഹൈബി ഈഡന്‍ എം.പിയുടെ ലെറ്റര്‍ കണ്ടതോടെ പറയാന്‍ പറ്റാതിരുന്ന കാര്യങ്ങള്‍ പുറത്തുവരുമല്ലോ എന്ന് ആശ്വസിച്ചു. എന്നാല്‍, അധികാരികള്‍ ആ കത്ത് അവഗണിക്കാന്‍ ശ്രമിച്ചതോടെയാണ് എല്ലാം പുറത്തുപറയാന്‍ തീരുമാനിച്ചതെന്നും നജ്മ കൂട്ടിച്ചേര്‍ത്തു.
kerala
സര്‍ക്കരിന്റെ ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയം ചോര്‍ന്നൊലിക്കുന്നു; സര്‍ക്കാര്‍ മോഹന വാഗ്ദാനം നല്‍കി പറ്റിച്ചുവെന്ന് ഗുണഭോക്താക്കള്‍
ഫ്ലാറ്റ് കൈമാറി രണ്ട് വര്‍ഷം തികയുമ്പോഴേക്കും ഫ്ളാറ്റിനുള്ളിലെ പല ഭാഗങ്ങളും അടര്‍ന്ന് വീഴുകയാണ്.

ഇടുക്കിയില്‍ ഭവനരഹിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയം ചോര്‍ന്നൊലിക്കുന്നു. ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റ് കൈമാറി രണ്ട് വര്‍ഷം തികയുമ്പോഴേക്കും ഫ്ളാറ്റിനുള്ളിലെ പല ഭാഗങ്ങളും അടര്‍ന്ന് വീഴുകയാണ്. സര്‍ക്കാര്‍ മോഹന വാഗ്ദാനം നല്‍കി പറ്റിച്ചു എന്നാണ് ഗുണഭോക്താക്കളുടെ പരാതി. എന്നാല്‍ പ്രശ്നം അടിയന്തരമായി പരിഹരിക്കും എന്നാണ് കരിമണ്ണൂര്‍ പഞ്ചായത്ത് നല്‍കിയ മറുപടി.
17 ലക്ഷം രൂപ മതിപ്പു വില. ചുരുങ്ങിയ സമയം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിം സാങ്കേതികവിദ്യ. കട്ടയും, സിമന്റും ഇല്ലാതെ വേര്‍തിരിച്ച മുറികള്‍. ഇതൊക്കെയായിരുന്നു ഫ്ലാറ്റിന് സര്‍ക്കാര്‍ പറഞ്ഞ മേന്മകള്‍. എന്നാല്‍ രണ്ടുവര്‍ഷം തികയുമ്പോഴേക്കും തകരുന്ന അവസ്ഥയിലേക്കാണ്.
ചെറിയ മഴയില്‍ തന്നെ സീലിംഗ് ഇളകിവീണു. ഭിത്തി നനഞ്ഞ് കുതിര്‍ന്ന് ഇടിയാന്‍ തുടങ്ങി. നാലാം നിലയിലെ മുറിക്കുള്ളില്‍ ചോര്‍ച്ച. 36 കുടുംബങ്ങളാണ് ഫ്ളാറ്റ് സമുച്ചയത്തില്‍ താമസിക്കുന്നത്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഫ്ലാറ്റിനു പകരം മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കണം എന്നാണ് ആവശ്യം. സര്‍ക്കാരിന്റെ ഒരു ഭവന പദ്ധതിയില്‍ ഇടം പിടിച്ചതിനാല്‍ മറ്റൊരു ആനുകൂല്യം ഈ കുടുംബങ്ങള്‍ക്ക് ഇനി കിട്ടില്ല.
kerala
പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്രോണ്‍ പറത്തി കൊറിയന്‍ വ്‌ളോഗര്‍

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്രോണ്‍ പറത്തിയെന്ന് സംശയിക്കുന്ന കൊറിയന്‍ വ്‌ളോഗര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു ദിവസം യുവതി ക്ഷേത്രത്തിന് എത്തിയെന്ന് സ്ഥിരീകരിച്ചു.
ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തുന്നതില്‍ വിലക്കുളള സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രില്‍ പത്താം തിയതി യുവതി ഡ്രോണ്‍ പറത്തിയത്. തുടര്‍ന്ന് പോലീസ് ഇവര്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഉത്സവ സമയത്താണ് വിലക്ക് ലംഘിച്ച് യുവതി ഡ്രോണ്‍ പറത്തിയത്. എന്നാല്‍ ഇവര്‍ ഇന്ത്യയില്‍ തന്നെയുണ്ടെന്നാണ് പോലീസിന് ലഭിച്ച റിപ്പോര്‍ട്ട്.
kerala
മലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു; പാര്‍ശ്വ ഭിത്തി പൊളിഞ്ഞ് വീണു
കമ്പനിയെ ഡീബാര്‍ ചെയ്യുകയും കണ്‍സള്‍ട്ടന്റായ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു

മലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു. നേരത്തെ അപകടം ഉണ്ടായതിന് സമീപം പ്രധാന റോഡിന്റെ പാര്‍ശ്വ ഭിത്തി തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു.
കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെതിരെ കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ നിര്‍മാണ കമ്പനിയായ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. കമ്പനിയെ ഡീബാര്‍ ചെയ്യുകയും കണ്‍സള്‍ട്ടന്റായ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
പ്രദേശത്ത് നിലവിലെ നിര്‍മാണ രീതിമാറ്റി പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിര്‍മാണത്തിലെ അപാകത തുടക്കത്തില്‍ തന്നെ അധികൃതരെ അറിയിച്ചിരുന്നതായി നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
india24 hours ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
തമിഴ്നാട്ടില്‍ ലഡുവിന് ടൊമാറ്റോ സോസ് നല്‍കാത്തതില്‍ മലയാളി ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു