gulf
യുഎഇയില്‍ ഇന്ന് കോവിഡ് മരണങ്ങളില്ല; രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
ഇതുവരെ 123,764 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 116,894 പേര് രോഗമുക്തി നേടി. 475 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചത്

അബുദാബി: യുഎഇയില്‍ ഇന്ന് 1,491 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. 1,826 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്.
കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതും ആശ്വാസം നല്കുന്നു.
ഇതുവരെ 123,764 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 116,894 പേര് രോഗമുക്തി നേടി. 475 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചത്.
നിലവില്‍ 6,395 പേര് ചികിത്സയിലാണ്. 124,404 പരിശോധനകള്‍ കൂടി പുതുതായി നടത്തി.ഇതോടെ 12.22 ദശലക്ഷത്തിലധികം പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളതെന്നാണ് കണക്കുകള്‍.
gulf
അഹമ്മദാബാദിലെ വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി മസ്കത്ത് കെ.എം.സി.സി

മസ്കത്ത്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായ ദാരുന്ന സംഭവത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റഹീസ് പറഞ്ഞു. ഒമാനിലെ സലാലയിൽ മുമ്പ് ജോലി ചെയ്തിരുന്ന ഒരു മലയാളിയും അപകടത്തിൽ മരണപ്പെട്ടത് ഒമാനിലെ പ്രവാസി സമൂഹത്തെയാകെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട തിരുവല്ല സ്വദേശി രഞ്ജിത ഗോപകുമാറിന്റെ മരണം അവരുടെ കുടുംബത്തെ സംബന്ധിച്ചു മാത്രമല്ല മലയാളി സമൂഹത്തിനാകെ തീരാ വേദനയാണ്. മരണ പെട്ടവരുടെ കുടുംബത്തിന്റെയും പ്രിയപെട്ടവരുടെയും ദുഃഖത്തിൽ മസ്കത്ത് കെ.എം.സി.സി യും പങ്കാളികളാകുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും മസ്കത്ത കെ.എം.സി.സി കേന്ദ്രകമ്മറ്റി പ്രസിഡന്റ് റഹീസ് അഹമ്മദ് വാർത്തകുറിപ്പിലൂടെ അറിയിച്ചു.
gulf
ഹജ്ജ് 2025; പുണ്യ മൈതാനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കി തീര്‍ത്ഥാടക
ഹജ്ജ് സീസണിലെ ആദ്യ പ്രസവമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം തീര്‍ത്ഥാടകരുടെയും സുരക്ഷാ ജീവനക്കാരുടെയും ഹൃദയങ്ങള്‍ സ്പര്‍ശിച്ചു.

ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ അറഫാ മൈതാനില്‍ ടോഗോ സ്വദേശിനിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി. ഹജ്ജ് സീസണിലെ ആദ്യ പ്രസവമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം തീര്‍ത്ഥാടകരുടെയും സുരക്ഷാ ജീവനക്കാരുടെയും ഹൃദയങ്ങള്‍ സ്പര്‍ശിച്ചു.
മാതാവിന്റെ ആത്മാര്‍ത്ഥമായ തീവ്രവിശ്വാസത്തിന്റെയും അനുഭവത്തിന്റെയും ഭാഗമായി കുഞ്ഞിന് അറഫാത്ത് എന്ന പേരാണ് നല്‍കിയത്. ഈ വിശുദ്ധ മണ്ണില്‍ ജനിച്ച കുഞ്ഞിന് അര്‍ഹമായ പേരാണെന്നും, അറഫാത്തിന്റെ സ്മരണയായും ഈ നാമകരണമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.
സൗദി ഭരണകൂടത്തിന്റെ സമയോജിതമായ ഇടപെടല്‍ മൂലമാണ് പ്രസവം വിജയകരമായി നടക്കാനായത്. അമ്മയും കുഞ്ഞും പൂര്‍ണ്ണ ആരോഗ്യവാന്മാരാണെന്ന് അധികൃതര്‍ അറിയിച്ചു.
gulf
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മലപ്പുറം ഒതുക്കുങ്ങല്‍ മുനമ്പത്ത് സ്വദേശിയായ ശിഹാബുദ്ധീന്‍ പോത്തന്നൂരന്‍ (42 ) ആണ് മരിച്ചത്.

ജിദ്ദ: പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ മുനമ്പത്ത് സ്വദേശിയായ ശിഹാബുദ്ധീന്‍ പോത്തന്നൂരന്‍ (42 ) ആണ് മരിച്ചത്. ജിദ്ദയിലെ ഷറഫിയ ഷാറ തൗബയിലുള്ള താമസസ്ഥലത്തായിരുന്നു മരണം. ഇരുപത് വര്‍ഷത്തോളമായി ജിദ്ദയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്മാന് മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ഒതുക്കുങ്ങല്‍ പഞ്ചായത്ത് കെഎംസിസി നേതാക്കളായ മജീദ് കോട്ടീരി, റഷീദ് പി കെ, സഹോദരന് സുബൈര്‍, സഹോദരി ഭര്‍ത്താവ് ഫഹദ് കല്ലായി എന്നിവരുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.
ഭാര്യ: ആബിദ സി പി, മക്കള്‍: അസിം മുഹമ്മദ്, ഇവാന് ഹാദി, പിതാവ് പോത്തന്നൂരന്‍ മുഹമ്മദ് മാതാവ്: പാത്തുമ്മ, സഹോദരി: റാഷിദ, സഹോദരന്: സുബൈര്‍ (ജിദ്ദ).
-
kerala3 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
kerala3 days ago
കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു
-
GULF3 days ago
“വൈബ്രന്റ് തലശ്ശേരി” ജൂൺ 21ന്
-
kerala3 days ago
ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന് തുടക്കമാകുന്നു; യുഎസ് വേദിയാവും
-
kerala3 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
film2 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
kerala3 days ago
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അവഹേളിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്