Connect with us

Video Stories

പഞ്ചനക്ഷത്രം ജയിച്ചു കട്ടന്‍ചായ തോറ്റു

Published

on

ശാരി പിവി

അല്ലേലും അത് അങ്ങനെയാണല്ലോ, സി.പി. എമ്മുകാര്‍ ചിലത് പറയും വേറെ ചിലത് പ്രയോഗിക്കും. എല്ലാവര്‍ക്കും നേരം വെളുക്കുമ്പോള്‍ സഖാക്കള്‍ക്ക് പാതിരയാവുന്നത് പുതിയ സംഭവമൊന്നുമല്ല, ഇതു കൊണ്ടൊക്കെയാണ് ഈ പാര്‍ട്ടിയെ കുറിച്ച് മാലോകര്‍ക്ക് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലെന്ന് കേരളം ഭരിക്കുന്ന ഇരട്ടച്ചങ്കുണ്ടെന്നു പറയപ്പെടുന്ന മുഖ്യന്‍ പണ്ട് പറഞ്ഞത്. മുതലാളിത്തവും എ.സിയും നക്ഷത്ര ഹോട്ടലുമൊന്നും പാടില്ലെന്നു പാര്‍ട്ടി പണ്ടെപ്പോഴോ അബദ്ധത്തില്‍ പറഞ്ഞെന്നു കരുതി ഈ പാര്‍ട്ടിയെ ഇങ്ങനെ കൊഞ്ഞനം കുത്താന്‍ പാടുണ്ടോ?.

ശാസ്ത്രം പുരോഗമിക്കും തോറും സഖാക്കള്‍ പിന്നാക്കം പാഞ്ഞതിന്റെ ഫലമായി ഇപ്പോ പാര്‍ട്ടി തന്നെ കമ്പ്യൂട്ടര്‍ സാക്ഷരത ഒപ്പിച്ചെടുക്കുകയാണ്. കാലം ഏറെ മാറിയതിനാല്‍ കട്ടന്‍ ചായയും ദിനേശ് ബീഡിയും മാത്രം സഖാക്കള്‍ക്കു മതിയെന്ന കാലമൊക്കെ അവസാനിച്ചെന്നു മുമ്പെപ്പോഴോ ചിറ്റപ്പന്‍ സഖാവ് പറഞ്ഞിരുന്നു. ടിയാന്‍ വികസിപ്പിച്ചു വികസിപ്പിച്ചു ഒടുക്കം ഒന്നാം പ്രതിയായി കേസിലുമായി, വികസനം തെങ്ങിന്റെ മണ്ടയില്‍ വളരില്ലെന്നു മറ്റൊരു ദീര്‍ഘ വീക്ഷണക്കാരന്‍ ഇളമരമെന്ന പേരുള്ള വന്‍മരം സഖാവ് വ്യവസായ മന്ത്രിയായപ്പോള്‍ പറഞ്ഞതുമൊക്കെ ഇപ്പോഴാണ് ഏറെക്കുറെ മനസിലായി വരുന്നത്.

കേരളവും ത്രിപുരയെന്ന ഇട്ടാവട്ടവും ഭരിക്കുന്ന പാര്‍ട്ടിക്ക് കേന്ദ്ര കമ്മിറ്റി യോഗം നടത്താന്‍ പഴയ പോലെ ഞെങ്ങിയും ഞെരുങ്ങിയും ഇരിക്കാനൊക്കുമോ. അല്ലെങ്കില്‍ തന്നെ ഈ പാര്‍ട്ടിയെ ബംഗാളില്‍ നേതാക്കളൊക്കെ ചേര്‍ന്ന് ഇരുത്തി ഒരു പരുവമാക്കിയിട്ടുണ്ട്. ഇനിയിപ്പോ അല്‍പം ആഢംബരമൊക്കെ ആയെങ്കിലെ സംഗതി അല്‍പം മേമ്പൊടിയൊക്കെ കിട്ടൂ. പഞ്ച നക്ഷത്ര സൗകര്യം സാധാരണക്കാര്‍ക്കു കൂടി ലഭ്യമാക്കാന്‍ കൂടി വേണ്ടിയാണ് മോദി നോട്ട് അസാധുവാക്കിയതിന്റെ തിക്ത ഫലം ചര്‍ച്ച ചെയ്യുന്നതിനും ഭരണം പരിഷ്‌കരിക്കാന്‍ നിയോഗിച്ച കാസ്‌ട്രോയെ ചിലത് പഠിപ്പിക്കാനുമൊക്കെ വേണ്ടിയാണ് സി.പി. ഐക്കാര്‍ മുണ്ടുടുത്ത മോദിയെന്നു വിശേഷിപ്പിച്ച ശരിയാക്കല്‍ നേതാവ് ഭരിക്കുന്ന നാട്ടിലെ പഞ്ച നക്ഷത്ര സൗകര്യമുള്ള ഹോട്ടലില്‍ കേന്ദ്ര കമ്മിറ്റി വിളിച്ചത്.

കുപ്പിവെള്ളത്തിനെതിരെ സമരം നടത്തിയവന്‍മാരൊക്കെ കുപ്പിവെള്ളം കുടിക്കുന്നത് അത്ര വലിയ തെറ്റൊന്നുമല്ലല്ലോ?. പക്ഷേ പഞ്ച നക്ഷത്ര ഹോട്ടലു തന്നെ വേണോ ഇതു ചര്‍ച്ച ചെയ്യാനെന്നു അസൂയാലുക്കള്‍ ചോദിച്ചാല്‍ പതിവു പോലെ നിക്കരാഗ്വേയിലെ ഒര്‍ട്ടേഗയേയും പോളണ്ടിനേയുമൊക്കെ കൂട്ടു പിടിച്ച് വരും മറുപടി. ദേശീയ ഗാനത്തിന് എഴുന്നേറ്റുനിന്നാല്‍, നോട്ട് പിന്‍വലിച്ചാല്‍ നട്ടപ്പാതിരക്ക് വരി നിന്നാലും പെണ്ണുങ്ങള്‍ മാനം മര്യാദക്ക് തുണിയുടുത്ത്

നടന്നാലും ഒക്കെ എന്താ കുഴപ്പമെന്നും നാടോടുമ്പോള്‍ ഉസൈന്‍ ബോള്‍ട്ടാകണ്ടെ, ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടത്തിനായി ആര്‍ത്തികാണിക്കണ്ടേ തുടങ്ങി അരിയെത്ര എന്നു ചോദിച്ചാല്‍ പയര്‍ അഞ്ഞാഴി എന്ന മറുപടിയുമായി മുണ്ടുടുത്ത മോദിയുടെ ഭക്തര്‍ കാട് കേറും. സുഖങ്ങളെ ത്യജിക്കുക എന്നത് ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണെന്നും ഇന്നിപ്പോള്‍ എയര്‍ കണ്ടീഷനില്ലാത്ത കാര്‍ കാണില്ല അപ്പോള്‍ പിന്നെ എ.സിയുള്ള ഹോട്ടലില്‍ ചര്‍ച്ച നടത്തുന്നത് തെറ്റാണോ എന്നാണ് കമ്മ്യൂണിസ്റ്റ് ഭക്തരുടെ മറുചോദ്യം.

നക്ഷത്ര ഹോട്ടലിലൊക്കെ താമസിച്ച് ആ സമയലാഭം വെച്ച് ഭയങ്കരമാന വിപ്ലവ നയങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടതെന്നാണ് ആധുനിക കമ്മ്യൂണിസ്റ്റ് സിദ്ധാന്തം. അല്ലേലും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഏതാണ്ടൊരു സ്വയം സഹായ സഹകരണ സംഘമായി കൊണ്ടുനടക്കുന്നതാണല്ലോ ഇപ്പോഴത്തെ ട്രെന്‍ഡ്. കുടുംബക്കാര്‍ക്ക് വാരിക്കോരി, നാട്ടാര്‍ക്ക് അരിക്കു പകരം വരി എന്നതാണല്ലോ പുതിയ രീതി. ഇനി തല പുകച്ച് പുകച്ച് ചര്‍ച്ച ചെയ്തുണ്ടാക്കിയ കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചിച്ചു ചര്‍ച്ചിച്ചു ഒടുവില്‍ പുറത്ത് വന്ന ഫലമാകട്ടെ മോദിയുടെ നോട്ട് നിരോധനത്തില്‍ ജനം വെന്തതിനെ കുറിച്ചോ അന്തിപ്പട്ടിണിക്കാരായ ആളുകള്‍ക്ക് റേഷന്‍ നല്‍കുന്നതിനെ കുറിച്ചോ ഒന്നുമല്ല.

പകരം പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചുവെന്ന് പാര്‍ട്ടി കോടതിയായ പി.ബി പണ്ടെങ്ങാണ്ടോ കണ്ടെത്തിയതിന്റെ ശിക്ഷാ വിധിയാണ്. അതാവട്ടെ കാസ്‌ട്രോയെ താക്കീത് ചെയ്യാനാണ് തീരുമാനം. കേരളത്തില്‍ ഭരണം പരിഷ്‌കരിക്കാന്‍ നിയോഗിച്ച ആളെ ഭരിക്കുന്നവരടക്കം ഇരുന്ന് ശാസിക്കും പോലും!. മുതിര്‍ന്ന നേതാവെന്ന നിലയില്‍ പാര്‍ട്ടിയുടെ സംഘടനാ തത്വങ്ങളും ചട്ടങ്ങളും പാലിക്കാന്‍ കാസ്‌ട്രോ ബാധ്യസ്ഥനാണെന്നും പാര്‍ട്ടി സ്ഥാപകനേതാവും വഴികാട്ടിയുമാണെന്ന പരിഗണന നല്‍കി പുതിയ തലമുറക്ക് വഴികാട്ടിയായി ടിയാന്‍ ഒപ്പമുണ്ടാകണമെന്നും ആവശ്യപ്പെട്ടതോടെ ശാസന സ്വാഹ. ഘടകമൊന്നുമില്ലാതെ ക്ഷണിതാവായി കേന്ദ്ര കമ്മിറ്റിയില്‍ പോയി പോന്നിരുന്ന പരിഷ്‌കാരിയെ സംസ്ഥാന സമിതിയില്‍ ഇരുത്താനും തീരുമാനിച്ചത്രേ.

ഭരണം വികസിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട മേപ്പടിയാനെതിരെ കടുത്ത നടപടി വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം പഞ്ചനക്ഷത്ര ഹോട്ടലിലെ ശീതളിമയില്‍ അലിഞ്ഞു തീര്‍ന്നു. പറയാനുള്ള കാര്യങ്ങള്‍ കാസ്‌ട്രോ സംസ്ഥാന സമിതിയില്‍ പറയണം. പുറത്തുപറയരുതെന്നാണ് താക്കീത്. സംസ്ഥാന സമിതിയില്‍ പൊന്നുരുക്കുന്നേടത്ത് പൂച്ച ഇരിക്കുമ്പോലെ ഇരിക്കാന്‍ മാത്രമേ പറ്റൂ. വോട്ടവകാശം ഉണ്ടാകില്ലത്രേ. ബ്യൂട്ടിഫുള്‍ പീപ്പിള്‍സ്. അങ്ങനെ ആഗോള ജനസഹസ്രങ്ങള്‍ നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് കട്ടന്‍ ചായ നിരോധിച്ച് പഞ്ച നക്ഷത്രമാക്കിയതിലൂടെ പരിഹാരമായി.
…………………………………………
നോട്ട് അസാധുവാക്കല്‍ തീരുമാനമെന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ രാജ്യത്തെ മൊത്തം വികസിപ്പിച്ചുവെന്നും ഇതു വഴി നടക്കാന്‍ പോകുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ചു കയറാമെന്നുമാണ് മോദിയും ബി.ജെ.പിയും നാഴികക്ക് നാല്‍പത് വട്ടം പറയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ സംഘികള്‍ പതിവ് തുരുപ്പ് ചീട്ട് പുറത്തെടുത്തു കഴിഞ്ഞു. സ്ഥിരം ഫണം വിടര്‍ത്തിയാടുന്ന സാക്ഷി മഹാരാജ് തന്നെയാണ് ഇത്തവണയും വര്‍ഗീയ കാര്‍ഡ് പുറത്തെടുത്തിരിക്കുന്നത്.

രാജ്യത്തെ ജനസംഖ്യ വര്‍ധിക്കുന്നതിന് കാരണം ഒരു പ്രത്യേക മത വിഭാഗമാണെന്നാണ് ടിയാന്റെ കണ്ടു പിടുത്തം. നാല് ഭാര്യമാരും നാല്‍പ്പത് കുട്ടികളും വേണമെന്ന ധാരണയെ പിന്തുണക്കുന്നവരാണത്രേ ജനസംഖ്യ വര്‍ധിപ്പിക്കുന്നത്. അവിടേയും തീരുന്നില്ല. ടിയാന്റെ വാദം കല്യാണം കഴിക്കാതെ നില്‍ക്കുന്ന ടിയാന് അവാര്‍ഡും നല്‍കണമത്രേ.
10,000 കൊല്ലത്തിനിടെ രാജ്യം കണ്ട ഏറ്റവും മോശം സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നതെന്ന് സഖ്യകക്ഷിയായ ശിവസേന തന്നെ പറയുന്നു. കൂടെക്കിടക്കുന്നവനല്ലേ രാപ്പനിയറിയൂ. ബി.ജെ.പി നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്ന് ശിവസേനക്കാര്‍ പറയുന്നു. സംഗതി അല്‍പമൊക്കെ ശരിയാവാനും തരമുണ്ട്. പൊതുജനം ഇപ്പോഴും പൊരിവെയിലില്‍ ക്യൂ നില്‍ക്കുമ്പോഴും രാജ്യത്ത് നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രശ്‌നമെല്ലാം തീര്‍ന്നെന്നാണ് ധനമന്ത്രി പറയുന്നത്. ആരുടെ പ്രശ്‌നമാണാവോ ടിയാന്‍ ഉദേശിച്ചത്.

കറന്‍സി രഹിത ഇന്ത്യ ഇത്തരം നേതാക്കള്‍ സ്വപ്‌നം കാണുന്നതിനാലാവാം മാസത്തില്‍ എ.ടി. എമ്മുകളില്‍ നിന്നു അഞ്ചു തവണയില്‍ കൂടുതല്‍ പണം എടുത്താല്‍ സര്‍വീസ് ചാര്‍ജെന്ന പേരില്‍ പിടിച്ചു പറി തുടങ്ങിയത്. ബാലന്‍സ് നോക്കിയാലും പണം എടുക്കാന്‍ പോയി പണമില്ലെന്ന മെസേജ് വന്നാല്‍ പോലും അത് എ.ടി.എം ഉപയോഗമായി കണക്കാക്കുമത്രേ!. ഇതാണല്ലോ ബി.ജെ.പി കണ്ട കറന്‍സി രഹിത രാജ്യമെന്ന മനോഹര സ്വപ്‌നം.

ലാസ്റ്റ്‌ലീഫ്:
രാജ്യത്തെ പശുവിനും എരുമയ്ക്കും ഹെല്‍ത്ത് കാര്‍ഡ് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പൗരന്‍മാര്‍ക്ക് ലഭിക്കാത്ത ഹെല്‍ത്ത് കാലികള്‍ക്കെങ്കിലും ലഭിക്കുമോ ആവോ?.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending