Connect with us

india

40 സീറ്റുമായി മുഖ്യമന്ത്രിയാവാന്‍ പോവുകയാണോ? നിതീഷിനെ പരിഹസിച്ച് ആര്‍ജെഡി

ബിഹാറില്‍ ബിജെപിക്കൊപ്പം മത്സരിച്ച നിതീഷ് കുമാറിനെ യഥാര്‍ത്ഥത്തില്‍ എല്‍ജെപിയെ മുന്നില്‍ നിര്‍ത്തി ബിജെപി ചതിക്കുകയായിരുന്നു.

Published

on

പട്‌ന: എന്‍ഡിഎയുടെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കാന്‍ പോവുന്ന ജെഡിയു നേതാവ് നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി. ജനവിധി നിതീഷ് കുമാറിന് എതിരാണെന്നും ഇനി നിതീഷ് മുഖ്യമന്ത്രിയായാല്‍ പോലും അത് എത്രകാലത്തേക്കാണെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്നുമായിരുന്നു ആര്‍ജെഡി നേതാവ് മനോജ് ഝാ പറഞ്ഞത്.

‘പൊതുജനമാണ് യജമാനന്‍മാര്‍, പക്ഷേ അവര്‍ നിങ്ങളെ കൊണ്ടെത്തിച്ച അവസ്ഥ കാണുക. 40 സീറ്റുകള്‍ മാത്രം ലഭിച്ചുകൊണ്ട് മുഖ്യമന്ത്രിയാകാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുകയാണെങ്കില്‍, അത് നിങ്ങള്‍ക്ക് എതിരാണ്. നിങ്ങള്‍ക്ക് മുഖ്യമന്ത്രി പദം ലഭിക്കുകയാണെങ്കില്‍, അത് എത്രകാലം നിലനില്‍ക്കുമെന്ന് ദൈവത്തിന് മാത്രമറിയാം’ഈ മിഥ്യാധാരണ എത്രത്തോളം നിലനില്‍ക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ.’-മനോജ് ഝാ പറഞ്ഞു.

ബിഹാറില്‍ ബിജെപിക്കൊപ്പം മത്സരിച്ച നിതീഷ് കുമാറിനെ യഥാര്‍ത്ഥത്തില്‍ എല്‍ജെപിയെ മുന്നില്‍ നിര്‍ത്തി ബിജെപി ചതിക്കുകയായിരുന്നു. ബിഹാറില്‍ ജെഡിയുവിന്റെ മേധാവിത്വം അവസാനിപ്പിക്കാന്‍ ആസൂത്രിതമായാണ് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനെ ബിജെപി കേന്ദ്ര നേതൃത്വം ചാവേറായി ഇറക്കിയത്. ജെഡിയുവിന് കനത്ത ആഘാതമാണ് എല്‍ജെപി ഉണ്ടാക്കിയത്. മുന്നണിക്കുള്ളില്‍ ബിജെപി കളിച്ച സമാന്തര രാഷ്ട്രീയ്ത്തിന്റെ ഫലമായാണ് ജെഡിയു 40 സീറ്റുകളിലേക്ക് ഒതുങ്ങിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തരംഗമായി രാഹുലിന്‍റെ ‘ഘടാ ഘട്ട്’ പ്രയോഗം; അതിവേഗമെന്ന് അര്‍ഥം

മോദി വിദ്വേഷ പ്രചാരണം തുടങ്ങിയപ്പോൾ രാഹുൽ  ഭരണഘടന കൈയിലെടുത്തു.

Published

on

ഇന്ത്യ മുന്നണി പ്രചാരണത്തിൽ വാക്കിലും ‘ലുക്കിലും’ തരംഗമായി രാഹുൽ ഗാന്ധി. കൈപ്പത്തി ചിഹ്നമുള്ള ടീ ഷർട്ടും ഉയർത്തിപ്പിടിച്ച ഭരണഘടനയും ”ഘടാ ഘട്ട് പ്രയോഗവും” ജനങ്ങൾക്ക് റൊമ്പ പിടിച്ചെന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നത്. പ്രതിപക്ഷ റാലികളിലെല്ലൊം ജനം ഘടാ ഘട്ട്  ആവശ്യപ്പെടുന്നുണ്ട്.

മോദി വിദ്വേഷ പ്രചാരണം തുടങ്ങിയപ്പോൾ രാഹുൽ  ഭരണഘടന കൈയിലെടുത്തു. താമര ചിഹ്നത്തിലുള്ള ടോർച്ചുമായി മോദി ഇറങ്ങിപ്പോൾ   നെഞ്ചിൽ കൈപത്തി പതിച്ച വെള്ള ഷർട്ടിൽ രാഹുൽ. തരംഗം തീർത്തത് ഘടാ ഘട്ട് പ്രയോഗം. അതിവേഗം എന്നർഥം

അതിഗൗരവത്തിൽ റാലികളിൽ പ്രസംഗിച്ച പ്രിയങ്ക ഗാന്ധിയും ചെറുചടപ്പോടെ ഘടാ ഘട്ട് കാച്ചി. എസ് പി അധ്യക്ഷൻ അഖിലേഷ് യാദവ്  ഘടാ ഘട്ട് കഴിഞ്ഞ് പിന്നെയും മുന്നോട്ട് പോയി. രാഹുലിന് സമാനമായി  വെള്ള ഷർട്ടിൽ ആർജെഡിയുടെ റാന്തൽ വിളക്ക്  കുത്തിവെച്ചെത്തിയ തേജസ്വിയുടെ ഘട്ടാ ഘട്ട് റാപ് സോങ് പോലെ.

ജനക്കൂട്ടത്തെ ആവേശത്തിൽ ആക്കി JMM  നേതാവ് കൽപ്പന സോറനും ഘട്ടാ ഘട്ട് പ്രയോഗിച്ചു  ഘടാഘട്ട്  കത്തിക്കയറിയപ്പോൾ ബൂമറാങ്ങാക്കാൻ മോദിയുടെ ശ്രമം. ഏൽക്കാത്തത് കൊണ്ടാകണം മൂന്ന് റാലികൾ കൊണ്ടുവിട്ടു.

Continue Reading

GULF

ദമ്മാം കെഎംസിസി അക്കാദമിക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു

വ്യാഴാഴ്ച കെഎംസിസി ഓഫീസിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഹമീദ് വടകരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് സാറാ മുജീബ് ഖിറാഅത്ത് നിർവ്വഹിച്ചു

Published

on

കെഎംസിസി ദമ്മാം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരം 2024 എന്ന ശീർഷകത്തിൽ SSLC,+2, Degree ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ആദരിച്ചു. വ്യാഴാഴ്ച കെഎംസിസി ഓഫീസിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഹമീദ് വടകരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് സാറാ മുജീബ് ഖിറാഅത്ത് നിർവ്വഹിച്ചു. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള പ്രോഗ്രാം ഉൽഘാടനം ചെയ്തു.

സോഷ്യൽ മീഡിയയുടെ ദുരുപയോഗം എല്ലാ സീമകളും ലംഘിക്കുന്ന ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികൾ അതിന് അടിമകൾ ആകരുതെന്നും കുട്ടികളെ നേരിന്റെ പാതയിൽ നയിക്കാൻ രക്ഷിതാക്കൾ ജാഗരൂകാരായിരിക്കണമെന്നും അദ്ദേഹം സദസ്സിനെ ആഹ്വാനം ചെയ്തു.

Blaze ചെയർമാൻ അബ്ദുറഹ്മ്ൻ പൂനൂർ മുഖ്യ പ്രഭാഷണം നടത്തി.ഖാദർ മാസ്റ്റർ അൽ മുന സ്കൂൾ, സെൻട്രൽ കമ്മിറ്റി വനിത വിംഗ് ജനറൽ സെക്രട്ടറി സഹല പാറയ്ക്കൽ എന്നിവർ ആശംസകൾ നേർന്നു. മുജീബ് കൊളത്തൂർ, സൈനു കുമളി, അഫ്സൽ വടക്കേക്കാട്, അബ്ദുറഹ്മാൻ പൊന്മുണ്ടം, സലാഹുദ്ദീൻ വേങ്ങര, ബഷീർ ആലുങ്ങൽ, നജ്മുദ്ദീൻ മാസ്റ്റർ, ഹുസൈൻ ചേലാമ്പ്ര തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
ചടങ്ങിന് മഹ്മൂദ് പൂക്കാട് സ്വാഗതവും അസ്ലം കൊളക്കാടൻ നന്ദിയും പറഞ്ഞു.

Continue Reading

india

ഫലസ്തീനെ പിന്തുണച്ച് രോഹിത്തിന്റെ ഭാര്യ റിതിക; സൈബർ ആക്രമണവുമായി സംഘപരിവാർ

റിതിക ഫലസ്തീന് പിന്തുണയറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അവർക്കെതിരായ സൈബർ ആക്രമണവും ശക്തമായി.

Published

on

ഫലസ്തീനെ പിന്തുണച്ച് ക്രിക്കറ്റ് താരം രോഹിത് ശർമ്മയുടെ ഭാര്യ റിതിക സാജ്ദെ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഫലസ്തീന് പിന്തുണ നൽകുന്ന ”All Eyes on Rafa” എന്ന പോസ്റ്റ് റിതിക ഷെയർ ചെയ്തത്. റിതിക ഫലസ്തീന് പിന്തുണയറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അവർക്കെതിരായ സൈബർ ആക്രമണവും ശക്തമായി.

എക്സിലായിരുന്നു റിതികയുടെ പോസ്റ്റിനെതിരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായത്. ഇന്ത്യയിലെ പ്രശ്നങ്ങളെ കുറിച്ച് റിതിക പ്രതികരിക്കുന്നില്ലെന്നായിരുന്നു സംഘപരിവാർ അനുകൂലികളുടെ പ്രധാന വിമർശനം. ഗസ്സ എവിടെയാണെന്ന് പോലും റിതികക്ക് അറിയില്ലെന്നായിരുന്നു മറ്റൊരു പ്രതികരണം. സൈബർ ആക്രമണം കടുത്തതോടെ പോസ്റ്റ് റിതിക പോസ്റ്റ് ​ഡിലീറ്റ് ചെയ്തു.

നിരവധി ബോളിവുഡ് സെലിബ്രേറ്റികളാണ് ഫലസ്തീനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തുന്നത്. കരീന കപൂർ, അലിയ ഭട്ട്, വരുൺ ധവാൻ, ത്രിപ്തി ദിംറി, സാമന്ത പ്രഭു, ഫാത്തിമ സന ഷെയ്ഖ്, സ്വര ഭാസ്കർ, ദിയ മിശ്ര എന്നിവരെല്ലാം ഫലസ്തീനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഇസ്രാഈല്‍  റഫയിൽ കരയാക്രമണം തുടങ്ങിയതിന് പിന്നാലെയാണ് ”All Eyes on Rafa” എന്ന പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇസ്രാഈല്‍ ആക്രമണത്തിനെതിരെ ​പ്രതിഷേധം രേഖപ്പെടുത്താനായി പലരും ഇത് ഷെയർ ചെയ്തു. കഴിഞ്ഞ ദിവസം റഫയിലെ തമ്പുകളിൽ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളിൽ 45 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Continue Reading

Trending