Culture
തമിഴ്നാട്ടില്‍ അഭ്യുഹങ്ങള്‍ പെരുക്കുന്നു; ഗവര്‍ണര്‍ യോഗം വിളിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സ ഏറെ നീളുമെന്നുറപ്പായതോടെ മുന്‍ മുഖ്യമന്ത്രി പന്നീര് സെല്‍വം ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തി. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ചര്‍ച്ചയെന്നാണ് നിഗമനം. ഇ പഴനി സ്വാമിയോ പനീര്‍സെല്‍വമോ മുഖ്യമന്ത്രിയായേക്കും.
ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ അതിഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് ജയലളിത. അണുബാധയും കടുത്ത ശ്വാസ തടസവും പനിയുമാണ് ജയയെ തളര്‍ത്തിയത്. ചികിത്സ ഇനിയും നീളുമെന്നുറപ്പായതോടെ ഭരണ സ്തംഭനം ഒഴിവാക്കുന്നതിനാണ് ഗവര്‍ണറെ കണ്ടതെന്നാണ് സൂചന. ഇന്ന് ചെന്നൈയിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആസ്പത്രിയില്‍ ജയയെ സന്ദര്‍ശിച്ചിരുന്നു.
എന്നാല്‍, മുഖ്യമന്ത്രി മരിച്ചതായുള്ള അഭ്യഹങ്ങള്‍ ഇപ്പോഴും തമിഴ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. മരിച്ചെന്നും ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉടനെ പുറത്തുവരുമെന്നുമുള്ള നിലക്കാണ് സോഷ്യല്‍ മീഡിയയില്‍ അഭ്യുഹങ്ങള്‍ പ്രചരിക്കുന്നത്.
ആസ്പത്രിയിലെ അതീവ രഹസ്യ സ്വഭാവമുള്ള ചികിത്സകളും സെക്യൂരിറ്റി സംവിധാനങ്ങളുമാണ് അഭ്യൂഹങ്ങള്ക്കിടയാക്കുന്നത്. ആസ്പത്രിയിലെ നഴ്സിന്റേതെന്നവാകാശപ്പെട്ട ശബ്ദരേഖയും ഇതോടനുബന്ധിച്ച് പുറത്തുവന്നിരുന്നു. അതിനിടെ, ജയലളിതയുടെ ഫോട്ടോ പുറത്തുവിട്ട് അഭ്യൂഹങ്ങള്‍ പുറത്തു വരുന്നത് അവസാനിപ്പിക്കണമെന്ന് ഡി.എം.കെ നേതാവ് എം.കരുണാനിധി ആവശ്യപ്പെട്ടിരുന്നു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന് ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്റഫ് നന്ദിയും പറഞ്ഞു.
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala3 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
kerala2 days ago
സംസ്ഥാനത്ത് പെരുമഴയില്‍ വന്‍ നാശനഷ്ടം ; 14 ക്യാമ്പുകള്‍ തുറന്നു
-
india2 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
News3 days ago
ഗസ്സയിലെ വെടിനിര്‍ത്തല്‍; യുഎസ് നിര്‍ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്