Connect with us

kerala

സംസ്ഥാനത്ത് ഇന്നു മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഉണ്ടായിരുന്നതില്‍ ഒരു പടി കൂടി മുന്നിലുള്ള നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരും. ആ രീതിയിലേ ഇതിനെ തടയാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഇന്ന് മുതലുണ്ടാകും.

സംസ്ഥാന- കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അതിന്റെ കീഴില്‍ വരുന്ന സ്വയംഭരണ സ്ഥാപനങ്ങള്‍, അവശ്യസേവന വിഭാഗങ്ങള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍, വ്യക്തികള്‍ തുടങ്ങിയവക്ക്/ തുടങ്ങിയവര്‍ക്ക് പ്രവര്‍ത്തിക്കാം.

അല്ലാത്ത സ്ഥാപനങ്ങളില്‍ അത്യാവശ്യം വേണ്ട ജീവനക്കാര്‍ മാത്രം

ഇത്തരം സ്ഥാപനങ്ങളില്‍ ആവശ്യത്തിലധികം ജീവനക്കാര്‍ ഉണ്ടോയെന്ന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തും.

അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, വ്യവസായ ശാലകള്‍, സംഘടനകള്‍ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം.

ഇത്തരം സ്ഥാപനങ്ങളിലെയും സംഘടനകളുടെയും ജീവനക്കാരുടെ യാത്ര അതാത് സ്ഥാപനങ്ങള്‍ അനുവദിക്കുന്ന സാധുവായ തിരിച്ചറിയല്‍ രേഖ പ്രകാരം മാത്രം.

മെഡിക്കല്‍ ഓക്‌സിജന്‍ വിന്യാസം ഉറപ്പുവരുത്തണം. ഓക്‌സിജന്‍ ടെക്‌നീഷ്യന്‍മാര്‍, ആരോഗ്യ- ശുചീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതണം.

ടെലികോം സര്‍വീസ്, അടിസ്ഥാന സൗകര്യം, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍, പെട്രോനെറ്റ്, പെട്രോളിയം, എല്‍പിജി യൂണിറ്റുകള്‍ എന്നിവ അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് അതാത് സ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാം.

ഐടി മേഖലയില്‍ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അത്യാവശ്യം വേണ്ട ആളുകള്‍ മാത്രമേ ഓഫീസുകളിലെത്താവൂ. പരമാവധി ആളുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം സ്ഥാപനങ്ങള്‍ ഒരുക്കി നല്‍കണം.

രോഗികള്‍, അവരുടെ കൂടെയുള്ള സഹായികള്‍ എന്നിവര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ യാത്ര ചെയ്യാം.

ആശുപത്രി ഫാര്‍മസികള്‍, പത്രമാധ്യമങ്ങള്‍,ഭക്ഷണം, പലചരക്ക് കടകള്‍, പഴക്കടകള്‍, പാല്‍-പാലുല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, ഇറച്ചി- മത്സ്യ വിപണ കേന്ദ്രങ്ങള്‍, കള്ള് ഷാപ്പുകള്‍ എന്നിവയ്ക്ക് മാത്രം പ്രവര്‍ത്തിക്കാം.

വാഹനങ്ങളുടെ അറ്റകുറ്റപ്പണി, സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം.

ആളുകള്‍ പുറത്തിറങ്ങി സാധനങ്ങള്‍ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. എല്ലാ പ്രവര്‍ത്തനങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം.

എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്‌ക് ഉപയോഗിക്കണം.

രാത്രി ഒമ്പത് മണിക്കു മുമ്പ് കടകള്‍ അടയ്ക്കണം.

റസ്റ്റോറന്റുകളിലും ഭക്ഷണ ശാലകളിലും പാഴ്‌സല്‍ മാത്രമേ അനുവദിക്കൂ. ഇത്തരം കടകളും രാത്രി ഒമ്പതിന് മുമ്പ് അടയ്ക്കണം.

ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. ബാങ്കുകള്‍ക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ സമയമുണ്ടാകും. ആളുകള്‍ ഇന്റര്‍നെറ്റ് ബാങ്കിങ് പരമാവധി ഉപയോഗിക്കണം.

ദീര്‍ഘദൂര ബസുകള്‍, ട്രെയിന്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. എന്നാല്‍ ഇതില്‍ യാത്ര ചെയ്യുന്നതും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം. യാത്രക്കാരുടെ പക്കല്‍ യാത്രാ രേഖകള്‍ ഉണ്ടായിരിക്കണം.

വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം

റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

അതിഥി തൊഴിലാളികള്‍ക്ക് അവരുടെ മേഖലകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജോലിചെയ്യാം.

ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ക്ക് എത്താം. എന്നാല്‍ ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ഇതില്‍ വ്യത്യാസം വരാം.

എല്ലാതരത്തിലുമുള്ള സിനിമ- സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കണം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം നാളെ

കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്.

Published

on

സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്‌ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരും. മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. അതിനിടെ അപ്രതീക്ഷിത പവര്‍കട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടാകുന്നത്.

ഉഷ്ണതരംഗത്തില്‍ സംസ്ഥാനം വെന്തുരുകയാണ്. ഒപ്പം വൈദ്യുതി ഉപഭോഗവും സര്‍വകാല റെക്കോര്‍ഡില്‍ എത്തിനില്‍ക്കുന്നു. അപ്രതീക്ഷിത ലോഡ് ഷെഡിങ്ങില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്ന പശ്ചാത്തലത്തിലാണ്, പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഉന്നതതല യോഗം ചേരുന്നത്.

വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ പവര്‍കട്ട് വേണമെന്ന കെഎസ്‌ഇബിയുടെ ആവശ്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും. എന്നാല്‍ നിലവില്‍ ഉടന്‍ ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.

താങ്ങാനാവാത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ ആണ് കടന്നു പോവുന്നത്. ജൂണ്‍ പകുതിയാകും മുന്നേ മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം വേണ്ടി വരും. ചരിത്രത്തിലാദ്യമായാണ് പീക്ക് ഡിമാന്‍ഡ് 5717 മെഗാ വാട്ടിലെത്തുന്നത്. സിസ്റ്റത്തിന് താങ്ങാന്‍ കഴിയുന്നതിലും അപ്പുറം ഉപഭോഗം ഉയരുന്നതാണ് അപ്രതീക്ഷിതമായി വൈദ്യുതി നിലയ്ക്കാനുള്ള കാരണം. ഇതിനുള്ള പ്രതിവിധിയും നാളെ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Continue Reading

india

ലാവ്‌ലിൻ കേസ് സുപ്രിംകോടതി ഇന്നും പരിഗണിച്ചില്ല

അന്തിമവാദം കേൾക്കൽ ഇന്നായിരുന്നു നിശ്ചയിച്ചിരുന്നത്

Published

on

ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി ഇന്നും പരിഗണിച്ചില്ല.മറ്റുകേസുകള്‍ നീണ്ടുപോയതിനാലാണ് ഇന്ന് പരിഗണിക്കാതിരുന്നത്.ഹരജിയില്‍ അന്തിമ വാദം കേള്‍ക്കല്‍ ഇന്ന് നിശ്ചയിച്ചിരുന്നു.

പല തവണ മാറ്റിവച്ചതിലൂടെ ഏറെ ചര്‍ച്ചയായതാണ് ലാവ്ലിന്‍ അഴിമതി കേസ്. 6 വര്‍ഷമായി നിരന്തരം മാറ്റിവയ്ക്കുന്ന കേസ് എന്ന നിലയിലാണ് ലാവ്ലിന്‍ ഹരജികള്‍ ചര്‍ച്ച ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിരായ സി.ബി.ഐ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹരജികളുമാണ് സുപ്രിംകോടതി പരിഗണിക്കാനിരുന്നത്.

പിണറായി വിജയന്‍ ഉള്‍പ്പെടെ 3 പേരെ വീണ്ടും പ്രതികളാക്കണമെന്നു ആവശ്യപ്പെട്ട് 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. 2018 ജനുവരി ഒന്നിന് നോട്ടീസ് അയച്ചു. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന കാരണം പറഞ്ഞ് കക്ഷികള്‍ കേസ് മാറ്റിവയ്ക്കാന്‍ അപേക്ഷ നല്‍കാന്‍ തുടങ്ങിയതോടെ വാദം കേള്‍ക്കല്‍ അനന്തമായി നീണ്ടുതുടങ്ങി .

അപ്പീല്‍ നല്‍കിയ സി.ബി.ഐ വരെ മാറ്റിവയ്ക്കണമെന്നു ആവശ്യപ്പെട്ടു . ഇതിനിടയില്‍ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എന്‍.വി രമണ, യു.യു ലളിത്, എം ആര്‍ ഷാ എന്നിവര്‍ സുപ്രിംകോടതിയില്‍ നിന്നും വിരമിച്ചു. കേസിന്റെ വാദം പോലും തുടങ്ങാന്‍ കഴിഞ്ഞില്ല. മലയാളി കൂടിയായ ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്‍മാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്.

Continue Reading

kerala

ബോര്‍ഡുകളും ഫ്‌ളക്‌സുകളും ഒരാഴ്ചക്കകം നീക്കം ചെയ്യണം

നീക്കം ചെയ്യാത്തവ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ നീക്കം ചെയ്ത് ചെലവാകുന്ന തുക ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കുമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു

Published

on

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രദര്‍ശിപ്പിച്ചിരിക്കുന്ന എല്ലാ ബോര്‍ഡുകളും, ഫ്‌ളക്‌സുകളും രാഷ്ട്രീയപാര്‍ട്ടികള്‍ ഏഴു ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

പോളി എത്തിലിന്‍ ബോര്‍ഡുകളും ബാനറുകളും റീസൈക്ലിംഗ് ചെയ്യുന്നതിനായി പ്രിന്റ് ചെയ്തു നല്‍കിയ സ്ഥാപനങ്ങള്‍ക്കോ അതാത് തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേനക്ക് യൂസര്‍ഫീ നല്‍കിയോ കൈമാറുക.

നിശ്ചിത കാലയളവിനുള്ളില്‍ നീക്കം ചെയ്യാത്തവ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ നീക്കം ചെയ്ത് ചെലവാകുന്ന തുക ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കുമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

Continue Reading

Trending