Connect with us

kerala

സര്‍ക്കാര്‍ ജീവനക്കാരെ അവര്‍ താമസിക്കുന്ന പ്രദേശത്ത് കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും

.നിലവില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവുപ്രകാരം കോവിഡ് ഡ്യൂട്ടിയില്‍ ആര്‍ക്കും ഇളവില്ല.

Published

on

 

തിരുവനന്തപുരം: ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ താമസിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.  ജീവനക്കാരുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി തുടങ്ങി. അധ്യാപകരെ ഉള്‍പ്പെടെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ജീവനക്കാരുടെ വകുപ്പ് തലവന്മാരെ വിവരം അറിയിച്ച ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇവരെ കോവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കും.
നിലവില്‍ സംസ്ഥാനത്തെ ഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാരും വര്‍ക്ക് ഫ്രം ഹോമിലാണ്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.സര്‍ക്കാര്‍ ജീവനക്കാരെ അവര്‍ താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ നോഡല്‍ ഓഫീസര്‍ ചുമതല നല്‍കും. ആദ്യഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാത്രമേ ഇത്തരത്തില്‍ പ്രാദേശികാടിസ്ഥാനത്തില്‍ നിയോഗിക്കു. കോവിഡ് വ്യാപനം കൂടി പരിശോധിച്ച് അധ്യാപകര്‍ ഉള്‍പ്പെടെ മറ്റു സര്‍ക്കാക്കും ഇത്തരത്തില്‍ നിയമനം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കും.നിലവില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവുപ്രകാരം കോവിഡ് ഡ്യൂട്ടിയില്‍ ആര്‍ക്കും ഇളവില്ല.

kerala

ഇ.പിയെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഘടകകക്ഷികൾക്കില്ലെന്ന് വി.ഡി. സതീശൻ

സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കള്‍ അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് വേണ്ടി പിണറായി വിജയന് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നത് രാഷ്ട്രീയത്തിലെ അപമാനകരമായ കാഴ്ചയാണ്.

Published

on

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും ബി.ജെ.പിയും തമ്മിലുള്ള ബന്ധം തെളിവുകള്‍ സഹിതം പുറത്തു വന്നിട്ടും അദ്ദേഹത്തെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം മുന്നണിയിലെ ഒരു ഘടകകക്ഷികള്‍ക്കുമില്ലെന്നത് അദ്ഭുതകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കള്‍ അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് വേണ്ടി പിണറായി വിജയന് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നത് രാഷ്ട്രീയത്തിലെ അപമാനകരമായ കാഴ്ചയാണ്.

കോണ്‍ഗ്രസ് പിന്തുണയില്‍ മറ്റു സംസ്ഥാനങ്ങളില്‍ മത്സരിക്കുമ്പോഴും രാഹുല്‍ ഗാന്ധിയെ പോലും വിമര്‍ശിക്കാന്‍ മടി കാട്ടാത്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള ഒരു നേതാക്കള്‍ക്കും കണ്‍വീനറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ ധൈര്യമില്ല. പിണറായി വിജയന് മുന്നില്‍ ഇവരൊക്കെ മുട്ടിലിഴയുകയാണ്. അടിമകളെ പോലെ പിണറായി വിജയനും സി.പി.എമ്മിനും മുന്നില്‍ തലകുനിച്ചു നില്‍ക്കുകയാണ് ഘടകകക്ഷികള്‍.

പിണറായി വിജയനും സി.പി.എമ്മും എന്തു പറയുന്നുവോ അത് കേട്ട് പഞ്ചപുച്ഛമടക്കി നില്‍ക്കുകയെന്നതാണ് എല്‍.ഡി.എഫ് ഘടകകക്ഷികളുടെ വിധി. അഭിപ്രായ സ്വാതന്ത്ര്യമോ ജനാധിപത്യ സംവിധാനമോ എല്‍.ഡി.എഫില്‍ ഇല്ലെന്ന് ഇതോടെ വ്യക്തമായി. കര്‍ണാടകത്തില്‍ ലൈംഗിക ആരോപണത്തില്‍പ്പെട്ട് വഷളായ ജെ.ഡി.എസിനെ കേരളത്തില്‍ ചുമക്കേണ്ട ഗതികേടിലാണ് എല്‍.ഡി.എഫ്. എന്‍.ഡി.എ ഘടകകക്ഷിയായ അതേ ജെ.ഡി.എസിനെയും ഒക്കത്തിരുത്തിയാണ് പിണറായി വിജയന്‍ മോദി വിരുദ്ധത പ്രസംഗിക്കുന്നതെന്ന് യു.ഡി.എഫ് ആരോപണം ഉന്നയിച്ചപ്പോള്‍ മറുപടി നല്‍കാതെ മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചയാളാണ് മുഖ്യമന്ത്രി. മോദി പ്രശംസിച്ച എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിനെ തള്ളിപ്പറയാന്‍ എല്‍.ഡി.എഫ് നേതൃത്വവും ഇതുവരെ തയാറാകാത്തത് എന്തുകൊണ്ടാണ്?

ആര്‍.എസ്.എസ് ഏജന്റുമാരായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പിണറായി വിജയനും ഇ.പി ജയരാജനും സിന്ദാബാദ് വിളിക്കുന്ന ഏറാന്‍മൂളികളുടെ സംഘമായി എല്‍.ഡി.എഫ് അധഃപതിച്ചു. സി.പി.എമ്മിന്റെ ജീര്‍ണത ഘടകകക്ഷികളിലേക്കും വ്യാപിച്ചു. ഏതെങ്കിലും ഘടകകക്ഷികള്‍ക്ക് അല്‍പമെങ്കിലും ആത്മാഭിമാനം ശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തണം. ഇടതുപക്ഷമെന്ന പേരിലുള്ള മോദി-പിണറായി മുന്നണിയില്‍ ആത്മാഭിമാനം പണയം വച്ച് തുടരുന്നത് ശരിയുടെ രാഷ്ട്രീയമല്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

 

Continue Reading

india

രാഹുലിന്‍റെ റായ്ബറേലി സ്ഥാനാർത്ഥിത്വം ഇന്ത്യ മുന്നണിയുടെ സാധ്യതകള്‍ വർധിപ്പിക്കും: പി.കെ. കുഞ്ഞാലിക്കുട്ടി

ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി സംസാരിച്ചിരുന്നതായും ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന നടപടിയാണിതെന്നും പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു.

Published

on

രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്നത് ഇന്ത്യ മുന്നണിയുടെ സാധ്യതകൾ വർധിപ്പിക്കുമെന്ന് പി.കെ. കുഞ്ഞാലികുട്ടി. രണ്ടു സീറ്റിൽ മത്സരിക്കുന്നത് സാധാരണ കാര്യമാണ്. രണ്ടു സീറ്റിൽ രാഹുൽ മത്സരിക്കണം എന്ന ആവശ്യം ലീഗും മുന്നോട്ട് വെച്ചിരുന്നു.

ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി സംസാരിച്ചിരുന്നതായും ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന നടപടിയാണിതെന്നും പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു. ബിജെപിക്ക് ഭൂരിപക്ഷം തികയ്ക്കില്ല എന്ന സംശയം ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

Continue Reading

kerala

പ്രജ്വലിനെതിരെ വീണ്ടും ബലാല്‍സംഗക്കേസ്; രഹസ്യമൊഴി നല്‍കി യുവതി

നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഈ യുവതിയുമുണ്ടായിരുന്നു.

Published

on

ഹാസനിലെ എംപിയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ വീണ്ടും ബലാല്‍സംഗക്കേസ്. പ്രജ്വല്‍ പീഡിപ്പിച്ചുവെന്ന് മറ്റൊരു യുവതിയും കൂടി പരാതി നല്‍കി. നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഈ യുവതിയുമുണ്ടായിരുന്നു. മജിസ്‌ട്രേറ്റ് മുന്‍പാകെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.

ലൈംഗിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പുതിയ കേസ്. ചോദ്യം ചെയ്യലിന് നല്‍കിയ നോട്ടിസ് മടങ്ങിയതിനെ തുടര്‍ന്ന് പ്രജ്വലിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ ജര്‍മനിയിലേക്ക് കടന്നതായും ഇവിടെ നിന്ന് ദുബൈയിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 

Continue Reading

Trending