Connect with us

kerala

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക

72 മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫികറ്റോ രണ്ടു ഡോസ് വാക്‌സിനെടുത്തതിന്റെ രേഖയോ ഇല്ലാത്തവര്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശിക്കാനാവില്ലെന്ന് കര്‍ണാടക അറിയിച്ചു

Published

on

ബംഗളൂരു: കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തി കര്‍ണാടക. 72 മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫികറ്റോ രണ്ടു ഡോസ് വാക്‌സിനെടുത്തതിന്റെ രേഖയോ ഇല്ലാത്തവര്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശിക്കാനാവില്ലെന്ന് കര്‍ണാടക അറിയിച്ചു.

കോരളകര്‍ണാടക അതിര്‍ത്തി ജില്ലകളായ ദക്ഷിണ കന്നഡ , കൊടഗു , ചാമ്‌രാജ് നഗര എന്നിവിടങ്ങളിലെ ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും . സംസ്ഥാനത്തേക്ക് ഇടക്ക് വന്നുപോകുന്ന വിദ്യാര്‍ഥികള്‍, വ്യാപാരികള്‍ എന്നിവര്‍ രണ്ടാഴ്ച കൂടുമ്പോള്‍ ടെസ്റ്റ് എടുക്കണം.

അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കും മരണ/ചികിത്സ സംബന്ധമായ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു

കോട്ടയം മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം പ്രസാദ് നാരായണനാണ് (59) മരിച്ചത്.

Published

on

കോട്ടയത്ത് നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു. കോട്ടയം മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം പ്രസാദ് നാരായണനാണ് (59) മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് പ്രസാദ് നാരായണന്‍ ജയിച്ചത്. ആറ് തവണ കോണ്‍ഗ്രസ് ടിക്കറ്റിലും പ്രസാദ് നാരായണന്‍ വിജിയിച്ചിരുന്നു. 30 വര്‍ഷമായി പഞ്ചായത്തംഗമായിരുന്നു.

നാളെയാണ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും രാവിലെ 10നും കോര്‍പറേഷനുകളില്‍ പകല്‍ 11.30നുമാണ് ചടങ്ങ്.

Continue Reading

kerala

എസ്.ഐ.ആര്‍; ഒഴിവാക്കപ്പെട്ടത് 24.08 ലക്ഷം പേര്‍, രൂക്ഷ വിമര്‍ശനവുമായി ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍

ഇന്നു ചേര്‍ന്ന യോഗത്തില്‍ ബിജെപി ഒഴികെ എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിച്ചു.

Published

on

സംസ്ഥാനത്തെ സമഗ്രവോട്ടര്‍ പട്ടിക പരിഷ്‌കരണുമായി ബന്ധപ്പെട്ട് ആദ്യഘട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നു. ഇന്നു ചേര്‍ന്ന യോഗത്തില്‍ ബിജെപി ഒഴികെ എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിച്ചു. വിതരണം ചെയ്ത 2,78,50,822 എന്യൂമറേഷന്‍ ഫോമുകളും ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞപ്പോള്‍ 6,45,548 വോട്ടര്‍മാരെയാണ് കണ്ടെത്താന്‍ കഴിയാത്തത്. ആകെയുള്ളതിന്റെ 2.32 ശതമാനം വരുമിത്. ഇത്രയും പേരെ കണ്ടെത്താന്‍ കഴിയാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ യോഗത്തില്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 24,08,503 പേരാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. മരിച്ചവര്‍ 6,49,885, സ്ഥിരമായി താമസം മാറിയവര്‍ 8,16,221, ഒന്നില്‍ കൂടുതല്‍ തവണ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 1,36,029, മറ്റുള്ളവര്‍ 1,60,830 എന്നിങ്ങനെയാണ് ഒഴിവാക്കപ്പെട്ടവരുടെ എണ്ണം.

തിരുവനന്തപുരത്തെ ഒരു ബൂത്തില്‍ ഇത്തരത്തില്‍ 710 പേരെ ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ് പ്രതിനിധി എം.കെ.റഹ്മാന്‍ പറഞ്ഞു. എസ്‌ഐആറിന്റെ സമയം നീട്ടണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. അതേസമയം, കരട് പട്ടികയിലെ പിഴവുകള്‍ ശ്രദ്ധയില്‍പെടുത്തിയാല്‍ ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ തിരുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു.

 

Continue Reading

kerala

കണ്ണൂര്‍ തലശ്ശേരിയില്‍ വ്യവസായ സ്ഥാപനത്തില്‍ വന്‍ തീപ്പിടിത്തം

മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കാന്‍ ശ്രമം തുടങ്ങി.

Published

on

കണ്ണൂരില്‍ വന്‍ തീപ്പിടിത്തം. തലശ്ശേരിയിലെ കണ്ടിക്കല്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലാണ് തീപ്പിടിത്തമുണ്ടായത്. മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കാന്‍ ശ്രമം തുടങ്ങി.

പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിനാണ് തീ പിടിച്ചത്. വ്യവസായ മേഖലയായത് കൊണ്ട് തന്നെ പ്രദേശത്ത് ജനവാസം കുറവാണ്. ഇതിനകത്ത് പൊട്ടിത്തെറിക്കാന്‍ സാധ്യയുള്ള വസ്തുക്കള്‍ ഉണ്ട്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

 

Continue Reading

Trending