Connect with us

More

104 ഉപഗ്രഹങ്ങള്‍ ഒരുമിച്ചുള്ള പുതിയ ദൗത്യം; ഐ.എസ്.ആര്‍.ഒ പകുതി പണം കണ്ടെത്തുന്നത് വിദേശ രാജ്യങ്ങളില്‍ നിന്ന്

Published

on

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ(ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍)യുടെ പുതിയ ദൗത്യത്തിന് ആവശ്യമായുള്ള ചിലവിന്റെ പകുതിയോളം വിദേശ രാജ്യങ്ങളില്‍ നിന്ന് ഈടാക്കുന്നതിന് ഐ.എസ്.ആര്‍.ഒ തയ്യാറെടുക്കുന്നു. ഒരേസമയം തന്നെ 104 ഉപഗ്രഹങ്ങള്‍ ഒരു വാഹനത്തില്‍ ബഹിരാകാശത്ത് എത്തിക്കുന്ന പരീക്ഷണത്തിനാണ് ഐ.എസ്.ആര്‍.ഒ തയ്യാറെടുക്കുന്നത്. ഇതില്‍ മൂന്നെണ്ണം മാത്രമാണ് ഇന്ത്യയുടേത്. ഫെബ്രുവരി 15-നാണ് പുതിയ ദൗത്യം നടപ്പിലാക്കാന്‍ പോകുന്നത്. പി.എസ്.എല്‍.വി-സി37എന്ന റോക്കറ്റിലാണ് പരീക്ഷണം നടത്തുന്നത്.

‘ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. നമ്മുടെ മൂന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ പോവുകയാണ്. നമ്മുടെ സ്‌പെയ്‌സിനനുസരിച്ച് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള 101സാറ്റ്‌ലൈറ്റുകളും ഉള്‍പ്പെടുത്തുന്നുണ്ടെന്ന്’ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എ.എ. കിരണ്‍ കുമാര്‍ പറഞ്ഞു. വിക്ഷേപണത്തിനാവശ്യമായ തുകയുടെ പകുതിയോളം വിദേശരാജ്യങ്ങളില്‍ നിന്നും ഈടാക്കും. വിദേശരാജ്യങ്ങളോട് ഇതിനെക്കുറിച്ച് സൂചിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലാണ് പരീക്ഷണം ആരംഭിക്കുന്നത്. വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളില്‍ അമേരിക്കയുടേയും ജെര്‍മ്മനിയുടേയും ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടും. ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ കാസ്‌ട്രോസാറ്റ് ഉപഗ്രഹങ്ങളാണ്. നാനോ ഉപഗ്രഹങ്ങളായിരിക്കും വിദേശരാജ്യങ്ങളുടേത്. മൊത്തം 1600കിലോക്ക് മുകളില്‍ വരും ഉപഗ്രഹങ്ങളുടെ ഭാരം.

Auto

ജെ.എസ്‌.ഡബ്ല്യു–എം.ജി വിൻഡ്സർ ഇ.വി. വിൽപ്പനയിൽ റെക്കോർഡ്: 400 ദിവസത്തിൽ 50,000 യൂണിറ്റ്

2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മോഡൽ വെറും 400 ദിവസത്തിനുള്ളിൽ 50,000 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കി.

Published

on

ന്യൂഡൽഹി: ജെ.എസ്‌.ഡബ്ല്യു എം.ജി മോട്ടോർസ് ഇന്ത്യയുടെ ഇലക്ട്രിക് എസ്‌.യു.വിയായ വിൻഡ്സർ ഇ.വി. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ ഇ.വി. മോഡലായി ഉയർന്നു. 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മോഡൽ വെറും 400 ദിവസത്തിനുള്ളിൽ 50,000 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കി.

12.65 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന മോഡലിന്റെ വില, ബാറ്ററി-ആസ്-എ-സർവീസ് (BaaS) സ്കീമിൽ 9.99 ലക്ഷം രൂപ വരെയും കുറയുന്നു. എക്സൈറ്റ്, എക്സ്ക്ലൂസീവ്, എസ്സൻസ്, എക്സ്ക്ലൂസീവ് പ്രൊ, എസ്സൻസ് പ്രൊ, 300 യൂണിറ്റുകൾ മാത്രം ഉള്ള ഇൻസ്പയർ എഡിഷൻ എന്നിവയാണ് ലഭ്യമായ വേരിയന്റുകൾ.

38 kWh, 52.9 kWh എന്നീ രണ്ട് ബാറ്ററി പാക്കുകളിലായാണ് വിൻഡ്സർ ഇ.വി. ലഭ്യമാകുന്നത്. ആദ്യത്തെ ബാറ്ററി പാക്ക് ഒറ്റ ചാർജിൽ 332 കിമീയും രണ്ടാമത്തെ പാക്ക് 449 കിമീയും റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

135 ഡിഗ്രി വരെ ചരിയുന്ന എറോ ലൗഞ്ച് സീറ്റുകൾ, 5.6 ഇഞ്ച് ടച്ച്സ്ക്രീൻ, 9 സ്പീക്കറുകൾ, 80-ലധികം കണക്റ്റഡ് ഫീച്ചറുകൾ, 100-ലധികം എ.ഐ. വോയ്സ് കമാൻഡുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. കൂടാതെ പ്രൊ മോഡലുകൾക്ക് V2V, V2L സപ്പോർട്ടും ADAS ലെവൽ 2 സുരക്ഷാ സവിശേഷതയും ലഭിക്കും.

ഇന്ത്യൻ ഇ.വി. വിപണിയിൽ വേഗത്തിൽ മുന്നേറ്റം നടത്തി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറിയതോടെ വിൻഡ്സർ ഇ.വി. JSW–MG കൂട്ടുകെട്ടിന് വലിയ നേട്ടമായതായി വിദഗ്ധർ വിലയിരുത്തുന്നു.

Continue Reading

Health

ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി; ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി

Published

on

തിരുവനന്തപുരം: അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉത്തേജക മരുന്നുകള്‍ പര്‍ച്ചേസ് ബില്‍ ഇല്ലാതെ വാങ്ങുകയും ഓണ്‍ലൈനായി വില്‍പ്പന നടത്തിയതായും കണ്ടെത്തി. കേരളത്തില്‍ ഇതാദ്യമായാണ് അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് & കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം നിയമ നടപടി സ്വീകരിക്കുന്നത്. കണ്ടെടുത്ത മരുന്നുകളും അനുബന്ധ രേഖകളും നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും കേരളം നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തില്‍ നിന്ന് ഇത്തരത്തില്‍ ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നടക്കുന്നതായി വിവരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇങ്ങനെയൊരു സ്ഥാപനം വഴി ഓണ്‍ലൈനാഴി മരുന്ന് വ്യാപാരം നടക്കുന്നതായി സംശയം ഉണ്ടായതിനെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അത് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. വകുപ്പിലെ ഉദ്യോഗസ്ഥന്‍ അവരുടെ വെബ്‌സൈറ്റില്‍ കയറി ഓണ്‍ലൈനായി ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു തടസവുമില്ലാതെ അയച്ചു കൊടുത്തു. അതേസമയം അതിലെ അഡ്ഡ്രസ് വ്യാജമായിരുന്നു. വില്‍പന നടത്തിയ സ്ഥാപനം കണ്ടെത്താന്‍ ഇതോടെ ബുദ്ധിമുട്ടായി. പിന്നീട് വിദഗ്ധമായി പിന്തുടര്‍ന്നാണ് ചെയ്താണ് റെയ്ഡ് നടത്തിയത്.

Continue Reading

kerala

നാമനിര്‍ദേശ പ്രതിക നല്‍കിയത് 45,652 പേര്‍

Published

on

തിരുവനന്തപുരം: രണ്ട് ഘട്ടമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് 45,652 പേര്‍. പാര്‍ട്ടികളുടെ ഡമ്മി സ്ഥാനാര്‍ഥികളുടെയും റിബലുകളുടെയും ഉള്‍പ്പെടെ 59,667 നാമനിര്‍ദേശ പത്രികകളാണ് കമ്മിഷന് ലഭിച്ചത്. പത്രിക നല്‍കിയവരില്‍ 22,927 പേര്‍ വനിതകളാണ്. 22,927 പുരുഷന്‍മാരും പത്രിക നല്‍കിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് മലപ്പുറത്താണ്, 5,845. എറണാകളുത്ത് 4616 പേരും തൃശൂരില്‍ 4327 പേരും പത്രിക നല്‍കിയിട്ടുണ്ട്. ആലപ്പുഴ-3830, കോഴിക്കോട്-3775, കൊല്ലം-3530, തിരുവനന്തപുരം-3485, പാലക്കാട്-3459, കോട്ടയം-2988, കണ്ണൂര്‍ 2564, പത്തനംതിട്ട-2317, ഇടുക്കി-2015, കാസര്‍കോട് -1561, വയനാട് 1340 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സ്ഥാനാര്‍ഥികളുടെ എണ്ണം.

നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ശനിയാഴ്ച രാവിലെ 10 മുതല്‍ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍ എന്നിവര്‍ക്കു പുറമേ സ്ഥാനാര്‍ത്ഥി എഴുതി നല്‍കുന്ന ഒരാള്‍ക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും. സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാര്‍ത്ഥികളുടേയും നാമനിര്‍ദേശ പത്രികകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവര്‍ക്ക് ലഭിക്കും. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്വീകരിക്കപ്പെട്ട പത്രികകള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും.

Continue Reading

Trending