Connect with us

Culture

ലോകകപ്പ് വിളിപ്പാടകലെ; ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ കോച്ചിനെ പുറത്താക്കി

Published

on

അണ്ടര്‍ 17 ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ടൂര്‍ണമെന്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീം അങ്കലാപ്പില്‍. ചീഫ് കോച്ച് നിക്കോളായ് ആദമിനെ പുറത്താക്കിയ ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അസിസ്റ്റന്റ് കോച്ച് ഇതിബാര്‍ ഇബ്രാഹിമോവിനെയും പുറത്താക്കാനൊരുങ്ങുകയാണ്. നിക്കോളായുടെ അഭാവത്തില്‍ ടീമിനെ പരിശീലിപ്പിക്കുന്ന ടെക്‌നിക്കല്‍ ഡയറക്ടര്‍ സ്‌കോട്ട് ഒനീലിനെ നിലനിര്‍ത്താനും ഫെഡറേഷന് താല്‍പര്യമില്ല. ഈയാഴ്ച നോട്ടീസ് കാലാവധി അവസാനിക്കുന്നതോടെ ഒനീല്‍ സ്വന്തം നാടായ ഓസ്‌ട്രേലിയയിലേക്ക് മടങ്ങും.

പുതിയ കോച്ചിനെ നിയമിക്കുന്നതു വരെ മുന്‍ സീനിയര്‍ ടീം കോച്ച് സാവിയോ മഡീരയാവും അണ്ടര്‍ 17 ടീമിനെയും പരിശീലിപ്പിക്കുക. രണ്ടാഴ്ചക്കകം പുതിയ കോച്ചിനെ നിയമിച്ചേക്കും.

സാവിയോ മഡീര

സാവിയോ മഡീര

കളിക്കാരെ ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ആഴ്ചകള്‍ക്കു മുമ്പ് കോച്ചിനെ നീക്കാന്‍ എ.ഐ.എഫ്.എഫ് തീരുമാനമെടുത്തത്. നിക്കോളായും അസിസ്റ്റന്റ് കോച്ചും മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നുവെന്നാരോപിച്ച് 21 കളിക്കാര്‍ എ.ഐ.എഫ്.എഫ് പ്രസിഡണ്ട് പ്രഫുല്‍ പട്ടേലിന് കത്തു നല്‍കിയിരുന്നു. ഫെഡറേഷന്‍ ഇതേപ്പറ്റി അന്വേഷണം നടത്തിയെങ്കിലും ഫലം പുറത്തുവിട്ടില്ല. കളിക്കാരുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോച്ചിനെ നീക്കാന്‍ തീരുമാനമെടുത്തതായി സൂചനയുണ്ടായിരുന്നു.

കോച്ചിനെ നിയമിക്കാനോ പുറത്താക്കാനോ ഫെഡറേഷന് അധികാരമില്ലെന്നും കേന്ദ്ര കായികമന്ത്രാലയമാണ് അത് ചെയ്യേണ്ടതും എന്ന് വ്യക്തമാക്കി മന്ത്രി വിജയ് ഗോയല്‍ രംഗത്തുവന്നിരുന്നു. മന്ത്രാലയത്തിന്റെ അനുവാദത്തോടെയാണ് ഇപ്പോള്‍ എ.ഐ.എഫ്.എഫ് ഔദ്യോഗികമായി നിക്കോളായുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത്.

ഒക്ടോബറില്‍ രാജ്യത്തു നടക്കുന്ന ലോകകപ്പ് ടൂര്‍ണമെന്റിനു വേണ്ടി ഇന്ത്യന്‍ അണ്ടര്‍ 17 ടീം ഗോവയില്‍ പരിശീലനം നടത്തുമ്പോഴാണ് കോച്ചിനെ മാറ്റിയിരിക്കുന്നത്. പരസ്പര ധാരണയോടെയാണ് ഈ തീരുമാനമെന്ന് ഫെഡറേഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍, കരാര്‍ വ്യവസ്ഥ പ്രകാരം 40 ലക്ഷം നഷ്ടപരിഹാരം നല്‍കിയാണ് കോച്ചിനെ രാജിക്ക് സമ്മതിപ്പിച്ചിരിക്കുന്നത് എന്ന് ഫെഡറേഷനുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍ പറയുന്നു.

2015-ല്‍ ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിര്‍ദേശം മാനിച്ചാണ് നിക്കോളായെ ഇന്ത്യന്‍ കോച്ചായി നിയമിക്കുന്നത്. ഒക്ടോബര്‍ ആറിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ക്കായി ഫെഡറേഷന്‍ ഇതിനകം എട്ട് കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ട്. എല്ലാ സൗകര്യങ്ങളും നല്‍കിയിട്ടും ടീമിന്റെ പ്രകടനം മെച്ചപ്പെടുന്നില്ലെന്ന് ഐ.ഐ.എഫ്.എഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതിയുണ്ടായിരുന്നു. 26 മത്സരം നിക്കോളായ്ക്കു കീഴില്‍ കളിച്ച ഇന്ത്യ വെറും നാലെണ്ണമാണ് ജയിച്ചത്.

Film

ആടുജീവിതം ഒ.ടി.ടിയിലേക്ക്

പൃഥ്വിരാജ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്

Published

on

പൃഥ്വിരാജ് ചിത്രം ആടുജീവിതം ഒ.ടി.ടിയിലെത്തുന്നു. ജൂലൈ 19 ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. പൃഥ്വിരാജ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം കാണാം. നെറ്റ്ഫ്ലിക്സും ചിത്രത്തിെന്റെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്..

ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം മാർച്ച് 28 നാണ് തിയറ്ററുകളിലെത്തിയത്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം എല്ലാ ഭാഷകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. 160 കോടിയോളമായിരുന്നു ആഗോളതലത്തിൽ ചിത്രം നേടിയത്.

Continue Reading

Film

ഇഡിക്ക് മൊഴി നൽകി സൗബിൻ ഷാഹിർ; ‘പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ല’

ജൂണ്‍ 11നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ കള്ളപ്പണ ഇടപാടുകളിൽ ഇഡി അന്വേഷണം ആരംഭിച്ചത്

Published

on

മഞ്ഞുമ്മൽ ബോയ്സ് സിനിമ നി‍ർമ്മാതാക്കൾക്കെതിരെയുള്ള ഇഡി അന്വേഷണത്തിൽ മൊഴി നൽകി നിർമ്മാതാക്കളിലൊരാളായ നടൻ സൗബിൻ ഷാഹിർ. പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ല. എല്ലാത്തിനും കൃത്യമായ രേഖകൾ ഉണ്ടെന്നും ഇഡിക്ക്‌ മൊഴി നൽകി.

ജൂണ്‍ 11നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ കള്ളപ്പണ ഇടപാടുകളിൽ ഇഡി അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയുടെ നിർമ്മാണത്തിനായി തന്റെ പക്കൽ നിന്നും പണം വാങ്ങി കബളിപ്പിച്ചതായി സിറാജ് എന്ന നിർമ്മാതാവാണ് പരാതി നൽകിയത്.

പറവ ഫിലിംസ് നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയാണെന്നും സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നുമാണ് ഹൈക്കോടതിയിൽ എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞത്. 22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണ് നിർമ്മാതാക്കളുടെ വാദം. ഇത് കള്ളമാണെന്നും 18.65 കോടി രൂപ മാത്രമാണ് നിർമ്മാണ ചെലവായതെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു.

Continue Reading

Film

‘അമ്മ’ വാർഷിക യോഗം ആരംഭിച്ചു; സസ്പെൻസ് നിലനിർത്തി ഭാരവാഹി തെരഞ്ഞെടുപ്പ്

നിലവിലെ ജനറൽ സെക്രട്ടറി ഇടവേള ബാബു മത്സരരംഗത്തില്ല

Published

on

കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’ വാർഷിക യോഗം കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ ആരംഭിച്ചു. ഭാരവാഹി തിരഞ്ഞെടുപ്പിനായാണ് യോഗം. നിലവിലെ പ്രസിഡന്റായ മോഹൻലാൽ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കു മത്സരം നടക്കും.

കുക്കു പരമേശ്വരൻ, സിദ്ദീഖ്, ഉണ്ണി ശിവപാൽ എന്നിവരാണ് സ്ഥാനാർഥികൾ. ജഗദീഷ്, ആർ. ജയൻ (ജയൻ ചേർത്തല), മഞ്ജു പിള്ള എന്നിവർ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും അനൂപ് ചന്ദ്രനും ബാബുരാജും ജോയന്‍റ് സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു ബാബുരാജും അനൂപ് ചന്ദ്രനും തമ്മിലാണ് മത്സരം. 11 അംഗ എക്സിക്യൂട്ടീവിലേക്കു 12 പേർ മത്സരിക്കുന്നു. നിലവിലെ ജനറൽ സെക്രട്ടറി ഇടവേള ബാബു മത്സരരംഗത്തില്ല. അമ്മയുടെ ഭരണഘടന അനുസരിച്ച് ആകെയുള്ള 17 ഭാരവാഹികളിൽ 4 പേർ സ്ത്രീകളായിരിക്കണം. വൈസ് പ്രസിഡന്റ് പദവിയിലേക്ക് രണ്ടു സ്ത്രീകൾ മത്സരിക്കുന്നതിനാൽ ഇക്കാര്യത്തിൽ തീരുമാനം ആയതിനു ശേഷമാകും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ എത്ര സ്ത്രീകൾ ഉണ്ടാവണം എന്നു നിശ്ചയിക്കുക.

Continue Reading

Trending