india
പറന്നു ജിങ്കന്‍ ;ഇന്ത്യന്‍ ഡിഫന്‍ഡര്‍ ഇനി ക്രൊയേഷ്യന്‍ ലീഗില്‍
ദീര്‍ഘകാലം ബ്ലാസ്‌റ്റേഴ്‌സ് സംഘത്തിന്റെ നായകനുമായിരുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇനി സന്ദേശ് ജിങ്കന്‍ എന്ന പ്രതിരോധ ഭടനെ കാണില്ല. ക്രൊയേഷ്യക്കാര്‍ അദ്ദേഹത്തെ റാഞ്ചിയിരിക്കുന്നു. ക്രോട്ട് സോക്കര്‍ ലീഗിലെ പരമ്പരാഗത ശക്തികളായ എച്ച്.എന്‍.കെ സിബ്‌നിക്കാണ് ഇന്ത്യന്‍ താരത്തെ സ്വന്തമാക്കിയിരിക്കുന്നുത്. ഐ.എസ്.എല്ലില്‍ മോഹന്‍ ബഗാന് ഒപ്പമായിരുന്നു ജിങ്കന്‍. ഇവിടെ ചേരുന്നതിന് മുമ്പ് കേരളാ ബ്ലാസ്റ്റേഴ്‌സ് സംഘത്തിലായിരുന്നു. ദീര്‍ഘകാലം ബ്ലാസ്‌റ്റേഴ്‌സ് സംഘത്തിന്റെ നായകനുമായിരുന്നു.
1932 ല്‍ സ്ഥാപിതമായതാണ് സിബ്‌നിക്. അവസാന സീസണില്‍ അവര്‍ ഒന്നാം ഡിവിഷന്‍ സംഘമായിരുന്നു. ആറാം സ്ഥാനവും കരസ്ഥമാക്കി. ക്രൊയേഷ്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സിബ്‌നെകിലെ ആസ്ഥാന ക്ലബാണ് എച്ച്.എന്‍.എല്‍. രാജ്യത്തെ ഡാല്‍മേഷന്‍ പ്രവിശ്യയില്‍പ്പെട്ട സിബ്‌നിക്കിലാണ് യൂനസ്‌ക്കോ പൈതൃക പട്ടികയിലുള്ള സെന്റ് ജെയിംസ് കത്തിഡ്രല്‍ സ്ഥിതി ചെയ്യുന്നത്.
വിദേശ ലീഗില്‍ കളിക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും പുതിയ സാഹചര്യങ്ങളുമായി പെട്ടെന്ന് താഥാത്മ്യം പ്രാപിച്ച് ക്ലബിന്റെ പ്രതീക്ഷക്കൊപ്പം ഉയരാന്‍ കഴിയുമെന്നും 28 കാരന്‍ പറഞ്ഞു. തന്നെ തെരഞ്ഞെടുത്തത്തില്‍ ടീമിന്റെ ഹെഡ് കോച്ച് മരിയോ റോസാസിന് ഇന്ത്യന്‍ ഡിഫന്‍ഡര്‍ പ്രത്യേകം നന്ദി പറഞ്ഞു. ക്ലബിന്റെ മാനേജ്‌മെന്റും കോച്ചും എന്നിലര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ് പ്രധാനം. അവരുടെ വിശ്വാസം നിലനിര്‍ത്തണം. അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക എന്നതാണ് എന്റെ ശൈലി. ഈ അവസരത്തെ ഭംഗിയായി പ്രയോജനപ്പെടുത്താനാവുമെന്നും ജിങ്കന്‍ പറഞ്ഞു. കോച്ചും സന്തോഷം പ്രകടിപ്പിച്ചു. സന്ദേശിന്റെ കളി കണ്ടിരുന്നുവെന്നും അദ്ദേഹത്തിന് തന്റെ നിലവാരവും ക്ലബിന്റെ നിലവാരവും ഉയര്‍ത്താനുള്ള അവസരമാണ് ഇതെന്നും സ്പാനിഷ് കോച്ച് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഫുട്‌ബോളര്‍മാര്‍ക്ക് മാതൃകയാണ് സന്ദേശ്. അദ്ദേഹത്തിന് മുന്നില്‍ അവസരം വന്നപ്പോള്‍ രണ്ട് കൈകളും നീട്ടി അത് സ്വീകരിച്ചു. മറ്റുള്ള ഇന്ത്യന്‍ താരങ്ങളും ഈ വഴി ചിന്തിക്കണമെന്നും കോച്ച് പറഞ്ഞു. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മാത്രം കളിച്ചു വളര്‍ന്ന ജിങ്കാന് വളരെ വേഗത്തില്‍ ക്രൊയേഷ്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവുമെന്നാണ് കരുതുന്നതെന്ന് എച്ച്.എന്‍.കെ ക്ലബിന്റെ സി.ഇ.ഒ ഫ്രാന്‍സിസ്‌ക്കോ കര്‍ദോന പറഞ്ഞു.
ചണ്ഡിഗറിലെ സെന്റ് സ്റ്റീഫന്‍സ് ഫുട്‌ബോള്‍ അക്കാദമിയിലുടെയാണ് ജിങ്കന്‍ വളര്‍ന്നത്. 2011 ല്‍ യുനൈറ്റഡ് സിക്കിമിന്റെ താരമായി. 2014 ല്‍ ഇന്ത്യന്‍ സൂപ്പര്‍ ലഗ് ഫുട്‌ബോളിന്റെ ആദ്യ പതിപ്പില്‍ നടത്തിയ ഗംഭീര പ്രകടനത്തോടെയാണ് ജിങ്കാന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഐ.എസ്.എല്‍ ആദ്യ പതിപ്പില്‍ അദ്ദേഹം ഏറ്റവും മികച്ച യുവതാരമായിരുന്നു.
ഐ.എസ്.എല്‍ മികവില്‍ തന്നെയാണ് അദ്ദേഹം ദേശീയ ടീമിലെത്തിയത്. 2018 ലെ റഷ്യന്‍ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ നേപ്പാളിനെതിരെ കളിച്ച് 2015 ലായിരുന്നു സീനിയര്‍ ടീമിലെത്തിയത്. പിന്നെ അദ്ദേഹം തിരിഞ്ഞ് നോക്കിയിട്ടില്ല. ഇന്ത്യന്‍ പ്രതിരോധമെന്നാല്‍ അത് ജിങ്കാനായി മാറി. ആറ് വര്‍ഷം അദ്ദേഹം ബ്ലാസ്‌റ്റേഴ്‌സിലായിരുന്നു. പക്ഷേ ഒരിക്കല്‍ പോലും കിരീടം സ്വന്തമാക്കാനായില്ല. ബ്ലാസ്‌റ്റേഴ്‌സ് രണ്ട് തവണ ഐ.എസ്.എല്‍ റണ്ണേഴ്‌സ് അപ്പായിരുന്നു. 2020 ലാണ് അദ്ദേഹം കൊച്ചി വിട്ട് കൊല്‍ക്കത്തയിലെത്തിയത്.
india
സി.ബി.ഐ കുല്‍ദീപ് സെംഗാറുമായി ഒത്തുകളിച്ചെന്ന് ഉന്നാവ് കേസിലെ ഇര
സി.ബി.ഐ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി ഉന്നാവ് കൂട്ടമാനഭംഗക്കേസിലെ പ്രതിയും ബി.ജെ.പി മുന്‍ എം.എല്‍.എയുമായ കുല്‍ദീപ് സെംഗാറുമായി സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചെന്ന ആരോപണവുമായി കേസിലെ ഇര. ഹൈക്കോടതിയില്‍ സെന്‍ഗാറിന് അനുകൂല തീരുമാനത്തിനായി ഒത്തുകളിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആവശ്യപ്പെട്ടു. കുല്‍ദീപ് സെംഗാറിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചുകൊണ്ടുള്ള കീഴ്ക്കോടതി വിധി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇരയുടെ ആരോപണം. ഇതിനിടെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ അതിജിവിതയുടെ അമ്മ തളര്‍ന്നുവീണു. ഇവരെ സമര സ്ഥലത്തുനിന്ന് മാറ്റി.
അതിജീവിതയ്ക്ക് നീതി ആവശ്യപ്പെട്ട് ജന്തര്‍മന്തറിലും ഇന്ത്യാ ഗേറ്റിലും ഉള്‍പ്പെടെ വിവിധ സംഘടനകള്‍ പ്രതിഷേധം തുടരുകയാണ്.
വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ അട്ടിമറി നടത്തിയെന്നാണ് അതിജീവിതയുടെ ആരോപണം. ഈക്കാര്യം ചൂണ്ടിക്കാട്ടി സിബിഐ ഡയറക്ടര്‍ക്ക് അതിജീവിത പരാതിയും നല്‍കിയിട്ടുണ്ട്. അന്വേഷണത്തിലും കോടതി നടപടികളിലും ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം വീഴ്ച്ച വരുത്തി. ഹൈക്കോടതിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ സി.ബി.ഐ അഭിഭാഷകര്‍ പരാജയപ്പെട്ടെന്നും അന്വേഷണം നടക്കുമ്പോള്‍ തന്നെ കേസ് അട്ടിമറിക്കാന്‍ നിക്കങ്ങള്‍ നടന്നുവെന്നും അതിജിവിത നല്‍കിയ ആറ് പേജുള്ള പരാതിയില്‍ പറയുന്നു.
സെന്‍ഗാറിനെ സഹായിക്കുന്ന രീതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിലപാട് എടുത്തു. താന്‍ പഠനം നടത്താത്ത സ്‌കൂളില്‍ പഠിച്ചെന്ന് കാട്ടി പ്രായം തെളിയിക്കുന്ന വ്യാജ രേഖയുണ്ടാക്കി. തന്റെ മൊഴിയിലും കൃത്രിമത്വം കാട്ടിയന്നും പരാതിയില്‍ ആരോപിക്കുന്നു.
സി.ബി.ഐ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: ഉന്നാവോ കുട്ടമാനഭംഗക്കേസിലെ പ്രതി കുല്‍ദീപ് സെംഗാറിന്റെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീലില്‍ സുപ്രിംകോടതി ഇന്ന് അടിയന്തര വാദം കേള്‍ക്കും. ഹൈക്കോടതി നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുകയും രാജ്യമെമ്പാടും വന്‍ പ്രതിഷേധം രൂപപ്പെടുകയും ചെയ്തതോടെയാണ് സി.ബി.ഐ അപ്പില്‍ സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക.
india
തോറ്റ് തോറ്റ് ശ്രീലങ്ക; ഇന്ത്യക്ക് 30 റൺസ് ജയം
തിരുവനന്തപുരം: ശ്രീലങ്കക്കെതിരായ നാലാം വനിത ട്വന്റി 20 മത്സരം 30 റൺസിന് ജയിച്ച ഇന്ത്യ (4-0) പരമ്പരയിൽ ഏകപക്ഷീയ ലീഡ് തുടർന്നു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ ഓപണർമാരായ സ്മൃതി മന്ദാനയുടെയും (48 പന്തിൽ 80) ഷഫാലി വർമയുടെയും (46 പന്തിൽ 79) അർധ സെഞ്ച്വറി മികവിൽ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെന്ന റെക്കോഡ് സ്കോറിലെത്തി. അതേനാണയത്തിൽ തിരിച്ചടിച്ച ലങ്കയുടെ മറുപടി നിശ്ചിത ഓവറിൽ ആറിന് 191ൽ അവസാനിച്ചു.
വനിത ട്വന്റി20 ചരിത്രത്തിൽ ഇന്ത്യൻ വനിതകളുടെ ഏറ്റവും ഉയർന്ന ഇന്നിങ്സ് ടോട്ടലാണ് കാര്യവട്ടത്ത് പിറന്നത്. 2024ൽ നവി മുംബൈയിൽ വെസ്റ്റിൻഡീസിനെതിരെ നേടിയ 217/4 റൺസ് പഴങ്കഥയായി. കൂട്ടുകെട്ടിലും ഇന്ത്യ റെക്കോഡിട്ടു. 2019ൽ വിൻഡീസിനെതിരെ കുറിച്ച 143 റൺസിന്റെ സ്വന്തം റെക്കോഡാണ് 162 റൺസടിച്ച് സ്മൃതിയും മന്ദാനയും തന്നെ പുതുക്കിയത്. ഇരു ടീമും 40 ഓവറിൽ അടിച്ചുകൂട്ടിയത് 412 റൺസാണ്. ഏറ്റവും കൂടുതൽ റൺസ് പിറന്ന രണ്ടാമത്തെ മത്സരമെന്ന റെക്കോഡും നേടി.
ഗ്രീൻഫീൽഡിൽ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ചമാരി അത്തപ്പത്തു ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. എന്നാൽ, പരമ്പരയിൽ ആദ്യമായി ബാറ്റിങ്ങോടെ തുടങ്ങാൻ അവസരം ലഭിച്ച ഇന്ത്യ അവസരം ശരിക്കും മുതലാക്കുകയായിരുന്നു. ആദ്യ പന്തുമുതൽ ആക്രമിച്ച് കളിച്ച ഷഫാലിയും സ്മൃതിയും ശ്രീലങ്കൻ ബൗളർമാരെ അടിച്ചു നിലംപരിശാക്കി. പവർപ്ലേയുടെ ആദ്യ ആറ് ഓവറുകളിൽ ഇരുവരും 61 റൺസാണ് അടിച്ചുകൂട്ടിയത്. ശ്രീലങ്കൻ ബൗളർമാർക്ക് അമ്പയറിന് മുന്നിൽ ഒന്ന് ഉറക്കെ ഒച്ചവെക്കാൻപോലും കഴിയാത്ത രീതിയിൽ റൺസ് നേടിയ ഇരുവരും 11 ഓവറിൽ ടീം സ്കോർ 100 കടത്തി. തൊട്ടുപുറകെ പരമ്പരയിലെ തുടർച്ചയായ മൂന്നാം അർധ സെഞ്ച്വറി നേരിട്ട 30ാം പന്തിൽ ഷഫാലി പൂർത്തിയാക്കി.
india
എലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
പുനരധിവാസ പാക്കേജ് നാളെ പ്രഖ്യാപിക്കും
ബാംഗ്ലൂർ എലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡൊസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ കൃത്യമായ പുനധിവാസ പാക്കേജ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുസ്ലിം ലീഗ് നേതൃ സംഘത്തിന് ഉറപ്പു നൽകി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സികെ സുബൈർ, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ, ദേശീയ സെക്രട്ടറി സികെ ശാക്കിർ, ദേശീയ സമിതി അംഗം സയ്യിദ് സിദ്ദിഖ് തങ്ങൾബാംഗ്‌ളൂർ എന്നിവരടങ്ങിയ മുസ്ലിം ലീഗ് പ്രധിനിധി സംഘവുമായി ബംഗളുരുവിലെ ഔസ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ഉറപ്പു നൽകിയത്. നാളെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അടക്കമുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ പാക്കേജിന്റെ അന്തിമ രൂപം വെളിപ്പെടുത്തുമെന്നു ആദേഹം നേതാക്കളോട് പറഞ്ഞു. ന്യൂനപക്ഷ കോൺഗ്രസ് കർണാടക സംസ്ഥാന സെക്രട്ടറി പി മുനീർ കൂടെയുണ്ടായിരുന്നു.
ഇക്കാര്യത്തിൽ പ്രചരിപ്പിക്കപ്പെടുന്ന വാർത്തകളും മനുഷ്യ സ്‌നേഹികളുടെ ആശങ്കയും ലീഗ് നേതാക്കൾ കർണാടക ശ്രദ്ധയിൽ പെടുത്തി വളരെ വേഗത്തിൽ മെച്ചപ്പെട്ട പുനരധിവാസം ഉറപ്പാക്കണമെന്നും ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. കർണാടക ന്യൂനപക്ഷ മന്ത്രി സമീർ അഹമ്മദ് ഖാനോട് ലീഗ് നേതാക്കളോടൊപ്പം സംഭവസ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയതിനെ തുടർന്ന് മന്ത്രി സമീർ അഹമ്മദ് ഖാനും ലീഗ് നേതൃ സംഘത്തോടൊപ്പം സംഭവ സ്ഥലമായ ഫകീർ കോളനി സന്ദർശിച്ചു. വീട് നഷ്ടമായ ഇരകളെ കണ്ടു വിശദംശങ്ങൾ മനസിലാക്കിയ നേതാക്കൾ ദിവസങ്ങളായി ഇവിടെ പ്രവർത്തിക്കുന്ന ബംഗളുരു കെ എം സി സി ക്യാമ്പ് സന്ദർശിക്കുകയും ചെയ്തു. ഇരകൾക്ക് പുനരധിവാസത്തിനുള്ള കൃത്യമായ പാക്കേജ് നടപ്പാക്കുന്നത് വരെ ഇവർക്ക് എല്ലാം പിന്തുണയും നൽകുമെന്നു സി കെ സുബൈർ അറിയിച്ചു. കർണാടക സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മെഹബൂബ് ബെഗ്, ബംഗളുരു ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അലി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ദസ്തഗീർ ബൈഗ്, വൈസ് പ്രസിഡന്റ് സിയാവുല്ല അനേകൽ,എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് സിറാജ്ദീൻ നദ്വി ബംഗാളുരു കെ എം സി സി നേതാക്കളായ മൊയ്ദു മാണിയൂർ, ടി സി മുനീർ, അനീസ് മുഹമ്മദ് എന്നിവരും നേതാക്കളെ അനുഗമിച്ചു.
-
kerala19 hours ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
kerala2 days ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
india12 hours agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala3 days ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
kerala20 hours agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala12 hours agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india2 days ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
kerala2 days agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
