Connect with us

Culture

സാമ്പത്തിക വളര്‍ച്ച ലക്ഷ്യം ചൈന കുറച്ചു

Published

on

ബീജിങ്: ലോകത്തെ രണ്ടാമത്ത ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വിശേഷിപ്പിക്കപ്പെടുന്ന ചൈന ദേശീയ വളര്‍ച്ച ലക്ഷ്യം 6.5 ശതമാനമായി നിശ്ചയിച്ചു. കുന്നുകൂടിക്കൊണ്ടിരിക്കുന്ന കടബാധ്യത നേരിടുന്നതിന് കടുത്ത പരിഷ്‌കരണങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെട്ടിക്കുറക്കാന്‍ ചൈനീസ് ഭരണകൂടം തീരുമാനിച്ചത്. വ്യക്തമായ ലക്ഷ്യ ബോധത്തോടെയാണ് രാജ്യം മുന്നോട്ടുപോകുന്നതെന്ന് പാര്‍ലമെന്റിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ലി കെഖ്വിയാങ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 6.5 മുതല്‍ ഏഴു ശതമാനം വരെ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വന്‍തോതിലുള്ള ബാങ്ക് വായ്പകളിലൂടെ 6.7 ശതമാനം വളര്‍ച്ച നേടി. പാര്‍പ്പിട മാര്‍ക്കറ്റിങ് മേഖലയെ തളര്‍ത്തിയും വായ്പയെടുക്കുന്നത് കുറച്ചും മുന്നോട്ടുപോകാനാണ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം. ആഭ്യന്തര ഉപഭോഗത്തെയും സ്വകാര്യ നിക്ഷേപത്തെയും മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാണ് ചൈന ആലോചിക്കുന്നത്. സുസ്ഥിര സാമ്പത്തിക വളര്‍ച്ച നേടാന്‍ അതുവഴി സാധിക്കുമെന്നും ഭരണകൂടം ആലോചിക്കുന്നു. ആഗോള സാമ്പത്തിക അരക്ഷിതാവസ്ഥ കാരണം കഴിഞ്ഞ വര്‍ഷം കയറ്റുമതിയില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിന് 6.5 ശതമാനം വളര്‍ച്ച തന്നെ പര്യാപ്തമാണെന്ന് ചൈനീസ് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നു. 2016ല്‍ 13.14 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചു. തൊഴിലവസരങ്ങള്‍ തേടുന്ന അഭ്യസ്ഥവിദ്യരുടെയും മറ്റും എണ്ണം റെക്കോര്‍ഡ് തലത്തില്‍ കൂടുകയും ചെയ്തു.

kerala

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Published

on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍് ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ഏഴു ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. പ്രശ്‌നബാധിത ബൂത്തുകളിലുള്‍പ്പെടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ രാവിലെ തന്നെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. എട്ടു മണിയോടെ നടപടികള്‍ തുടങ്ങി. ത്രിതല പഞ്ചായത്തിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റും,ഒരു കണ്‍ട്രോള്‍ യൂണിറ്റുമടങ്ങുന്ന പോളിംഗ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ ഏറ്റു വാങ്ങി. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ഒരു ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും വീതമാണ് വിതരണം ചെയ്തത്.

കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്ക് പോയത്. കേരളാ പോലീസിനു പുറമേ, ബംഗളൂരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും ആര്‍ എ എഫിനേയും വിവിധിയിടങ്ങളില്‍ വിന്യസിച്ചു.

കോഴിക്കോട് ജില്ലയില്‍ മാത്രം ഏഴായിരത്തിയഞ്ഞൂറ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഏറ്റവുമധികം പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലാണ്. 1025 ബൂത്തുകള്‍. 5100 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കണ്ണൂരില്‍ വിന്യസിച്ചിരിക്കുന്നത്. വെബ് കാസ്റ്റിംഗ് സംവിധാനങ്ങളുള്‍പ്പെടെ വിവിധ ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Continue Reading

kerala

വര്‍ക്കല ക്ലിഫിന് സമീപം റിസോര്‍ട്ടില്‍ തീപിടുത്തം; മൂന്ന് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു

അപകടത്തില്‍ ബ്രീട്ടീഷ് പൗരന് പൊള്ളലേറ്റു.

Published

on

തിരുവനന്തപുരം; വര്‍ക്കല ക്ലിഫിന് സമീപമുള്ള റിസോര്‍ട്ടില്‍ തീപിടുത്തം. ചവര്‍ കൂനയില്‍ നിന്ന് തീ പടര്‍ന്ന് റിസോര്‍ട്ടിലെ മൂന്ന് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് റിസോര്‍ട്ടില്‍ തീപിടുത്തമുണ്ടായത്.

അപകടത്തില്‍ ബ്രീട്ടീഷ് പൗരന് പൊള്ളലേറ്റു. റിസോര്‍ട്ടില്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട താമസക്കാരനായ ഇംഗ്ലണ്ട് സ്വദേശി ഓടിരക്ഷപ്പെടുന്നതിനിടയിലാണ് നിസാരമായ പൊള്ളലേറ്റത്.ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കത്തിനശിച്ച മുറിവില്‍ താമസക്കാരായ മറ്റ് വിദേശികളുടെ സാധന സാമഗ്രികളടക്കം ഉണ്ടായിരുന്നതായാണ്

 

Continue Reading

news

ഇന്‍ഡിഗോ പ്രതിസന്ധി; ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോ, പരിശോധിക്കാനൊരുങ്ങി വ്യോമയാനമന്ത്രി

ആവശ്യമെങ്കില്‍ ഇന്‍ഡിഗോ സിഇഒയെ പുറത്താക്കിയേക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. പുതുക്കിയ ഷെഡ്യൂള്‍ ഇന്‍ഡിഗോ ഇന്ന് സമര്‍പ്പിക്കും.

Published

on

ന്യൂഡല്‍ഹി: ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുമെന്ന് വ്യോമയാനമന്ത്രി കെ റാം മോഹന്‍ നായിഡു. ഇന്‍ഡിഗോ പ്രതിസന്ധിക്ക് പരിഹാരമായതിന് പിന്നാലെയാണ് പുതിയ ചട്ടം നടപ്പാക്കിയതില്‍ ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോയെന്ന് വ്യോമയാന മന്ത്രാലയം പരിശോധിക്കാനൊരുങ്ങുന്നത്.

ഒപ്പം ഇന്‍ഡിഗോ പ്രതിസന്ധി മനഃപൂര്‍വം സൃഷ്ടിച്ചതാണോ എന്നും പരിശോധിക്കും. ആവശ്യമെങ്കില്‍ ഇന്‍ഡിഗോ സിഇഒയെ പുറത്താക്കിയേക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. പുതുക്കിയ ഷെഡ്യൂള്‍ ഇന്‍ഡിഗോ ഇന്ന് സമര്‍പ്പിക്കും.

അതിനിടെ, എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകും. ഡ്യൂട്ടി സമയലംഘനങ്ങള്‍, ജോലി സമ്മര്‍ദം തുടങ്ങിയ ആശങ്കകള്‍ പാര്‍ലമെന്ററി കമ്മിറ്റിയെ അറിയിക്കും.

പ്രശ്നം പരിഹരിച്ചുവെന്ന് ഇന്‍ഡിഗോ അവകാശപ്പെടുമ്പോഴും ഇന്നും ചില വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ മുടങ്ങി. പുതുക്കിയ ഷെഡ്യുളുകള്‍ ഏതൊക്കെയെന്ന് ഇന്നു വൈകുന്നേരം അഞ്ചുമണിക്കകം അറിയിക്കണമെന്ന് വ്യോമയാനമന്ത്രാലയം ഇന്‍ഡിഗോയോട് ആവശ്യപ്പെട്ടു. 10 ശതമാനം വെട്ടിക്കുറക്കാന്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ഈ സ്ലോട്ട് മറ്റു വിമാനക്കമ്പനികള്‍ക്ക് നല്‍കും. ഫെസ്റ്റിവല്‍ സമയത്ത് ഈ തീരുമാനം ഇന്‍ഡിഗോക്ക് വലിയ തിരിച്ചടിയാണ്. പ്രതിസന്ധി ഉണ്ടായതില്‍ സര്‍ക്കാരിനെ ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചു. പ്രശ്നം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ കോടതിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. വിമാന ടിക്കറ്റുകളുടെ കുത്തനെയുള്ള വര്‍ദ്ധനവിനെയും കോടതി വിമര്‍ശിച്ചു.

 

Continue Reading

Trending