Connect with us

Football

ഗോള്‍ മഴ തീര്‍ത്ത് ഇംഗ്ലണ്ട് ; ഇറാന് 6-2 ന്റെ ദയനീയ തോല്‍വി

ഫുട്ബോള്‍ ലോകകപ്പിന്റെ ബി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഗോള്‍ മഴ പെയ്യിച്ച ഇംഗ്ലണ്ടിന് ആധികാരിക വിജയം.

Published

on

ഫുട്ബോള്‍ ലോകകപ്പിന്റെ ബി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഗോള്‍ മഴ പെയ്യിച്ച ഇംഗ്ലണ്ടിന് ആധികാരിക വിജയം.
ബുക്കയോ സാക്ക ഇംഗ്ലണ്ടിന്റെ ലീഡ് ഇരട്ടിയാക്കി, 43-ാം മിനിറ്റില്‍ ടീമിന്റെ രണ്ടാം ഗോള്‍ നേടി. ഹാരി മഗ്വെയറിന്റെ പാസില്‍ സാക്ക ഗോള്‍വലയിലേക്ക് പന്ത് തട്ടി. ഇറാന്‍ ഗോള്‍കീപ്പര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് 14 മിനിറ്റ് ഇഞ്ചുറി ടൈം ലഭിച്ചു. 45 മിനിറ്റിനു ശേഷം ഇരു ടീമുകള്‍ക്കും 14 മിനിറ്റ് അധിക സമയം ലഭിച്ചു. ഇഞ്ചുറി ടൈമില്‍ റഹീം സ്റ്റെര്‍ലിങ്ങാണ് ഇംഗ്ലണ്ടിനായി മൂന്നാം ഗോള്‍ നേടിയത്.

 

ചിത്രം: പിടിഐ

ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെ പാസില്‍ നിന്ന് സ്റ്റെര്‍ലിംഗ് ഉജ്ജ്വല ഗോള്‍ നേടി. ലോകകപ്പിലെ അദ്ദേഹത്തിന്റെ ആദ്യ ഗോളാണിത്.കളിയുടെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് 3-0ന്റെ ലീഡ് നിലനിര്‍ത്തി. 62-ാം മിനിറ്റില്‍ ഇറാനെതിരെ ഇംഗ്ലണ്ട് 4-0 ന് മുന്നിലെത്തി. ബുക്കയോ സാക്കയാണ് അദ്ദേഹത്തിന്റെ രണ്ടാം ഗോള്‍ നേടിയത്. റഹീം സ്റ്റെര്‍ലിംഗിന്റെ പാസില്‍ സാക്ക അനായാസ ഗോള്‍ അടിച്ചു.

അതിനിടെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഇറാന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. സൂപ്പര്‍ താരം മെഹ്ദി തരേമിയാണ് ഇറാന്റെ ആദ്യ ഗോള്‍ നേടിയത്. ഗോളിസാദെയുടെ പാസില്‍ അദ്ദേഹം മികച്ചൊരു ഗോള്‍ നേടി.70-ാം മിനിറ്റില്‍ ഇംഗ്ലണ്ട് നാല് മാറ്റങ്ങള്‍ വരുത്തി. ഹാരി മഗ്വയര്‍ പരിക്കുമായി പുറത്തായി. പകരം എറിക് ഡയറെ കളത്തിലിറക്കി.

ഡയറിന് പുറമെ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജാക്ക് ഗ്രീലിഷ്, ഫില്‍ ഫോഡന്‍ എന്നിവരും കളത്തിലിറങ്ങി. രണ്ട് ഗോളുകള്‍ നേടിയ ബുക്കയോ സാക്ക, ഒരു ഗോള്‍ നേടിയ റഹീം സ്റ്റെര്‍ലിങ്ങ്, മേസണ്‍ മൗണ്ട് എന്നിവരെ ഇംഗ്ലണ്ട് തിരിച്ചുവിളിച്ചു. ബുകായോ സാകയുടെ പകരക്കാരനായി 71-ാം മിനിറ്റില്‍ കളത്തിലിറങ്ങിയ മാര്‍ക്കസ് റാഷ്ഫോര്‍ഡാണ് അഞ്ചാം ഗോള്‍ അടിച്ചത്. അവിടെ കൊണ്ടും തീര്‍ന്നില്ല. 89-ാം മിനിറ്റില്‍ ജാക് ഗ്രീലിഷിലൂടെ ഇംഗ്ലണ്ട് ഗോള്‍ എണ്ണം ആറാക്കി. കളിയുടെ അവസാന നിമിഷത്തില്‍ മെഹ്ദി തരേമിയാണ് ഇറാന് രണ്ടാം ഗോള്‍ നേടി.

 

Football

ഫ്രഞ്ച് ലീഗ്; തുടര്‍ച്ചയായി മൂന്നാം തവണ കിരീടം ചൂടി പിഎസ്ജി

പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

Published

on

പാരിസ്:ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം ചൂടി പിഎസ്ജി.രണ്ടാം സ്ഥാനത്തുളള മൊണാക്കോ ലിയോണിനോട് 3-2ന് തോറ്റാതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പിഎസ്ജി വിജയിച്ചത്.പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങഴളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നതന്.

 

Continue Reading

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Trending