Connect with us

kerala

ചികിത്സയില്‍ കഴിയുന്ന മുന്‍രാഷ്ട്രപതി പ്രതിഭപാട്ടീല്‍ ആയുര്‍വേദചികില്‍സ കഴിഞ്ഞ് ഇന്ന് വൈകീട്ട് മടങ്ങും

പ്രതിഭാ പാട്ടീലിന് സ്‌നേഹാന്വേഷണങ്ങളുമായി പാണക്കാട് സയ്യിദ ്‌സാദിഖലിശിഹാബ് തങ്ങളെത്തി. മലപ്പുറത്തിന്റെ സ്‌നേഹോപഹാരം അദ്ദേഹം മുന്‍ രാഷ്ട്രപതിക്കു സമ്മാനിച്ചു. പ്രതിഭപാട്ടീലിന്റെ ചികിത്സാപുരോഗതി തങ്ങള്‍ ചോദിച്ചറിഞ്ഞു.

Published

on

കോട്ടക്കല്‍: കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍രാഷ്ട്രപതി പ്രതിഭപാട്ടീല്‍ ആയുര്‍വേദചികില്‍സ ഇന്ന് വൈകീട്ട് മടങ്ങും. പ്രതിഭാ പാട്ടീലിന് സ്‌നേഹാന്വേഷണങ്ങളുമായി പാണക്കാട് സയ്യിദ ്‌സാദിഖലിശിഹാബ് തങ്ങളെത്തി. മലപ്പുറത്തിന്റെ സ്‌നേഹോപഹാരം അദ്ദേഹം മുന്‍ രാഷ്ട്രപതിക്കു സമ്മാനിച്ചു. പ്രതിഭപാട്ടീലിന്റെ ചികിത്സാപുരോഗതി തങ്ങള്‍ ചോദിച്ചറിഞ്ഞു. ആര്യവൈദ്യശാലാ മാനേജിങ്ട്രസ്റ്റി ഡോ. പി.മാധവന്‍കുട്ടി വാരിയരുടെ നേതൃത്വത്തിലുള്ള ആയുര്‍വേദചികിത്സയില്‍ താന്‍ ഉന്മേഷവതിയാണെന്ന് അവര്‍ പറഞ്ഞു. കേരളവും മലപ്പുറവും മനോഹരമാണ് ശാന്തസുന്ദരവും.

കേരളത്തില്‍ മുമ്പ് വന്നിട്ടുണ്ടെങ്കിലും മലപ്പുറത്തും കോട്ടക്കലിലും ആദ്യമായാണ്. ശാന്തമായ ഈ സ്‌നേഹതീരത്ത് ഇനിയും വരാനുള്ള ആഗ്രഹം അവര്‍ സാദിഖലി തങ്ങളുമായി പങ്കുവെച്ചു. മലപ്പുറം ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, കോട്ടക്കലിലെ മുന്‍പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി. ഉസ്മാന്‍കുട്ടി എന്നിവരും തങ്ങളോടൊപ്പമുണ്ടായിരുന്നു. പാണക്കാട് കുടുംബവും ആര്യവൈദ്യശാലയും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഊഷ്മളബന്ധത്തെ തങ്ങള്‍ ഓര്‍മിച്ചു. മൂന്നാഴ്ച നീണ്ടുനിന്ന ആയുര്‍വ്വേദചികിത്സയില്‍ പൂര്‍ണസംതൃപ്തയാണ് പ്രതിഭപാട്ടീല്‍. മുന്‍രാഷ്ട്രപതി പ്രതിഭപാട്ടീലിന് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേര്‍ന്നുകൊണ്ടാണ് സാദിഖലിശിഹാബ് തങ്ങള്‍ മടങ്ങിയത്.

 

kerala

അലന്‍ കൊലക്കേസ്: കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി

പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കണ്‍ട്രോണ്‍മെന്റ് പൊലീസ് കത്തി കണ്ടെത്തിയത്

Published

on

തിരുവനന്തപുരം: അലന്‍ കൊലക്കേസില്‍ നിര്‍ണായക മുന്നേറ്റമായി കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി. പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കണ്‍ട്രോണ്‍മെന്റ് പൊലീസ് കത്തി കണ്ടെത്തിയത്. സംഭവത്തിന് ശേഷം അജിന്‍ കത്തി ഇവിടെ ഒളിപ്പിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

പ്രാഥമിക ചോദ്യം ചെയ്യലില്‍ കത്തി എവിടെയോ നഷ്ടപ്പെട്ടുവെന്നാണ് അജിന്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിശദമായ അന്വേഷണവും തെളിവെടുപ്പും തുടര്‍ന്ന് ഒടുവില്‍ ഒളിപ്പിച്ച ആയുധം പൊലീസ് കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ മാസം ഫുട്ബോള്‍ മത്സരത്തിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് 18 കാരനായ ചെങ്ങല്‍ചൂള രാജാജി നഗര്‍ സ്വദേശിയായ അലന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്ന് യുവാക്കള്‍ തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കം ക്രൂരമായ ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു.

Continue Reading

kerala

ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്ക് പോയ സംഘം കാട്ടില്‍ കുടുങ്ങി; ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

തൃശൂര്‍ സ്വദേശി അലന്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിലാണ് സംഭവം ഉണ്ടായത്.

Published

on

കണ്ണൂര്‍: ആശുപത്രിയിലേക്ക് പോകാനിറങ്ങിയ സംഘം ഗൂഗിള്‍ മാപ്പിന്റെ നിര്‍ദ്ദേശത്തെ ആശ്രയിച്ച് യാത്ര ചെയ്തപ്പോള്‍ നേരിട്ട് കാട്ടിനുള്ളിലേക്ക് എത്തിപ്പെട്ടതാണ് വലിയ അപകടത്തിലേക്ക് നയിച്ചത്. തൃശൂര്‍ സ്വദേശി അലന്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിലാണ് സംഭവം ഉണ്ടായത്.

ജോലി സംബന്ധിച്ച് കണ്ണൂരിലെത്തിയവര്‍ക്ക് ഇടയില്‍ ഒരാള്‍ക്ക് അസ്വസ്തത അനുഭവപ്പെട്ടതോടെ കണ്ണപുരം ഭാഗത്തുനിന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടുകയായിരുന്നു. എന്നാല്‍ മാപ്പ് കാണിച്ച പാത കാടിനുള്ളിലെ ഇടുങ്ങിയ കുഞ്ഞന്‍ചാല്‍ ഭാഗംവഴിയായിരുന്നു. വാഹനങ്ങള്‍ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുള്ള ഈ വഴിയിലൂടെ ജീപ്പ് മുന്നോട്ടുപോയപ്പോള്‍ ചെറിയ താഴ്ചയില്‍ വാഹനം ചരിഞ്ഞ് പൂര്‍ണമായി കുടുങ്ങി.

നാട്ടുകാരാണ് സംഭവം ശ്രദ്ധയില്‍പ്പെടുത്തി അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. തുടര്‍ന്ന് തളിപ്പറമ്പ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടൊപ്പം നടത്തിയ ശ്രമത്തിലൂടെ കുടുങ്ങിയ വാഹനം വീണ്ടും റോഡിലേക്ക് വലിച്ചുകയറ്റി വലിയ അപകടത്തില്‍ നിന്ന് ഒഴിവായി.

Continue Reading

kerala

ഇറ്റലിയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയ കേസ്; പ്രധാന പ്രതി പിടിയില്‍

ബംഗളൂരുവിലെ ജ്ഞാനഹള്ളി വിനായക നഗര്‍ അപ്പാര്‍ട്ട്‌മെന്റിലെ തേര്‍ഡ് ക്രോസിലാണ് ജോസ് ഫ്രാന്‍സിസ് (42) എന്നയാളെ മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Published

on

മൂവാറ്റുപുഴ: ഇറ്റലിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിനിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി പൊലീസ് പിടിയിലായി. ബംഗളൂരുവിലെ ജ്ഞാനഹള്ളി വിനായക നഗര്‍ അപ്പാര്‍ട്ട്‌മെന്റിലെ തേര്‍ഡ് ക്രോസിലാണ് ജോസ് ഫ്രാന്‍സിസ് (42) എന്നയാളെ മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പ്രോട്ടോ ടാലന്റ് ഹയറിങ് സര്‍വീസ് എന്ന പേരില്‍ മുമ്പ് ബംഗളൂരുവില്‍ സ്ഥാപനം നടത്തിയിരുന്ന പ്രതി ഒരു വര്‍ഷത്തിലേറെയായി ഒളിവിലായിരുന്നു. ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സമാന രീതിയില്‍ കൂടുതല്‍ ആളുകളെ ചതിച്ചിട്ടുണ്ടൊയെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ അതുല്‍ പ്രേം ഉണ്ണി, പി.വി. സജി, വി.സി. സജി, പി.സി. ജയകുമാര്‍, എ.എസ്.ഐ ബിജു, സീനിയര്‍ സി.പി.ഒമാരായ എച്ച്. ഹാരിസ്, കെ.കെ. ജയന്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading

Trending