Article
കാലം കലണ്ടര്‍ മാറ്റുമ്പോള്‍
കാലത്തിന്റെ അടിസ്ഥാന പ്രകൃതം മനുഷ്യനെ വഴി തെറ്റിക്കുന്നതാണ് എന്നും ശ്രദ്ധിച്ചില്ലെങ്കില്‍ അതിന്റെ ചുഴിയില്‍പെട്ട് മനുഷ്യന് പരാജിതനായേക്കാം എന്നും തുടര്‍ന്ന് പറയുമ്പോള്‍ കാലത്തിന്റെ തത്വ ശാസ്ത്രം അവതരിപ്പിക്കുകയാണ് ഖുര്‍ആന്‍. ഈ അപചയങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍കൂടി പറഞ്ഞുവെക്കുന്നതിലൂടെ ആ ആശയം പൂര്‍ണമാവുന്നു.
ടി.എച്ച് ദാരിമി
വീണ്ടും കലണ്ടര്‍ മാറ്റുകയാണ്. മനുഷ്യ ജീവിതത്തിന്റെ അനിവാര്യതയാണ് കാലം. കാലം എന്ന ക്യാന്‍വാസിലാണ് ജീവിതം എന്ന സംഭവങ്ങള്‍ പതിയുന്നതും തെളിയുന്നതും. മനുഷ്യന് ജീവിതത്തിലുടനീളം അനുഭവിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യമാണത്. കാലം എന്ന ചേരുവ ചേര്‍ക്കാതെ മനുഷ്യന്റെ ക്രയവിക്രയങ്ങളൊന്നും ഉണ്ടാവുകയേയില്ല. സമയമെന്ന ഒന്നില്ലാത്ത ജീവിതത്തെക്കുറിച്ച് സങ്കല്പ്പിക്കാന് പോലും കഴിയില്ല. ഈ വസ്തുതകളെല്ലാം ചേര്‍ത്തുവെക്കുമ്പോള്‍ കാലം എന്നാല്‍ ജീവിതം തന്നെയാണ് എന്ന് പറയേണ്ടിവരും. ഇക്കാരണത്താല്‍ തന്നെയാണ് ഇസ്ലാം, മതങ്ങളുടെ കൂട്ടത്തില്‍ അനിതരവും സവിശേഷവും പ്രത്യേകവുമായ പരിഗണന കാലത്തിന് കല്പ്പിച്ചിരിക്കുന്നത്. ആ പരിഗണനകളില്‍ ഒന്നാണ് വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ അസ്വ്റ് എന്ന അധ്യായം. അതില്‍ അല്ലാഹു പറയുന്നു: കാലത്തെ തന്നെ സത്യം. നിശ്ചയമായും മനുഷ്യവര്‍ഗം നഷ്ടത്തില്‍ തന്നെയാണ്. സത്യ വിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും സത്യം കൊണ്ടും ക്ഷമ കൊണ്ടും അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ (ഇവര്‍ നഷ്ടത്തില്‍ അല്ല). കാലം എന്നത് എത്രമേല്‍ ആശയ സമ്പന്നമാണ് എന്നത് ഇതിലെ ആണയിടലില്‍നിന്ന് ഗ്രഹിക്കാം.

കാലത്തിന്റെ അടിസ്ഥാന പ്രകൃതം മനുഷ്യനെ വഴി തെറ്റിക്കുന്നതാണ് എന്നും ശ്രദ്ധിച്ചില്ലെങ്കില്‍ അതിന്റെ ചുഴിയില്‍പെട്ട് മനുഷ്യന് പരാജിതനായേക്കാം എന്നും തുടര്‍ന്ന് പറയുമ്പോള്‍ കാലത്തിന്റെ തത്വ ശാസ്ത്രം അവതരിപ്പിക്കുകയാണ് ഖുര്‍ആന്‍. ഈ അപചയങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍കൂടി പറഞ്ഞുവെക്കുന്നതിലൂടെ ആ ആശയം പൂര്‍ണമാവുന്നു. കാലത്തെകുറിച്ച് പറയേണ്ടതെല്ലാം ഹ്രസ്വമായി പറഞ്ഞുവെച്ച കൊച്ചു അധ്യായം പ്രവാചക യുഗത്തില്‍തന്നെ ഏറ്റവും വലിയ വികാരവും ചിന്തയുമായി സ്വഹാബിമാര്‍ ഏറ്റെടുത്തിരുന്നു എന്നാണ്. അവര്‍ രണ്ട് പേര് തമ്മില്‍ കണ്ടുമുട്ടിയാല്‍, ഒരാള്‍ മറ്റൊരാളെ ഈ സൂറത്ത് ആദ്യന്തം ഓതി കേള്‍പ്പിക്കാതെ പിരിഞ്ഞു പോകാറുണ്ടായിരുന്നില്ല. ഈ സൂറത്തല്ലാതെ മറ്റൊന്നും അവതരിച്ചിട്ടില്ലായിരുന്നുവെങ്കില്‍ പോലും അവര്‍ക്ക് ഇത് മതിയാകുമായിരുന്നു എന്ന് ഇമാം ശാഫി (റ).
പ്രത്യേക പരിഗണനയുടെ രണ്ടാമത്തെ ദൃശ്യമാണ് കാലത്തെ ചുറ്റിപ്പറ്റിയുള്ള കളികള്‍ ശക്തമായ ഭാഷയില്‍ വിശുദ്ധ ഖുര്‍ആന്‍ നിരോധിക്കുകയും നിരൂപണം ചെയ്യുകയും ചെയ്തത്. ജാഹിലിയ്യ കാലത്ത് അറബികള്‍ക്കിടയില്‍ അത്തരമൊരു സമ്പ്രദായം ഉണ്ടായിരുന്നു. അവരുടെ സൗകര്യങ്ങള്‍ക്ക് അനുസരിച്ച് ചില മാസങ്ങളെ അങ്ങോട്ടുമിങ്ങോട്ടും വെക്കുന്ന പതിവ് ഉണ്ടായിരുന്നു. ഇതിനെ നസീഅ് എന്നാണ് പറയുന്നത്. ഇത് വിശുദ്ധ ഖുര്‍ആന്‍ ശക്തമായി നിരൂപിക്കുകയുണ്ടായി. അള്ളാഹു പറയുന്നു: മാസങ്ങളുടെ വിശുദ്ധി പിന്നോട്ടുമാറ്റുന്നത് വര്‍ധിത സത്യനിഷേധം മാത്രമാണ്. തദ്വാരാ ദുര്‍മാര്‍ഗത്തിലേക്ക് കൂപ്പുകുത്തുകയാണു നിഷേധികള്‍. അവരത് ഒരു വര്‍ഷം അനുവദനീയവും മറ്റൊന്നില്‍ നിഷിദ്ധവുമാക്കുകയാണ്. അല്ലാഹു വിലക്കിയ മാസങ്ങളുടെ എണ്ണമൊപ്പിക്കാനും അവന് നിഷിദ്ധമാക്കിയത് അനുവദനീയമാക്കാനുമാണ് അവരങ്ങനെ ചെയ്യുന്നത്. തങ്ങളുടെ ദുഷ്ചെയ്തികള്‍ അവര്‍ക്ക് അലംകൃതമാക്കപ്പെടുകയാണ്. സത്യനിഷേധികളെ അല്ലാഹു നേര്‍വഴിയിലാക്കുന്നതല്ല (തൗബ: 37).

പ്രത്യേക പരിഗണനയുടെ മൂന്നാമത്തെ രംഗം കാലത്തെ വിശുദ്ധ ഖുര്‍ആന്‍ ദൃഷ്ടാന്തമായി അവതരിപ്പിക്കുന്നു എന്നതാണ്. അല്ലാഹു പറയുന്നു: ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറി മാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്കു ധാരാളം അത്ഭുത ദൃഷ്ടാന്തങ്ങളുണ്ട്. (ആലു ഇംറാന്‍: 190) കാലം വലിയ ചിന്തയാണ് എന്ന് ഈ സൂക്തം പറയുന്നു. ഈ ആയത്തിന്റെ പശ്ചാത്തലത്തില്‍ നബി തിരുമേനി (സ) ഇങ്ങനെ പറയുകയുമുണ്ടായി, ഈ ആയത്തിന്റെ ആശയത്തെ ചിന്തക്ക് വിധേയമാക്കാതെ വെറുതെ വായയിലിട്ട് ചവച്ചരക്കുന്നവന് മഹാനഷ്ടമാണ് വരാനിരിക്കുന്നത് എന്ന്. സഞ്ചാരത്തിനിടെ കാലം കണ്ടുമുട്ടുന്ന കാര്യങ്ങളെല്ലാം ചിന്തിക്കാനുള്ള വിഷയങ്ങള്‍ തന്നെ. എന്നാല്‍ കാലം എന്നത് തന്നെ മനുഷ്യചിന്തയെ ഉദ്ദീപിപ്പിക്കാന്‍ പോന്ന വലിയ വിഷയമാണ്.
24 മണിക്കൂര്‍ അഥവാ ഒരു ദിവസം കൃത്യമായി ലഭിക്കുന്നത് ഭൂമി അതിന്റെ അച്ചുതണ്ടില്‍ കൃത്യമായി ഒരു തവണ കറങ്ങുന്നത് കൊണ്ടാണ്. അതായത്, ഭൂമി അതിന്റെ ചെരുവില്‍ ഒരു തവണ തിരിയുന്ന സമയം. ഭൂമിയുടെ കറക്കം എന്നത് ഒരു ചെറിയ വേഗതയല്ല. ഭൂമി അപാരമായ വേഗതയിലാണ് കറങ്ങി കൊണ്ടിരിക്കുന്നത്. ഓരോ മണിക്കൂറിലും അത് 1,600 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അതായത് നാം നില്ക്കുന്ന പ്രദേശം മണിക്കൂറില്‍ 1,600 കി മീ. വേഗത്തില്‍ തിരിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഓരോ സെക്കന്റിലും ഉദ്ദേശം അര കിലോമീറ്റര്‍ വേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, ഭൂമി സൂര്യനെ ലക്ഷ്യംവെച്ച് സഞ്ചരിക്കുന്ന വേഗത എന്നത് മണിക്കൂറില്‍ 1,08000 കിലോമീറ്റര്‍ ആണ്. ഈ രണ്ട് ഭയാനകരമായ ചലനങ്ങള്‍ക്ക് നാം നില്ക്കുന്ന പ്രദേശം സദാ വിധേയമായിക്കൊണ്ടിരിക്കുകയാണ്. 1,08000 കി മീ. വേഗത്തില്‍ മുന്നോട്ടും 1,600 കി മീ. വേഗത്തില്‍ പിന്നോട്ടും തിരിഞ്ഞുകൊണ്ടിരിക്കുന്നുണ്ട് ഓരോ പ്രദേശവും. പക്ഷേ, എന്നിട്ടും ഈ ഭീമമായ കറക്കത്തിന്റെ നേര്‍ത്ത സ്പര്‍ശം പോലും അനുഭവപ്പെടുന്നില്ല എന്നത് പടച്ച റബ്ബിന്റെ കാരുണ്യം കൊണ്ട് മാത്രമാണ്. ഈ വേഗതക്ക് അനുസൃതമായ ഇളക്കവും കുലുക്കവും ഭൗമോപരിതലത്തില്‍ അനുഭവപ്പെടുന്നുണ്ട് എങ്കില്‍ മനുഷ്യന് സമാധാനപരമായ ജീവിതം തന്നെ സാധ്യമാകുമായിരുന്നില്ല. ഇത്രയും കൃത്യതയോടെയും ശാസ്ത്രീയമായുമാണ് അല്ലാഹു പ്രപഞ്ചത്തിന്റെ വ്യവസ്ഥയെ സ്ഥാപിച്ചിരിക്കുന്നത്. ഗുരുത്വാകര്‍ഷണ ബലം എന്നൊക്കെ അതിനെ ശാസ്ത്രീയമായി വിളിക്കുന്നു.

ഓരോന്നിനും കൃത്യമായ വ്യവസ്ഥ അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. ഒന്നും ഒരണുവിട തെറ്റുകയില്ല. ഒന്നും അതിന്റെ സ്ഥാനത്തുനിന്നും തെന്നിമാറുകയില്ല. അല്ലാഹു പറയുന്നു: ഓരോന്നും അതിന്റെ ഭ്രമണപഥത്തില്‍ കൃത്യമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു (അല്‍ അമ്പിയാഅ്: 33), അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ് (ത്വാഹാ: 50). കാലമടക്കമുള്ള പ്രപഞ്ചത്തിന്റെ ഓരോ ഘടകങ്ങളും ഇവ്വിധം ചിന്തയുടെ ഭണ്ഡാകാരങ്ങളാണ്.
കാലം മനുഷ്യ ജീവിതത്തിന്റെ ചാലക ശക്തിയാണ്. അതങ്ങനെയാണ് അങ്ങന ആകുന്നത് എന്ന് ആദ്യം ചിന്തിക്കാം. കാലം അതിന്റെ ഉത്ഭവത്തില്‍തന്നെ മൂന്നായി തരം തിരിയുന്നു. ഭൂതം, വര്‍ത്തമാനം, ഭാവി എന്നിങ്ങനെ. ഇത് സ്വാഭാവികതയാണ്. ആരും കാലത്തെ ഈ ഘട്ടങ്ങളിലക്ക് തിരിച്ചുവിടേണ്ടതില്ല. ഇങ്ങനെ മൂന്നാകുന്നതും അല്ലാഹുവിന്റെ മഹാ കാരുണ്യമാണ്. കാരണം, അപ്പോഴാണ് കാലം മനുഷ്യ ജീവിതത്തില്‍ ഇടപെടുന്നത്. മനുഷ്യന് ചെയ്യുന്ന എല്ലാ കാര്യങ്ങളും തൊട്ടുടനെ തന്നെ ഭൂതകാലമായിത്തീരുന്നു. തുടര്‍ന്ന് അത് ശരിയായിരുന്നുവോ എന്ന് പരിശോധിക്കാന്‍ മനുഷ്യന് വര്‍ത്തമാനകാലം അവസരമേകുന്നു. വര്‍ത്തമാനകാലത്തില്‍ ഭൂതകാലത്തെ വിലയിരുത്തി ലഭിക്കുന്ന ഫലം അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നടപ്പില്‍വരുത്താന്‍ ഭാവികാലം സഹായകമാകുന്നു. ഗതകാലത്തില്‍ സംഭവിച്ചത് തെറ്റായിരുന്നുവെങ്കില്‍ അത് തിരുത്താന്‍ അവസരം ലഭിക്കുന്നു. ശരിയായിരുന്നുവെങ്കില്‍ വീണ്ടും കൂടുതല്‍ ഉത്സാഹത്തോടെ അത് ചെയ്യാന്‍ പ്രചോദനമാകുന്നു. ഇത് കാലത്തിന് മൂന്ന് ഘട്ടങ്ങള്‍ ഉണ്ടായതുകൊണ്ട് ലഭ്യമാകുന്ന നേട്ടങ്ങളാണ്. ഈ ക്രമം തികച്ചും ദൈവീകമാണ് എന്ന് പറയുമ്പോള്‍ അങ്ങനെ ഒരു ക്രമം നിശ്ചയിച്ചതിന്റെ പിന്നിലുള്ള തത്വവും ലക്ഷ്യവും ഈ വിധത്തില്‍തന്നെ ഉള്ളതായിരിക്കും. അതായത് മനുഷ്യന് കാലത്തോട് കാണിക്കേണ്ട മര്യാദ, ഭൂതകാലത്തില്‍ ചെയ്ത എല്ലാ കാര്യങ്ങളെയും വര്‍ത്തമാനകാലത്തില്‍ പരിശോധനക്ക് വിധേയമാക്കുകയും അതില്‍ നിന്ന് ലഭിക്കുന്ന ഫലം അനുസരിച്ച് ഭാവികാലത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ്. ഇതു പക്ഷേ, മനുഷ്യന് എപ്പോഴും ചെയ്തുകൊള്ളണമെന്നില്ല. കാലത്തിന്റെ ഒഴുക്കില്‍ അവന് അത്തരം പരിശോധനകള്‍ മറന്നുപോയേക്കാം. സത്യത്തില്‍, അത്തരം കാര്യങ്ങള്‍ മറക്കാതിരിക്കാന്‍ വേണ്ടി ഉണ്ടാകുന്നതാണ് കാലവുമായി ബന്ധപ്പെട്ട അടിയന്തരങ്ങള്‍. അത് ചിലപ്പോള്‍ പെരുന്നാള്‍ പോലെയും ഹജ്ജ് പോലെയും മതപരമായ ചടങ്ങുകളോ ആരാധനകളോ ആയിരിക്കാം. അല്ലെങ്കില്‍ മനുഷ്യര്‍ ഗണിച്ചുവരുന്ന കാലത്തിന്റെ അടിയന്തരങ്ങളുമായിരിക്കാം.
അത്തരത്തിലുള്ള അടിയന്തരങ്ങളില്‍ ഒന്നാണ് പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവെക്കുന്ന സമയം. ഇവിടെ വെറുതെ കലണ്ടര്‍ മാറ്റുകയല്ല, ആത്മപരിശോധനയോടെ മാത്രം അത് എടുത്തുവെക്കുകയും അതിന്റെ ഫലം മനസ്സില്‍ തെളിഞ്ഞതിനുശേഷം മാത്രം പുതിയത് എടുക്കുകയും നിശ്ചയദാര്‍ഡ്യത്തോടെ മാത്രം സ്ഥാപിക്കുകയാണ് വേണ്ടത്. ഈ ആത്മ വിചാരണ ഇസ്ലാമിന്റെ അടിസ്ഥാന ആവശ്യമാണ്. അല്ലാഹു വിശ്വാസികളില്‍ നിന്ന് അത് ആവശ്യപ്പെടുന്നുണ്ട്. അള്ളാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നാളേക്കുവേണ്ടി താന്‍ തയ്യാറാക്കിയത് എന്തെന്ന് ഓരോ മനുഷ്യനും ആലോചിക്കട്ടെ. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായി അറിയുന്നവനാണ് അല്ലാഹു (ഹശ്ര്:18). നബി(സ) പറഞ്ഞു: സ്വന്തത്തെ വിചാരണ ചെയ്ത് കീഴടക്കുകയും മരണാനന്തര (സൗഭാഗ്യ) ത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തവനാണ് ബുദ്ധിമാന്. സ്വന്തത്തെ അതിന്റെ ഇച്ഛാനുസാരം ചലിപ്പിക്കുകയും അല്ലാഹുവിന്റെ പേരില്‍ വ്യാമോഹം വെച്ചുപുലര്‍ത്തുകയും ചെയ്തവനാണ് ദുര്ബലന്. (അഹ്മദ്). ഇസ്ലാമിക സംസ്കാരത്തിന്റെ ഒരു പ്രധാന ധ്വനിയാണിത്.
ഒരു വര്‍ഷം കൂടി കഴിയുകയാണ്. അതായത് ജീവിതത്തിന്റെ ഒരു ഇല കൂടി പൊഴിയുന്നു. കഴിയുന്നതും പൊഴിയുന്നതും ഒരു വിധേനയും തിരിച്ചുവരാത്ത, തിരിച്ചുപിടിക്കാന്‍ കഴിയാത്ത വിലപ്പെട്ട നീക്കിയിരിപ്പുകളാണ്. അതിനാല്‍ കലണ്ടര്‍ മാറ്റുമ്പോള്‍ നിസ്സംഗത പുലര്‍ത്തുക ക്ഷന്തവ്യമല്ല. അത് നീതീകരിക്കാനും കഴിയില്ല. കാരണം, കടന്നുപോകുന്നത് വിലപ്പെട്ടതാണ്. പിന്നീട് എപ്പോഴെങ്കിലും വെളിവ് തെളിയുമ്പോള്‍ പുലര് വെട്ടത്തില്‍ കടല്ക്കരയില് കാറ്റേറ്റിരുന്ന അയാളെ പോലെ സങ്കടപ്പെട്ടിട്ട് കാര്യമുണ്ടാവില്ല. അയാള്‍ വളരെ നേരത്തെ കടല്ക്കരയില് വന്നതായിരുന്നു. മനസ്സ് നിറയെ ചിന്തകളുടെ ഭാരം ഉണ്ടായിരുന്നതിനാല്‍ കൂടിയാണ് അദ്ദേഹം ആ നേരത്ത് വന്നത് തന്നെ. മനസ്സ് ചിന്തകളിലൂടെ ഊളയിട്ട് നടക്കുമ്പോള്‍ അയാളുടെ കൈകള്‍ കടല്‍ മണലില്‍ പരതുന്നുണ്ടായിരുന്നു. കൈയില്‍ ഒരു സഞ്ചി തടഞ്ഞു. അറിയാതെ അത് തുറന്നു. കല്ലുകള്‍ പോലുള്ള അതിനുള്ളിലെ സാധനം കടലിലേക്ക് ഒന്നിന് പുറകെ ഒന്നായി എറിയുമ്പോള്‍ ഒരു രസം തോന്നി. സഞ്ചിയിലെ സാധനം ഒന്നൊഴികെ എല്ലാം എറിഞ്ഞു കഴിഞ്ഞപ്പോഴേക്കും നേരം നന്നായി വെളുത്തു. അവസാനം എറിയാന്‍ ഉള്ളതിലേക്ക് വെറുതെ നോക്കുമ്പോഴാണ് അതിന്റെ തിളക്കം കണ്ട് അയാളുടെ കണ്ണുകള്‍ മഞ്ഞളിച്ചത്. അത് അമൂല്യമായ രത്നം ആയിരുന്നു. കയ്യില്‍ വന്നതെല്ലാം എറിഞ്ഞു തുലച്ചതിലുള്ള നിരാശയോടെ എഴുന്നേല്ക്കുമ്പോള് അയാള്‍ക്ക് പൊട്ടിക്കരയണമെന്ന് തോന്നി.
താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്മാര് രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്സര്മാര് കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.
തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന് നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര് വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.
സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന് കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന് കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര് എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര് ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.
രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര് വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.
തമിഴ്നാട്ടിലെ കരൂരില്‍ നടന് വിജയ്യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന് നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന് വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്ക്കുമ്പോള് തന്നെ തമിഴ്നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.
ഈ മാസം 13 നാണ് വിജയ്യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര് മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.
രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന് വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന് നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്കുന്നു പാഠം
കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്സ്, കോഫി, ഐസ്ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന് തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.
നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്പന്നങ്ങള്, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള് തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള് ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.
രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില് കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില് സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
GULF2 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories14 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

