Connect with us

More

ഇമാന്റെ ഭാരം ഒരു മാസംകൊണ്ട് കുറഞ്ഞത് 142 കിലോ

Published

on

മുബൈ: ലോകത്തെ ഏറ്റവും ഭാരം കൂടിയ യുവതി ഇമാന്‍ അഹ്മ്മദി(36)ന്റെ ഭാരം ആഞ്ച് ആഴ്ച കൊണ്ട് കുറഞ്ഞത് 140 ലേറെ കിലോ. ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയക്കായി മുംബൈ സൈഫി ആസ്പത്രിയല്‍ എത്തിച്ച ലോകത്തെ ഏറ്റവും ഭാരം കൂടിയവരില്‍ ഒരാളായ ഈജിപ്ത് സ്വദേശിനിയുടെ ഭാരം 142 കിലോ കുറഞ്ഞതായി ആസ്പത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരി 11നാണ് ഇമാനെ പ്രത്യേകവിമാനത്തില്‍ മുംബൈയില്‍ എത്തിച്ചത്. ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ 500 കിലോയുണ്ടായിരുന്ന ഇമാന്റെ ഭാരം ഇപ്പോള്‍ 358 കിലോ മാത്രമായി കുറഞ്ഞു. ലാപ്രസ്‌കോപിക് സംവിധാനത്തിലൂടെ ഇമാന്റെ ആമാശയത്തിന്റെ വലിപ്പം 15 ശതമാനത്തോളം ചെറുതാക്കിയാണ് ഭാരം കുറക്കല്‍ ചികിത്സ സാധ്യമാക്കുന്നത്. ബാരിയാട്രിക് സര്‍ജനായ ഡോ. മുഫാസല്‍ ലക്ഡാവാലയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ.

_f799036c-0bd3-11e7-ad00-2dd402d181d7ഇമാന്റെ ചികിത്സയില്‍ നല്ല പുരോഗതിയാണ് കാണുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇമാന്റെ ശരീരത്തിലെ യൂറിക് ആസിഡിന്റെ നില ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

സോയാ മില്‍ക്കിനൊപ്പം സോഡിയം പ്രോട്ടീന്‍ പൗഡര്‍ ചേര്‍ത്തുള്ള ഭക്ഷണമാണ് ഇമാന് ഇപ്പോള്‍ നല്‍കിവരുന്നത്. 1800 കലോറിയാണ് ദിനംപ്രതി അവര്‍ക്ക് ലഭിക്കുന്നത്.

മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് വലതുവശം തളര്‍ന്ന ഇമാന്‍ പ്രമേഹം, രക്തസമ്മര്‍ദം, ആസ്ത്മ, വിഷാദം തുടങ്ങിയ രോഗങ്ങളാള്‍ ബുദ്ധിമുട്ടിലായിരുന്നു. 25 വര്‍ഷമായി കിടപ്പിലായ ഇമാന്‍, സാധാരണ ജീവിതമെന്നത് സ്വപ്‌നം മാത്രമായി കണ്ടിരിക്കവെയാണ് സൗജന്യ ചികില്‍സാ വാഗ്ദാനവുമായി സൈഫി ആസ്പത്രി അധികൃതര്‍ എത്തിയത്.

വിമാനത്തില്‍നിന്ന് ക്രെയിനിലാണ് പ്രത്യേകം കിടക്കകളോടെ തയാറാക്കിയാണ് യുവതിയെ ചികിത്സക്ക് എത്തിച്ചത്. ആസ്പത്രിയില്‍ പ്രവേശിക്കുമ്പോള്‍ 500 കിലോഗ്രാം ആയിരുന്ന ഇമാന്റെ ഭാരം ആദ്യ ആഴ്ചയില്‍ തന്നെ 30 കിലോ കുറഞ്ഞത് ഡോക്ടര്‍മാക്ക് വലിയ പ്രതീക്ഷ നല്‍കി. ശസ്ത്രക്രിയക്ക് പ്രവേശിപ്പിക്കാന്‍ മാത്രമായി തന്നെ യുവതിയുടെ ഭാരം 450 കിലോയില്‍ എത്തേണ്ടിയിരുന്നു.

_9f18391a-0bd3-11e7-ad00-2dd402d181d7 emam-ahmed_650x400_61489853576യുവതിയുടെ ഭാരം ഈ വര്‍ഷത്തോടെ 200 കിലോ ആക്കി കുറക്കുകയാണ് ശാസ്ത്രക്രിയയിലൂടെ ലക്ഷ്യംവെക്കുന്നത്. മൊത്തം ശരീര ഭാരത്തില്‍ 70-100 കിലോയോളം ഫ്‌ളൂയിഡ് ആയതിനാല്‍ കല്ലുപോലെ കട്ടിയേറിയതായിരുന്നു ഇമാന്റെ ത്വക്ക്. 30 കിലോ ഭാരം കുറഞ്ഞ യുവതിയുടെ ത്വക്ക് ഇതിനകം തന്നെ മൃദുവായതായും അധികൃതര്‍ അറിയിച്ചു. ഗുരുതരമായ ശ്വാസകോശ രോഗമുള്ള ഇമാന് ആസ്പത്രിയില്‍ എത്തിയ ആദ്യ ദിവസത്തില്‍ ഇമാന് ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നന്നായി ഉറങ്ങാന്‍ കഴിയുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

ഏറെ സങ്കീര്‍ണതകള്‍ ഉള്ളതാണ് ശസ്ത്രക്രിയയും ചികില്‍സയുമെന്നും ശസ്ത്രക്രിയയ്ക്കുശേഷം ആറു മാസത്തോളം ഇമാന് ആസ്പത്രിയില്‍ കഴിയേണ്ടിവരുമെന്നുമാണ് വിവരം.

kerala

ആർക്കും ബി.ജെ.പിയിലേക്ക് പോകാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് എം.വി ഗോവിന്ദൻ’; വി.ഡി സതീശൻ

ജയരാജന് ബി.ജെ.പിയിലേക്ക് പോകാൻ സമ്മതം നൽകുക കൂടിയാണ് സി.പി.ഐ.എം ഇന്ന് ചെയ്തതെന്നും അദേഹം പറഞ്ഞു

Published

on

ഇ.പി.ജയരാജനെ തൊടാൻ സി.പി.ഐ.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി ജയരാജനെതിരെ ചെറുവിരൽ അനക്കാനുള്ള ധൈര്യം കേരളത്തിലെ സി.പി.എമ്മിനില്ല. ഇ.പി ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് സി.പി.ഐ.എമ്മിനെയും മുഖ്യമന്ത്രിയേയും ഒന്നാകെ തകർക്കാനുള്ള ബോംബുകളാണ്. അതുകൊണ്ട് തന്നെ ജയരാജന് എതിരെ നടപടി എടുക്കാനുള്ള ധൈര്യമോ ആർജ്ജവമോ സി.പി.ഐഎമ്മിനില്ല. ജയരാജന് ബി.ജെ.പിയിലേക്ക് പോകാൻ സമ്മതം നൽകുക കൂടിയാണ് സി.പി.ഐ.എം ഇന്ന് ചെയ്തതെന്നും അദേഹം പറഞ്ഞു.

കൊടിയ അഴിമതി നടത്തിയവരേയും അതിൻ്റെ പ്രതിഫലം പറ്റിയവരേയും സംരക്ഷിക്കാൻ വർഗീയതയുമായി സി.പി.എം സന്ധി ചെയ്തു. ഇ.പി ജയരാജൻ മാത്രമല്ല മുഖ്യമന്ത്രിയും പ്രകാശ് ജാവ്ദേക്കറുമായി പലതവണ സംസാരിച്ചിട്ടുണ്ട്. ഇ.പിക്കെതിരെ നടപടി എടുത്താൻ മുഖ്യമന്ത്രിക്ക് എതിരേയും നടപടി വേണ്ടി വരും. പിണറായി വിജയനേയും കൂട്ടുപ്രതിയായ ഇ.പി ജയരാജനേയും സംരക്ഷിക്കുകയെന്ന നാണംകെട്ട മാർഗം മാത്രമേ സി.പി.ഐ.എമ്മിന് മുന്നിലുള്ളൂ.

മുഖ്യമന്ത്രി എവിടെ വച്ചാണ് ജാവ്ദേക്കറുമായി സംസാരിച്ചതെന്ന് കൂടി സി.പി.ഐ.എം സംസ്ഥാന നേതൃത്വം വ്യക്തമാക്കണം. ബി.ജെ.പി നേതാക്കളെ കണ്ടാൽ സി.പി.ഐ.എമ്മിൻ്റെ പ്രത്യയശാസ്ത്രം തകരും എന്നത് പൈങ്കിളി സങ്കൽപ്പമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നു. ഏത് സി.പി.എം നേതാവിനും ഏത് ബി.ജെ.പി നേതാവിനേയും കാണാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് എം.വി ഗോവിന്ദൻ ഇതിലൂടെ ചെയ്തത്. ഇ.പി ജയരാജനും എസ്. രാജേന്ദ്രനും പിന്നാലെ വരുന്നവർക്കും ബി.ജെ.പിയിലക്ക് വഴിവെട്ടുകയാണ് സി. പി.ഐ.എം സംസ്ഥാന സെക്രട്ടറി ചെയ്യുന്നത്.

സംഘപരിവാറുമായി സൗഹൃദ സംഭാഷണം നടത്തിയവരെ സംരക്ഷിക്കുമെന്ന് സി.പി.എം പ്രഖ്യാപിച്ച സാഹചര്യത്തിൽ സി.പി.ഐ.ഐ ഉൾപ്പെടെയുള്ള എൽ.ഡി.എഫ് ഘടകകക്ഷികൾ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.

Continue Reading

More

കെനിയയില്‍ അണക്കെട്ട് പൊട്ടി 42 മരണം

നിരവധി ആളുകള്‍ ചെളിയില്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണ്

Published

on

രാജ്യത്ത് കനത്ത മഴയും വെളളപ്പൊക്കവും കാരണം ഡാം തകര്‍ന്ന് 42 പേര്‍ക്ക് ദാരുണാന്ത്യം. ഇതോടെ മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 120 ആയി. നിരവധി ആളുകള്‍ ചെളിയില്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണ്.

വെളളപ്പൊക്കം കാരണം റോഡുകളും സമീപസ്ഥലങ്ങളും വെളളത്തിനടിയിലാണ്.24,000 വീടുകളില്‍ നിന്ന് ആളുകളെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു.നിലവിലെ സാഹച്യം കണക്കിലെടുത്ത് സ്‌കൂളുകള്‍ ഒരാഴ്ച കൂടി അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം കെനിയ,സൊമാലിയ,എത്യോപ്യ എന്നിവടങ്ങളില്‍ മഴയിലും വെളളപ്പൊക്കത്തിലും 300ലധികം ആളുകള്‍ മരിച്ചിരുന്നു.നിലവിലെ സ്ഥിതി കെനിയയിലും അയല്‍ രാജ്യങ്ങളിലും ആശങ്കക്ക് കാരണമായിട്ടുണ്ട്.

Continue Reading

More

യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഫലസ്തീന്‍ പതാകയുര്‍ത്തി പ്രതിഷേധം: 900 പേര്‍ അറസ്റ്റില്‍

ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഹാര്‍വാര്‍ഡ് വക്താവ് പറഞ്ഞു

Published

on

കേംബ്രിഡ്ജ്: അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ജോണ്‍ ഹാര്‍വാര്‍ഡ് പ്രതിമക്ക് മുകളില്‍ ഫലസ്തീന്‍ അനുകൂല പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍. സംഭവത്തില്‍ 900 പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഹാര്‍വാര്‍ഡ് വക്താവ് പറഞ്ഞു. ഇസ്രാഈലിന്റെ ഫലസ്തീന്‍ അധിനിവേഷത്തിനെതിരെ വ്യാപകമായ പ്രധിഷേധങ്ങളാണ് ലോകമെമ്പാടുള്ള ക്യാമ്പസുകളില്‍ അരങ്ങേറുന്നത്. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭകരെ അറസ്റ്റ് ചെയ്ത് ഒരാഴ്ചക്ക് ശേഷമാണ് വീണ്ടും നടപടി.

യുഎസില്‍ ഏപ്രില്‍ മാസം 18 മുതലാണ് സര്‍വകലാശാലകളില്‍ പ്രതിഷേധം തുടങ്ങിയത്. ബഌമിംഗ്ടണിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റി, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി , സെന്റ് ലൂയിസിലെ വാഷിങ്ങ്ടണ്‍ യൂണിവേഴ്‌സിറ്റി എന്നിവയുള്‍പ്പെടെ നിരവധി ക്യാമ്പസുകളില്‍ നടന്നു വരുന്ന പ്രക്ഷോഭങ്ങളില്‍ ശനിയാഴ്ച വരെ മാത്രം അറസ്റ്റ് ചെയ്തവരുടെ എണ്ണം 225 ആണ്.

സെന്റ് ലൂയിസിലെ വാഷിങ്ങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രധിഷേധങ്ങളില്‍ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളല്ലാത്തവരും മാര്‍ച് നടത്തുകയും ടെന്റ് സ്ഥാപിക്കുകയും ചെയ്തു. തെക്കന്‍ ഗാസയിലെ റഫയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുമുള്ള ഫലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ യുഎസ് കോളേജ് ക്യാമ്പസുകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ക്യാമ്പസുകളില്‍ കാണുന്ന പ്രക്ഷോഭങ്ങള്‍ക്ക് നന്ദി എന്നായിരുന്നു അവരുടെ പ്രതികരണം.

Continue Reading

Trending