Connect with us

kerala

മണ്ണാര്‍ക്കാട് പുലിപ്പേടിയില്‍ നാടും നഗരവും

ഇതാദ്യമായാണ് പുലിയെ കുഞ്ഞുങ്ങളോടൊപ്പം പ്രദേശത്ത് കാണുന്നത്.വളര്‍ത്തു മൃഗങ്ങളെ വേട്ടയാടുന്ന പുലി ഇനി മനുഷ്യന് നേരെയും തിരിയുമോയെന്ന ഭീതിയാണ് തത്തേങ്ങലത്തെ ജനത്തിനുള്ളത്.

Published

on

വഴിവക്കില്‍ പുലിയേയും കുഞ്ഞുങ്ങളേയും കണ്ടതോടെ മലയോര ഗ്രാമമായ തത്തേങ്ങലത്തെ ജനജീവിതം വീണ്ടും ഭീതിയുടെ മുള്‍മുനയിലായി. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രദേശവാസികളായ റഷീദ്,ഷറഫ്,ഖാലിദ്,നിതിന്‍ എന്നിവര്‍ തത്തേങ്ങലത്ത് ബസ് തിരിക്കുന്ന ഭാഗത്തായി വഴിയോരത്ത് പുലികളെ കണ്ടത്. ഇവര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനപാലകര്‍ എത്തി ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും പുലികളെ കണ്ടെത്താനായില്ല. പടക്കവും മറ്റും പൊട്ടിച്ച് വനപാലകര്‍ മടങ്ങി. ചൊവ്വാഴ്ച രാവിലെയും മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകരും ആര്‍ആര്‍ടിയുമെത്തി സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. വനമേഖലയോട് ചേര്‍ന്ന് സൈലന്റ് വാലി ഔട്ട് പോസ്റ്റിലേക്ക് പോകുന്ന പാതയോരത്താണ് പുലികളെ കണ്ടത്. തത്തേങ്ങലത്ത് ഒരു ഭാഗം വനവും മറ്റൊരു ഭാഗം ജനവാസകേന്ദ്രവുമാണ്. രണ്ട് വര്‍ഷത്തോളമായി ഗ്രാമത്തില്‍ പുലിശല്യം രൂക്ഷമാണ്. തത്തേങ്ങലം, കല്‍ക്കടി,മേലാമുറി,ആനമൂളി നേര്‍ച്ചപ്പാറ കോളനി തുടങ്ങിയവടങ്ങളിലെല്ലാം മുമ്പ് പുലിസാന്നിദ്ധ്യം സ്ഥിരകീരിച്ചിരുന്നു.2021 സെപ്റ്റംബര്‍ മാസത്തില്‍ കല്‍ക്കടിയില്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മാസങ്ങളോളം കൂട് വെച്ചെങ്കിലും പുലി കുടുങ്ങിയില്ല.പിന്നീട് കഴിഞ്ഞ വര്‍ഷവും പുലിശല്ല്യം രൂക്ഷമായതിനെ തുടര്‍ന്നും കൂട് വെച്ചെങ്കിലും ഫലമുണ്ടായില്ല. ആറ് മാസങ്ങള്‍ക്ക് മുമ്പാണ് തത്തേങ്ങലത്ത് നിന്നും കൂട് വനംവകുപ്പ് മാറ്റിയത്.എന്നാല്‍ കൂട്ടില്‍ അകപ്പെടാതെ പുലി ഗ്രാമത്തില്‍ സഞ്ചരിച്ച് ആടുകളേയും വളര്‍ത്തുനായ്ക്കളെയും ഇരയാക്കി വിലസുകയാണ് ചെയ്യുന്നത്.നിരവധി വളര്‍ത്തുമൃഗങ്ങളാണ് ഇതിനകം പുലിയ്ക്ക് ഇരയായിട്ടുണ്ട്.
മേയാന്‍ വിട്ടതിനെ ആക്രമിച്ചതും വേറെ.കുട്ടികള്‍ മൈതാനത്ത് കളിക്കുന്നതിനിടെ പുലി ചാടി വീണ സംഭവം വരെയുണ്ടായിട്ടുണ്ട്. അതേസമയം ഇതാദ്യമായാണ് പുലിയെ കുഞ്ഞുങ്ങളോടൊപ്പം പ്രദേശത്ത് കാണുന്നത്.വളര്‍ത്തു മൃഗങ്ങളെ വേട്ടയാടുന്ന പുലി ഇനി മനുഷ്യന് നേരെയും തിരിയുമോയെന്ന ഭീതിയാണ് തത്തേങ്ങലത്തെ ജനത്തിനുള്ളത്.

 

kerala

ആർക്കും ബി.ജെ.പിയിലേക്ക് പോകാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് എം.വി ഗോവിന്ദൻ’; വി.ഡി സതീശൻ

ജയരാജന് ബി.ജെ.പിയിലേക്ക് പോകാൻ സമ്മതം നൽകുക കൂടിയാണ് സി.പി.ഐ.എം ഇന്ന് ചെയ്തതെന്നും അദേഹം പറഞ്ഞു

Published

on

ഇ.പി.ജയരാജനെ തൊടാൻ സി.പി.ഐ.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി ജയരാജനെതിരെ ചെറുവിരൽ അനക്കാനുള്ള ധൈര്യം കേരളത്തിലെ സി.പി.എമ്മിനില്ല. ഇ.പി ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് സി.പി.ഐ.എമ്മിനെയും മുഖ്യമന്ത്രിയേയും ഒന്നാകെ തകർക്കാനുള്ള ബോംബുകളാണ്. അതുകൊണ്ട് തന്നെ ജയരാജന് എതിരെ നടപടി എടുക്കാനുള്ള ധൈര്യമോ ആർജ്ജവമോ സി.പി.ഐഎമ്മിനില്ല. ജയരാജന് ബി.ജെ.പിയിലേക്ക് പോകാൻ സമ്മതം നൽകുക കൂടിയാണ് സി.പി.ഐ.എം ഇന്ന് ചെയ്തതെന്നും അദേഹം പറഞ്ഞു.

കൊടിയ അഴിമതി നടത്തിയവരേയും അതിൻ്റെ പ്രതിഫലം പറ്റിയവരേയും സംരക്ഷിക്കാൻ വർഗീയതയുമായി സി.പി.എം സന്ധി ചെയ്തു. ഇ.പി ജയരാജൻ മാത്രമല്ല മുഖ്യമന്ത്രിയും പ്രകാശ് ജാവ്ദേക്കറുമായി പലതവണ സംസാരിച്ചിട്ടുണ്ട്. ഇ.പിക്കെതിരെ നടപടി എടുത്താൻ മുഖ്യമന്ത്രിക്ക് എതിരേയും നടപടി വേണ്ടി വരും. പിണറായി വിജയനേയും കൂട്ടുപ്രതിയായ ഇ.പി ജയരാജനേയും സംരക്ഷിക്കുകയെന്ന നാണംകെട്ട മാർഗം മാത്രമേ സി.പി.ഐ.എമ്മിന് മുന്നിലുള്ളൂ.

മുഖ്യമന്ത്രി എവിടെ വച്ചാണ് ജാവ്ദേക്കറുമായി സംസാരിച്ചതെന്ന് കൂടി സി.പി.ഐ.എം സംസ്ഥാന നേതൃത്വം വ്യക്തമാക്കണം. ബി.ജെ.പി നേതാക്കളെ കണ്ടാൽ സി.പി.ഐ.എമ്മിൻ്റെ പ്രത്യയശാസ്ത്രം തകരും എന്നത് പൈങ്കിളി സങ്കൽപ്പമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നു. ഏത് സി.പി.എം നേതാവിനും ഏത് ബി.ജെ.പി നേതാവിനേയും കാണാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് എം.വി ഗോവിന്ദൻ ഇതിലൂടെ ചെയ്തത്. ഇ.പി ജയരാജനും എസ്. രാജേന്ദ്രനും പിന്നാലെ വരുന്നവർക്കും ബി.ജെ.പിയിലക്ക് വഴിവെട്ടുകയാണ് സി. പി.ഐ.എം സംസ്ഥാന സെക്രട്ടറി ചെയ്യുന്നത്.

സംഘപരിവാറുമായി സൗഹൃദ സംഭാഷണം നടത്തിയവരെ സംരക്ഷിക്കുമെന്ന് സി.പി.എം പ്രഖ്യാപിച്ച സാഹചര്യത്തിൽ സി.പി.ഐ.ഐ ഉൾപ്പെടെയുള്ള എൽ.ഡി.എഫ് ഘടകകക്ഷികൾ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അ​പേ​ക്ഷ​ക​ർ രേ​ഖ​പ്പെ​ടു​ത്തി​യ ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ക്കി തു​ക അ​ട​ക്കേ​ണ്ട​ത്.

Published

on

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷം ഹ​ജ്ജി​ന് പോ​കു​ന്ന​വ​രു​ടെ മൂ​ന്നാം ഗ​ഡു അ​ട​ക്കേ​ണ്ട സ​മ​യ​പ​രി​ധി മേ​യ് നാ​ല് വ​രെ നീ​ട്ടി. അ​പേ​ക്ഷ​ക​ർ രേ​ഖ​പ്പെ​ടു​ത്തി​യ ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ക്കി തു​ക അ​ട​ക്കേ​ണ്ട​ത്.

തീ​ർ​ഥാ​ട​ക​ർ ക​വ​ർ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ഹ​ജ്ജ് ക​മ്മി​റ്റി വെ​ബ്സൈ​റ്റ് പ​രി​ശോ​ധി​ച്ചാ​ൽ അ​ട​ക്കേ​ണ്ട തു​ക സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.

Continue Reading

kerala

മുഖ്യമന്ത്രിയും സിപിഎമ്മും ഇപ്പോൾ നിൽക്കുന്നത് തലയിൽ മുണ്ടിട്ട്: ഷാഫി പറമ്പിൽ

ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍-മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചയുടെ അജണ്ട എന്താണെന്നും ഷാഫി ചോദിച്ചു.

Published

on

തലയില്‍ മുണ്ടിട്ടാണ് മുഖ്യമന്ത്രിയും സിപിഎമ്മും ഇപ്പോള്‍ നില്‍ക്കുന്നതെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വടകര വര്‍ഗീയ ധ്രുവീകരണത്തിന് നിന്നു കൊടുത്തിട്ടില്ലെന്നും അത്തരം ശ്രമങ്ങള്‍ക്കെതിരെ യുഡിഎഫ് ജനകീയ ക്യാമ്പയിന്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍-മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചയുടെ അജണ്ട എന്താണെന്നും ഷാഫി ചോദിച്ചു.

”ഇതില്‍ ആര്‍ക്കാണ് ഗുണം? എന്തിനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ബിജെപിയും ഈ കൂടിക്കാഴ്ച രഹസ്യമാക്കിയത്? വടകരയിലെ ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. സിപിഎം എന്ത് അധിക്ഷേപം നടത്തിയാലും പൊലീസിന്റെ കാഴ്ച നഷ്ടപ്പെടും. പരസ്പര ധാരണയും ഡീലിങ്‌സിനും അല്ലാതെ എന്തിനാണ് രഹസ്യ കൂടിക്കാഴ്ച നടത്തിയത്?”, ഷാഫി പറമ്പില്‍ ചോദിച്ചു. ജില്ലാ ജയിലില്‍ നടക്കുന്നത് ഗുരുതര അനീതിയാണ്. ഇടിക്കട്ട കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചു. അവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

ഇതേ വകുപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിപിഎം പ്രവര്‍ത്തകന് കൃത്യമായ ചികിത്സ നല്‍കുന്നുണ്ട്. ഡിസ്ചാര്‍ജ്ജിന് ധൃതി കൂട്ടിയ ഡോക്ടര്‍ ആരെന്ന് ഞങ്ങള്‍ക്ക് അറിയണം. പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി പ്രഭാരിയുമായി നടത്തിയ ചര്‍ച്ച മറച്ചു വെക്കാനാണ് തനിക്കെതിരായ വര്‍ഗീയ ആരോപണമെന്ന് പറഞ്ഞ ഷാഫി എന്തിനാണ് മുഖ്യമന്ത്രി ബിജെപി പ്രഭാരിയുമായി ചര്‍ച്ച നടത്തിയതെന്നും ചോദിച്ചു.

അതൊരു മനുഷ്യക്കുഞ്ഞ് പോലും അറിയാതെ നടത്തിയ രഹസ്യ ചര്‍ച്ചയാണ്, ആസൂത്രിതമാണ്. ഇതിന് കൃത്യമായ ഉത്തരം പറയാതെ തന്റെ മേല്‍ വര്‍ഗീയ ചാപ്പ അടിച്ചത് കൊണ്ട് കാര്യമില്ലെന്നും ആ ചാപ്പയുടെ പരിപ്പ് ഇനി വേവില്ലെന്നും യുഡിഎഫ് നേതാവ് പറഞ്ഞു. മതത്തിന്റെ പ്ലസ് വേണ്ടെന്ന് താന്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പറഞ്ഞതാണെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending