Connect with us

kerala

സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനായുള്ള അരിയില്‍ കല്ലും മണ്ണും എലിക്കാട്ടവും

അരി ഭക്ഷ്യയോഗ്യമാക്കാന്‍ പാചക തൊഴിലാളികളും നന്നേ കഷ്ടപ്പെടുകയാണ്.

Published

on

ചെറുവത്തൂര്‍: സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്ത അരി നിലവാരമില്ലാത്തതെന്ന് പരാതി. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ വിതരണം ചെയ്ത അരിയാണ് ഭക്ഷ്യയോഗ്യമല്ലാത്തതായി കണ്ടെത്തിയത്. വിതരണം ചെയ്ത അരിയില്‍ കല്ലും മണ്ണും എലിക്കാട്ടവുമായിരുന്നു. മാവേലി സ്‌റ്റോറുകള്‍ വഴിയാണ് എഫ്.സി.ഐ വിദ്യാലയങ്ങള്‍ക്ക് കേടായ അരി വിതരണം ചെയ്തത്.

കാണാന്‍ നല്ല അരിപോലും വേവിക്കുമ്പോള്‍ ചീത്തയാകുന്നതായി സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ഗുണമേന്മയുള്ള അരി നല്‍കാന്‍ എഫ്.സി.ഐ അധികാരികള്‍ തയ്യാറാവണമെന്നാണ് വിദ്യാലയ അധികൃതരും രക്ഷിതാക്കളും ആവശ്യപ്പെട്ടു.

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷത്തിനുള്ള തുക, പാചകക്കൂലി എന്നിവ കൃത്യമായി ലഭ്യമാകാത്തതും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. കിട്ടിയ അരി ഭക്ഷ്യയോഗ്യമാക്കാന്‍ പാചക തൊഴിലാളികളും നന്നേ കഷ്ടപ്പെടുകയാണ്.

kerala

‘പണി’ കിട്ടി ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക്; ഇരട്ട ക്ലച്ചും ബ്രേക്കും വേണ്ട, ടെസ്റ്റിന് പുതിയ വാഹനം വേണം

ഉദ്യോഗാര്‍ത്ഥികളെ ഉദ്യോഗസ്ഥര്‍ സഹായിക്കുന്നത് തടയുന്നതിനാണ് ഈ പരിഷ്‌കരണം.

Published

on

ഡ്രൈവിങ് പരിശീലകനുകൂടി നിയന്ത്രിക്കാന്‍ കഴിയുന്ന ക്ലച്ച്, ബ്രേക്ക് പെഡലുകളുള്ള വാഹനങ്ങള്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്നതിന് വിലക്ക്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതുക്കിയ നിര്‍ദേശങ്ങളിലാണ് ഇത് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

ഡ്രൈവിങ് പഠിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഇരട്ടനിയന്ത്രണ സംവിധാനം നിര്‍ബന്ധമാണ്. ഇവ ഡ്രൈവിങ് ടെസ്റ്റിനും ഉപയോഗിക്കാറുണ്ട്. ഈ രീതി മൂന്നുമാസത്തേക്കുകൂടി തുടരാനാകും. ഇതിനുശേഷം സാധാരണ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.

ഉദ്യോഗാര്‍ത്ഥികളെ ഉദ്യോഗസ്ഥര്‍ സഹായിക്കുന്നത് തടയുന്നതിനാണ് ഈ പരിഷ്‌കരണം. ഉദ്യോഗസ്ഥര്‍ ക്ലച്ച് നിയന്ത്രിച്ചാല്‍ വാഹനം നിന്നുപോകുന്നത് ഒഴിവാക്കാനാകും. ഇത് തടയാനാണ് ശ്രമം. ഈ സാഹചര്യത്തില്‍ ടെസ്റ്റിനായി ഡ്രൈവിങ് സ്‌കൂളുകാര്‍ ഒരു വാഹനം കൂടി വാങ്ങേണ്ടി വരും.

അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്ഥലങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ പരമാവധി ടെസ്റ്റ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ ഗതാഗത കമ്മീഷണര്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Continue Reading

kerala

വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റിനു മുകളിൽ തുടരുന്നു; താഴേക്കെത്തിക്കാന്‍ വഴി തേടി കെഎസ്ഇബി

രാത്രി ഏഴിനും പുലര്‍ച്ചെ രണ്ടിനുമിടയില്‍ 10 മിനുട്ട് നേരത്തേക്കാണ് വൈദ്യുതി നിയന്ത്രണമെങ്കിലും, അസഹനീയമായ ചൂട് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.

Published

on

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം പതിനൊന്ന്‌ കോടി യൂണിറ്റിനു മുകളില്‍ തുടരുന്നു. 112.52 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ ആകെ ഉപയോഗം. പീക്ക് ടൈം ആവശ്യകതയും കൂടിയതായാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. 5754 മെഗാവാട്ടായിരുന്നു ഇന്നലെ പീക് ആവശ്യകത.

ഇതിനിടെ സംസ്ഥാനത്തെ റെക്കോര്‍ഡ് കടക്കുന്ന വൈദ്യതി ഉപയോഗത്തെ പിടിച്ചുനിര്‍ത്താന്‍ ഊര്‍ജിത ശ്രമം നടത്തുകയാണ് കെഎസ്ഇബി. എല്ലാ പ്രദേശങ്ങളിലെയും സ്ഥിതിഗതികള്‍ എകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമായതോടെ കൂടുതല്‍ ഇടങ്ങളില്‍ നിയന്ത്രണം വരും.

അതിനിടെ ചൂടത്തും കറന്റ് കട്ടാകുന്നത് മലയാളിയെ പൊള്ളിക്കുകയാണ്. രാത്രി ഏഴിനും പുലര്‍ച്ചെ രണ്ടിനുമിടയില്‍ 10 മിനുട്ട് നേരത്തേക്കാണ് വൈദ്യുതി നിയന്ത്രണമെങ്കിലും, അസഹനീയമായ ചൂട് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. 10 മിനിറ്റ് മാറി രണ്ട് സെക്കന്റ് പോലും, ഫാനോ എസിയോ ഇല്ലാതെ പറ്റില്ലെന്ന സ്ഥിതിയിലേക്ക് മാറിക്കഴിഞ്ഞു. എന്നാല്‍ വൈദ്യുതി നിയന്ത്രണത്തോട് ജനങ്ങള്‍ സഹകരിച്ചാല്‍ നിലവിലെ പ്രതിസന്ധിക്ക് ചെറുതായെങ്കിലും പരിഹാരം കാണാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍.

രണ്ട് ദിവസമായി തുടരുന്ന നിയന്ത്രണം ഗുണം ചെയ്തിട്ടുണ്ടെന്ന വിലയിരുത്തലിന് പിന്നാലെ, വൈദ്യുതി നിയന്ത്രണം തുടരാനും കൂടുതല്‍ ഇടത്തേക്ക് വ്യാപിപ്പിക്കാനുമാണ് ശ്രമം. ഒപ്പം സംസ്ഥാനത്തെ ഏത് ഭാഗത്തെയും വൈദ്യുതി പ്രശ്‌നം പരിഹരിക്കാനും സ്ഥിതിഗതികള്‍ എകോപിപ്പിക്കാനുമായി തുടങ്ങിയ കണ്ട്രോള്‍ റൂം തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

ഫീഡറുകളിലെ ഓവര്‍ലോഡ്, സബ്‌സ്റ്റേഷനുകളിലെ ലോഡ് ക്രമീകരണം എന്നിവയടക്കം ഇനി ഇവിടെ നിന്നാണ് എകോപിപ്പിക്കുക. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുന്നതുവരെ കണ്ട്രോള്‍ റൂം പ്രവര്‍ത്തിക്കും. അതേസമയം വ്യവസായശാലകള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടാല്‍ ഒരു പരിധിവരെ നിയന്ത്രണം സാധ്യമാകും എന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. എന്നാല്‍ ഇതേ തോതില്‍ ചൂടു തുടര്‍ന്നാല്‍, അത് വലിയ പ്രതിസന്ധി ഉണ്ടാക്കും.

 

Continue Reading

kerala

നവകേരള ബസിന്‍റെ കന്നിയാത്രയില്‍ തന്നെ കല്ലുകടി: തനിയെ തുറന്ന് ഡോർ; യാത്ര തുടർന്നത് യാത്രക്കാരുടെ ബാഗിന്‍റെ വള്ളി കൊണ്ട് കെട്ടിവെച്ച്

എമര്‍ജന്‍സി എക്‌സിറ്റ് സ്വിച്ച് ഓണ്‍ ആയി കിടന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സൂചന.

Published

on

കന്നിയാത്രയില്‍ തന്നെ വാതില്‍ പണിമുടക്കി നവകേരള ബസ്. നവകേരള ബസിന്റെ കോഴിക്കോട്-ബംഗളൂരു ആദ്യ സര്‍വീസിന് ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് തുടക്കമായത്. യാത്ര ആരംഭിച്ചതിന് പിന്നാലെ ബസിന്റെ വാതില്‍ തനിയെ തുറക്കുകയായിരുന്നു. താല്‍ക്കാലികമായി വാതില്‍ യാത്രക്കാരുടെ ബാഗിന്റെ വള്ളി കൊണ്ട് കെട്ടിവെച്ചാണ് ബസ് യാത്ര പുനഃരാരംഭിച്ചത്. തുടര്‍ന്ന് ബത്തേരി ഡിപ്പോയില്‍ എത്തി വാതിലിന്റെ തകരാര്‍ പരിഹരിച്ചു. എമര്‍ജന്‍സി എക്‌സിറ്റ് സ്വിച്ച് ഓണ്‍ ആയി കിടന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സൂചന.

യാത്ര തുടങ്ങി അല്‍പ്പസമയത്തിനകം തന്നെ ബസിന്റെ ഹൈഡ്രോളിക് ഡോര്‍ തനിയെ തുറക്കുകയായിരുന്നു. ബസിന്റെ ഡോര്‍ ഇടയ്ക്കിടെ തുറക്കാന്‍ തുടങ്ങിയതോടെ ശക്തമായി കാറ്റ് അടിച്ചുകയറുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി. തുടര്‍ന്ന് കാരന്തൂര്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തി. യാത്രക്കാരുടെ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതില്‍ കെട്ടിവെച്ച് യാത്ര തുടരുകയായിരുന്നു.

പിന്നീട് ബത്തേരി ഡിപ്പോയില്‍ എത്തിയാണ് വാതിലിന്റെ തകരാര്‍ പരിഹരിച്ചത്. എമര്‍ജന്‍സി എക്‌സിറ്റ് സ്വിച്ച് ഓണ്‍ ആയി കിടന്നതാണ് വാതില്‍ തനിയെ തുറക്കാന്‍ കാരണമായതെന്നാണ് സൂചന. രാവിലെ 4 മണിക്ക് യാത്ര തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും വൈകി നാലരയോടെയാണ് യാത്ര ആരംഭിച്ചത്. വാതില്‍ പ്രശ്‌നം വന്നതോടെ യാത്ര വീണ്ടും വൈകി.

എല്ലാദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബംഗളുരുവില്‍ എത്തും. ഉച്ചയ്ക്ക് 2.30ന് ബംഗളുരുവില്‍ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബര നികുതിയും നല്‍കണം. 25 യാത്രക്കാരാണ് ബസിലുള്ളത്. 26 സീറ്റുള്ളതില്‍ ഒരു സീറ്റ് കണ്ടക്ടറുടേതാണ്. സീറ്റ് നമ്പര്‍ 25ലായിരുന്നു മുഖ്യമന്ത്രി ഇരുന്നത്.

 

Continue Reading

Trending