kerala
എസ്.എഫ്. ഐ പിരിച്ചുവിടണം- കെ.സുധാകരന്

പ്രിന്‍സിപ്പലിന് കാമ്പസില്‍ കുഴിമാടം ഒരുക്കി റീത്ത് വച്ച ചരിത്രമുള്ള എസ്എഫ്ഐക്കാര്‍ തിരുവനന്തപുരം ലോ കോളജില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 21 അധ്യാപകരെ അര്‍ധരാത്രിവരെ നീണ്ട 12 മണിക്കൂര്‍ മുറിയില്‍ പൂട്ടിയിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത നടപടി പ്രാകൃതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി.
കയ്യൂക്കിന്റെ ബലത്തില്‍ കലാലയങ്ങളില്‍ കലാപാന്തരീക്ഷം സൃഷ്ടിച്ച് സമരാഭാസം നടത്തുന്ന എസ്.എഫ്. ഐയെ അടിയന്തരമായി പിരിച്ചുവിടുകയാണു വേണ്ടത്. സ്വാതന്ത്ര്യം സോഷ്യലിസം മതേതരത്വം എന്നിങ്ങനെ എഴുതിവെച്ചിട്ട് അക്രമം, അരാജകത്വം, ഏകാധിപത്യം എന്നിവയാണ് നടപ്പാക്കുന്നത്. ‘ മുമ്പേ ഗമിക്കുന്ന ഗോവ് തന്റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം” എന്നു പറഞ്ഞതുപോലെ അക്രമത്തിലും ഗുണ്ടായിസത്തിലും രക്തച്ചൊരിച്ചിലിലും വിശ്വസിക്കുന്ന മാതൃസംഘടനയെ ആണ് ഇവര്‍ മാതൃകയാക്കുന്നത്.
കെ.എസ്.യു പ്രവര്‍ത്തകരെ അക്രമിച്ചതിനും കൊടിമരം നശിപ്പിച്ചതിനും എസ്.എഫ്.ഐ പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തതിന്റെ പ്രതികാരമാണ് അധ്യാപകര്‍ക്കെതിരെ തീര്‍ത്തത്. കെ.എസ്.യുപോലുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യംപോലും പോലും നിഷേധിക്കുകയാണ്. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയിലെ പെണ്കുട്ടികള്ക്കടക്കം കൊടിയ മര്‍ദ്ദനമാണ് എസ്.എഫ്. ഐയില്‍നിന്നും നേരിടേണ്ടി വന്നത്.
മയക്കുമരുന്ന് ലോബി മുതല്‍ ഗുണ്ടാത്തലവന്മാര് വരെയുള്ളവരുടെ സഹായത്തോടെയാണ് കാമ്പസുകളില്‍ എസ്.എഫ്.ഐയുടെ കുട്ടിസഖാക്കള്‍ വിലസുന്നത്. ക്രിമിനലുകളെ സ്പോണ്സര് ചെയ്യുന്ന സംഘടനയായി എസ്.എഫ്. ഐ മാറി. അധ്യാപകരെ ആക്രമിച്ച എസ്.എഫ്. ഐക്കാര്‍ക്കെതിരെ പേരിന് കേസെടുത്ത് രക്ഷപ്പെടാന്‍ അനുവദിക്കരുത്. അധ്യാപകര്ക്കെതിരേ എസ്.എഫ്. ഐക്കാര്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍ അതിരുകടന്ന പിണറായി ഭക്തിയില്‍ കാഴ്ചക്കാരായി മാറിനിന്ന് രസിച്ച പോലീസ് നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്.പൂര്‍വ്വകാല സഖാക്കളുടെ മനോനിലയില്‍ നിന്നും ഇപ്പോഴും മോചനം നേടാത്ത പോലീസ് ഏമാന്മാര് കുട്ടി സഖാക്കള്‍ക്കും സിപിഎം ക്രിമിനലുകള്‍ക്കും കുടപിടിക്കുന്ന പണി അവസാനിപ്പിക്കുന്നതാണ് നല്ലത്. സിപിഎമ്മിന്റെ പാദസേവയും ചെയ്ത് ജനങ്ങളുടെ മേല്‍ കുതിരകേറാന്‍ വന്നാല്‍ കൈയ്യുംകെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്നും സുധാകരന് പറഞ്ഞു.
മലയാളഭാഷയ്ക്ക് നിരവധി പദസമ്പത്ത് സംഭാവന ചെയ്ത വ്യക്തിയാണ് പിണറായി വിജയന്. നികൃഷ്ടജീവി, കുലംകുത്തി, എടാ ഗോപാലകൃഷ്ണാ,കീടം, നാറി, പരനാറി, ചെറ്റ, ചെറ്റത്തരം എന്നൊക്കെ അദ്ദേഹം പലരെയും അധിക്ഷേപിച്ച് ആക്രോശിച്ചപ്പോള്‍ കുലുങ്ങിച്ചിരിച്ച സിപിഎം സെക്രട്ടറി എംവി ഗോവിന്ദന് ഇപ്പോള്‍ ഫ്യൂഡല്‍ മനഃസ്ഥിതിയുടെ താത്വികാവലോകനത്തിലേക്കു പോകാതെ, പിണറായിയെ ചോദ്യം ചെയ്യാനും തിരുത്താനുമാണ് തയ്യാറാകേണ്ടതെന്നും സുധാകരന് ആവശ്യപ്പെട്ടു. പാവങ്ങളെ പുച്ഛിക്കാനാണ് പ്രസ്തുത പദം ഉപയോഗിക്കുന്നെങ്കില്‍ പിണറായി ആയിരം വട്ടം പാവങ്ങളുടെ മേല്‍ കുതിരകയറിയിട്ടുണ്ട്. അന്നൊന്നും ഒരിക്കല്‍പ്പോലും ചോദ്യം ചെയ്യാന്‍ ഗോവിന്ദന് മാസ്റ്റര്‍ ധൈര്യം കാട്ടിയിട്ടില്ലെന്നും ഇനി അതുണ്ടാകുമെന്നു താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും സുധാകരന് പറഞ്ഞു.
kerala
കനത്ത മഴ; ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി
ആകെ 15 ഷട്ടറുകളാണ് ഡാമിനുള്ളത്.

സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി. ആകെ 15 ഷട്ടറുകളാണ് ഡാമിനുള്ളത്. മഴ കനത്തതോടെ ഘട്ടം ഘട്ടമായി ഇന്നലെ വരെ 13 ഷട്ടറുകള്‍ തുറന്നിരുന്നു. ബാക്കി രണ്ടു ഷട്ടറുകളും ഇന്ന് തുറക്കുകയായിരുന്നു. അതിശക്തമായ മഴ നിലനില്‍ക്കുന്നതിനാല്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ തീരുമാനിച്ചത്. തീരത്തുള്ളവര്‍ക്ക് ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് അധികൃതര്‍ അറിയിച്ചു.
പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം കയറാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനഗവേക്ഷണ കേന്ദ്രം വ്യക്തമാക്കി.
kerala
ശക്തമായ മഴ: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
അങ്കണവാടികള്‍ക്കും ട്യൂഷന് സെന്ററുകള്‍ക്കും അവധി ബാധകമാണ്

ജില്ലയില്‍ ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന് സെന്ററുകള്‍ക്കും അവധി ബാധകമാണ്.
kerala
തീരത്തടിയാത്ത കണ്ടെയ്നറുകള്‍ കണ്ടെത്താന്‍ സോണാര്‍ നിരീക്ഷണം നടത്തും
എണ്ണപ്പാട തടയാന്‍ ഓയില്‍ ബൂമുകള്‍ സജ്ജമാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും സര്‍ക്കാര്‍ നിര്‍ദേശം നല്കി.

കൊച്ചി പുറംകടലില്‍ കപ്പല്‍ മുങ്ങിയതോടെ കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകള്‍ കടലിലേക്ക് വീണ സാഹചര്യത്തില്‍ ഇനിയും തീരത്തടിയാത്ത കണ്ടെയ്നറുകള്‍ കണ്ടെത്താന്‍ സോണാര്‍ നിരീക്ഷണം നടത്തും. എണ്ണപ്പാട തടയാന്‍ ഓയില്‍ ബൂമുകള്‍ സജ്ജമാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും സര്‍ക്കാര്‍ നിര്‍ദേശം നല്കി.
കപ്പല്‍ മുങ്ങിയതിനു സമീപ പ്രദേശങ്ങളില്‍ കടലിനടിയിലുള്ള കണ്ടെയ്നറുകള്‍ കണ്ടെത്താന്‍ പോര്‍ബന്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശ്വകര്‍മ എന്ന കമ്പനിയാണ് സോണാര്‍ പരിശോധന നടത്തുന്നത്.
അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഉള്‍പ്പെടെ തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ ഹരിതകര്‍മസേന, സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളും സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളും ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരാണ് ശുചീകരണത്തിനായി രംഗത്തുള്ളത്.
അതേസമയം തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ മണ്ണില്‍ കലര്‍ന്നതു നീക്കം ചെയ്യുക എന്നതാണ് വെല്ലുവിളിയായിട്ടുള്ളത്.
അതേസമയം കപ്പല്‍ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിട്ടണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കപ്പല്‍ മറിഞ്ഞതിനേത്തുടര്‍ന്ന് ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് പ്രഖ്യാപനം.
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala2 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News2 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
india2 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
film3 days ago
നരിവേട്ട ഓർമിപ്പിക്കുന്ന മുത്തങ്ങയുടെ ഭൂത-വർത്തമാന കാലം; ചിത്രം വിജയത്തിലേക്ക്
-
kerala3 days ago
കനത്ത മഴ; കെ.എസ്.ഇ.ബിക്ക് 56.77 കോടി രൂപയുടെ നഷ്ടം