kerala
അവധിക്കാലം തുടങ്ങി; രക്ഷിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വീടിന്റെ മുൻവാതിൽ ലോക്ക് ചെയ്യുക. കഴിവതും മുകൾ ഭാഗത്തെ ബോൾട്ട് ഇടുക.
കുട്ടികളെ തനിച്ച് വീട്ടിൽ ഇരുത്തരുത്.
മിനിമം 12 വയസു വരെയുള്ള കുട്ടികളെ ഇലക്ട്രിക്ക് / ഇലട്രോണിക്സ്/ ഗ്യാസ് ഉപകരണങ്ങൾ തനിയെ കൈകാര്യം ചെയ്യാൻ അനുവദിക്കരുത്.
അപചരിതരോട് അകലം പാലിക്കാൻ പഠിപ്പിക്കുക.’
വീട്ടിലേക്ക് വരുന്ന ഫോൺ കാളുകൾ കഴിവതും മുതിർന്നവർ അറ്റഡന്റ് ചെയ്യുക.
പരിചിതമല്ലാത്ത നംമ്പരിൽ വരുന്ന കോളുകളിൽ ‘ അച്ഛനുണ്ടോ? അമ്മയുണ്ടോ
ഇങ്ങിനെയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിലെ അപകടം കുട്ടികളെ പറഞ്ഞു മനസിലാക്കുക.
കാളിംഗ് ബല്ലടിച്ചാൽ കുട്ടികൾ തുറക്കുന്ന പ്രവണത നന്നല്ല.
വീടുകൾ തോറും സ്പ്രേയും ‘ മറ്റും വിൽക്കുന്നവരിൽ നിന്നും
വാങ്ങാതിരിക്കുക.
വിൽപ്പനക്ക് വരുന്നവരുടെ കയ്യിൽ നിന്നും ‘സാധനങ്ങൾ മണത്തു നോക്കുകയോ? ചെയ്യരുത്.
വീട്ടിന്റെ മുൻവശത്ത് കുടികളെ ഒറ്റക്ക് വിട്ടിട് അടുക്കളയിൽ ജോലി ചെയ്യരുത്.
കുട്ടികളെ ഒറ്റക്ക് ട്യൂഷന് വിടരുത്. കഴിവതും കൊണ്ടുവരാനും/കൊണ്ടു പോകാനും സമയം കണ്ടെത്തണം.
15 വയസ്സിനു താഴെയുള്ള കുട്ടികളെ ഒരിക്കലും സാധനങ്ങൾ വാങ്ങാൻ കടയിൽ വിടരുത്.
ഏറ്റവും വേണ്ടപ്പെട്ടവരുടെ ഫോൺ നമ്പർ പഠിപ്പിച്ചു കൊടുക്കണം
ഏറ്റവും പ്രധാനപ്പെട്ട കാര്യം: ഏറ്റവും അടുത്ത പോലീസ് സ്റ്റേഷൻ/ലാൻഡ് മാർക്ക്
എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തുക.
ബസിലും മറ്റും യാത്ര ചെയ്യുമ്പോൾ അപരിചതർനെയിം ടാഗ് പരിശേധിക്കൂന്നത് ” NOഎന്നു പറയാൻ പഠിക്കണം.
അടുത്ത വീട്ടിൽ അവധി ദിവസങ്ങളിൽ കളിക്കാൻ പോയാൽ
രക്ഷിതാക്കൾ ഇടക്കിടക്ക് അന്വഷിക്കണം.
വെക്കേഷൻ സമയത്താണ് ഏറ്റവുമധികം കുട്ടികളെ മിസ്സിംഗ് ആകുന്നത്. അതു കൊണ്ട് ശ്രദ്ധ വേണം
വേക്കേഷൻ സമയത്ത് ബന്ധുവീടുകളിൽ നിൽക്കാൻ പോകുമ്പോൾ ‘ ആ പരി സരത്തെ കുറിച്ചും ‘അവിടെ ജലാശയങ്ങളെ കുറിച്ചും ‘അതിലെ അപകടങ്ങളെ കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തുക.
‘കുട്ടികളെ തനിച്ച് കുളത്തിലോ/പുഴകളിലോ വിടരുത്.
കുട്ടികൾ മിസ്സിംഗ് ആയൽ
ആദ്യം അയൽവാസികളെ / വാർഡ് മെമ്പർ / പോലീസ് സഹായം ആവശ്യപ്പെടാം.
ഇടറോഡുകളുടെ ജംഗഷനുകളിൽ CCTV ക്യാമറകൾ പ്രദേശവാസികൾ പണം ഷെയർ ചെയ്തു സ്ഥാപിക്കുന്നത് നല്ലതാണ്.
വീടിന്റെ മുറ്റത്ത് വരുന്നവരുടെ ഫോട്ടോ എടുക്കാൻ നമുക്ക് അവകാശം ഉണ്ട്. അപരിചിതരുടെ ഫോട്ടോ ഫോണിൽ രഹസ്യമായോ/ പരസ്യമായോ എടുക്കണം.
kerala
മലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു; പാര്‍ശ്വ ഭിത്തി പൊളിഞ്ഞ് വീണു
കമ്പനിയെ ഡീബാര്‍ ചെയ്യുകയും കണ്‍സള്‍ട്ടന്റായ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു

മലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു. നേരത്തെ അപകടം ഉണ്ടായതിന് സമീപം പ്രധാന റോഡിന്റെ പാര്‍ശ്വ ഭിത്തി തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു.
കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെതിരെ കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ നിര്‍മാണ കമ്പനിയായ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. കമ്പനിയെ ഡീബാര്‍ ചെയ്യുകയും കണ്‍സള്‍ട്ടന്റായ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
പ്രദേശത്ത് നിലവിലെ നിര്‍മാണ രീതിമാറ്റി പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിര്‍മാണത്തിലെ അപാകത തുടക്കത്തില്‍ തന്നെ അധികൃതരെ അറിയിച്ചിരുന്നതായി നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.
kerala
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍

കോൺഫെഡറേഷൻ ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പ്രൊഫ.കെ.പി.മുഹമ്മദ് സലീം (കണ്ണൂർ), ജനറൽ സെക്രട്ടറിയായി സി.എച്ച് അബ്ദുൽ ലത്തീഫ് (എറണാകുളം), ട്രഷററായി ഡോ.അബ്ദുൽ മജീദ് കൊടക്കാട് (കോഴിക്കോട്) എന്നിവരേയും, സീനിയർ വൈസ് പ്രസിഡന്റായി ഡോ.ഷാഹിനമോൾ എ.കെ (മലപ്പുറം), വൈസ് പ്രസിഡന്റുമാരായി ഡോ.ബി.സുധീർ (തിരുവനന്തപുരം), ഡോ.റഹ്മത്തുല്ല നൗഫൽ (കോഴിക്കോട്), ഡോ.ടി.സൈനുൽ ആബിദ് മണ്ണാർക്കാട് (പാലക്കാട്),ഡോ.മുജീബ് നെല്ലിക്കുത്ത് (കോഴിക്കോട്) എന്നിവരേയും,
ഓർഗനൈസിംഗ് സെക്രട്ടറിയായി ജാഫർ ഓടക്കൽ (പാലക്കാട്), ജോയിന്റ് സെക്രട്ടറിമാരായി ഡോ.മഹ് മൂദ് അസ് ലം (വയനാട്), ഡോ.പി.അഹമ്മദ് ഷരീഫ് (മലപ്പുറം), ഡോ.കെ.ടി.ഫിറോസ് (മലപ്പുറം), ഡോ.പി.ബഷീർ (മലപ്പുറം) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി ഡോ.ആബിദ ഫാറൂഖി, ഡോ.എ.ടി.അബ്ദുൽ
ജബ്ബാർ, ഡോ.അൻവർ ശാഫി, ഡോ.മുഹമ്മദ് സ്വാലിഹ്, ഡോ.ഇ.കെ.അനീസ് അഹമ്മദ് എന്നിവരേയും കോഴിക്കോട് നടന്ന സംസ്ഥാന കൗൺസിൽ യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളായി ഡോ.സൈനുൽ ആബിദ് കോട്ട, ഡോ.അബ്ദുൽ ജലീൽ ഒതായി, ഡോ. എസ്.ഷിബിനു, ഡോ.കെ.പി മുഹമ്മദ് ബഷീർ, ഡോ.പി.റഷീദ് അഹമ്മദ്, കെ.കെ.അഷ്റഫ്, സലാഹുദ്ദീൻ പി.എം എന്നിവരെയും തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.
എ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.എച്ച്. അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.
kerala
സ്വര്‍ണവില വീണ്ടും കുറഞ്ഞു
ഒരാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലാണ് ലോകവിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞ് 8895 രൂപയായി. പവന്റെ വിലയില്‍ 320 രൂപയുടെ കുറവുണ്ടായി. 71,160 രൂപയായാണ് പവന്റെ വില കുറഞ്ഞത്.
ഒരാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലാണ് ലോകവിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.7 ശതമാനം ഇടിവുണ്ടായി. ഔണ്‍സിന് 3,268 ഡോളറായാണ് സപോട്ട് ഗോള്‍ഡിന്റെ വില കുറഞ്ഞത്.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
തമിഴ്നാട്ടില്‍ ലഡുവിന് ടൊമാറ്റോ സോസ് നല്‍കാത്തതില്‍ മലയാളി ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി