Connect with us

local

മൃതദേഹം കണ്ടെത്തി

Published

on

പൊന്നാനി അഴീക്കൽ കടലിൽ 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തി. മെയ് 13ന് രാവിലെ 6.45ഓടെയാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. മഞ്ചേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ച മൃതദേഹത്തെ കുറിച്ച് വിവരങ്ങൾ അറിയുന്നവർ പൊന്നാനി കോസ്റ്റൽ പൊലീസിൽ വിവരം അറിയിക്കേണ്ടതാണ്. ഫോൺ: 0494 2666989, 9497921212.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

local

പുളിക്കലില്‍ നിയന്ത്രണം വിട്ടെത്തിയ ചരക്ക് വാഹനമിടിച്ച് മദ്രസാ അധ്യാപകന്‍ മരിച്ചു

ഇന്നു പുലർച്ചെ 5 മണിയോടെ പുളിക്കൽ അങ്ങാടിയിൽ റോഡരികിൽ നിൽക്കുമ്പോൾ ആണ് അപകടം.

Published

on

പുളിക്കൽ ബസ് സ്‌റ്റോപ്പിനു സമീപം വാഹനം കാത്തുനിൽക്കുകയായിരുന്ന മദ്രസാ അധ്യാപകന് ദാരുണാന്ത്യം. കൊണ്ടോട്ടി നീറാട് സ്വദേശി സൈദലവി മുസ്‌ല്യാർ ആണു മരിച്ചത്. ഇന്നു പുലർച്ചെ 5 മണിയോടെ പുളിക്കൽ അങ്ങാടിയിൽ റോഡരികിൽ നിൽക്കുമ്പോൾ ആണ് അപകടം.

ഗുഡ്‌സ് വാഹനം റോഡരികിലേക്ക് തെന്നിയ ശേഷം, അധ്യാപകനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ചാലിയത്തെ മതസ്‌ഥാപനത്തിലാണ് സൈദലവി മുസ്ല്യാർ ജോലി ചെയ്യുന്നത്. കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് കാത്തുനിൽക്കുകയായിരുന്നു സൈദലവി മുസ്‌ല്യാർ.

Continue Reading

kerala

റേഷൻ കടയിൽ നിന്നും ലഭിക്കുന്ന ആട്ടപ്പൊടിയിൽ പുഴുക്കളെന്ന് വ്യാപക പരാതി

പരിശോധന നടത്തി ഗുണനിലവാരമുള്ളഭക്ഷ്യധാന്യ – വസ്തുക്കൾ വിതരണം ചെയ്യുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്നുമാണ് ഗുണഭോക്താക്കളുടെ ആവശ്യം.

Published

on

നഗരസഭയിലെ പലറേഷൻ കടയിൽ നിന്നും മുൻഗണനാ കാർഡുടമകൾക്ക് 9 രൂപ നിരക്കിൽ വിതരണം ചെയ്യുന്ന 950 ഗ്രാം ആട്ടപ്പൊടി പാക്കറ്റിൽ പുഴുക്കളെന്ന് വ്യാപക പരാതി. കഴിഞ്ഞമാസങ്ങളിലായി വിതരണം ചെയ്ത ഉപയോഗകാലാവധി തീരാത്ത ആട്ടപ്പൊടിയിലാണ് പുഴു നിറഞ്ഞ് ഭക്ഷ്യയോഗ്യമല്ലാതായിരിക്കുന്നത്.

പരിശോധന നടത്തി ഗുണനിലവാരമുള്ളഭക്ഷ്യധാന്യ – വസ്തുക്കൾ വിതരണം ചെയ്യുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്നുമാണ് ഗുണഭോക്താക്കളുടെ ആവശ്യം.

സിവിൽ സപ്ലൈസ് വകുപ്പ് അധികാരികൾക്ക് അടുത്ത ദിവസംപരാതി നൽകുമെന്നും ഗുണഭോക്താവായ ഷാജിമുങ്ങാത്തം തറ, എൻ എഫ്’ പി ആർ വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ എന്നിവർ പറഞ്ഞു.

Continue Reading

Trending