Video Stories
കോവിഡ് കാലത്തെ ഗ്ലൗസ് അഴിമതിയുമായി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഗോഡൗണിലെ തീപിടിത്തത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം: പ്രതിപക്ഷ നേതാവ്
തെളിവ് നശിപ്പിക്കാനുള്ള ഗൂഡനീക്കത്തിന്റെ ഭാഗമാണോ തീപിടിത്തമെന്ന സംശയം പൊതുസമൂഹത്തിനുണ്ട്.

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ തിരുവനന്തപുരം ഗോഡൗണിലുണ്ടായ തീപിടിത്തത്തിന് പിന്നിലെ അട്ടിമറിയും ഗൂഡാലോചനയും ഗൗരവത്തോടെ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.കോവിഡ് കാലത്ത് ഗ്ലൗസ് വാങ്ങിക്കൂട്ടിയതിലെ അഴിമതിയുമായി തീപിടിത്തത്തിന് ബന്ധമുണ്ടോയെന്നതും പരിശോധിക്കണം. തെളിവ് നശിപ്പിക്കാനുള്ള ഗൂഡനീക്കത്തിന്റെ ഭാഗമാണോ തീപിടിത്തമെന്ന സംശയം പൊതുസമൂഹത്തിനുണ്ട്.
കോവിഡ് കാലത്ത് 2021 മേയ് 14, 27 തീയതികളില്‍ പി.പി.ഇ കിറ്റും ഗ്ലൗസും ഉള്‍പ്പെടെ 15 ഇനങ്ങളെ അവശ്യമരുന്നുകളുടെ ഗണത്തില്‍പ്പെടുത്തി വില നിയന്ത്രിച്ചുള്ള ഉത്തരവിറക്കി. ആദ്യ ഉത്തരവില്‍ 5.75 രൂപയും രണ്ടാം ഉത്തരവില്‍ 7 രൂപയുമായിരുന്നു ഗ്ലൗസിന്റെ പരമാവധി വില. എന്നാല്‍ ഈ ഉത്തരവുകള്‍ ലംഘിച്ച് കഴക്കൂട്ടം ആസ്ഥാനമാക്കി പച്ചക്കറി വില്‍ക്കുന്നതിന് വേണ്ടി ആരംഭിച്ച അഗ്രത ആവയോണ്‍ എക്സിം എന്ന സ്ഥാപനത്തില്‍ നിന്ന് 12.15 രൂപ നിരക്കില്‍ ഒരുകോടി ഗ്ലൗസുകള്‍ സംഭരിക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ (കെഎംഎസ്സിഎല്‍) തീരുമാനിക്കുകയായിരുന്നു.
കെ.എം.എസ്.സി.എല്‍ എം.ഡിയെ ഒഴിവാക്കി കാരുണ്യ പര്‍ച്ചേസ് വിഭാഗം അസിസ്റ്റന്റ് മാനേജരാണ് 12.15 കോടി രൂപയുടെ നൈട്രൈല്‍ ഗ്ലൗസ് ഇറക്കുമതി ചെയ്യാനുള്ള ഓര്‍ഡറില്‍ ഒപ്പിട്ടത്. ഉത്തരവിലെ പ്രധാന വ്യവസ്ഥകള്‍ രണ്ടെണ്ണം കമ്പനിക്കു വേണ്ടി പേന കൊണ്ടു വെട്ടിത്തിരുത്തുകയും ചെയ്തു. സംസ്ഥാനത്ത് ഗ്ലൗസിനു വലിയ ക്ഷാമം ഇല്ലാതിരുന്ന കാലത്താണ് ടെന്‍ഡറോ ക്വട്ടേഷനോ ഇല്ലാതെ 12.15 കോടി രൂപയുടെ ഉല്‍പന്നം 6.07 കോടി രൂപ മുന്‍കൂര്‍ നല്‍കി ഇറക്കുമതി ചെയ്തത്. ഇംഗ്ലണ്ടിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്കായി മലേഷ്യയില്‍ നിന്നെത്തിച്ച ഗ്ലൗസാണ് അവിടെനിന്നും കേരളത്തിലേക്ക് ഇറക്കുമതി ചെയ്തത്.
കരാര്‍ രേഖകളിലെ രണ്ട് പ്രധാന വ്യവസ്ഥകളാണ് പേന കൊണ്ട് തിരുത്തിയത്. ‘ഇന്‍വോയ്സ് തയാറാക്കി 45 ദിവസത്തിനുള്ളില്‍ പണം നല്‍കണം’ എന്നത് 5 ദിവസത്തിനുള്ളിലെന്ന് തിരുത്തി. ഉല്‍പന്നത്തിന് ചുരുങ്ങിയത് 60% ഉപയോഗ കാലാവധി (ഷെല്‍ഫ് ലൈഫ്) വേണമെന്നതും വെട്ടിമാറ്റി. രണ്ട് പര്‍ച്ചേസ് ഓര്‍ഡറുകളിലായി (1634, 1635) ഒരു കോടി ഗ്ലൗസിന് ഓര്‍ഡര്‍ നല്‍കി മൂന്നാം ദിവസം മുന്‍കൂര്‍ തുകയുടെ ചെക്കും നല്‍കി. ഈ കമ്പനി എത്തിച്ച ഉല്‍പന്നത്തിലെങ്ങും നിര്‍മാണ തീയതിയോ കാലാവധി തീരുന്ന ദിവസമോ പരമാവധി വില്‍പന വിലയോ രേഖപ്പെടുത്തിയിട്ടില്ല. ഇതിനിടെ 15 ദിവസത്തിനുള്ളില്‍ 41.6 ലക്ഷം ഗ്ലൗസുകള്‍ മാത്രമാണ് എത്തിച്ചതെന്ന കാരണത്താല്‍ കരാര്‍ റദ്ദാക്കുകയും ചെയ്തു. എന്നാല്‍ 50 ലക്ഷം ഗ്ലൗസുകള്‍ക്കായി നല്‍കിയ മുന്‍കൂര്‍ പണത്തില്‍ ശേഷിക്കുന്ന ഒരു കോടി രൂപ ഇതുവരെ തിരിച്ച് വാങ്ങിയിട്ടുമില്ല.
പച്ചക്കറി സ്ഥാപനത്തിന് നല്‍കാന്‍ സാധിക്കാത്ത 50 ലക്ഷം ഗ്ലൗസ് ലഭ്യമാക്കുന്നതിനായി വീണ്ടും ടെന്‍ഡര്‍ വിളിച്ചു. കരാര്‍ ലഭിച്ച ജേക്കബ് സയന്റിഫിക്സ്, ലിബര്‍ട്ടി മെഡ് സപ്ലയേഴ്ര്‌സ് എന്നിവര്‍ 8.78 രൂപയ്ക്കും 7 രൂപയ്ക്കുമാണ് ഗ്ലൗസ് വിതരണം ചെയ്തത്. വിപണിയില്‍ ഇത്രയും കുറഞ്ഞ വിലയ്ക്ക് ഗ്ലൗസുകള്‍ ലഭ്യമായിരുന്നെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
പച്ചക്കറി സ്ഥാപനം ഉയര്‍ന്ന വിലയ്ക്ക് നല്‍കിയ ഗ്ലൗസ് കൊച്ചി, തിരുവനന്തപുരം സംഭരണ ശാലകളിലാണ് സൂക്ഷിക്കേണ്ടത്. ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുന്ന ഈ ഗ്ലൗസുകളുടെ ഗുണമേന്മ സംബന്ധിച്ച പരിശോധന അന്വേഷണ ഏജന്‍സികള്‍ നടത്താനിരിക്കെയാണ് തീപിടിത്തമുണ്ടായത്. നിലവിലെ സാഹചര്യത്തില്‍ ഗ്ലൗസുകളും തീപിടിത്തത്തില്‍ നശിക്കപ്പെട്ടിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നത്. 60% ഉപയോഗ കാലാവധി വേണമെന്ന വ്യവസ്ഥ കരാറില്‍ നിന്നും വെട്ടിമാറ്റിയതും ഗ്ലൗസ് നശിപ്പിക്കപ്പെട്ടുണ്ടെന്ന സംശയത്തിന്ബലം നല്‍കുന്നതാണ് അദ്ദേഹം പറഞ്ഞു.
Video Stories
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.
ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
News
യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി
ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.
2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.
ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.
film
രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.
രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.
നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india2 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala2 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
മാനന്തവാടിയില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെയും കാണാതായ കുട്ടിയെയും കണ്ടെത്തി