News
ഫലസ്തീന്‍കാരനോട് ക്രൂരത: ഇസ്രാഈല്‍ പട്ടാളക്കാര്‍ക്ക് തടവ്
പ്രതിവര്‍ഷം 200 ഓളം ഫലസ്തീനികളാണ് ഇസ്രാഈല്‍ നരനായാട്ടില്‍ കൊല്ലപ്പെടുന്നത്.

ഫലസ്തീന്‍ യുവാവിനെ ജീപ്പില്‍ കെട്ടിയിട്ട് അജ്ഞാതസ്ഥലത്തേക്ക് കൊണ്ടുപോകുകയും മര്‍ദിക്കുകയും അന്വേഷണം തടസ്സപ്പെടുത്തുകയും ചെയ്തതിന് മൂന്നുപട്ടാളക്കാര്‍ക്ക് ഇസ്രാഈല്‍ പട്ടാളകോടതി ശിക്ഷ വിധിച്ചു. രണ്ടുപേര്‍ക്ക് രണ്ടുമാസവും ഒരാള്‍ക്ക് 40 ദിവസത്തേക്കുമാണ് തടവ്. പല കേസുകളും തേച്ചുമായ്ച്ചുകളയുന്നതിനിടെ വലിയ അന്താരാഷ്ട്രമനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധം കനത്തതോടെയാണ് ഈ പൊടിക്കൈ. പ്രതിവര്‍ഷം 200 ഓളം ഫലസ്തീനികളാണ് ഇസ്രാഈല്‍ നരനായാട്ടില്‍ കൊല്ലപ്പെടുന്നത്.
News
ട്രംപ് ഭരണകൂടത്തില്‍ നിന്ന് പടിയിറങ്ങി ഇലോണ്‍ മസ്‌ക്
ഡോണള്‍ഡ് ട്രംപിന്റെ ബില്ലിനെ വിമര്‍ശിച്ചാണ് മസ്‌ക് പടിയിറങ്ങുന്നത്.

ട്രംപ് ഭരണകൂടത്തില്‍ നിന്ന് പടിയിറങ്ങി വ്യവസായി ഇലോണ്‍ മസ്‌ക്. ഡോജ് വകുപ്പില്‍ നിന്നാണ് മസ്‌ക് പടിയിറങ്ങുന്നത്. ഫെഡറല്‍ ഗവണ്‍മെന്റിന്റെ ചെലവ് ചുരുക്കുന്നതിനായി നിയോഗിച്ച ഡോജിന്റെ നേതൃത്വം തന്നെ ഏല്‍പ്പിച്ച ട്രംപിനോട് മസ്‌ക് നന്ദി പറഞ്ഞു. എക്‌സിലൂടെയാണ് യു.എസ് ഭരണകൂടത്തില്‍ നിന്ന് പടിയിറങ്ങുന്ന വിവരം മസ്‌ക് അറിയിച്ചത്.
പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരനായി ജനുവരിയിലാണ് മസ്‌ക് ചുമലയേറ്റെടുക്കുന്നത്. വര്‍ഷത്തില്‍ 130 ദിവസം ജോലി ചെയ്യാനാണ് മസ്‌കിന് അനുമതിയുണ്ടായിരുന്നത്. മെയിലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്. ഡോണള്‍ഡ് ട്രംപിന്റെ ബില്ലിനെ വിമര്‍ശിച്ചാണ് മസ്‌ക് പടിയിറങ്ങുന്നത്.
ഡോണാള്‍ഡ് ട്രംപിന്റെ ബജറ്റ് ബില്ലില്‍ മസ്‌കിന് കടുത്ത പ്രതിഷേധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് ഡോജില്‍ നിന്നും മസ്‌ക് പടിയിറങ്ങുകയാണെന്ന് അറിയിച്ചിരിക്കുന്നത്.
ഫെഡറല്‍ കമ്മി വര്‍ധിപ്പിക്കുകയും ഡോജിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതാണ് ട്രംപിന്റെ പുതിയ ബില്ലെന്നാണ് മസ്‌കിന്റെ അഭിപ്രായം. എന്നാല്‍, ബില്ലിനെ മനോഹരമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
GULF
ഖത്തറില്‍ പൊടിക്കാറ്റ്; വേനല്‍ ചൂട് കടുക്കും; മുന്നറിയിപ്പ്
. കടലില്‍ പോകുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഖത്തറില്‍ വേനല്‍ ചൂട് കനക്കുന്നു. നാളെ മുതല്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റ് കനക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ച കുറയുമെന്നും, വരുന്ന ആഴ്ചയും സമാന കാലാവസ്ഥ തുടരുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കടലില്‍ പോകുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നു മാത്രമേ പിന്തുടരാന്‍ പാടുള്ളുവെന്നും അധികൃതര്‍ അറിയിച്ചു. ഖത്തറില്‍ ജൂണ്‍ ഒന്ന് മുതല്‍ ഉച്ചകഴിയും വരെ പുറം ജോലികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
kerala
‘തനിക്കെതിരായ സംഘപരിവാര്‍ ആക്രമണം കുറച്ച് നാള്‍ തുടരും, മടുക്കുമ്പോള്‍ നിര്‍ത്തിക്കോളും’: റാപ്പര്‍ വേടന്‍

കൊച്ചി: തനിക്കെതിരായ സംഘപരിവാർ ആക്രമണം കുറച്ച് നാൾ തുടരുമെന്നും അവർക്ക് മടുക്കുമ്പോൾ നിർത്തിക്കൊള്ളുമെന്നും വേടൻ. നാല് വർഷം മുമ്പുള്ള പാട്ടിനെതിരെയാണ് എൻഐഎക്ക് പരാതി നൽകിയിരിക്കുന്നത്. NIA ക്ക് നൽകിയ പരാതി വൈകിയെന്നാണ് തോന്നുന്നതെന്നും വേടൻ പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണിത്. ആ വിശ്വാസത്തിലാണ് പാട്ട് ചെയ്തത്. അത് ഇനിയും തുടരും. എതിർക്കുന്ന രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവർ പോലും വ്യക്തിപരമായി വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്.
തുഷാർ വെള്ളാപ്പള്ളിയുടെ പിന്തുണയുടെ കാരണം അറിയില്ലെന്നും പഞ്ചായത്ത് തെരുഞ്ഞെടുപ്പൊക്കെ വരുവല്ലെയെന്നും കൂട്ടിച്ചേർത്തു. കേസുകൾവന്നത് പരിപാടിയെ ബാധിച്ചിട്ടുണ്ട്. അത് മറികടക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോടനാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിൽ വെച്ചാണ് വേടൻ മാധ്യമങ്ങളെ കണ്ടത്. നാല് വർഷം മുമ്പ് പാടിയ പാട്ടിന്റെ പേരിൽ വേടനെതിരെ ബിജെപി പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാറാണ് എൻഐഎക്ക് പരാതി നൽകിയത്.
പുല്ലിപ്പല്ല് കേസിലെ വിവാദത്തിൽ റേഞ്ച് ഓഫീസറെ വനംവകുപ്പ് നേരത്തെ സ്ഥലംമാറ്റി. കേസന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ മുന്‍പാകെ വിവരിച്ച കോടനാട് റേഞ്ച് ഓഫീസര്‍ അധീഷീനെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റിയത്.
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
News3 days ago
പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താനൊരുങ്ങി ബ്രിട്ടന്
-
GULF3 days ago
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു