Connect with us

News

ഫലസ്തീന്‍കാരനോട് ക്രൂരത: ഇസ്രാഈല്‍ പട്ടാളക്കാര്‍ക്ക് തടവ്

പ്രതിവര്‍ഷം 200 ഓളം ഫലസ്തീനികളാണ് ഇസ്രാഈല്‍ നരനായാട്ടില്‍ കൊല്ലപ്പെടുന്നത്.

Published

on

ഫലസ്തീന്‍ യുവാവിനെ ജീപ്പില്‍ കെട്ടിയിട്ട് അജ്ഞാതസ്ഥലത്തേക്ക് കൊണ്ടുപോകുകയും മര്‍ദിക്കുകയും അന്വേഷണം തടസ്സപ്പെടുത്തുകയും ചെയ്തതിന് മൂന്നുപട്ടാളക്കാര്‍ക്ക് ഇസ്രാഈല്‍ പട്ടാളകോടതി ശിക്ഷ വിധിച്ചു. രണ്ടുപേര്‍ക്ക് രണ്ടുമാസവും ഒരാള്‍ക്ക് 40 ദിവസത്തേക്കുമാണ് തടവ്. പല കേസുകളും തേച്ചുമായ്ച്ചുകളയുന്നതിനിടെ വലിയ അന്താരാഷ്ട്രമനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധം കനത്തതോടെയാണ് ഈ പൊടിക്കൈ. പ്രതിവര്‍ഷം 200 ഓളം ഫലസ്തീനികളാണ് ഇസ്രാഈല്‍ നരനായാട്ടില്‍ കൊല്ലപ്പെടുന്നത്.

News

മഴ വില്ലനായി; ഐപിഎല്‍ ഫൈനല്‍ നാളത്തേക്ക് മാറ്റി

നാളെ കൃത്യം 7:30 മണിക്ക് മത്സരം തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

Published

on

ഐപിഎല്‍ ഫൈനല്‍ നാളത്തേക്ക് മാറ്റി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കനത്ത മഴ തുടരുന്നതാണ് കാരണം. നാളെ കൃത്യം 7:30 മണിക്ക് മത്സരം തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്.

 

 

Continue Reading

kerala

മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ തീപിടുത്തം അഴിമതിയുടെ തെളിവ് നശിപ്പിക്കാന്‍: വി.ഡി സതീശന്‍

തെളിവ് നശിപ്പിക്കാന്‍ ബോധപൂര്‍വം ഇവ സംഭരിച്ചു വച്ചതാണോയെന്ന സംശയവുമുണ്ട്.

Published

on

അഴിമതിയുടെയും കെടുകാര്യസ്ഥതയുടേയും കൂത്തരങ്ങായി മാറിയ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ (കെ.എം.എസ്.സി.എല്‍) അഴിമതിയുടെ തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടിയുള്ള ഗൂഡനീക്കങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

കോവിഡ് കാലത്ത് കോടികളുടെ ക്രമക്കേടുകള്‍ നടന്ന കെ.എം.എസ്.സി.എല്ലില്‍ അഴിമതി തുടരുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. ലോകായുക്തയും, എ.ജിയും സര്‍ക്കാരിന്റെ സാമ്പത്തിക പരിശോധന വിഭാഗവും ഉള്‍പ്പെടെ അന്വേഷണം നടത്തുമ്പോഴാണ് വീണ്ടും കോടികളുടെ അഴിമതി നടത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ ഭരണ നേതൃത്വത്തിന്റെ ഒത്താശയോടെയാണ് അഴിമതി നടക്കുന്നത്. കോവിഡ് കാലത്ത് ഉയര്‍ന്ന നിരക്കില്‍ പി.പി.ഇ കിറ്റ് ഉള്‍പ്പെടെയുള്ളവ വാങ്ങിയതിന്റെ മറവില്‍ നടത്തിയ അഴിമതിയ്ക്ക് മുഖ്യമന്ത്രിയാണ് അംഗീകാരം നല്‍കിയതെന്നതിന്റെ രേഖകള്‍ പുറത്തുവന്നതാണ്. കോവിഡ് കാലത്ത് വാങ്ങിയ സാധനങ്ങള്‍ അടക്കം കത്തി നശിക്കുമ്പോള്‍ അത് മുഖ്യമന്ത്രിയെയും മന്ത്രിമാരേയും രക്ഷിക്കാനുള്ള ശ്രമമാണെന്ന് വേണം കരുതാന്‍ അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ കെ.എം.എസ്.സി.എല്‍ ഗോഡൗണുകള്‍ക്ക് തീപിടിച്ചതിലൂടെ അഴിമതിയുടെ തെളിവുകള്‍ ഇല്ലാതാക്കാനാണെന്ന് വ്യക്തം. തീപിടിച്ച ബീച്ചിങ് പൗഡര്‍ വാങ്ങിയതില്‍ പോലും അഴിമതിയുണ്ടെന്നാണ് മനസിലാകുന്നത്. ക്ലോറിന്‍ അളവ് 30 ശതമാനമുള്ള ബ്ലീച്ചിങ് പൗഡര്‍ വാങ്ങാനാണ് ആദ്യ ടെന്‍ഡര്‍ ക്ഷണിച്ചത്. എന്നാല്‍ തീപിടിച്ചിരിക്കുന്ന ബ്ലീച്ചിങ് പൗഡറിന്റെ വീര്യം 60 ശതമാനത്തില്‍ കൂടുതലാണെന്നാണ് വിവരം.

ടെന്‍ഡര്‍ ഇല്ലാതെ വാങ്ങിയ ബ്ലീച്ചിങ് പൗഡറാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് വ്യക്തമാകുന്നത്. തെളിവ് നശിപ്പിക്കാന്‍ ബോധപൂര്‍വം ഇവ സംഭരിച്ചു വച്ചതാണോയെന്ന സംശയവുമുണ്ട്.ചൂട് കൂടിയാണ് കത്തുന്നതെങ്കില്‍ ചൂട് ഏറ്റവും കുറഞ്ഞ രാത്രി മാത്രം ബ്ലീച്ചിങ് പൗഡര്‍ കത്തുന്നതെങ്ങിനെ? കാലപ്പഴക്കം ചെല്ലുന്തോറും ക്ലോറിന്റെ അളവ് കുറയുമെന്നതാണ് വസ്തുത. അങ്ങിനെയെങ്കില്‍ വാങ്ങിയ സമയത്ത് കത്താതെ ഇപ്പോള്‍ കത്തുനന്നതെങ്ങിനെ? തെളിവുകള്‍ എല്ലാം നശിപ്പിച്ച ശേഷം ബ്ലീച്ചിങ് പൗഡര്‍ മടക്കി നല്‍കാനുള്ള നാടകമാണ് ഇപ്പോള്‍ നടക്കുന്നത്. മുന്‍ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയുടെയും അറിവോടെ നടന്ന അഴിമതിയുടെ തെളിവുകള്‍ ഇല്ലാതാക്കാന്‍ നടക്കുന്ന വലിയ ഗൂഡാലോചനയാണ് തീപിടിത്തത്തിന് പിന്നില്‍ അദ്ദേഹം കൂട്ടിചേര്‍ത്തു.

 

 

Continue Reading

News

കൊല്ലപ്പെട്ടത് നരഭോജികളെന്ന്; യു.എസില്‍ മാതാപിതാക്കളെ കൊലപ്പെടുത്തി 18കാരന്‍

മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും വെടിവെച്ചു കൊലപ്പെടുത്തി 18കാരന്‍.

Published

on

വാഷിങ്ടണ്‍: മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും വെടിവെച്ചു കൊലപ്പെടുത്തി 18കാരന്‍. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. സസാര്‍ ഒലാള്‍ഡെയാണ് അഞ്ചു വയസ്സുകാരന്‍ സഹോദരനെ ഉള്‍പ്പെടെ ദാരുണമായി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവര്‍ നരഭോജികളാണെന്നും അവര്‍ തന്റെ മാംസം ഭക്ഷിക്കാന്‍ ശ്രമിച്ചുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

കുടുംബത്തെ വെടിവെച്ച് കൊലപ്പെടുത്തിയെന്നും താന്‍ ജീവനൊടുക്കാന്‍ പോവുകയാണെന്നും പ്രതി തന്നെയാണ് പൊലീസിനെ അറിയിച്ചത്. പരിശോധനയില്‍ നാലു മൃതദേഹങ്ങളും ശുചിമുറിയില്‍ കണ്ടെത്തുകയായിരുന്നു. വീടിന്റെ പല ഭാഗങ്ങളില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം ശുചിമുറിയില്‍ കൊണ്ടിടുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

Continue Reading

Trending