Connect with us

News

ഇന്ത്യ-വിന്‍ഡീസ്; ഒന്നാം ടെസ്റ്റിന് ഇന്ന് തുടക്കം

പുതിയ സീസണിലെ ആദ്യ പരമ്പര എന്ന നിലയില്‍ ഇന്ത്യക്ക് കാര്യമായ വെല്ലുവിളിയില്ല.

Published

on

റോസേവു:ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പുതിയ സീസണിന് തുടക്കമിട്ട്, രണ്ട് സീസണുകളില്‍ കൈവിട്ട ലോക കിരീടം ഒരിക്കലെങ്കിലും വാങ്ങണമെന്ന പ്രതീക്ഷയില്‍ ഇന്ത്യ ഇന്ന് വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റിനിറങ്ങുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സീസണില്‍ ഇത് വരെ മെച്ചപ്പെട്ട പ്രകടനങ്ങളാണ് ഇന്ത്യ രണ്ട് സീസണുകളില്‍ നടത്തിയത്. പക്ഷേ ഫൈനല്‍ കടമ്പ കടക്കാനായില്ല. ആദ്യം ന്യുസിലന്‍ഡിനോട് തോറ്റു. കഴിഞ്ഞ മാസം ഓസ്‌ട്രേലിയക്കാരോടും ഫൈനലില്‍ തോറ്റു.

പുതിയ സീസണിലെ ആദ്യ പരമ്പര എന്ന നിലയില്‍ ഇന്ത്യക്ക് കാര്യമായ വെല്ലുവിളിയില്ല. വിന്‍ഡീസ് ദുര്‍ബലരാണ്. പക്ഷേ പോയിന്റ് സമ്പ്രദായമായതിനാല്‍ വലിയ വിജയത്തിന് കൂടുതല്‍ പോയിന്റുണ്ട്. ക്രെയിഗ് ബ്രാത്ത്‌വെയിറ്റ് നയിക്കുന്ന വിന്‍ഡീസ് സംഘത്തെ എളുപ്പത്തില്‍ തോല്‍പ്പിക്കുന്നതിനൊപ്പം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഏകദിന ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള ഒരുക്കത്തിനും ടെസ്റ്റ്, ഏകദിന, ടി-20 പരമ്പര ഗുണകരമാവുകയും വേണം. രാത്രി 7-30 മുതലാണ് കളിയാരംഭിക്കുന്നത്. ഇന്ത്യന്‍ സംഘത്തില്‍ അനുഭവ സമ്പന്നര്‍ക്കൊപ്പം യുവതാരങ്ങളുമുണ്ട്. ബൗളിംഗില്‍ മുഹമ്മദ് സിറാജിനൊപ്പം നായകന്‍ രോഹിത് ശര്‍മ ആര്‍ക്കെല്ലാം അവസരം നല്‍കുമെന്നാണ് അറിയേണ്ടത്. നവദീപ് സെയ്‌നി, മുകേഷ് കുമാര്‍ തുടങ്ങിയവരില്‍ ആരെങ്കിലും കളിക്കാനാണ് സാധ്യത. പുതിയ പന്ത് പങ്കിടുക സിറാജിനൊപ്പം ഷാര്‍ദ്ദൂല്‍ ഠാക്കൂറായിരിക്കും. ബാറ്റര്‍മാരില്‍ രോഹിതിനൊപ്പം ശുഭ്മാന്‍ ഗില്‍, വിരാത് കോലി, വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനേ എന്നിവര്‍ ഉറപ്പാണ്.

More

ഹജ്ജ് വളണ്ടിയർ കമ്മിറ്റി രൂപീകരിച്ചു

‘തണലായി ഞങ്ങളുണ്ട് നിങ്ങളോടൊപ്പം’എന്ന ശീർഷകത്തിൽ ഈ വർഷം അല്ലാഹുവിന്റെ അതിഥികളായി വരുന്ന ഹാജിമാർക്ക് സേവനം ചെയ്യുന്നതിനായി വളണ്ടിയർ കോർ രൂപീകരിച്ചു.

Published

on

ദമ്മാം : ‘തണലായി ഞങ്ങളുണ്ട് നിങ്ങളോടൊപ്പം’എന്ന ശീർഷകത്തിൽ ഈ വർഷം അല്ലാഹുവിന്റെ അതിഥികളായി വരുന്ന ഹാജിമാർക്ക് സേവനം ചെയ്യുന്നതിനായി വളണ്ടിയർ കോർ രൂപീകരിച്ചു. ഐ സി. എഫ്- ആർ. എസ്. സി ദമ്മാം സെന്ട്രലിന് കീഴിലാണ് കമ്മിറ്റി രൂപീകരിച്ചത്.

ദമ്മാം ഐ. സി. എഫ് ഹാളിൽ നടന്ന സംഗമം icf ഇന്റർനാഷണൽ സെക്രട്ടറി സലീം പാലച്ചിറ ഉദ്ഘാടനം ചെയ്തു. വളണ്ടിയർ കോർ അംഗങ്ങളായി, ശംസുദ്ധീൻ സഅദി (ചെയർമാൻ),ഈദ് പുഴക്കൽ (ജ.കൺവീനർ),അബ്ബാസ് തെന്നല(കോർഡിനേറ്റർ),മുനീർ തോട്ടട (ഫി.കൺവീനവർ) അബ്ദുൽ ഹസീബ് മിസ്ബാഹി,സലീം സഅദി (വൈ. ചെയർമാൻ),ആഷിഖ് ആലപ്പുഴ, അർഷാദ് കണ്ണൂർ  (ജോ. കൺവീനർ ) എന്നിവരെ തെരഞ്ഞെടുത്തു.അബ്ബാസ് തെന്നല സ്വാഗതവും സഈദ് പുഴക്കൽ നന്ദിയും പറഞ്ഞു.

Continue Reading

crime

കാറഡുക്ക സഹകരണ സൊസെെറ്റി തട്ടിപ്പ്; മൂന്ന് പേർ അറസ്റ്റില്‍

കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശി അനില്‍ കുമാര്‍, ഏഴാംമൈല്‍ സ്വദേശി ഗഫൂര്‍ ബേക്കല്‍, മൗവ്വല്‍ സ്വദേശി ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. സൊസൈറ്റിയില്‍ നിന്ന് രതീശന്‍ കടത്തിക്കൊണ്ട് പോയ സ്വര്‍ണ്ണം പണയം വച്ചത് ഇവരാണെന്ന് പൊലീസ് കണ്ടെത്തി.

Published

on

സിപിഎം നിയന്ത്രണത്തിലുള്ള കാസറകോട് കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പില്‍ 3 പേര്‍ അറസ്റ്റില്‍. മുഖ്യപ്രതിയായ കെ. രതീശന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാട് പങ്കാളികളാണ് പിടിയിലായത്.

കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശി അനില്‍ കുമാര്‍, ഏഴാംമൈല്‍ സ്വദേശി ഗഫൂര്‍ ബേക്കല്‍, മൗവ്വല്‍ സ്വദേശി ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. സൊസൈറ്റിയില്‍ നിന്ന് രതീശന്‍ കടത്തിക്കൊണ്ട് പോയ സ്വര്‍ണ്ണം പണയം വച്ചത് ഇവരാണെന്ന് പൊലീസ് കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

സൊസൈറ്റി സെക്രട്ടറി രതീശന്‍ നടത്തിയ ബാങ്ക് ഇടപാട് പൊലീസ് പരിശോധിച്ചിരുന്നു. ഇവര്‍ക്ക് തുക കൈമാറിയ ബാങ്ക് ഇടപാടിന്റെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

ഇതിനിടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി കെ.രതീശന്‍ ബെംഗളൂരുവില്‍ രണ്ട് ഫ്‌ലാറ്റുകളും, മാനന്തവാടിയില്‍ ഭൂമിയും വാങ്ങിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായും കണ്ടെത്തി. ഒളിവില്‍ കഴിയുന്ന രതീശനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

Continue Reading

india

ഗുജറാത്തില്‍ അമിത്ഷാക്ക് തിരിച്ചടി; സഹകരണ സ്ഥാപന തലപ്പത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥി തോറ്റു

ബി.ജെ.പിയുടെ സഹകരണ സെല്‍ കോര്‍ഡിനേറ്റര്‍ ബിപിന്‍ പട്ടേലാണ് പരാജയപ്പെട്ടത്.

Published

on

ഗുജറാത്തിലെ പ്രമുഖ സഹകരണ സ്ഥാപനമായ ഇഫ്‌കോയുടെ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ അമിത് ഷായുടെ സ്ഥാനാര്‍ത്ഥിക്ക് തോല്‍വി. ബി.ജെ.പിയുടെ സഹകരണ സെല്‍ കോര്‍ഡിനേറ്റര്‍ ബിപിന്‍ പട്ടേലാണ് പരാജയപ്പെട്ടത്. ഗുജറാത്തിലെ മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന ജയേഷ് റഡാദിയയാണ് വിജയിച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് ഗുജറാത്ത് ബി.ജെ.പിയില്‍ ഉടലെടുത്ത വിഭാഗീയതയുടെ ഭാഗമായാണ് അമിത്ഷായും സംസ്ഥാന ബി.ജെ.പി അധ്യക്ഷനും പിന്തുണച്ച സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. റഡാദിയയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ വേണ്ടി അമിത് ഷാ റഡാദിയയുടെ വീട്ടിലെത്തി കണ്ടിരുന്നെങ്കിലും അദ്ദേഹം സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍ അമിത്ഷായുടെ സ്ഥാനാര്‍ത്ഥി ബിപിന്‍ പട്ടേലിന് വേണ്ടി നേരിട്ടിറങ്ങിയിരുന്നെങ്കിലും വലിയ ഭൂരിപക്ഷത്തിന് എതിര്‍സ്ഥാനാര്‍ത്ഥി ജയിക്കുകയാണുണ്ടായത്. ഇതോടെ ഗുജറാത്തിലെ ബി.ജെ.പിയില്‍ രൂപപ്പെട്ട വിഭാഗീയത കൂടുതല്‍ രൂക്ഷമായിരിക്കുകയായണ്.

ഇഫ്‌കോ പ്രസിഡന്റും മുന്‍ എം.പിയുമായ ദിലീപ് സംഗാനിയുടെ പിന്തുണ ജയേഷ് റഡാദിയക്കുണ്ടായിരുന്നു. റഡാദിയക്ക് 113 വോട്ടും അമിത്ഷായുടെ സ്ഥാനാര്‍ത്ഥി ബിപിന്‍ പട്ടേലിന് 64 വോട്ടുകളുമാണ് ലഭിച്ചത്. സൗരാഷ്ട്ര മേഖലയിലെ കാര്‍ഷിക സഹകരണ സംഘങ്ങളാണ് റഡാദിയയെ പിന്തുണച്ചത്. ഈ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് അമിത് ഷാ ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കളോടുള്ള പ്രതിഷേധം വോട്ടുകളില്‍ പ്രതിഫലിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending