Connect with us

india

ഹിമാചലില്‍ നാശം വിതച്ച് മഴ; മരണം 41 കടന്നു

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.

Published

on

ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും നാശം വിതച്ച് മഴ. കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശില്‍ മരിച്ചവരുടെ എണ്ണം 41 ആയി എന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു അറിയിച്ചു. സംസ്ഥാനത്തുടനീളം മഴ തുടരുകയാണ്. ഇത് മണ്ണിടിച്ചിലിലേക്കും പാലങ്ങള്‍ തകരുന്നതിലേക്കും നയിച്ചു. നദികളില്‍ ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.

മഴക്കെടുതിയില്‍ ഹിമാചലിലെ ജാദോണ്‍ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ ഏഴംഗങ്ങളാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഷിംലയിലെ സമ്മര്‍ഹില്‍ ഭാഗത്ത് കനത്ത മഴയില്‍ ക്ഷേത്രം തകര്‍ന്ന് 9 പേര്‍ മരിച്ചു. അപകടം നടക്കുമ്പോള്‍ ഏതാണ്ട് 50 പേര്‍ ക്ഷേത്രത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ബനാല്‍ ഗ്രാമത്തില്‍ മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ മരിച്ചു. കാലാവസ്ഥ മോശമായി തുടരുന്നതിനാല്‍ ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

സംസ്ഥാനത്തുടനീളമുള്ള 621 റോഡുകളാണ് മഴയില്‍ തകര്‍ന്നത്. ഹാമിര്‍പുര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 48 മണിക്കൂറായി തുടര്‍ച്ചയായി മഴ പെയ്യുകയാണ്. മഴയും മണ്ണിടിച്ചിലും വന്‍തോതിലുള്ള കൃഷിനാശത്തിനും കാരണമായി. ജൂണില്‍ സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിലും റോഡപകടങ്ങളിലും 257 പേരാണ് മരിച്ചത്. 7,020 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. മഴ തുടരുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

india

ആസ്തി 91 കോടി, 50 LIC പോളിസികള്‍, എട്ട് ക്രിമിനല്‍ കേസുകള്‍; വിവരങ്ങള്‍ പുറത്ത്‌വിട്ട് കങ്കണ റണൗട്ട്

ബാന്ദ്രയിലെ അപാര്‍ട്‌മെന്റിന് മാത്രം 23.98 കോടി രൂപ വില വരും

Published

on

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മണ്ഡി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കങ്കണ റണൗട്ടിന്റെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് താരം സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് താരം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ആകെ 91 കോടിയിലധികം രൂപയുടെ ആസ്തി തനിക്കുണ്ട് എന്നാണ് കങ്കണ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

8.7 കോടി ജംഗമ സ്വത്തുക്കളും 62.9 കോടി സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടെ 91.5 കോടി രൂപയിലധികം ആസ്തി, 5 കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോ വെള്ളിയും 3 കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും സ്വത്തില്‍ ഉണ്ട്. കൂടാതെ മൂന്നു ആഢംബര കാറുകളും കണക്കിലുണ്ട്. 98 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ലു, 58 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെന്‍സ്, 3.91 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് മേബാക്ക് എന്നിവയാണ് താരത്തിന്റെ ആഢംബര കാറുകള്‍. കങ്കണയുടെ പേരില്‍ 50 എല്‍ ഐസി പോളിസികളുണ്ട്.

മുംബൈയില്‍ മൂന്നു ഫ്‌ളാറ്റുകളും മണാലിയില്‍ ഒരു ബംഗ്ലാവും ഉണ്ട്. ബാന്ദ്രയിലെ അപാര്‍ട്‌മെന്റിന് മാത്രം 23.98 കോടി രൂപ വില വരും. മണാലിയിലെ വസതിയുടെ മൂല്യം 7.97 കോടി രൂപയാണ്. കങ്കണയുടെ പേരില്‍ 8 ക്രിമിനല്‍ കേസുകളുണ്ട്. ഇതില്‍ മൂന്നെണ്ണം മതവികാരം വ്രണപ്പെടുത്തിയെന്ന കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 12-ാം ക്ലാസ് വിദ്യാഭ്യാസമാണ് നാമനിര്‍ദേശപത്രികയില്‍ കങ്കണ റണൗട്ട് നല്‍കിയിരിക്കുന്നത്. ജൂണ്‍ ഒന്നിന് മാണ്ഡിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് ആണ് കങ്കണ റണൗട്ടിന്റെ എതിര്‍ സ്ഥാനാര്‍ഥി. അമ്മയ്ക്കും സഹോദരിക്കുമൊപ്പമെത്തി ഇന്നലെയാണ് കങ്കണ റണൗത്ത് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

Continue Reading

india

‘ഒരു ക്യത്രിമവും അനുവദിക്കില്ല’; ബൂത്ത് ഏജന്റുമാര്‍ക്ക് ഇ.വി.എം പരിശീലനവുമായി ഡല്‍ഹി കോണ്‍ഗ്രസ്

ഒരു തരത്തിലുമുളള ക്യത്രിമം കാണിക്കാതിരിക്കാനും ഇതിന്റെ പേരില്‍ ഒരു വോട്ട് പോലും നഷ്ട പ്പെടുന്നത് ഒഴിവാക്കാനുമാണ് കോണ്‍ഗ്രസിന്റെ മുന്‍കരുതല്‍

Published

on

ന്യുഡല്‍ഹി: ബൂത്ത് ലെവല്‍ ഏജന്റുമാരെ ഇലക്രേടാണിക് വോട്ടിങ് മെഷീന്റെ ഇ.വി.എം പ്രവര്‍ത്തനം പഠിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇതിനായി പരിശീലനം ലഭിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ ഡല്‍ഹി കോണ്‍ഗ്രസ് ഒരുക്കിക്കഴിഞ്ഞു. ഇവരാണ് ബൂത്തിലിരിക്കുന്ന ഏജന്റുമാര്‍ക്ക് ഇവിഎമ്മിന്റെ സാധാരണ നിലയിലുളള പ്രവര്‍ത്തനം എങ്ങനെയെന്ന് മനസിലാക്കി കൊടുക്കുക.

ഒരു തരത്തിലുമുളള ക്യത്രിമം കാണിക്കാതിരിക്കാനും ഇതിന്റെ പേരില്‍ ഒരു വോട്ട് പോലും നഷ്ട പ്പെടുന്നത് ഒഴിവാക്കാനുമാണ് കോണ്‍ഗ്രസിന്റെ മുന്‍കരുതല്‍. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഡല്‍ഹി കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി ഡിസിസി ഓഫീസിലൊരുക്കിയ വാര്‍ റൂമിലാണ് ഈ യൂണിറ്റിന്റെ പ്രവര്‍ത്തനവും.

ലോക്‌സഭാ തെരഞ്ഞടപ്പിന്റെ ക്യാമ്പയിനും മറ്റു പരിപാടികളുമെല്ലാം ഇവിടെ നിന്ന് തന്നെയാണ് നിയന്ത്രിക്കുന്നത്. ബൂത്ത് ലെവല്‍ ഏജന്റുമാരുടെ ലിസ്റ്റ് സ്‌കാന്‍ ചെയ്ത്, ഓരോരുത്തരെയും വിളിച്ച് ഇ.വി.എമ്മുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമായി പറഞ്ഞുക്കൊടുക്കുന്നതാണ് രീതി.

ഇവിഎമ്മുമായി ബന്ധപ്പെട്ട് ”പ്രശ്‌നങ്ങള്‍” കോണ്‍ഗ്രസ് നേരത്തെ ഉന്നയിക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ തെരഞ്ഞടുപ്പ് പ്രകടനപത്രികയിലും ഇവിഎമ്മിനെക്കുറിച്ച് വോട്ടിങ് രീതി ഇ.വി.എം വഴിയായിരിക്കുമെങ്കിലും മെഷീന്‍ വഴി ലഭിക്കുന്ന സ്ലിപ് പരിശോധിക്കാനും ബോക്‌സില്‍ നി ക്ഷേപിക്കാനും അവസരം ഒരുക്കും എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

ഇവിഎമ്മുകള്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം ചേരണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ജനുവരിയില്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രേമശ്, മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ക്ക് കത്തെഴുതിയിരുന്നു. അതേസമയം വോട്ടിങ് യന്ത്രത്തിന്റെ ഹാക്കിങ്ങിനോ അട്ടിമറിക്കാനൊ തെളിവില്ലെന്ന് അടുത്തിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മെയ് 25ന് നടക്കുന്ന ആറാം ഘട്ടത്തിലാണ് ഡല്‍ഹിയിലെ തെരഞ്ഞടുപ്പ്.

Continue Reading

india

‘ബിജെപി ഭരണത്തിൽ ഏറ്റവും വേദനിപ്പിക്കപ്പെട്ടത് കർഷകർ, ഇന്ത്യ സഖ്യം കർഷകരുടെ കടങ്ങൾ എഴുതിത്തള്ളും’: രാഹുൽ ഗാന്ധി

ജി എസ് ടി ഭേദഗതി ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു

Published

on

ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മ്മിക്കും എന്ന് പറഞ്ഞു പാലിച്ചില്ല. കൊവിഡ് വന്നപ്പോള്‍ ഒരുപാട് പേര്‍ വഴിയില്‍ മരിച്ചുവീണു. ഓക്‌സിജനും വെന്റിലേറ്ററും ലഭിച്ചില്ല. അപ്പോള്‍ നരേന്ദ്രമോദി കയ്യടിക്കാന്‍ പറഞ്ഞു. കയ്യടി കൊണ്ടാ പ്രയോജനമില്ലെന്ന് കണ്ടപ്പോള്‍ മൊബൈല്‍ ലൈറ്റ് തെളിയിക്കാന്‍ പ്രധാനമന്ത്രി പറഞ്ഞു.

ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. ചരിത്രത്തിലാദ്യമായി ഈ തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം. റാണി ലക്ഷ്മിഭായിയുടെ കര്‍മ്മഭൂമിയില്‍ താന്‍ ഉറപ്പു നല്‍കുന്നു. നരേന്ദ്രമോദിയും ആര്‍എസ്എസും എന്നല്ല ലോകത്തിലെ ഒരു ശക്തിയെയും ഈ ഭരണഘടന തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഹരിയനയില്‍ അരവിന്ദ് കേജ്രിവാളിന്റെ റോഡ് ഷോ ആരംഭിച്ചു. വരുന്ന ജൂലൈയില്‍ ജാന്‍സിയിലെ ആളുകള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുമ്പോള്‍, 8500 രൂപ വന്നിട്ടുണ്ടാകും. ബിജെപി ഭരണത്തില്‍ ഏറ്റവും വേദനിപ്പിക്കപ്പെട്ടിട്ടുള്ളത് കര്‍ഷകര്‍. അതിനാല്‍ ഇന്ത്യ സഖ്യത്തിന്റെ സര്‍ക്കാര്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും.

നരേന്ദ്രമോദി യുവാക്കളോട്, അഴുക്ക് ചാലില്‍ നിന്നും പൈപ്പിട്ട ഗ്യാസ് എടുത്ത് പക്കോഡ ഉണ്ടാക്കി വില്‍ക്കാന്‍ പറഞ്ഞു. ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ കോടിക്കണക്കിന് യുവാക്കളെയും കോടിക്കണക്കിന് സ്ത്രീകളെയും ലക്ഷാധിപതികള്‍ക്കും. ജി എസ് ടി ഭേദഗതി ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

അഗ്‌നി വീര്‍ പദ്ധതി ചവറ്റുകുട്ടയില്‍ എറിയും. ബുന്ദേല്‍ഖണ്ഡില്‍ പ്രതിരോധ ഫാക്ടറി തുടങ്ങും എന്ന് പറഞ്ഞ് മോദി ജനങ്ങളെ വഞ്ചിച്ചു. ഇന്ത്യ സഖ്യത്തിന്റെ സര്‍ക്കാര്‍ വന്നാല്‍ മോദി നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ സൗജന്യ റേഷന്‍ നല്‍കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Continue Reading

Trending