crime

മുംബൈയില്‍ 15 കോടി രൂപയുടെ കൊക്കെയ്‌നുമായി മലയാളി പിടിയില്‍

By webdesk13

August 21, 2023

15 കോടി രൂപയുടെ കൊക്കെയ്‌നുമായി മലയാളി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. സാറ്റ്‌ലി തോമസ്(44) എന്നയാളാണ് അറസ്റ്റിലായത്. 15 കോടി വിലവരുന്ന 1496 ഗ്രാം കൊക്കെയ്‌നാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാഗുകള്‍ പരിശോധിക്കുകയായിരുന്നു.

എത്യോപ്യയില്‍ നിന്ന് എത്തിയ സാറ്റ്‌ലിയില്‍ നിന്ന് മയക്കുമരുന്ന് വാങ്ങാനിരുന്ന ഉ?ഗാണ്ട സ്വദേശിനി നകിരിജ്ജ ആലിസ്(37) നെ പിന്നീട് പിടികൂടി. ഇയാള്‍ നേരത്തേയും മയക്കുമരുന്ന് കടത്തിയതായി ഡിആര്‍ഐ പറഞ്ഞു.