Connect with us

kerala

അങ്ങാടിപ്പുറം മേൽപ്പാല കൈവരിയിലിടിച്ച്​ ലോറി മറിഞ്ഞു

പെരിന്തൽമണ്ണഭാഗത്ത് നിന്നും നാല് വരിയായി കടന്ന് വരുന്ന പാത പെട്ടെന്ന് ചുരുങ്ങുന്നതോടെയാണ് ഇവിടെ വാഹനങ്ങൾ ഇടയ്ക്കിടയ്ക്ക് അപകടത്തിൽ പെടുന്നത്

Published

on

അങ്ങാടിപ്പുറം: പാലക്കാട് – കോഴിക്കോട് ദേശീയ പാതയില്‍ അങ്ങാടിപ്പുറം മേൽപ്പാലത്തിന്റെ കൈവരിയിൽ വാഹനമിടിച്ച് വീണ്ടും അപകടം. പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വന്ന ലോറിയാണ് കഴിഞ്ഞ ദിവസം പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് അപകടത്തില്‍ പെട്ടത്. പെരിന്തൽമണ്ണഭാഗത്ത് നിന്നും നാല് വരിയായി കടന്ന് വരുന്ന പാത പെട്ടെന്ന് ചുരുങ്ങുന്നതോടെയാണ് ഇവിടെ വാഹനങ്ങൾ ഇടയ്ക്കിടയ്ക്ക് അപകടത്തിൽ പെടുന്നത്.

നിരന്ന റോഡിലൂടെ വേഗതയിൽ എത്തുന്ന വാഹനം ഡ്രൈവർമാർ പെട്ടെന്ന് മേൽപ്പാലം കാണുന്നതിനിടെ വെട്ടിച്ചെടുക്കാൻ ശ്രമിക്കുമ്പോഴാണ് മിക്ക അപകടങ്ങളും നടക്കുന്നതെങ്കിലും പരന്നു കിടക്കുന്ന റോഡിലൂടെ തെറ്റായ ദിശയിലൂടെ പാലത്തിലേക്ക് പ്രവേശിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. രാത്രി സമയത്ത് പ്രദേശത്ത് അനുഭവപ്പെടുന്ന വെളിച്ചക്കുറവും പാലത്തിലേക്ക് പ്രവേശിക്കുന്നിടത്ത് സൂചന ബോർഡുകൾ ഇല്ലാത്തതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.

kerala

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

Published

on

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് ജൂണിൽ പരിഗണിക്കും.

Continue Reading

kerala

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 55,000 കടന്നു; ഇന്ന് വർധിച്ചത് 400 രൂപ

ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി.

Published

on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.

കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 54,720 രൂപയായി ഉയർന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 52,440 രൂപയായിരുന്നു.

മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

Continue Reading

kerala

കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ സര്‍ക്കാര്‍; മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി, ദേശീയപാത നിർമ്മാണം അശാസ്ത്രീയം: വി.ഡി. സതീശന്‍

ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

Published

on

കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്‍റെ മുഖമുദ്രയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രണ്ട് ദിവസം മഴപെയ്തതോടെ തലസ്ഥാന നഗരം ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. മഴക്കാല പൂര്‍വ നടപടികളൊന്നും തദ്ദേശ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത ലൈനുകളും ജല വിതരണ പൈപ്പുകളും വിച്ഛേദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും സർക്കാർ അനങ്ങിയില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading

Trending