Culture
മണിയെ പുറത്താക്കിയില്ലെങ്കില്‍ കേരളത്തിലെ സ്ത്രീകള്‍ മുഖ്യമന്ത്രിക്കെതിരെ തെരുവിലിറങ്ങും: എം.കെ മുനീര്‍

മൂന്നാര്‍: കേരളത്തിലെ സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി എം.എം മണി സത്യ പ്രതിജ്ഞ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും. എം.എം മണിയെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കാത്ത പക്ഷം മുഖ്യ മന്ത്രി പിണറായി വിജയനെതിരെ കേരളത്തിലെ സത്രീ സമൂഹം ശക്തമായി പ്രതികരിക്കുമെന്നും പ്രതിപക്ഷ ഉപ നേതാവും മുസ് ലിം ലീഗ് നിയമസഭ പാര്‍ട്ടി ലീഡറുമായ ഡോ. എം.കെ മുനീര്‍ എം.എല്‍.എ പ്രസ്താവിച്ചു. മൂന്നാറിലെ തോട്ടം തൊഴിലാളികളെ അപമാനിച്ച എം.എം മണി മന്ത്രി സ്ഥാനം രാജി വക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ മൂന്നാര്‍ ടൗണില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.എം.എം. മണിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാത്ത പക്ഷം സ്ത്രീകളെ അപമാനിച്ചതിന്റെ പേരില്‍ നടത്തുന്ന സമരം ജനാധിപത്യ കേരളം ഏറ്റെടുക്കും.
സി.പി.എമ്മിന് പറ്റിയ ഒരു തെറ്റും ചരിത്രത്തിലിതുവരേയും തിരുത്തിയിട്ടില്ലെന്ന് പെമ്പിളൈ ഒരുമൈ സമരക്കാര്‍ മനസ്സിലാക്കണം. മന്ത്രി എം.എം മണിയുടെ കാര്യത്തിലും സി.പി.എം ഇപ്പോള്‍ അനുവര്‍ത്തിക്കുന്നത്.ഇതേ നയമാണ്.സ്‌കൂളിന്റെവരാന്തയില്‍ പോലും കയറാത്ത എം.എം മണിഐ.എ.എസുകാരനായ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയക്ക് അയക്കണമെന്ന് പറഞ്ഞതിന്റെ പൊരുളെന്തെന്ന് ജനങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞു. നിരവധി തവണ സി.പി.എം ശകാരിച്ച എം.എം മണിയെ മന്ത്രി സഭയില്‍ സംരക്ഷിച്ചിരുത്തുന്ന പിണറായി വിജയന് ജനാധിപത്യ കേരളം മാപ്പ് നല്‍കില്ല.
മൂന്നാറില്‍ എം.എം മണിയും സഹോദരന്‍ എം.എം ലംബോദരനും നടത്തിയ വന്‍കിട കയ്യേറ്റങ്ങളെ കുറിച്ച് റവന്യൂ വകുപ്പിന് വ്യക്തമായ രേഖകള്‍ ലഭിച്ചിട്ടുണ്ട്.മൂന്നാറിലെ കയ്യേറ്റങ്ങള്‍ അഞ്ചോ പത്തോ സെന്റില്‍ വീടുകളോ കുടിലുകളോ സ്ഥാപിക്കാനായിരുന്നില്ല. ഇവിടെ നടന്നത് വന്‍കിട കയ്യേറ്റങ്ങളാണ്.ഈ കയ്യേറ്റക്കാരെ ഒഴിപ്പിക്കാനും സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കാനും ഏതറ്റം വരെ പോകാനും യു.ഡി.എഫ്. തയ്യാറാണ്.കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമനെ പോലെയുള്ള ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് യു.ഡി.എഫിന്റെ എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നുവെന്നും ഡോ.എം.കെ. മുനീര്‍ പറഞ്ഞു.
യു.ഡി.എഫ്. ദേവികുളം നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.എ മുഹമ്മദ് റിയാദ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രിമാരായ ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, എകെ മണി, മുസ് ലിം ലൂീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലീം, ഡിസിസി പ്രസിഡന്റ് ഇബ്രാിഹീംകുട്ടി കല്ലാര്‍, റോയി കെ പൗലോസ്, അഡ്വ.എസ് അേേശാകന്‍, സി.എം.പി നേതാവ് കെ എ കുര്യന്‍, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍,ജനറല്‍ സെക്രട്ടറി എം.എസ്. മുഹമ്മദ്,പി.പി അസീസ് ഹാജി,എം.എം. ബഷീര്‍, കെ.എം കാദര്‍ കുഞ്ഞ്, എ.എം മീരാന്‍, ജോര്‍ജ്ജ് തോമസ്, ഡി കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി
-
kerala3 days ago
കനത്ത മഴ; കോട്ടയം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
News3 days ago
പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താനൊരുങ്ങി ബ്രിട്ടന്
-
GULF3 days ago
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
-
kerala3 days ago
മഴ ശക്തം; മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്
-
kerala3 days ago
കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി