Connect with us

india

തനിക്ക് കടന്നുപോകാൻ ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് തെലങ്കാന മുഖ്യമന്ത്രി; അകമ്പടി വാഹനങ്ങൾ കുറച്ചു

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളുടെ എണ്ണം 20ല്‍ നിന്ന് ഒമ്പതാക്കി കുറച്ചു.

Published

on

തെലങ്കാനയിലും ഹൈദരാബാദിലും മുഖ്യമന്ത്രി സഞ്ചരിക്കുമ്പോള്‍ ഇനി ട്രാഫിക് നിര്‍ത്തില്ല. താന്‍ സഞ്ചരിക്കുമ്പോള്‍ ഗതാഗതം തടസപ്പെടുത്തരുതെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.

സാധാരണ ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഒരുവിധത്തിലുള്ള അസൗകര്യവും ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഡി.ജി.പി.ക്ക് നിര്‍ദേശം നല്‍കി.

ബന്ധപ്പെട്ട ട്രാന്‍സ്പോര്‍ട്ട്, സെക്യൂരിറ്റി, പ്രോട്ടോകോള്‍ ഉദ്യോഗസ്ഥര്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കും. കൂടാതെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളുടെ എണ്ണം 20ല്‍ നിന്ന് ഒമ്പതാക്കി കുറച്ചു. എന്നാല്‍ മുഖ്യമന്ത്രിക്ക് ഇസഡ് പ്ലസ് സെക്യൂരിറ്റി നിര്‍ബന്ധമായതിനാല്‍ ബുള്ളറ്റ് പ്രൂഫ് കാര്‍ ഉപയോഗിക്കേണ്ടിവരും.

മുഖ്യമന്ത്രി സഞ്ചരിക്കുമ്പോള്‍ ഹൈദരാബാദ് നഗരത്തില്‍ 10-15 മിനിറ്റ് ഗതാഗതം തടസ്പ്പെടാറുണ്ട്. ഇതൊഴിവാക്കാനാണ് മുഖ്യമന്ത്രിയുടെ പുതിയ നിര്‍ദേശം. സാമാന്യ ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസങ്ങളുണ്ടാകാതെ ഒരു ബദല്‍ സംവിധാനം തേടാനും രേവന്ത് നിര്‍ദേശിച്ചിട്ടുണ്ട്.

”ജനങ്ങളിലൊരാളായി അവരുമായി ഇടപഴകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വീട്ടിലിരിക്കാനല്ല, ജനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ച് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും അത് പരിഹരിക്കാനുമാണ് എന്റെ ശ്രമം. അതുകൊണ്ട് ഗതാഗത തടസം പരിഹരിക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ ആലോചിക്കണം”-പൊലീസ് ഉദ്യോഗസ്ഥരോട് രേവന്ത് റെഡ്ഡി നിര്‍ദേശിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഇന്ത്യന്‍ ടീമിന് വിദേശ പരിശീലകന്‍; റിക്കി പോണ്ടിംഗും ഫ്‌ളെമിംഗും പരിഗണനയില്‍

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വിദേശ പരിശീലകര്‍ എത്താന്‍ സാധ്യത. പരിശീലകര്‍ക്ക് വേണ്ടി ഔദ്യോഗികമായി ബിസിസിഐ അപേക്ഷ ക്ഷണിച്ചുവെങ്കിലും ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗും ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങുമാണ് മുന്‍ഗണനാ പട്ടികയിലുള്ളത്.

ഇരുവരും നീണ്ട കാലമായി ഇന്ത്യയില്‍ പരിശീലക റോളിലുള്ളരാണ്. ഫ്‌ളെമിംഗ്
ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും റിക്കി പോണ്ടിംഗ് ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പവുമാണ് പരിശീലക കുപ്പായത്തിലുള്ളത്. മൂന്ന് ഫോര്‍മാറ്റിനും യോജിച്ച പരിശീലകനെയാണ് ബിസിസിഐ തേടുന്നത്. മെയ് 27 വരെയാണ് ബിസിസിഐ അപേക്ഷ സമര്‍പ്പണത്തിന് സമയം നല്‍കിയിരിക്കുന്നത്. ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞാല്‍ ഇവരില്‍ ഒരാളെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ജൂണ്‍ 29 ടി20 ലോകകപ്പോടെയാണ് നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി തീരുന്നത്. 2025ലെ ചാമ്പ്യന്‍സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും കൂടി ലക്ഷ്യം വെച്ചാണ് പുതിയ നിയമനം. 2021ലാണ് ദ്രാവിഡ് പരീശീലകനായി എത്തുന്നത്. രാഹുലിന് കീഴില്‍ 2022ല്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലിലെത്തി. തുടര്‍ന്ന് 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും 2023 ഏകദിന ലോകകപ്പിലും ഫൈനലില്‍ പ്രവേശിച്ചു.

 

Continue Reading

india

മുംബൈയില്‍ പരസ്യബോര്‍ഡ് വീണുണ്ടായ അപകടം; രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

രക്ഷാപ്രവര്‍ത്തനം 40 മണിക്കൂര്‍ പിന്നിട്ടും തുടരുകയാണ്

Published

on

മുബൈ: പരസ്യബോര്‍ഡ് വീണുണ്ടായ അപകടസ്ഥലത്ത് നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഘാട്‌കോപ്പറിലെ ചെഡ്ഡാ നഗറില്‍ 100 അടി ഉയരത്തില്‍ സ്ഥാപിച്ച ബോര്‍ഡ് പെട്രോള്‍ പമ്പിനു മുകളിലേക്ക് തകര്‍ന്ന് വീണാണ് അപകടമുണ്ടായകത്. അപകടസ്ഥലത്ത്

രക്ഷാപ്രവര്‍ത്തനം 40 മണിക്കൂര്‍ പിന്നിട്ടും തുടരുകയാണ്. എന്നാല്‍, ഇതുവരെയായിട്ടും മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് മുംബൈയില്‍ പരസ്യബോര്‍ഡ് വീണ് വലിയ അപകടമുണ്ടായത്.

ഇരുമ്പു തൂണുകളുടെ അവശിഷ്ടങ്ങളില്‍ നിന്ന് 67 പേരെ രക്ഷിച്ചിരുന്നു. 120 അടി വീതം നീളവും വീതിയുമുള്ളതാണ് തകര്‍ന്ന ഹോര്‍ഡിങ്. തൂണുകളടക്കം 250 ടണ്‍ ഭാരമുണ്ട്.
പരസ്യബോര്‍ഡ് അനധികൃതമായാണ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

Continue Reading

india

ആസ്തി 91 കോടി, 50 LIC പോളിസികള്‍, എട്ട് ക്രിമിനല്‍ കേസുകള്‍; വിവരങ്ങള്‍ പുറത്ത്‌വിട്ട് കങ്കണ റണൗട്ട്

ബാന്ദ്രയിലെ അപാര്‍ട്‌മെന്റിന് മാത്രം 23.98 കോടി രൂപ വില വരും

Published

on

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മണ്ഡി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കങ്കണ റണൗട്ടിന്റെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് താരം സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് താരം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ആകെ 91 കോടിയിലധികം രൂപയുടെ ആസ്തി തനിക്കുണ്ട് എന്നാണ് കങ്കണ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

8.7 കോടി ജംഗമ സ്വത്തുക്കളും 62.9 കോടി സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടെ 91.5 കോടി രൂപയിലധികം ആസ്തി, 5 കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോ വെള്ളിയും 3 കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും സ്വത്തില്‍ ഉണ്ട്. കൂടാതെ മൂന്നു ആഢംബര കാറുകളും കണക്കിലുണ്ട്. 98 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ലു, 58 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെന്‍സ്, 3.91 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് മേബാക്ക് എന്നിവയാണ് താരത്തിന്റെ ആഢംബര കാറുകള്‍. കങ്കണയുടെ പേരില്‍ 50 എല്‍ ഐസി പോളിസികളുണ്ട്.

മുംബൈയില്‍ മൂന്നു ഫ്‌ളാറ്റുകളും മണാലിയില്‍ ഒരു ബംഗ്ലാവും ഉണ്ട്. ബാന്ദ്രയിലെ അപാര്‍ട്‌മെന്റിന് മാത്രം 23.98 കോടി രൂപ വില വരും. മണാലിയിലെ വസതിയുടെ മൂല്യം 7.97 കോടി രൂപയാണ്. കങ്കണയുടെ പേരില്‍ 8 ക്രിമിനല്‍ കേസുകളുണ്ട്. ഇതില്‍ മൂന്നെണ്ണം മതവികാരം വ്രണപ്പെടുത്തിയെന്ന കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 12-ാം ക്ലാസ് വിദ്യാഭ്യാസമാണ് നാമനിര്‍ദേശപത്രികയില്‍ കങ്കണ റണൗട്ട് നല്‍കിയിരിക്കുന്നത്. ജൂണ്‍ ഒന്നിന് മാണ്ഡിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് ആണ് കങ്കണ റണൗട്ടിന്റെ എതിര്‍ സ്ഥാനാര്‍ഥി. അമ്മയ്ക്കും സഹോദരിക്കുമൊപ്പമെത്തി ഇന്നലെയാണ് കങ്കണ റണൗത്ത് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

Continue Reading

Trending