kerala
‘സ്ത്രീധനം ഒരുകാരണവശാലും ആവശ്യപ്പെടാനാവില്ല’; റുവൈസിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി
ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ പൊലീസിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമാണ് അറസ്റ്റ് എന്ന് പറയാനാവില്ലെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്

ഡോ. ഷഹനയുടെ ആത്മഹത്യാ കേസിലെ പ്രതി ഡോ. റുവൈസിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ വിമര്‍ശനം. ഡോ. ഷഹന സമര്‍ത്ഥയായ വിദ്യാര്‍ത്ഥിയായിരുന്നുവെന്ന് ഓര്‍ക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. അറസ്റ്റിലായ സാഹചര്യത്തില്‍ കോളേജില്‍ നിന്ന് പുറത്താക്കിയെന്ന റുവൈസിന്റെ അഭിഭാഷകന്റെ വാദത്തിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
kerala
സംസ്ഥാനത്ത് മഴ കനക്കുന്നു; ഓറഞ്ച്, റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും
സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ ഓറഞ്ച്, റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ കവചം സംവിധാനത്തിന്റെ ഭാഗമായി മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും.

സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ ഓറഞ്ച്, റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ കവചം സംവിധാനത്തിന്റെ ഭാഗമായി മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും. റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ വൈകുന്നേരം 3 30 നും ഓറഞ്ച് അലര്‍ക്കുള്ള ജില്ലകളില്‍ നാലു മണിക്കുമാണ് സൈറണ്‍ മുഴങ്ങുക. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആണ് സൈറണ്‍ മുഴക്കുക. മലപ്പുറം, കോഴിക്കോട,് വയനാട,് കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ബാക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരുന്നു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതോടെ വിവിധ ജില്ലകളില്‍ വ്യാപക നാശ നഷ്ടമാണ് ഉണ്ടായത്. ചെറുതുരുത്തിയില്‍ ഓടുന്ന ട്രെയിനിന് മുകളില്‍ മരം വീണു. വിവിധ ജില്ലകളിലായി പത്തിലേറെ വീടുകള്‍ മരം വീണ് തകര്‍ന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ അടക്കം പലയിടത്തും കടല്‍ക്ഷോഭം രൂക്ഷമായി. തൃശൂര്‍ അരിമ്പൂര്‍ കോള്‍പാടശേഖരത്തില്‍ മിന്നല്‍ ചുഴലിയുണ്ടായി.
kerala
കൊച്ചി പനമ്പിള്ളി നഗറില്‍ ഫ്ളാറ്റിന്റെ പില്ലര്‍ തകര്‍ന്നു; താമസക്കാരെ മാറ്റി
24 കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിലാണ് പില്ലര്‍ തകര്‍ന്നത്.
കൊച്ചി പനമ്പിള്ളി നഗറില്‍ ഫ്ളാറ്റിന്റെ പില്ലര്‍ തകര്‍ന്നു. ആര്‍ഡിഎസ് അവന്യൂ വണ്‍ ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം. പില്ലര്‍ സ്ഥിതി ചെയ്തിരുന്ന ബ്ലോക്കിലെ താമസക്കാരെ മാറ്റി.
24 കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിലാണ് പില്ലര്‍ തകര്‍ന്നത്. തകര്‍ന്ന് വീണ പില്ലറില്‍ നിന്നും കമ്പിയുള്‍പ്പെടെ പുറത്തുവന്ന അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ഭീകരാവസ്ഥ പുറത്തറിയാതിരിക്കാന്‍ തകര്‍ന്ന ഭാഗം ടാര്‍പോളിന്‍ ഷീറ്റ് വച്ച് മറച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബലക്ഷയം സംബന്ധിച്ച് കോര്പ്പറേഷന് എഞ്ചിനീയറിങ് വിഭാഗം പരിശോധന നടത്തുമെന്ന് ഡിവിഷന് കൗണ്‍സിലര്‍ അറിയിച്ചു.
kerala
നീലഗിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ രണ്ടു ദിവസത്തേക്ക് അടച്ചു
നാടുകാണി വഴിയുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നീലഗിരി ജില്ലയിലെ ഊട്ടി ഉള്‍പ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും രണ്ടു ദിവസത്തേക്ക് അടച്ചതായി നീലഗിരി ജില്ല കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
അതിനാല്‍ ജില്ലയില്‍ നിന്ന് നിലമ്പൂര്‍-നാടുകാണി ചുരം വഴി ഊട്ടിയിലേക്കും നീലഗിരി ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്. വിനോദ് അറിയിച്ചു.
-
film16 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
‘പര്‍വേട്സിന് പഞ്ഞമില്ലാത്ത നാടാണ്, ഇങ്ങനെ അവസാനിച്ചില്ലെങ്കില്‍ അവള് ആരുമറിയാതെ എന്തിലൂടെയൊക്കെ ജിവിച്ചു തീര്‍ത്തേനെ’: അശ്വതി ശ്രീകാന്ത്
-
kerala2 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
kerala3 days ago
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
-
kerala3 days ago
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ