News
നെതന്യാഹുവിന്റെ ജനപ്രീതി ഇടിഞ്ഞു; പ്രധാനമന്ത്രിയായി തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ 15 % മാത്രം
നെതന്യാഹുവിനെതിരെ ഇസ്രാഈലില്‍ ജനരോക്ഷം ഉയരുകയാണ്. ഭൂരിഭാഗം പേരും നെതന്യാഹു പുറത്താകണമെന്ന് ആഗ്രഹിക്കുന്നു.

ഗസയിലെ ഇസ്രാഈല്‍ കൂട്ടക്കുരുതി 100 ദിവസം കടന്നിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ എണ്ണം 24000 കടന്നിരിക്കുകയാണ്. 1200 പേരാണ് യുദ്ധത്തില്‍ ഇസ്രാഈലില്‍ കൊല്ലപ്പെട്ടത്. കുട്ടികളും പ്രായമായവരുമടക്കം 240 പേരെ തട്ടിക്കൊണ്ടുപോയി.
ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതുവരെ യുദ്ധം തുടരുമെന്നാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. എന്നാല്‍ നെതന്യാഹുവിനെതിരെ ഇസ്രാഈലില്‍ ജനരോക്ഷം ഉയരുകയാണ്. ഭൂരിഭാഗം പേരും നെതന്യാഹു പുറത്താകണമെന്ന് ആഗ്രഹിക്കുന്നു.
മുന്‍ സര്‍വെകള്‍ അനുസരിച്ച് നെതന്യാഹുവിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ജനുവരി 2ന് നോണ്‍പാര്‍ട്ടിസന്‍ ഇസ്രാഈല്‍ ഡെമോക്രസി ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച വോട്ടെടുപ്പിന്റെ ഫലം പ്രകാരം ഹമാസിനെതിരായ യുദ്ധം അവസാനിച്ചതിന് ശേഷവും നെതന്യാഹു അധികാരത്തില്‍ തുടരണമെന്ന് ഇസ്രാഈലികളില്‍ 15% മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.’അദ്ദേഹം ധിക്കാരിയാണ്.
രാഷ്ട്രീയമായി ഇതിനെയും അതിജീവിക്കാനുള്ള തന്ത്രപരമായ തീരുമാനമാണ് അദ്ദേഹം എടുത്തിരിക്കുന്നത്. ഇതൊരു വിചിത്രമായ ലക്ഷ്യമാണെന്ന് ഞാന്‍ കരുതുന്നു, താമസിയാതെ അല്ലെങ്കില്‍ പിന്നീട് അദ്ദേഹത്തിന്റെ സമയം അവസാനിച്ചുവെന്ന് സ്വന്തം സഹപ്രവര്‍ത്തകര്‍ പറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ രാഷ്ട്രീയ വിദഗ്ധനായ അമോത്സ് ആസാഎല്‍ പറയുന്നു.
ഗസയിലെ പോരാട്ടം ഇപ്പോഴും രൂക്ഷമായി തുടരുന്നതിനിടെ രാഷ്ട്രീയ മാറ്റത്തിന് സമീപകാലത്ത് സാധ്യതയില്ല. എന്നാല്‍ നെതന്യാഹു സര്‍ക്കാരിനുള്ളില്‍ തന്നെ ചിലര്‍ അധികാരത്തിനായി കളിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സുരക്ഷാ കാബിനറ്റിനുള്ളിലെ തര്‍ക്കത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഇസ്രാഈലി മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു.
തെരുവുകളില്‍ വീണ്ടും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സജീവമായി തെരഞ്ഞെടുപ്പ് നടത്താന്‍ ആഹ്വാനം ചെയ്തു. ”അദ്ദേഹം അധികാരം വിട്ട് വീട്ടിലേക്ക് പോകാനുള്ള സമയമായി” തെല്‍ അവിവിലെ മാര്‍ക്കറ്റിംഗ് മാനേജര്‍ നോവ വെയ്ന്‍പ്രസ് പറഞ്ഞു. ഒക്ടോബര്‍ എട്ടിനു തന്നെ ഇത് സംഭവിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
നെതന്യാഹുവിന്റെ കടുത്ത ആരാധകര്‍ പോലും അദ്ദേഹം രാജിവയ്ക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ‘അദ്ദേഹം യുദ്ധം ജയിച്ച് അന്തസ്സോടെ സ്ഥാനമൊഴിയുമെന്ന് ഞാന്‍ കരുതുന്നു’ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി അംഗവും റംലയിലെ ഷവര്‍മ സ്റ്റാന്‍ഡ് ഉടമയുമായ യോസി സ്റോയ പറഞ്ഞു. ഇവിടെ വച്ചാണ് 15 മാസം മുമ്പ് ഒരു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ നെതന്യാഹുവിനെ ‘കിംഗ് ബീബി’ എന്ന ആഹ്ളാദത്തോടെ സ്വാഗതം ചെയ്തത്.
kerala
വഴി തടസപ്പെടുത്തി വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് പറഞ്ഞു; പാലക്കാട് ലോഡ്ജ് ജീവനക്കാരന് മര്‍ദനം
ലോഡ്ജിലേക്കുഉള്ള വഴി തടസപ്പെടുത്തി വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് പറഞ്ഞതിന് റെയില്‍വേ സ്റ്റേഷന് സമീപത്തെ സിറ്റി ഹാള്‍ട്ട് ലോഡ്ജിലെ ജീവനക്കാരനാണ് മര്‍ദനമേറ്റത്.

പാലക്കാട് ഒലവക്കോട്ടെ ലോഡ്ജില്‍ ജീവനക്കാരനെ ആക്രമിച്ച് യുവാക്കള്‍. ലോഡ്ജിലേക്കുഉള്ള വഴി തടസപ്പെടുത്തി വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് പറഞ്ഞതിന് റെയില്‍വേ സ്റ്റേഷന് സമീപത്തെ സിറ്റി ഹാള്‍ട്ട് ലോഡ്ജിലെ ജീവനക്കാരനാണ് മര്‍ദനമേറ്റത്.
ലോഡ്ജിലെ റിസപ്ഷനില്‍ കയറിയും അതിക്രമം നടത്തി. ഇന്ന് ഉച്ചക്കാണ് വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് ലോഡ്ജ് മാനേജര്‍ പറഞ്ഞത്. രാത്രിയോടെ കൂടുതല്‍ ആളുകളുമായി എത്തി യുവാക്കള്‍ അക്രമം അഴിച്ച് വിടുകയായിരുന്നു.
News
നേപ്പാളില്‍ മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേല്‍ക്കും
നേപ്പാള്‍ രാഷ്ട്രപതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

നേപ്പാളില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. നേപ്പാള്‍ രാഷ്ട്രപതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. രാത്രി 8.30ന് സത്യപ്രതിജ്ഞ നടക്കും. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ രാഷ്ട്രപതി പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു.
രാഷ്ട്രീയ കലാപങ്ങള്‍ കാരണം രാജ്യം അനിശ്ചിതാവസ്ഥയിലായിരുന്നതിനാല്‍, സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഈ നീക്കം രാജ്യത്ത് സ്ഥിരത കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. നേപ്പാളിലെ ജെന്‍സീ പ്രക്ഷോഭകര്‍ സുശീലയെ പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ രംഗത്തുള്ളവര്‍ തല്ക്കാലം പ്രധാനമന്ത്രി സ്ഥാനത്തേക്ക് വേണ്ടെന്നായിരുന്നു അവരുടെ നിലപാട്. സമൂഹമാധ്യമങ്ങള്‍ നിരോധിച്ചതിനെ തുടര്‍ന്നുള്ള പ്രക്ഷോഭത്തെ തുടര്‍ന്നാണ് ശര്‍മ്മ ഒലിയുടെ സര്‍ക്കാര്‍ രാജിവച്ചത്.
kerala
ഹൃദയമാറ്റ ശസ്ത്രക്രിയ; 13 കാരിയെ വന്ദേ ഭാരത് എക്സ്പ്രസില്‍ എറണാകുളത്തെത്തിച്ചു
അഞ്ച് മണിക്ക് കൊല്ലത്ത് നിന്ന് പുറപ്പെട്ട ട്രെയിനിലാണ് ജീവന് രക്ഷാദൗത്യം നടന്നത്.

ഹൃദയമാറ്റ ശസ്ത്രക്രിയക്കായി പതിമൂന്ന്കാരിയെ വന്ദേ ഭാരത് എക്സ്പ്രസില്‍ എറണാകുളത്തെത്തിച്ചു. അഞ്ച് മണിക്ക് കൊല്ലത്ത് നിന്ന് പുറപ്പെട്ട ട്രെയിനിലാണ് ജീവന് രക്ഷാദൗത്യം നടന്നത്.
എയര്‍ ആംബുലന്‍സ് ലഭിക്കാത്തതിനാലാണ് വന്ദേഭാരത് ജീവന് രക്ഷാദൗത്യത്തിന് ഉപയോഗിച്ചത്. കൊല്ലം അഞ്ചല്‍ ഏരൂര്‍ സ്വദേശിയായ പെണ്‍കുട്ടിക്കാണ് ശസ്ത്രക്രിയ. ശസ്ത്രക്രിയക്കായി പെണ്‍കുട്ടിയെ ലിസി ആശുപത്രിയില്‍ എത്തിക്കും. കൊച്ചിയില്‍ നിന്നും എയര്‍ ആംബുലന്‍സ് കൊല്ലത്ത് എത്തിച്ച് തിരിച്ചുകൊണ്ടുപോകാന്‍ സമയമെടുക്കുന്നതിനാലാണ് ഉടന്‍ തന്നെ വന്ദേഭാരതില്‍ കുട്ടിയെ കൊച്ചിയില്‍ എത്തിച്ചത്.
-
india2 days ago
ആസാമില്‍ കുടിയേറ്റ പുറത്താക്കല്‍ നിയമം നടപ്പാക്കും; പൗരത്വം തെളിയിക്കാന്‍ 10 ദിവസത്തെ സമയം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
-
india2 days ago
ഖത്തര്‍ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി; ദോഹയിലെ ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ചു
-
News2 days ago
ഇലോൺ മസ്കിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ധനികനായി ലാറി എലിസണ്‍
-
kerala2 days ago
മലപ്പുറം ജില്ലാ കെ.എം.സി.സി ജൽസെ മീലാദ് സംഘടിപ്പിച്ചു
-
News2 days ago
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിര്‍ദേശിച്ച് പ്രതിഷേധക്കാര്‍
-
india2 days ago
‘ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം’; യൂറോപ്യന്‍ യൂണിയനോട് ട്രംപ്
-
india2 days ago
രാജ്യവ്യാപകമായി വോട്ടര്‍പട്ടിക പ്രത്യേക പുനഃപരിശോധന ഒക്ടോബറില്‍ ആരംഭിച്ചേക്കും
-
kerala2 days ago
സിഎച്ച്-പ്രതിഭ ക്വിസ്